Timely news thodupuzha

logo

Crime

സെക്സ് റാക്കറ്റിൻ്റെ ഇരയായ 14 വയസസുള്ള പെൺകുട്ടിയെ രക്ഷിച്ച് മഹാരാഷ്ട്ര പൊലീസ്

മുംബൈ: സെക്സ് റാക്കറ്റിൻറെ ഇരയായ 14 വയസസുള്ള ബംഗ്ലാദേശി പെൺകുട്ടിയെ രക്ഷപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. മൂന്നു മാസങ്ങൾക്കിടെ 200 പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണ്. മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ആൻറി ഹ്യൂമൻ ട്രാഫിക്കിങ് യൂണിറ്റും(എഎച്ച്ടിയു) പൊലീസും എൻജിഒയുടെ സഹകരണത്തോടെയാണ് നയ്ഗാവിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിലൂടെ പെൺകുട്ടിയെ രക്ഷപെടുത്തിയത്. ആറ് പേർ അറസ്റ്റിലായിട്ടുണ്ട്. 14 വയസുകാരി ഉൾപ്പെടെ 5 പേരെയാണ് സംഘം കസ്റ്റഡിയിൽ വച്ചിരുന്നത്. സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതോടെ …

സെക്സ് റാക്കറ്റിൻ്റെ ഇരയായ 14 വയസസുള്ള പെൺകുട്ടിയെ രക്ഷിച്ച് മഹാരാഷ്ട്ര പൊലീസ് Read More »

ധർമസ്ഥലയി‌ലെ 13ആം പോയിൻ്റിൽ റഡാർ പരിശോധന ആരംഭിച്ചു

ബാംഗ്ലൂർ: ധർമസ്ഥലയി‌ൽ ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണത്തൊഴിലാളി വെളിപ്പെടുത്തിയിടത്ത് റഡാർ പരിശോധന നടക്കും. നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാണ് ചൊവ്വാഴ്ച മുതൽ പരിശോധന നടക്കുക. പരിശോധനകളിൽ ഇതുവരെയുള്ള കാര്യമായ പുരോഗതി ലഭിക്കാത്തതിനാൽ റഡാർ പരിശോധന നിർണായകമാണ്. ഈ പ്രദേശം റോഡിനു സമീപത്തായതിനാലും തൊട്ടടുത്ത് അണക്കെട്ടും വൈദ്യുത ലൈനുകളുമുള്ളതിനാലും ഇവിടം കുഴിച്ച് പരിശോധന നടത്തുക ബുദ്ധിമുട്ടാണ്. കൂടാതെ, ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു. അതിനാൽ റഡാർ പരിശോധനയിൽ ഇവിടെ മനുഷ്യാവശിഷ്ടങ്ങളുടെ …

ധർമസ്ഥലയി‌ലെ 13ആം പോയിൻ്റിൽ റഡാർ പരിശോധന ആരംഭിച്ചു Read More »

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക്

തൊടുപുഴ: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മുൻകൂട്ടി അറിയാൻ തങ്ങൾ കണിയാന്മാരല്ലെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ പരാമർശം വിവാദമായി. ​ ഗണക സമുദായത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നതാണ് ഷോണിന്റെ പരാമർശം എന്നാണ് ഗണക സഭ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഷോൺ കണിയാൻ പരാമർശം നടത്തിയത്. പറഞ്ഞ തെറ്റ് പിൻവലിച്ച് സമുദായത്തോട് മാപ്പ് പറയണമെന്ന് കണിശു പണിക്കർ ​ഗണക സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ് ഹരിദാസ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം …

ഷോൺ ജോർജിന്റെ കണിയാൻ പരാമർശം; ​ഗണക സഭ പ്രതിഷേധത്തിലേക്ക് Read More »

തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ മെട്രോ ട്രാക്കിൽനിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

എറണാകുളം: തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ മെട്രോ ട്രാക്കിൽനിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. മെട്രോ ട്രാക്കിലൂടെ നടന്നുപോയ ശേഷം ഇയാൾ താഴേക്ക് ചാടുകയായിരുന്നു. ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മെട്രോ സ്റ്റേഷൻ വഴി ട്രാക്കിലേക്ക് പ്രവേശിക്കുകയും ഇതിലൂടെ ഏറെദൂരം നടക്കുകയും ചെയ്തശേഷമാണ് താഴേക്ക് ചാടിയത്. നിസാർ ട്രാക്കിൽ നിൽക്കുന്നത് കണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി, ഇയാൾ താഴേക്ക് ചാടിയാൽ രക്ഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ …

തൃപ്പൂണിത്തുറ വടക്കേക്കോട്ടയിൽ മെട്രോ ട്രാക്കിൽനിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു Read More »

പട്ടാപ്പകൽ സ്ത്രീയുടെ കൈയിൽ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ

തൊടുപുഴ: പട്ടാപ്പകൾ സ്ത്രീയുടെ കയ്യിൽ നിന്നും പണം പിടിച്ചു പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെ ശാന്തൻപാറ പോലീസ് പിടികൂടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ചിന്നക്കനാലിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും സ്വർണം പണയം എടുക്കാനായി ഓട്ടോറിക്ഷയിൽ വന്ന യുവതിയുടെ കയ്യിൽ നിന്നും 30000 രൂപ അടങ്ങിയ പേഴ്സ് പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപ്പെട്ട പ്രതിയെയാണ് ശാന്തൻപാറ പോലീസ് ബുധനാഴ്ച വെളുപ്പിന് തേനിയിൽ നിന്നും പിടികൂടിയത്. എറണാകുളം തൃക്കാക്കര ഇടപ്പിള്ളി കരയിൽ ഇലവുങ്കൽ വീട്ടിൽ ആരിഷ് (39) …

പട്ടാപ്പകൽ സ്ത്രീയുടെ കൈയിൽ നിന്നും പണം പിടിച്ചുപറിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ Read More »

മെസി സ്പെയിനിലില്ലാത്ത സമയത്ത് അദ്ദേഹത്തെ ക്ഷണിക്കാനെന്ന പേരിൽ മന്ത്രി വി അബ്ദുറഹിമാൻ്റെ സന്ദർശനം; നഷ്ടം 13 ലക്ഷം

തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലേക്ക് ക്ഷണിക്കാനെന്ന പേരിൽ സ്പോർട്സ് മന്ത്രി വി അബ്ദുറഹിമാൻ നടത്തിയ സ്പെയിൻ സന്ദർശനത്തിന് സർക്കാരിന് ചെലവായത് 13 ലക്ഷം രൂപ. മന്ത്രിയോടൊപ്പം കായിക വകുപ്പ് സെക്രട്ടറി, കായിക യുവജനകാര‍്യ ഡയറക്റ്റർ എന്നിവരും സ്പെയിൻ സന്ദർശിച്ചിരുന്നു. സെപ്റ്റംബറിൽ നടത്തിയ യാത്രയ്ക്കാണ് 13 ലക്ഷം രൂപ ചെലവായത്. മെസിയെ കൊണ്ടുവരാൻ ഒരു രൂപ പോലും ചെലവില്ലെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്. മെസിയോ അർജന്‍റീന ടീം അധികൃതരോ സ്പെയ്നിൽ ഇല്ലാത്ത സമയത്ത് അവിടേക്കു യാത്ര …

മെസി സ്പെയിനിലില്ലാത്ത സമയത്ത് അദ്ദേഹത്തെ ക്ഷണിക്കാനെന്ന പേരിൽ മന്ത്രി വി അബ്ദുറഹിമാൻ്റെ സന്ദർശനം; നഷ്ടം 13 ലക്ഷം Read More »

ജസ്റ്റിസ് വർമക്ക് തിരിച്ചടി

ന്യൂഡൽഹി: അലഹബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ ഹർജി തള്ളി സുപ്രീംകോടതി. വസതിയിൽ നിന്നും നോട്ട് കൂമ്പാരം കണ്ടെത്തിയ കേസിൽ യശ്വന്ത് വർമ കുറ്റക്കാരനാണെന്ന ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട് അസാധുവാക്കണമെന്ന യശ്വന്ത് വർമയുടെ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് നിയമപരവും ഭരണഘടനാപരവുമാണെന്ന് ബെഞ്ച് വിലയിരുത്തി. പാനലിൻറെ കണ്ടെത്തലുകൾ തെറ്റാണെന്നും ചീഫ് ജസ്റ്റിസ് ഇത് അസാധുവാക്കണമെന്നും ജസ്റ്റിസ് വർമ ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അയച്ച നടപടിയെയും യശ്വന്ത് വർമ എതിർത്തിരുന്നു. ‌മുൻ …

ജസ്റ്റിസ് വർമക്ക് തിരിച്ചടി Read More »

കൊലപാതക ശ്രമ കേസിലെ പ്രതിയുടെ വീട് ജപ്തി ചെയ്തു

ദേവികുളം: എസ്.എസ്.പി.ഡി.എൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കല്ലാർ വാലി എസ്റ്റേറ്റിലെ ജീവനക്കാരെ മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊല പെടുത്താൻ ശ്രമിച്ച പ്രതികളിൽ എട്ടാം പ്രതിയായ കട്ടപ്പന, കടമക്കുഴി, വാലുമ്മേൽ വീട്ടിൽ ബിനോയി വർഗീസിന്റെ കട്ടപ്പനയിലുള്ള സ്ഥലവും വീടും ജപ്തി ചെയ്ത് കട്ടപ്പന സബ് കോടതി ഉത്തരവിറക്കി. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എസ്.എസ്.പി.ഡി.എൽ റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 288 ഏക്കർ കല്ലാർവാലി എസ്റ്റേറ്റ് ബിനോയി വർഗീസ് പാട്ടത്തിന് എടുത്തിരുന്നു. പിന്നീട് കമ്പനിയുമായി ഉണ്ടായ തർക്കത്തെ തുടർന്ന് …

കൊലപാതക ശ്രമ കേസിലെ പ്രതിയുടെ വീട് ജപ്തി ചെയ്തു Read More »

തൃശൂരിൽ സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണ സംഭവം; തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോർട്ട് തേടി

തൃശൂർ: കോടാലി സർക്കാർ സ്കൂളിലെ സീലിങ്ങ് തകർന്നു വീണ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് കോസ്റ്റ്ഫോർഡിനോട് റിപ്പോർട്ട് തേടി. വിഷയത്തിൽ സമാന്തര പരിശോധന നടത്തുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചു. അതേസമയം നിർമാണത്തിൽ അപാകതയുണ്ടായോയെന്ന് അറിയുന്നതിനായി രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന സമിതിയെ കോസ്റ്റ് ഫോർഡ് പരിശോധനയ്ക്ക് നിയമിച്ചിട്ടുണ്ട്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച 54 ലക്ഷം രൂപയ്ക്കായിരുന്നു കോസ്റ്റ് ഫോർഡ് സ്കൂൾ കെട്ടിടം നിർമിച്ച് നൽകിയത്. ബുധനാഴ്ച പുലർച്ചെയോടെയായിരുന്നു തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിലെ ഹാളിൻറെ സീലിങ് …

തൃശൂരിൽ സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണ സംഭവം; തദ്ദേശ സ്വയംഭരണ വകുപ്പ് റിപ്പോർട്ട് തേടി Read More »

ഡി.വൈ.എസ്.പി ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവന്തപുരം സ്വദേശി പിടിയിൽ

ആലുവ: ഡിവൈഎസ്പി ചമഞ്ഞ് ഉന്നതയിൽ നിന്ന് പണം തട്ടാൻ ശ്രമം ബിരുദധാരി അറസ്റ്റിൽ. റിസോർട്ടിൽ ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിച്ച് ആലുവ ഡിവൈഎസ്പി എന്ന പേരിൽ പണം തട്ടാൻ ശ്രമിച്ച ആളാണ് പിടിയിലായത് തിരുവന്തപുരം സ്വദേശി നിസ്സാമാണ്(45) പിടിയിലായത്. ഇയാൾ മുൻപും ഇത്തരത്തിലെ പല കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചെറിയ രീതിയിൽ റിസോർട്ട് നടത്തുന്ന നിസ്സാം ഇതിൻ്റെ ഡെവലപ്മെൻറിനായി പണം സ്വരൂപിക്കാൻ ആയിട്ടാണ് തട്ടിപ്പിന് ഇറങ്ങിപ്പുറപ്പെട്ടത്. സമൂഹത്തിൽ മാന്യനും ബിരുദധാരിയുമായ ഇയാൾ മാന്യമായ വസ്ത്രം ധരിച്ചാണ് തട്ടിപ്പിന് …

ഡി.വൈ.എസ്.പി ചമഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവന്തപുരം സ്വദേശി പിടിയിൽ Read More »

ശ്വേത മേനോനെതിരായി കേസിന് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി മാലാ പാർവതി

കൊച്ചി: ശ്വേത മേനോനും കുക്കു പരമേശ്വരനുമെതിരായ നീക്കങ്ങൾക്ക് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി നടി മാലാ പാർവതി. ബാബുരാജ് മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് ആരോപണങ്ങൾ ഉയർന്നത്. ആരോപണങ്ങൾക്ക് പിന്നാലെ ഗൂഡതന്ത്രത്തെപ്പറ്റി അന്വേഷിക്കണമെന്നും മാലപാർവതി പറഞ്ഞു. ശ്വേതാ മേനോൻ കടുത്ത മാനസിക സംഘർഷത്തിലാണ്. സംഘടനയിൽ പലർക്കും ബാബുരാജിനെ ഭയമാണ്, തനിക്കുപോലും ഭീഷണി ഉണ്ടെന്നും മാലാ പാർവതി പറഞ്ഞു. വലിയ ആസ്തിയുള്ള സംഘടനയാണ് അമ്മ. അതിൻ്റെ പ്രതാപത്തിൽ മതിമറന്ന് ചിലർക്ക് അധികാരം വിട്ട് നൽകാനുള്ള മടിയാണ് ഇത്തരം പ്രശ്നങ്ങൾക്ക് …

ശ്വേത മേനോനെതിരായി കേസിന് പിന്നിൽ ബാബു രാജാണെന്ന് സംശയിക്കുന്നതായി മാലാ പാർവതി Read More »

ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോൻ

കൊച്ചി: അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന കേസിൽ ഹൈക്കോടതിയെ സമീപിച്ച് നടി ശ്വേതാ മേനോൻ. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണം, എഫ്ഐആർ റദ്ദാക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് അടിസ്ഥാന രഹിതമാണ്. ഹർജി വ്യാഴാഴ്ച തന്നെ പരിഗണിക്കണം എന്നീ ആവശ്യങ്ങളും മുന്നോട്ടു വച്ചതായാണ് വിവരം. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന പരാതിയിൽ ബുധനാഴ്ച കൊച്ചി സെൻട്രൽ‌ പൊലീസാണ് നടിക്കെതിരെ കേസെടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിൽ ഐടി നിയമം 67 …

ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോൻ Read More »

പ്രണയം നടിച്ച് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍

ഇടുക്കി: പ്രണയം നടിച്ച് 16 വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍. കുമളി വെള്ളാരംകുന്ന് വണ്ണാന്‍പാലം ഭാഗത്ത് കണ്ണിമാര്‍ചോല വീട്ടില്‍ കെ സതീഷ് കുമാറിനെയാണ്(കണ്ണന്‍ -27) കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്ലസ് വണ്‍ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയെ ഇക്കഴിഞ്ഞ 28നാണ് പ്രതിയുടെ ഓട്ടോറിക്ഷയില്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ട് പോയത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെയും പെണ്‍കുട്ടിയെയും കോയമ്പത്തൂരില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കരിമണ്ണൂരിലെത്തിച്ച പെണ്‍കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. നേരത്തെ കുമളിയില്‍ …

പ്രണയം നടിച്ച് പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ തമിഴ്നാട്ടിലേക്ക് തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവ് അറസ്റ്റില്‍ Read More »

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു; അയൽവാസിയുടെ ബന്ധുവായ യുവാവ് അറസ്റ്റിൽ

തൊടുപുഴ: കരിമണ്ണൂരിൽ അയൽവാസികൾ തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ പാഴൂക്കര പുളിക്കൽ മനുപ്രസാദിനും മാതാവ് രാധാമണിക്കുമാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ തളിപ്പറമ്പ് നടുവിൽ വെളളാട് കരയിൽ കുന്നുംപുറത്ത് വീട്ടിൽ അതുൽ സോമനെയാണ്(26) കരിമണ്ണൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാവിലെ 7.40 നാണ് മനു പ്രസാദ് കുടുംബമായി താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി അതുൽ അതിക്രമം നടത്തിയത്. മനു പ്രസാദിനെ മാരകായുധം ഉപയോഗിച്ച് …

വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെയും മാതാവിനെയും ക്രൂരമായി മർദ്ദിച്ചു; അയൽവാസിയുടെ ബന്ധുവായ യുവാവ് അറസ്റ്റിൽ Read More »

ഹൈദരാബാദിൽ ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റിൽ

ഹൈദരാബാദ്: ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊന്ന കേസിൽ ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഹൈദരാബാദ് സ്വദേശിയായ സമ്പത്തിനെ കൊന്ന കേസിൽ ഭാര്യ രമാദേവിയും കാമുകൻ കാറെ രാജയ്യയും രാജയ്യയുടെ സുഹൃത്ത് ശ്രീനിവാസുമാണ് അറസ്റ്റിലായിരിക്കുന്നത്. യൂട്യൂബിലൂടെയാണ് കൊലപാതകത്തിനുള്ള മാർഗം കണ്ടെത്തിയതെന്ന് രമാദേവി വെളിപ്പെടുത്തി. സമ്പത്ത് പ്രാദേശിക ലൈബ്രറിയിലെ സ്വീപ്പർ ആയിരുന്നു. മദ്യലഹരിയിൽ ഭാര്യയുമായി വഴക്കിടുന്നതും പതിവായിരുന്നു. ചെറുകടികൾ വിറ്റഴിച്ചാണ് രമാദേവി കുട്ടികളെ വളർത്തിയിരുന്നത്. കച്ചവടവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട 50 വയസുള്ള കാറെ രാജയ്യയുമായി രമാദേവി …

ഹൈദരാബാദിൽ ചെവിയിലേക്ക് കീടനാശിനി ഒഴിച്ച് ഭർത്താവിനെ കൊലപ്പെടുത്തി: ഭാര്യയും കാമുകനും അറസ്റ്റിൽ Read More »

ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി പരാതിക്കാരിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

വസന്ത് വിഹാർ: ബലാത്സംഗ കേസിൽ അറസ്റ്റിലായി പരോൾ ലഭിച്ചതിന് ശേഷം പരാതിക്കാരിയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് പ്രതി. ഡൽഹിയിലെ വസന്ത് വിഹാറിലാണ് സംഭവം. 2024 ലാണ് അബുസഹീർ സഫിയെ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ടത്. തനിക്കെതിരേ പരാതിപ്പെട്ട പെൺകുട്ടിയോട് യുവാവിന് ദേഷ്യമായിരുന്നു. പരോളിലിറങ്ങിയ പ്രതി പെൺകുട്ടിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ തയാറായില്ല. ഓട്ടോയിൽ പോകുന്നതിനിടെയാണ് യുവതിക്ക് നേരെ അബുസഹീർ സഫിർ വെടിവച്ചത്. നെഞ്ചില്‍ വെടിയേറ്റ യുവതിയെ ഉടന്‍ തന്നെ എയിംസിലെത്തിച്ചു. വിദഗ്ധ ചികില്‍സ നല്‍കിയ യുവതിയുടെ നില …

ബലാത്സംഗ കേസിൽ അറസ്റ്റിലായ പ്രതി പരാതിക്കാരിയെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു Read More »

നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര മർദനം; ആലപ്പുഴയിലാണ് സംഭവം

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർഥിയെ രണ്ടാനമ്മ ക്രൂരമായി മർദിച്ചതായി പരാതി. സ്കൂളിലെത്തിയ വിദ്യാർഥിയുടെ മുഖത്ത് മർദനമേറ്റതിനെ പാടുകൾ കണ്ട് അധ്യാപിക ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൻ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്കൂൾ അധികൃതർ ബാലാവകാശ കമ്മിഷനിലും പാരാതി നൽകിയിട്ടുണ്ട്. കുട്ടിയുടെ അടുത്തു നിന്നും കണ്ടെത്തിയ നോട്ട് ബുക്കിൽ രണ്ടാനമ്മയുടെയും അച്ഛൻറെയും ക്രൂരത വിവരിക്കുന്നുണ്ട്. ഒരിക്കൽ പ്ലേറ്റ് മറന്നു വച്ചതിന് രണ്ടാനമ്മ ക്രൂരമായി മർദിച്ചെന്ന് …

നാലാം ക്ലാസ് വിദ്യാർത്ഥിനിയ്ക്ക് രണ്ടാനമ്മയുടെ ക്രൂര മർദനം; ആലപ്പുഴയിലാണ് സംഭവം Read More »

ഏല ചെടികളിലെ ശരങ്ങൾ വെട്ടി മുറിച്ച നിലയിൽ

കുമളി: അട്ടപ്പള്ളം കരുവേലിപടി ജയകൃഷ്ണൻ്റെ ഒന്നരയേക്കർ സ്ഥലത്തെ ഏകദേശം 110 ഏല ചെടികളിലെ ശരങ്ങളാണ് വെട്ടി മുറിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം. വെട്ടിയ ശരങ്ങൾ ഓരോ ഏല ചുവട്ടിൽ തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പക്ഷേ ആരാണ് ചെയ്തതെന്നോ, എന്തിനു ചെയ്തോ എന്നത് വ്യക്തമല്ല. എന്തായാലും കുടുബത്തിൻ്റെ വർഷങ്ങളുടെ അദ്ധ്യാനമാണ് നഷ്ടപ്പെട്ടത്. ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രദേശത്ത് മുൻപ് ഉണ്ടായിട്ടില്ല എങ്കിലും, ഏലയ്ക്ക മോഷണം സ്ഥലത്ത് പതിവാണ് എന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ ജയ കൃഷ്ണൻ …

ഏല ചെടികളിലെ ശരങ്ങൾ വെട്ടി മുറിച്ച നിലയിൽ Read More »

തൊടുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു

തൊടുപുഴ: ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു. പ്രധാനമായും മങ്ങാട്ടുകവല – വെങ്ങല്ലൂർ ബൈപ്പാസ് റോഡിലാണ് കുഴികൾ ഏറെയും. മഴ പെയ്ത് വെള്ളം റോഡിലൂടെ ഒഴുകുമ്പോൾ കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുകയാണ്. ഒരു മാസം മുമ്പ് തൊടുപുഴ സ്വദേശി സന്തോഷ് അറയ്ക്കൽ കുഴിയിൽ വീണ് സ്കൂട്ടർ മറിഞ്ഞ് തോളെല്ലിന് പരിക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. അപകട വിവരം അറിഞ്ഞ് അടുത്ത ദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോ​ഗസ്ഥർ കുഴികളിൽ ടാർ മിശ്രിതം ഇട്ടെങ്കിലും വീണ്ടും …

തൊടുപുഴ ടൗണിലും സമീപ പ്രദേശങ്ങളിലും റോഡിലെ കുഴികൾ അപകടങ്ങൾക്ക് കാരണമാകുന്നു Read More »

ചന്ദനക്കടത്ത്; കുമളിയിൽ രണ്ട് പേർ പിടിയിൽ

ഇടുക്കി: ഒരിടവേളയ്ക്ക് ശേഷമാണ് കുമളി ഫോറസ്റ്റ് റേഞ്ചിനു കീഴിൽ വീണ്ടും ചന്ദനക്കടത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. മുൻപ് പിടിക്കപ്പെട്ട ചന്ദനക്കടത്ത് കേസുകൾക്ക് സമാനമായി ഇന്നലെ പിടികൂടിയ ചന്ദനക്കടത്ത് കേസിലും അന്തർസംസ്ഥാന സാന്നിധ്യമുള്ളത് ചന്ദനക്കടത്ത് മാഫിയകളിലേക്കാണ് വിരൽ ചൂണ്ടപ്പെടുന്നത്.ഇന്നലെ പുലർച്ചെ 3 മണിയോടുകൂടിയായിരുന്നു കുമളി മുരിക്കടിയിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ 3 ചന്ദന മരങ്ങൾ മോഷണം പോയതായി അറിഞ്ഞിരുന്നത്. തുടർന്നാണ് മുറിച്ച് മാറ്റിയ ചന്ദ മരക്കഷ്ണങ്ങൾ കടത്തുവാൻ ശ്രമിക്കവെ പ്രതികൾ വൈകിട്ട് 4 മണിയോടുകൂടി കുമളി ഫോറസ്റ്റ് റേഞ്ച് വനപാലകരുടെ …

ചന്ദനക്കടത്ത്; കുമളിയിൽ രണ്ട് പേർ പിടിയിൽ Read More »

ഭീകരാക്രമണ സാധ്യതയെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം

ന്യൂഡൽഹി: ഭീകരാക്രമണ സാധ്യത മുന്നിൽക്കണ്ട് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി(ബി.സി.എ.എസ്). സെപ്റ്റംബർ 22നും ഒക്റ്റോബർ രണ്ടിനും ഇടയിൽ ഭീകരവാദികളിൽ നിന്നോ സമൂഹവിരുദ്ധരിൽനിന്നോ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെത്തുടർന്നാണ് ജാഗ്രതാ നിർദേശം. ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ, എയർസ്ട്രിപ്പുകൾ, എയർഫീൽഡുകൾ, എയർഫോഴ്സ് സ്റ്റേഷനുകൾ, ഹെലിപാഡുകൾ തുടങ്ങിയ എല്ലാ വ്യോമയാന സ്ഥാപനങ്ങളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ബിസിഎഎസ് നിർദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ …

ഭീകരാക്രമണ സാധ്യതയെ തുടർന്ന് ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം Read More »

കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് സാന്ദ്രാ തോമസ്

തിരുവനന്തപുരം: പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരേ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന് നിർമാതാവ് സാന്ദ്ര തോമസ്. മത്സരിക്കാൻ ആവശ്യമായ സിനിമകൾ നിർമിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് അസോസിയേഷൻ സാന്ദ്രയുടെ നാമനിർദേശ പത്രിക തള്ളിയത്.ഇതിനെതിരേയാണ് സാന്ദ്ര കോടതിയെ സമീപിച്ചിരിക്കുന്നത്. വിഷയത്തിൽ കേസുമായി മുന്നോട്ടു പോകരുതെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. മുക്കാൽ മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. മമ്മൂട്ടിയുടെ മകൾക്കാണ് ഇത്തരമൊരു പ്രശ്നം വന്നതെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ എന്ന് ചോദിച്ചതോടെ ഇഷ്ടം പോലെ ചെയ്തോളൂ എന്ന് മമ്മൂട്ടി പ്രതികരിച്ചുവെന്നും സാന്ദ്ര ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. …

കേസിൽ നിന്ന് പിന്മാറാൻ മമ്മൂട്ടി ആവശ്യപ്പെട്ടെന്ന് സാന്ദ്രാ തോമസ് Read More »

സർക്കാർ സ്കൂളിൻ്റെ സീലിങ്ങ് തകർന്ന് വീണു; തൃശൂരിലാണ് സംഭവം

തൃശൂർ: സർക്കാർ സ്കൂളിലെ ഹാളിൻറെ സീലിങ് തകർന്നു വീണു. തൃശൂർ കോടാലി സർക്കാർ യുപി സ്കൂളിൽ ബുധനാഴ്ച പുലർച്ചെയോടെയാണ് സംഭവം. ബുധനാഴ്ച സ്കൂളിന് അവധിയായതിനാൽ അപകടം ഒഴിവായി. വിദ‍്യാർഥികൾ അസംബ്ലി കൂടുന്ന ഓഡിറ്റോറിയത്തിൻറെ സീലിങ്ങാണ് തകർന്നു വീണത്. ഷീറ്റിനടിയിലെ ജിപ്സം ബോർഡ് തകർന്നു വീഴുകയും ചെയ്തു. 2023ലായിരുന്നു ഇത് സീലിങ് ചെയ്തിരുന്നത്.

കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് മെമ്പർമാരെ അയോഗ്യരാക്കി

കോതമംഗലം: ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു ഉഷ ശിവൻ ലിസി ജോളി എന്നിവരെ അയോഗ്യരാക്കി കോടതിവിധി. ഇതിൽ സിബി മാത്യു നിലവിൽ പഞ്ചായത്ത് പ്രസിഡൻ് ആണ് 2023 ഓഗസ്റ്റ് മാസം 8 ആം തിയതി നടന്ന കവളങ്ങാട് പഞ്ചായത്തിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങളായ ഈ മൂന്ന് അംഗങ്ങൾ കൂറുമാറി വേട്ടു ചെയ്തത്. രണ്ടര വർഷത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച ശേഷം പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു അന്ന്. മൂന്ന് …

കോതമംഗലം ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്തിലെ മൂന്ന് മെമ്പർമാരെ അയോഗ്യരാക്കി Read More »

ഇടുക്കി കൊന്നത്തടി പഞ്ചായത്തിൽ ജലജീവന്‍ മിഷൻ പദ്ധതിയുടെ പണികളിൽ വൻ അഴിമതിയുള്ളതായി ആരോപണം

ഇടുക്കി: കൊന്നത്തടി പഞ്ചായത്തിൽ നടക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളിലാണ് അഴിമതിയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പണികൾ തികച്ചും ഗുണമേന്മ ഇല്ലാത്ത വിധത്തിലാണ്നടക്കുന്നത്. വൃത്തിയായി ടാറിംഗ് പൂർത്തീകരിച്ച റോഡിൻറെ വശങ്ങളിൽ കൂടി ട്രഞ്ച് വെട്ടി പൈപ്പുകൾ സ്ഥാപിച്ചാൽ അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പാക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ യാതൊരു ഗുണമേന്മയും ഇല്ലാത്ത വിധം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.വേണ്ടത്ര സിമൻറ് ചേർക്കാതെയും …

ഇടുക്കി കൊന്നത്തടി പഞ്ചായത്തിൽ ജലജീവന്‍ മിഷൻ പദ്ധതിയുടെ പണികളിൽ വൻ അഴിമതിയുള്ളതായി ആരോപണം Read More »

ചത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി.ജെ.പി നിലപാട് ഇരട്ടത്താപ്പ് നയമെന്ന് ആം ആദ്മി പാർട്ടി

തൊടുപുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിൽ ബിജെപി ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ഇടുക്കി ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. കേരളത്തിൽ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പിൽ കപട മാർഗ്ഗങ്ങളിലൂടെ ക്രിസ്റ്റ്യൻ വോട്ടുകൾ തട്ടിയെടുക്കുവാനുള്ള ബിജെപിയുടെ ഇരട്ടത്താപ്പ് നയം കന്യാസ്ത്രീകളുടെ അറസ്റ്റോടുകൂടി തകിടം മറിഞ്ഞു പോയി.കന്യാസ്ത്രീകളുടെ അറസ്റ്റിൽ ഇരകളോടും വേട്ടക്കാരോടും ഒപ്പം ഒരേസമയം നിൽക്കുന്ന ബിജെപിക്ക് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ കന്യാസ്ത്രീകൾക്ക് എതിരെ എടുത്ത കേസ് റദ്ദാക്കുകയാണ് വേണ്ടത്.കന്യാസ്ത്രീകളുടെ അറസ്റ്റ് …

ചത്തീസ്​ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബി.ജെ.പി നിലപാട് ഇരട്ടത്താപ്പ് നയമെന്ന് ആം ആദ്മി പാർട്ടി Read More »

കളളന്മാർ ഏതു പൂട്ടും കുത്തി തുറക്കുന്ന പിന്ന് കളഞ്ഞുകിട്ടി

തൊടുപുഴ: വണ്ണപ്പുറം ടൗൺ ബൈപ്പാസിലെ കൊളമ്പയിൽ ബിജുവിന്റ വീട്ടുമുറ്റത്ത് നിന്നും പൂട്ട് തുറക്കാനുപയോഗിക്കുന്ന ഉപകരണം ലഭിച്ചു. ഞായറാഴ്ച വൈകീട്ടാണ് മുറ്റത്തുനിന്നും ഇതു കണ്ടെത്തിയത്. കള്ളൻമാർ പൂട്ടു തുറക്കാനുപയോഗിക്കുന്ന താക്കോലാണ് ഇതെന്ന് പോലീസ്പറഞ്ഞു.

ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ കോൺഗ്രസ് വനിതാ എം.പിയുടെ മാല മോഷണം പോയതായി പരാതി

ന്യൂഡൽഹി: പ്രഭാത നടത്തത്തിനിടെ കോൺഗ്രസ് എംപി സുധ രാമകൃഷ്ണൻ്റെ സ്വർണ മാല മോഷണം പോയതായി പരാതി. തിങ്കളാഴ്ച രാവിലെ ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ തമിഴ്നാട് ഭവന് സമീപത്തു വച്ചായിരുന്നു സംഭവം. ഡൽഹിയിലെ ക്രമസമാധാനം കൈകാര്യം ചെയ്യുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇത് സംബന്ധിച്ച് എംപി കത്തയച്ചു. ഒരു പാർലമെൻറ് അംഗത്തിന് പോലും ഇത്ര സുരക്ഷിതമായ മേഖലയിൽ പോലും സുരക്ഷിതത്വമില്ലെന്നത് ഞെട്ടിക്കുന്നതാണെന്ന് അമിത് ഷായ്ക്ക് അയച്ച കത്തിൽ എംപി പറയുന്നു വ്യക്തമാക്കി. സംഭവത്തിൽ …

ഡൽഹിയിൽ പ്രഭാത നടത്തത്തിനിറങ്ങിയ കോൺഗ്രസ് വനിതാ എം.പിയുടെ മാല മോഷണം പോയതായി പരാതി Read More »

ഭോപ്പാലിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. നെപാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നവരയിലാണ് സംഭവം. 35 വയസുകാരിയായ ഭാഗ്യശ്രീ നാംദേവ് ധനുകാണ് കൊല്ലപ്പെട്ടത്. പ്രതി ഷെയ്ഖ് റയീസിനെ(42) പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി ഭാഗ്യശ്രീയെ നിരന്തരമായി ശല്യം ചെയ്തിരുന്നതായാണ് റിപ്പോർട്ട്. പ്രതി യുവതിയെ ഉപദ്രവിക്കുകയും തലമുടി പിടിച്ച് അടിക്കുകയും ചെയ്തിരുന്നു. ഏറെ നാളായി വിവാഹത്തിനും മതപരിവർത്തനത്തിനും വേണ്ടി റയീസ് ഭാഗ്യശ്രീയെ നിർബന്ധിച്ചിരുന്നു എന്ന് യുവതിയുടെ സഹോദരി വ്യക്തമാക്കി. കൊലപാതകത്തിനും അതിക്രമത്തിനും കേസെടുത്ത് പ്രതിയെ …

ഭോപ്പാലിൽ മതപരിവർത്തനത്തിനും വിവാഹത്തിനും വിസമ്മതിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി Read More »

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു

മുംബൈ: ആശുപത്രി ജീവനക്കാരുടെയും ഡോക്റ്ററുടെയും അനാസ്ഥ മൂലം നവജാത ശിശു മരിച്ചുവെന്ന് പരാതി. മഹാരാഷ്ട്രയിലെ വാഷിം ജിലലയിലാണ് സംഭവം. പ്രസവത്തിനായി ആശുപത്രിയിലെത്തിയ യുവതിയോട് മനുഷ്യത്വ രഹിതമായാണ് ആശുപത്രി ജീവനക്കാർ പെരുമാറിയതെന്നും ജീവനക്കാർക്കെതിരേ നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ശിവാനി വൈഭവ് എന്ന യുവതിയാണ് ക്രൂരമായ പെരുമാറ്റത്തിന് ഇരയായത്. ഓഗസ്റ്റ് 2ന് പുലർച്ചെയാണ് ശിവാനി വാഷി ജില്ലാ വനിതാ ആശുപത്രിയിൽ അഡ്മിറ്റായത്. പരിശോധനയ്ക്കു ശേഷം 10 മണിയോടെ പ്രസവമുണ്ടാകുമെന്ന് ഡോക്റ്റർമാർഅറിയിച്ചു. പക്ഷേ പുലർച്ചെ 3 …

മുംബൈയിൽ പ്രസവ വേദനയ്ക്കിടെ യുവതിയുടെ മുഖത്തടിച്ചും വയറിൽ ഞെക്കിയും ജീവനക്കാരുടെ ഉപദ്രവം, നവ‌ജാത ശിശു മരിച്ചു Read More »

നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരൻ

സനാ: നിമിഷ പ്രിയയുടെ വധശിക്ഷ ഉടൻ നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ സഹോദരൻ അബ്ദുൾ ഫത്താഹ് മഹ്ദി അറ്റോർണി ജനറലിന് കത്തയച്ചു. ഒത്തുതീർപ്പിനില്ലെന്നും ഒരു തരത്തിലുളള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും അബ്ദുൾ ഫത്താഹ് മഹ്ദി വ്യക്തമാക്കി. ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും, വധശിക്ഷ നടപ്പാക്കാനുള്ള തീയതി പെട്ടെന്ന് പ്രഖ്യാപിക്കണമെന്നും അബ്ദുൾ ഫത്താഹ് ആവശ്യപ്പെടുന്നു. ജൂലൈ 16നു നടപ്പാക്കാനിരുന്ന വധശിക്ഷ മാറ്റിവച്ചതിനുശേഷം രണ്ടാമത്തെ കത്താണിത്.

കൊൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി, ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്നാണ് ആത്മഹത്യയെന്ന് ഭാര്യ

കൊൽക്കത്ത: ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെടുമെന്ന് ഭയന്ന് കോൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി. കൊൽക്കത്തയിലെ ആനന്ദപളളി വെസ്റ്റിൽ ഞായറാഴ്ചയാണ് ദിലീപ് കുമാർ സാഹ എന്നയാളെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സാഹയെ കാണാതായതിനെ തുടർന്ന് ഭാര്യ മുറിയിൽ വന്ന് വിളിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് അയൽവാസികളെ ഭാര്യ വിവരമറിയിച്ചു. അവർ വന്ന് വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് സാഹയെ തൂങ്ങിയ നിലയിൽ കണ്ടതെന്ന് പൊലീസ് പറഞ്ഞു. എൻആർസി നടപ്പാക്കിയാൽ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭർത്താവ് ഭയപ്പെട്ടിരുന്നതായി …

കൊൽക്കത്തയിൽ 63 വയസുകാരൻ ജീവനൊടുക്കി, ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഭയന്നാണ് ആത്മഹത്യയെന്ന് ഭാര്യ Read More »

ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന; എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും

ബാം​ഗ്ലൂർ: ധർമസ്ഥല കേസിൽ എസ്ഐടി സംഘം ഉദ്യോഗസ്ഥനായ മഞ്ജുനാഥ് ഗൗഡക്കെതിരായ ആരോപണത്തിൽ അന്വേഷം നടത്തുമെന്ന് എസ്ഐടിയുടെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സാക്ഷിയെ പരാതി പിൻവലിപ്പിക്കാനായി ഉദ്യോഗസ്ഥർ നിർബന്ധിച്ചു എന്നാണ് ആരോപണം. ഇത് സംബന്ധിച്ച് സാക്ഷിയുടെ അഭിഭാഷകരിലൊരാളാണ് പരാതി നൽകിയത്. സമ്മർദം മൂലമാണ് താൻ പരാതി നൽകിയതെന്ന് സാക്ഷിയെകൊണ്ട് പറയിപ്പിച്ച് അത് മൊബൈലിൽ റെക്കോഡ് ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സാക്ഷിയെ അറസ്റ്റു ചെയ്യുമെന്നും ജയിലിൽ കിടക്കുമെന്നും മഞ്ജുനാഥ ഗൗഡ ഭീഷണിപ്പെടുത്തിയായാണ് പരാതിയിലുള്ളത്. അതേസമയം, ധർമസ്ഥലയിൽ അഞ്ചാം ദിവസവും തെരച്ചിൽ …

ധർമസ്ഥലയിൽ അഞ്ചാം ദിനവും പരിശോധന; എസ്ഐടി ഉദ്യോഗസ്ഥനെതിരായ ആരോപണം അന്വേഷിക്കും Read More »

കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: നിർബന്ധിത മതപരിവർത്തനവും മനുഷ‍്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റിലായ മലയാളി കന‍്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്ന കള്ളക്കേസ് റദ്ദാക്കണമെന്ന് തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ജാമ‍്യം ലഭിച്ചത് ആശ്വാസമാണെന്നും എന്നാൽ അവർക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്നും ക്രൈസ്തവരായ യുവതികളെ ആശുപത്രിയിലെ ജോലിയ്ക്ക് വേണ്ടി കൊണ്ടുപോയ കന‍്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒൻപത് ദിവസങ്ങൾ നീണ്ട ജയിൽവാസത്തിനു ശേഷമാണ് കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകാംഗമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകാംഗമായ പ്രീതി മേരി …

കന‍്യാസ്ത്രീകൾക്കെതിരായ കള്ളക്കേസ് റദ്ദാക്കണമെന്ന് മാർ ആൻഡ്രൂസ് താഴത്ത് Read More »

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു

റായ്പുർ: ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപിക്കപ്പെട്ട് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഉപാധികളോടെ ജാമ്യം. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി 9 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്‌. മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ് എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാൻ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നൽകിയത്. …

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു Read More »

പാലക്കാട് പട്ടാപ്പകൽ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

പാലക്കാട്: നഗരത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. സുൽത്താൻ പേട്ട ജംഗ്ഷനിലാണ് സംഭവം. വഴിയിലൂടെ നടന്ന് പോവുകയായിരുന്ന യുവതിയെ ബലം പ്രയോഗിച്ച് ഓട്ടോറിക്ഷയിൽ കയറ്റാൻ ശ്രമം. ഊട്ടി സ്വദേശിയാണ് യുവതിയെ മർദ്ദിച്ച് ഓട്ടോയിൽ കയറ്റാൻ ശ്രമിച്ചത്. നാട്ടുകാർ സംഭവം കണ്ട് ഓടിക്കൂടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്. തൂടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.

പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബി.ജെ.പി

റായ്പൂർ: കോൺഗ്രസിനെയും കന്യാസ്ത്രീകളെയും പരിഹസിച്ച് ഛത്തീസ്ഗഢ് ബി.ജെ.പി. മതപരിവർത്തകരെയും മനുഷ്യക്കടത്ത് നടത്തുന്നവരെയും കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്നാണ് പരിഹാസം. കന്യാസ്ത്രീകളുടെ കാലിൽ വീണു കിടക്കുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാൽ, ഭൂപേഷ് ബാഗൽ എന്നിവരുടെ ചിത്രം എക്സിൽ പങ്കുവച്ചു കൊണ്ടായിരുന്നു പരിഹാസം. സംഭവം വിവാദമായതിനു പിന്നാലെ പോസ്റ്റ് പിൻവലിച്ചു. അതേസമയം, കന്യാസ്ത്രീകൾക്ക് എൻഐഎ കോടതി ജാമ്യം അനുവദിച്ചു. ബിലാസ്പുരിലെ പ്രത്യേക എൻഐഎ കോടതിയാണ് ജാമ്യം നൽകിയത്. അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. ഇതോടെ കന്യാസ്ത്രീകൾക്ക് …

പരിഹാസ കാർട്ടൂണുമായി ഛത്തീസ്ഗഡ് ബി.ജെ.പി Read More »

രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്

റായ്പൂർ: ബിജെപി സംസ്ഥാന അധ‍്യക്ഷനും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്. ബാംഗ്ലൂരിൽ‌ നിന്നും 10 മണിയോടെ അദ്ദേഹം റായ്പൂർ വിമാനത്താവളത്തിൽ എത്തിയേക്കുമെന്നാണ് സൂചന. ഛത്തിസ്ഗഢ് ആഭ‍്യന്തരമന്ത്രിയെയും, മുഖ‍്യമന്ത്രിയെയും ദുർഗിലെ ജയിലിൽ കഴിയുന്ന മലയാളി കന‍്യാസ്ത്രീയെയും അദ്ദേഹം കാണുമെന്നാണ് വിവരം. അതേസമയം തൃശൂർ അതിരൂപതാ ആർ‌ച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി കഴിഞ്ഞ ദിവസം രാജീവ് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശത്തെത്തുടർന്നാണ് രാജീവ് കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന.

നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ചു

ന്യൂഡൽഹി: നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരം നൽകിയ അപേക്ഷ വിദേശകാര്യമന്ത്രാലയം തള്ളുകയായിരുന്നു. യെമനുമായി നയതന്ത്ര ബന്ധമില്ലെന്നത് ഉൾപ്പെടെയുള്ള നാല് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് അനുമതി നിഷേധിച്ചത്. സുരക്ഷാ സാഹചര്യം ദുർബലമാണ്, പ്രതിനിധികളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും കേന്ദ്രം അറിയിച്ചു. തുടർ ചർച്ചകൾക്കായി പ്രതിനിധികളെ യെമനിലേക്ക് അയക്കാൻ അനുമതി വേണമെന്ന് ആക്ഷൻ കൗൺസിൽ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ആക്ഷൻ കൗൺസിലിൻറെ ഭാഗമായി പ്രവർത്തിക്കുന്ന മൂന്ന് പേർ, ചർച്ചയ്ക്ക് മേൽനോട്ടം വഹിക്കുന്ന …

നിമിഷപ്രിയയുടെ ആക്ഷൻ കൗൺസിലിന് യെമനിലേക്ക് പോവാനുള്ള അനുമതി നിഷേധിച്ചു Read More »

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ

കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ട ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ ഒളിവിൽ പോയതായി വിവരം. വേടൻറെ തൃശൂരിലെയും കൊച്ചിയിലേയും വീടുകളിൽ പൊലീസ് തെരച്ചിൽ നടത്തി. തൃശൂരിലെ വീട്ടിൽ നിന്നും പൊലീസ് വേടൻറെ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേടനുവേണ്ടി വ്യാപക തെരച്ചിൽ നടക്കുകയാണ്. നിലവിൽ വേടൻ്റെ അറസ്റ്റിന് പൊലീസിന് നിയമപ്രശ്നങ്ങളില്ല. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വേടൻ ഹൈക്കോടതിയിൽ സമർപ്പിട്ട മുൻകൂർ‌ ജാമ്യ ഹർജിയിൽ ഓഗസ്റ്റ് 18 നാവും കോടതി വിധി പറയുക. ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്നും ഇപ്പോൾ തെറ്റായ ആരോപണങ്ങൾ …

പീഡന കേസിന് പിന്നാലെ വേടൻ ഒളിവിൽ Read More »

തൃശൂർ മലക്കപ്പാറയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന നാല് വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചു

തൃശൂർ: മലക്കപ്പാറയിൽ നാലുവയസുകാരനെ പുലി ആക്രമിച്ചു. മലക്കപ്പാറ വീരൻകുടി ആദിവാസി ഊരിലെ ബേബി- രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി ആക്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ 2.30 ഓടെയായിരുന്നു സംഭവം. താൽക്കാലിക ഷെഡ്ഡിൽ കയറിയ പുലി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. പിന്നാലെ കുട്ടിയുടെ മാതാപിതാക്കൾ ബഹളം വച്ചതോടെ പുലി ഓടിപ്പോയി. കുഞ്ഞിൻറെ തലയ്ക്കാണ് പരുക്കേറ്റത്. കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം

തൊമ്മൻകുത്ത്: ചിരപറമ്പിൽ ഷാമോന്റെ മകൾ അനിതയുടെ കാലിൽ കിടന്ന 2 പവൻ തൂക്കം വരുന്ന കൊലുസ്സാണ് മോഷ്ണം പോയത്. വെള്ളിയാഴ്ച്ച പുലർച്ചെ രണ്ടരയോടെ ആണ് മോഷണം നടന്നത്. ഈ സമയം വീടിന്റെ ജനലിന് സമീപം വച്ചിരുന്ന ടൈൽ കഷ്ണങ്ങൾ അനങ്ങുന്ന ശബ്ദം കേട്ടതായി സഹോദരൻ അജേഷ് പറഞ്ഞു. പിന്നീട് പുലർച്ചെ അഞ്ചരയോടെ ആണ് മോഷണ വിവരം അറിഞ്ഞത്. വ്യാഴാഴ്ച രാത്രിസമീപവാസിയായ താന്നിക്കൽ രവിയുടെ വീട്ടിലെ ജനലിന്റെ കൊളുത്ത് ഇളക്കി മോഷണ ശ്രമം നടത്തിയിരുന്നു. എന്നാൽ ആ ശ്രമം …

തൊമ്മൻകുത്തിൽ കൊലുസ്സ് മോഷണം പോയി, സമീപത്തെ വീട്ടിലും മോഷണ ശ്രമം Read More »

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കോതമം​ഗലം: മരിക്കുന്നതിനു മുൻപ് യുവാവ്, കാമുകി ചതിച്ചുവെന്ന് തന്നോട് പറഞ്ഞിരുന്നുവെന്ന ബന്ധുവിന്റെ വാക്കുകൾ വിശ്വസിച്ച് നടത്തിയ അന്വേഷണത്തിലാണ് കോതമംഗലം പൊലീസ് പെൺ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തത്. മാതിരപ്പിള്ളി മേലേത്ത്മാലിൽ അൻസലാണ്(38) കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കോതമംഗലം മാലിപ്പാറയിൽ ഒറ്റയ്ക്ക് താമസിക്കുന്ന പെൺസുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് അൻസലിനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. സംഭവത്തിൽ യുവാവിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ സംശയിച്ചു രംഗത്ത് വന്നതിനെ തുടർന്ന് പോലീസ് …

കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പെൺ സുഹൃത്ത് വിഷം നൽകി കൊലപ്പെടുത്തിയതായി സംശയം; മരണമൊഴിക്ക് പിന്നാലെ പെൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ Read More »

ലഹരി പൂർണ്ണമായി തുടച്ചു നീക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെ കാണുമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി

ഇടുക്കി: ജനങ്ങളോട് മാന്യമായി പെരുമാറുകയും അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിക്കുകയും ചെയ്യുന്ന ജനസൗഹൃദ പോലീസിംഗ് നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി കെ.എം സാബു മാത്യു . ജില്ലാ ആസ്ഥാനത്ത് ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വ്യാപനത്തിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനാണ് പ്രഥമ മുൻഗണന. ലഹരി പൂർണ്ണമായി തുടച്ചു നീക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയം. അതിനാൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. …

ലഹരി പൂർണ്ണമായി തുടച്ചു നീക്കും, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങളും ഗൗരവത്തോടെ കാണുമെന്ന് ഇടുക്കിയുടെ പുതിയ ജില്ലാ പൊലീസ് മേധാവി Read More »

എം.പിമാരുടെ സംഘം ഛത്തീസ്ഗഡിലേക്ക്

ന‍്യൂഡൽഹി: ഛത്തീസ്ഗഡിലെ ദുർഗിൽ മലയാളി കന‍്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ എംപിമാരുടെ സംഘം വെള്ളിയാഴ്ച ഛത്തിസ്ഗഡിലേക്ക് പോകും. ആൻറോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരടങ്ങിയ അഞ്ചംഗ സംഘമാണ് ഛത്തീസ്ഗഡിലേക്ക് പോകുന്നത്. അതേസമയം സഭാനേതൃത്വത്തിൻറെ നിർദേശപ്രകാരം ഡൽഹിയിലെയും റായ്പൂരിലെയും മുതിർന്ന അഭിഭാഷകർ അടങ്ങുന്ന സംഘം കന‍്യാസ്ത്രീകൾക്ക് വേണ്ടി വെള്ളിയാഴ്ച ഹൈക്കോടതിയിൽ ഹാജരാകും. കന‍്യാസ്ത്രീമാരുടെ ജാമ‍്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ‌ എതിർക്കില്ലെന്ന് കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.

ചത്തീസ്ഗട്ടിലെ അറസ്റ്റ്; പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദാർഡ്യവുമായി കേരള കോൺഗ്രസ്

തൊടുപുഴ: ചത്തീസ്ഗട്ടിൽ ജയിലിൽ കഴിയുന്ന കന്യസ്ത്രീകളുടെ മോചനത്തിനായി പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദ്യാർഡ്യവുമായി കേരളാ കോൺഗ്രസ് സംഘം എത്തി. ജയിൽവാസം അനുഭവിക്കുന്ന സി.വന്ദന, സി.പ്രീതി എന്നിവരുടെ ഹോം പ്രൊവിൻസിന്റെ ഭാഗമായ അസീസ്സി ഹോളിസ്പിരിറ്റ് കോൺവെന്റും പിന്നോക്ക ജനവിഭാഗങ്ങൾക്കായി ആതുരശുശ്രൂഷ ഉറപ്പു വരുത്തുന്ന മരിയൻ ഹോസ്പിറ്റലുമാണ് അരനൂറ്റാണ്ടായി പന്നിമറ്റത്ത് പ്രവർത്തിച്ചു വരുന്നത്. ജയിൽവാസം അനുഭവിക്കുന്ന സി. പ്രീതയെ ചേർത്തല എസ്.എച്ച് ഗ്രീൻ ഗാർഡൻസ് നേഴ്സിംഗ് കോളേജിൽ പഠിപ്പിച്ച അധ്യാപിക കൂടിയാണ് കോൺവെന്റിലെ മദർ സി.സീനാ മേരി എന്നത് നാട്ടുകാരിലും …

ചത്തീസ്ഗട്ടിലെ അറസ്റ്റ്; പന്നിമറ്റം ഹോളിസ്പിരിറ്റ് കോൺവെന്റിൽ ഐക്യദാർഡ്യവുമായി കേരള കോൺഗ്രസ് Read More »

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ

ഒട്ടാവ: ഫ്രാൻസിനും ബ്രിട്ടനും പുറമെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങി ക‍്യാനഡ. സെപ്റ്റംബറിൽ ഇക്കാര‍്യത്തിൽ പ്രഖ‍്യാപനമുണ്ടാവുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. 2025 സെപ്റ്റംബറിൽ നടക്കുന്ന ഐക‍്യരാഷ്ട്രസഭയുടെ 80ആം സെഷനിൽ പലസ്തീനെ സ്വതന്ത്ര രാജ‍്യമായി പ്രഖ‍്യാപിക്കാൻ ഉദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹമാസിൻ്റെ പിന്തുണയില്ലാതെ അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന സീനിയർ അതോറിറ്റി തെറഞ്ഞെടുപ്പ് അടക്കമുള്ള കാര‍്യങ്ങൾ നിരീക്ഷിച്ചതിനു ശേഷമായിരിക്കും പ്രഖ‍്യാപിക്കുന്നതെന്നും പ്രധാനമന്ത്രി വ‍്യക്തമാക്കി.

ഗുഢാലോചനയ്ക്ക് തെളിവുകളില്ല; മലേഗാവ് സ്ഫോടന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു

മുംബൈ: മലേഗാവ് സ്ഫോടന കേസ് പ്രതികളെ വെറുതെവിട്ടു. ഗുഢാലോചനയ്ക്ക് തെളിവുകളില്ലെന്ന് കാട്ടി കേസിൽ എൻഐഎ അറസ്റ്റു ചെയ്ത ഏഴ് പ്രതികളെയും വെറുതെ വിടുന്നതായി മുംബൈ എൻഐഎ കോടതി ഉത്തരവിടുകയായിരുന്നു. അന്വേഷണ സംഘം പൂർണമായും പരാജയപ്പെട്ടതായി കോടതി അറിയിച്ചു. പ്രതികൾക്കെതിരേ മതിയായ തെളിവില്ലെന്ന് കണ്ടെത്തിയാണ് എൻഐഎ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരിക്കുന്നത്. യുഎപിഎ കുറ്റം നിലനിൽക്കില്ലെന്നും വിചാരണ കോടതി വിധിച്ചു. റമദാൻ മാസത്തിൽ മുംബൈയിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മാലേഗാവിൽ ആക്രമണം നടന്ന് ഏകദേശം 17 വർഷങ്ങൾക്ക് ശേഷമാണ് വിധി …

ഗുഢാലോചനയ്ക്ക് തെളിവുകളില്ല; മലേഗാവ് സ്ഫോടന കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു Read More »

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: മെഡിക്കൽ കോളെജ് അപകടത്തിൽ ജില്ലാ കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിനെതിരേ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കലക്റ്ററുടെ റിപ്പോർട്ട് സത‍്യസന്ധമല്ലെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള കുറുക്കുവഴിയാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ പറഞ്ഞു. നിലവിലുള്ള അന്വേഷണ റിപ്പോർട്ടിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും സർക്കാർ ഈ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂഡീഷ‍്യൽ അന്വേഷണത്തെ സർക്കാരിനു ഭ‍യമാണെന്നും വിഷയത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു കലക്റ്റർ ആരോഗ‍്യവകുപ്പ് അഡീഷണൽ …

മെഡിക്കൽ കോളെജ് അപകടത്തിൽ ജുഡീഷ‍്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ Read More »

പീഡന പരാതി; നിയമപരമായി നേരിടുമെന്ന് വേടൻ

കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്‌ടറുടെ പരാതിയിൽ പ്രതികരണവുമായി പ്രതികരിച്ച് റാപ്പർ വേടൻ. തന്നെ അപകീർത്തിപ്പെടുത്താനായി ലക്ഷ്യം വച്ചുള്ള പരാതിയാണിതെന്നും നിയമപരമായി നേരിടുമെന്നുമായിരുന്നു വേടൻറെ പ്രതികരണം. മുൻകൂർ ജാമ്യം തേടി ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും വേടൻ അറിയിച്ചു. തന്നെ മനപ്പൂർവം വേട്ടയാടുകയാണ്. ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും അത് പുറത്തുവിടുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രിയാണ് വേടനെതിരേ യുവഡോക്‌ടർ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. …

പീഡന പരാതി; നിയമപരമായി നേരിടുമെന്ന് വേടൻ Read More »