കോതമംഗലം: ബ്ലോക്കിലെ കവളങ്ങാട് പഞ്ചായത്ത് മെമ്പർമാരായ സിബി മാത്യു ഉഷ ശിവൻ ലിസി ജോളി എന്നിവരെ അയോഗ്യരാക്കി കോടതിവിധി. ഇതിൽ സിബി മാത്യു നിലവിൽ പഞ്ചായത്ത് പ്രസിഡൻ് ആണ് 2023 ഓഗസ്റ്റ് മാസം 8 ആം തിയതി നടന്ന കവളങ്ങാട് പഞ്ചായത്തിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് അംഗങ്ങളായ ഈ മൂന്ന് അംഗങ്ങൾ കൂറുമാറി വേട്ടു ചെയ്തത്.
രണ്ടര വർഷത്തെ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവച്ച ശേഷം പിന്നീട് പ്രസിഡണ്ട് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്ന സമയമായിരുന്നു അന്ന്. മൂന്ന് യുഡിഎഫ് മെമ്പർമാർ ഇടതു പാളയത്തിൽ എത്തിയതോടെ ഭരണം എൽഡിഎഫിനാകുകയായിരുന്നു.
കൂറുമാറി വന്നവരുടെ നേതൃത്വത്തിൽ എൽഡിഎഫ് നടത്തിയ രണ്ടു വർഷക്കാലത്തെ ഭരണം കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനത്തെ ആകെ അവതാളത്തിൽ ആക്കിയിരിക്കുകയാണന്നും. യുഡിഎഫ് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ എല്ലാം തന്നെ അവർ അട്ടിമറിച്ചതായും നാട്ടിൽ വികസന ക്ഷേമപ്രവർത്തനങ്ങൾ ഒന്നും തന്നെ നടപ്പിലാക്കാൻ ഇവർക്ക് സാധിച്ചിട്ടില്ലന്നും
കോടതി വിധിയിൽ സന്തോഷത്തോയാണ് കാണുന്നതെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ് ബാബൂ ഏലിയാസ് പറഞ്ഞു
പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ വലിയ വിജയമായി ഇതിനെ കാണുന്നു. അവർ ഒഴുക്കിയ വിയർപ്പും, അധ്വാനവും ആണ് തങ്ങളുടെ മെമ്പർ സ്ഥാനം എന്ന് മനസ്സിലാക്കാതെ കേവലം സ്വാർത്ഥ താൽപര്യത്തിനും, പണത്തിനും വേണ്ടി മുന്നണി വിട്ടവരെ നിയമത്തിന്റെ മുന്നിൽ അയോഗ്യരാക്കാൻ നമുക്ക് സാധിച്ചത് വലിയ അഭിമാനമായി കരുതുന്നു. ഇത്തരത്തിലുള്ള കൂറുമാറ്റക്കാർക്കുള്ള താക്കീതായി ഈ വിധിയെ കാണുന്നു. കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭരണം യുഡിഎഫ് തിരിച്ചുപിടിക്കും എന്നുള്ള വലിയ ആത്മവിശ്വാസത്തോടെ അതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് അദ്ദേഹം അറിയിച്ചു.






