തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് റസാഖ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സൗത്ത് 24 പർഗനാസ് ജില്ലയിൽ ചൽതാബേരിയയിൽ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. വ്യാഴാഴ്ച രാത്രി 10 മണിക്ക് ഭാംഗഡില്‍ നിന്ന് മാരിചയിലെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമിക്കപ്പെടുന്നത്. വഴിയില്‍ വച്ച് ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തിയതിന് ശേഷം മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ റസാഖ് ഖാനെ അക്രമികള്‍ വഴിയിലുപേക്ഷിച്ച് കടന്നുകളഞ്ഞു. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. തൃണമൂല്‍ എംഎല്‍എ …
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പശ്ചിമബംഗാളില്‍ കൊല്ലപ്പെട്ടു Read More »