തൊടുപുഴ: കോടതി സൂക്ഷിക്കാൻ ഏല്പിച്ച തോണ്ടി മുതൽ പോലീസ് സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച ജെയ്‌മോൻ എന്ന പോലീസുകാരനെ പിരിച്ചു വിടണമെന്ന് ആവശ്യപെട്ട് യൂത്ത് കോൺഗ്രസ് മുട്ടം പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കള്ളനായ പോലീസുകാരനെ തൊടുപുഴ ഡി.വൈ.എസ്.പി യും ജില്ലാ പോലീസ് മേധാവിയും സംരക്ഷിക്കുന്ന നിലയാണ് നിലവിലുള്ളത് എന്ന് മാർച്ച് ഉദ്ഘടാനം നിർവഹിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ചെറിയാൻ പൂച്ചക്കുഴി പറഞ്ഞു.

പോലീസുകാർ മോഷ്ട്ടാക്കളും ഒളിഞ്ഞു നോട്ടക്കാരും ആകാൻ പ്രധാന കാരണം അവരെ നിയന്ത്രിക്കാൻ ആരും വരില്ല എന്ന വിശ്വാസമാണ്. അതിന് ഉത്തമ ഉദാഹരണമാണ് മോഷണം നടന്ന് ഒരുമാസം ആയിട്ടും കള്ളനായ പോലീസുകാരന് എതിരെ കേസ് പോലും എടുക്കാത്തത് എന്നും അരുൺ പറഞ്ഞു. മുട്ടം, ആലക്കോട് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. മുട്ടം മണ്ഡലം പ്രസിഡന്റ് ജോബിസ് ജോസ് അധ്യക്ഷത വഹിച്ച് മാർച്ചിൽ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദ് സ്വാഗത പ്രസംഗം നടത്തി . ജില്ലാ വൈസ് പ്രസിഡണ്ട് ബിബിൻ ഇട്ടിക്കാൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഫസൽ സുലൈമാൻ ആശംസ അർപ്പിച്ച് സംസാരിച്ചു . ആലക്കോട് മണ്ഡലം പ്രസിഡണ്ട് റോജി ഫ്രാൻസിസ് കൃതജ്ഞത രേഖപ്പെടുത്തി.
നിയോജകമണ്ഡലം സെക്രട്ടറി ബിബിൻ സണ്ണി, നിയോജകമണ്ഡലം യൂത്ത് കെയർ കോഡിനേറ്റർ എബി തറയിൽ, അറക്കുളം മണ്ഡലം പ്രസിഡണ്ട് ജിനു ജെയിംസ്, കുടയത്തൂർ മണ്ഡലം പ്രസിഡണ്ട് ലിനോ, യൂത്ത് കോൺഗ്രസ് മുട്ടം മണ്ഡലം ജനറൽ സെക്രട്ടറി ബാദുഷ അഷ്റഫ് , ജെറിൻ ജോർജ്, ജിബിൻ സണ്ണി, അമൽ ബിനു, പ്രിൻസ് തോമസ്, ബാഷിൽ അഷ്റഫ്, അഖിൽ C , ആൽബിൻ പൂച്ചക്കുഴി, ജോജു മാത്യു, കെഎസ്‌യു പ്രവർത്തകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു