Timely news thodupuzha

logo

Health

പെരിയാറിലെ മത്സ്യക്കുരുതി വിഷയത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി

കൊച്ചി: പെരിയാറില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി രാജീവ്. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി അറിയിച്ചു. പുഴയില്‍ രാസമാലിന്യം കലര്‍ന്നിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രത്യേക കമ്മിറ്റി വിഷയം പഠിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സി.സി.റ്റി.വി കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കിതില്‍ പങ്കുണ്ടോയെന്ന് ഉറപ്പ് വരുത്തും. ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. സംഭവം …

പെരിയാറിലെ മത്സ്യക്കുരുതി വിഷയത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി Read More »

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന ഇരുപത്തിരണ്ടുകാരൻ മരിച്ചു

മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരുക്കെയായിരുന്നു അന്ത്യം. ഇതിനിടെ ആരോഗ്യനില ഗുരുതരമായി മരണപ്പെടുകയായിരുന്നു. ഇതോടെ മലപ്പുറത്ത് ജനുവരി മുതൽ പതിനാലാമത്തെ മരണമാണിത്. തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളം വേങ്ങൂരിലും ഒരു മരണം സംഭവിച്ചിരുന്നു. മലപ്പുറത്തും പലയിടങ്ങളിലും മ‍ഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. എന്നാലിപ്പോള്‍ മലപ്പുറത്ത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

അവയവമാഫിയ കേസ്; മുഖ്യ പ്രതി സാബിത്തിനെ റിമാൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ അവയവ മാഫിയ കേസിൽ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നും പ്രതി ദാതാക്കളെ ഇറാനിലെത്തിച്ചെന്ന് റിപ്പോർട്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അടക്കം ഇറാനിലെ ഫരീദിഖാൻ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കെത്തിച്ച് സ്വീകർത്താവിൽ നിന്ന് പണം വാങ്ങിയെടുത്തു. വയവക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി ഇന്നലെ കൊച്ചിയില്‍ പിടിയിലായിരുന്നു. തൃശൂർ വലപ്പാട് സ്വദേശി സബിത്ത് നാസർ എന്നയാളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായത്. രാജ്യാന്തര മാഫിയ സംഘങ്ങളുടെ പങ്ക് സംശയിക്കുന്ന കേസിൽ കേന്ദ്ര ഏജൻസികളും പ്രാഥമിക അന്വേഷണം …

അവയവമാഫിയ കേസ്; മുഖ്യ പ്രതി സാബിത്തിനെ റിമാൻഡ് ചെയ്തു Read More »

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന, മാസ്ക് നിർബന്ധമാക്കി, വാക്സിനും നിർദേശം

സിംഗപ്പൂർ: രാജ്യത്ത് കൊവിഡ് കോസുകളിലുണ്ടായ വർധനവിന്‍റെ പശ്ചാത്തലത്തിൽ മുൻ കരുതൽ നടപടികളുമായി സർക്കാർ. മുൻ ആഴ്ചത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണം ഇരട്ടിയായി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ എല്ലാവരും മാസ്ക് ധരിക്കണമെന്ന് സിംഗപ്പൂർ ആരോഗ്യ മന്ത്രി ഓങ്ങ് യി കുങ് ആവശ്യപ്പെട്ടു. പുതിയ കോവിഡ് വകഭേദത്തിന്‍റെ വ്യാപനം ശ്രദ്ധയോടെ നിരീക്ഷിക്കുകയാണെന്നു സർക്കാർ അറിയിച്ചു. മുൻ ആഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത് 13,700 കൊവിഡ് കോസുകളാണ്. ഇത് മേയ് ആദ്യ ആഴ്ചകളിൽ രേഖപ്പെടുത്തിയതിന്‍റെ ഇരട്ടിയോളമാണ്. 25,900 കേസുകളാണ് മേയ് അഞ്ച് …

സിംഗപ്പൂരിൽ കൊവിഡ് കേസുകളിൽ വൻ വർധന, മാസ്ക് നിർബന്ധമാക്കി, വാക്സിനും നിർദേശം Read More »

ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു

ഇടുക്കി: എലപ്പാറ പശുപ്പാറ പുളിങ്കട്ട ഈന്തുംകാലാ പുതുവലിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു. ജഗദീഷ് ഭവൻ ജഗദീഷ് – ശാരദാ ദമ്പതികളുടെ മകൾ അതുല്യ ജഗദീഷാണ്(10) മരിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി പനി ബാധിച്ചതിനെ തുടർന്ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാവിലെയും ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. രാത്രി പനി കൂടുതലായതിനെ തുടർന്ന് തിരികെ കൊണ്ടുവരികയും വെളുപ്പിന് മൂന്നു മണിയോടു കൂടി മരണം സംഭവിക്കുകയും ആയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി …

ഇടുക്കിയിൽ 10 വയസ്സുകാരി പനി ബാധിച്ച് മരിച്ചു Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ 13 കാരി മരിച്ചത് വെസ്റ്റ്നൈൽ ബാധിച്ചെന്ന് സംശയം

കോഴിക്കോട്: ബേപ്പൂരിൽ പതിമൂന്നുകാരി മരിച്ചത് വെസ്റ്റ്നൈൽ പനി ബാധിച്ചെന്ന് സംശയം.പനി ബാധിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിലിരിക്കെയാണ് കുട്ടി മരിച്ചത്. പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിൽ നേരത്തെ വെസ്റ്റ്നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. തൃശൂരും പാലക്കാടും ഒരാൾവീതം പനിയെത്തുടർന്ന് മരിച്ചിരുന്നു.

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ഇടുക്കി: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും വണ്ടിപ്പെരിയാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പരിപാടി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. വെങ്കിടലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലയിൽ ഡെങ്കി പടരുന്നത് ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർ പറഞ്ഞു. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ – പെട്ടെന്നുള്ള ശക്തമായ പനി ,തലവേദന, പേശി വേദന , വിശപ്പില്ലായ്മ, മനം പുരട്ടൽ, ഛർദി ,ക്ഷീണം, തൊണ്ടവേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ. …

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഇടുക്കി ജില്ലാതല പരിപാടി സംഘടിപ്പിച്ചു Read More »

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ

ഇടുക്കി: മഴക്കാലത്തിന് മുന്നോടിയായി വിവിധ വകുപ്പുകളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നിർവഹിക്കേണ്ട മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണസമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടർ. അപകട സാധ്യതയുള്ള മേഖലകൾ, അവിടെനിന്നും നിന്നും മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക എന്നിവ വില്ലേജ് തലത്തിൽ തയ്യാറാക്കി താലൂക്ക് തലത്തിൽ ഏകോപിപ്പിക്കണം. തഹസിൽദാർമാരും തദ്ദേശസ്ഥാപന തലത്തിൽ മാറ്റി താമസിപ്പിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി ജില്ലാ തലത്തിൽ ക്രോഡീകരിച്ച് തദ്ദേശസ്വയംഭരണ …

മഴക്കാല മുന്നൊരുക്കം : വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിക്കണം; ജില്ലാ കളക്ടർ Read More »

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി

കൊച്ചി: മഞ്ഞപ്പിത്തം പടർന്ന് പിടിച്ച എറണാകുളം വേങ്ങൂർ പഞ്ചായത്തിൽ ജല അഥോറിറ്റി പ്രതിക്കൂട്ടിലാകുന്നു. കനാലിൽ നിന്ന് വരുന്ന വെള്ളം വക്കുവള്ളിയിലെ ചിറയിൽ ശേഖരിച്ച് കിണറ്റിലെത്തിച്ച് ശുദ്ധീകരിച്ച് പൈപ്പ്‌ലൈൻ വഴി വിതരണം ചെയ്യുന്നതാണ് പതിവ്. ശുദ്ധീകരിക്കാത്ത വെള്ളം കുടിച്ചതാണ് മഞ്ഞപ്പിത്ത ബാധക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. ചിറയിൽ നിന്നു വെള്ളം ശേഖരിക്കുന്ന ചൂരത്തോട് പമ്പിൽ നിന്നുള്ള വിതരണത്തിലായിരുന്നു അപാകത. ശരിയായ ക്ലോറിനേഷൻ നടത്താൻ ജല അഥോറിറ്റി ജീവനക്കാർക്ക് പരിശീലനം നൽകിയെന്ന് ഡി.എം.ഒ പറയുക കൂടി ചെയ്തതോടെ വേങ്ങൂരുകാരുടെ …

മഞ്ഞപ്പിത്ത ബാധക്ക് കാരണം ശുദ്ധീകരിക്കാത്ത വെള്ളം, ജല അഥോറിറ്റിക്ക് പഴി Read More »

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ്

കോതമംഗലം: എറണാകുളം ജില്ലയിൽ പലയിടങ്ങളിലും ഭയാനകാംവിധത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ച സാഹചര്യത്തിൽ കോട്ടപ്പടി പഞ്ചായത്തിൽ മഞ്ഞപ്പിത്ത മുന്നൊരുക്കങ്ങൾ ആരംഭിച്ചു. തൊട്ടടുത്ത വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിലാണ് കോട്ടപ്പടിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചത്. ഒരു മഞ്ഞപ്പിത്ത കേസ് കോട്ടപ്പടിയില്‍ സ്ഥിരീകരിച്ചെങ്കിലും വ്യാപനം തടയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്‍റ് മിനി ഗോപി വ്യക്തമാക്കി. വേങ്ങൂരിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നത്. കുടിവെള്ള സ്രോതസുകള്‍ മലിനാകാതെ സംരക്ഷിക്കുന്നതിലാണ് ഊന്നല്‍.മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്തുകഴിഞ്ഞു. ബോധവത്ക്കരണം, പരിസരശുചീകരണം തുടങ്ങിയ മറ്റ് പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. മഞ്ഞപ്പിത്തം …

മഞ്ഞപ്പിത്ത വ്യാപനം: സംസ്ഥാനത്തെ പഞ്ചായത്ത് തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോ​ഗ്യ വകുപ്പ് Read More »

പക്ഷിപ്പനി ഭീതിയിൽ ആലപ്പുഴ: നാളെ 12,678 വളർത്തു പക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച 12,678 വളർത്തു പക്ഷികളെ 18ന് ആലപ്പുഴയിൽ കള്ളിംഗിന് വിധേയമാക്കും. തലവടി, തഴക്കര, ചമ്പക്കുളം വാർഡുകളിലാണ് വളർത്തു പക്ഷികളെ കൊന്നൊടുക്കുക. പക്ഷിപ്പനിയുടെ പ്രഭവ കേന്ദ്രത്തിൻറെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെയാണ് കൊല്ലുന്നത്. പത്തനംതിട്ട തിരുവല്ല നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് പിന്നാലെ നിരണത്ത് വീണ്ടും കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്.

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഭാരത് ബയോടെക്സ് പുറത്തിറക്കിയ കോവാക്സിൻ കുത്തിച്ച മൂന്നിൽ ഒരാൾക്കെന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ബനാറസ് ബിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിന്‍റെ ഭാഗമായി 926 പേരെ ഒരു വർഷമാണ് നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ‌ ശേഖരിച്ചത്. ഇവരിൽ 50 പേർക്കും അണുബാധയുണ്ടായതായി കണ്ടെത്തി. ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, …

കോവാക്സിൻ എടുത്തവരിലും പാർശ്വഫലങ്ങൾ Read More »

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവംത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി

കോഴിക്കോട്: മെഡിക്കൽ കോളെജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടർക്ക് നിർദേശം നൽകി. കൈയിലെ ആറാം വിരൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിക്കാണ് ദുരനുഭവമുണ്ടായത്. വിരൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പകരം ആശുപത്രി അധികൃതർ കുട്ടിയുടെ നാവിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിഴവുപറ്റിയെന്ന് മനസിലാക്കിയ ഡോക്‌ടർ മാപ്പു പറയുകയും വീണ്ടും ശസ്ത്രക്രിയയിലൂടെ കൈവിരൽ നീക്കം ചെയ്യുകയുമായിരുന്നു. കുടുംബം പരാതിയുമായി രംഗത്തെത്തയിട്ടുണ്ട്. …

കോഴിക്കോട് മെഡിക്കൽ കോളേജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവംത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി Read More »

ഇടുക്കി ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം: 18,19 ജില്ലയിൽ തീയതികളിൽ തീവ്രശുചീകരണം

ഇടുക്കി: ജില്ലയിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കാൻ ജില്ലാകളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ശനി ,ഞായർ ദിവസങ്ങളിൽ വീടുകൾ ,സ്ഥാപനങ്ങൾ , പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ മാലിന്യമുക്തമാക്കാൻ തീവ്രശുചീകരണം നടത്തും. അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുജനങ്ങൾ, വിവിധ സംഘടനകൾ, വ്യാപാരി വ്യവസായികൾ, സ്‌കൂൾ കോളേജുകളിലെ എൻ എസ് എസ് , എൻ സി സി , തൊഴിലുറപ്പ് , കുടുംബശ്രീ പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാകും …

ഇടുക്കി ജില്ലയിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം: 18,19 ജില്ലയിൽ തീയതികളിൽ തീവ്രശുചീകരണം Read More »

ആലപ്പുഴയിലും പത്തനംതിട്ടയിലും പക്ഷിപ്പനി

ആലപ്പുഴ: ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി പ്രദേശത്ത് താറാവുകൾ ചത്തു വീഴുന്നുണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തിരുവല്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതിനു പിന്നാലെ പത്തനംതിട്ട കലക്ടർ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നിരണം താറാവു വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡ് ഉടമകൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: ആരോഗ്യ ഇൻഷ്വറൻസ് കാർഡ് ഉപഭോക്താക്കൾക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും മരുന്നു വിതരണം അടിയന്തരമായി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കൺസ്യൂമർഫെഡിന്റെ നീതിസ്റ്റോർ വഴിയോ ഇല്ലെങ്കിൽ മറ്റേതെങ്കിലും ഏജൻസി വഴിയോ ഇക്കാര്യം ഉറപ്പാക്കണമെന്നും കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. കൺസ്യൂമർഫെഡിന് നൽകാനുള്ള തുക കുടിശ്ശികയായതു കൊണ്ടാണ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പോലുള്ള സാധാരണക്കാരന് അത്താണിയാകേണ്ട പദ്ധതികൾ യഥാവിധി നടപ്പിലാക്കാൻ കഴിയാത്തതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. കുടിശിക വരുത്താതിരിക്കാനുള്ള ജാഗ്രത …

ഇടുക്കി മെഡിക്കൽ കോളേജിൽ കാർഡ് ഉടമകൾക്ക് മരുന്ന് വിതരണം ഉറപ്പാക്കണം; മനുഷ്യാവകാശ കമ്മീഷൻ Read More »

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ

കോഴിക്കോട്: വീണ്ടും കോഴിക്കോട് മെഡിക്കൽ കോളെജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. കൈവിരൾ ശസ്ത്രക്രിയക്കെത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയതായാണ് പരാതി. കോഴിക്കോട് ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാല് വയസുകാരിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്. കൈയിലെ ആറാം വിരൾ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയക്കെത്തിയത്. എന്നാൽ ശസ്ത്രക്രിയ നടത്തിയത് നാവിനാണ്. തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്‌ടർ മാപ്പ് ചോദിച്ചതായും കുടുംബം പറയുന്നു. പിന്നീട് മറ്റൊരു ശസ്ത്രക്രിയയിലൂടെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയക്കായി കൊണ്ടുപോകുമ്പോള്‍ …

കോഴിക്കോട് മെഡിക്കൽ കോളെജിൽ കൈവിരൾ നീക്കം ചെയ്യാനെത്തിയ 4 വയസുകാരിക്ക് നാവിന് ശസ്ത്രക്രിയ Read More »

മഞ്ഞപ്പിത്തം പടരുന്നു; ടൂറിന് പോകുന്നവര്‍ കുടിവെള്ളവും ഐസും ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ്

തിരുവനന്തപുരം: മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) പ്രധാനമായും മലിനമായ വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളൂവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിനോദ യാത്രയ്ക്ക് പോയ് വരുന്നവരില്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കണം. മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച …

മഞ്ഞപ്പിത്തം പടരുന്നു; ടൂറിന് പോകുന്നവര്‍ കുടിവെള്ളവും ഐസും ശ്രദ്ധിക്കണം: മുന്നറിയിപ്പുമായി ആരോ​ഗ്യ വകുപ്പ് Read More »

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ്

ഇടുക്കി: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴ വെള്ളം(ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറക് വശം, ഇൻഡോർപ്ലാന്റ്‌സ് എന്നിവയാണ് …

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ് Read More »

പ​ന്നി​യു​ടെ വൃ​ക്ക സ്വീ​ക​രി​ച്ച് ര​ണ്ട് മാ​സം കഴിഞ്ഞപ്പോഴേക്കും റിച്ചഡ് മരിച്ചു

അമേരിക്ക: ജ​നി​ത​കാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ വൃ​ക്ക ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ച 62 കാ​ര​ൻ മ​രി​ച്ചു. യു.​എ​സി​ൽ നി​ന്നു​ള്ള റി​ച്ച​ഡ് സ്‌​ലേ​മാ​നി​നാ​ണ് വൃ​ക്ക സ്വീ​ക​രി​ച്ച് രണ്ട് മാ​സ​ത്തി​ന് ശേ​ഷം മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ് റി​ച്ച​ഡി​ന് പ​ന്നി​യു​ടെ വൃ​ക്ക ഘ​ടി​പ്പി​ച്ച​ത്. ഇ​യാ​ൾ രണ്ട് വ​ർ​ഷം വ​രെ ജീ​വി​ക്കു​മെ​ന്നാ​യി​രു​ന്നു മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​രു​ടെ പ്ര​തീ​ക്ഷ. മാ​റ്റി​വ​ച്ച വൃ​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​താ​ണോ മ​ര​ണ ​കാ​ര​ണ​മെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. യു.​എ​സി​ലെ ബോ​സ്റ്റ​ണി​ൽ മാ​സ​ച്യു​സി​റ്റ്സ് ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ൽ ആ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​മാ​യി റി​ച്ച​ഡ് …

പ​ന്നി​യു​ടെ വൃ​ക്ക സ്വീ​ക​രി​ച്ച് ര​ണ്ട് മാ​സം കഴിഞ്ഞപ്പോഴേക്കും റിച്ചഡ് മരിച്ചു Read More »

തിരുവല്ല നിരണത്തെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം

പ​ത്ത​നം​തി​ട്ട: ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് പി​ന്നാ​ലെ പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല​യി​ലും പ​ക്ഷി​പ്പ​നി. തി​രു​വ​ല്ലയിലെ നി​ര​ണ​ത്തെ സ​ര്‍​ക്കാ​ര്‍ താ​റാ​വ് വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ആഴ്ച​യാ​ണ് നി​ര​ണ​ത്തെ സ​ർ​ക്കാ​ർ ഡ​ക്ക് ഫാ​മി​ലെ താ​റാ​വു​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ഇ​തി​ന് കാ​ര​ണം പ​ക്ഷി​പ്പ​നി​യാ​ണെ​ന്ന സം​ശ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വി​ടെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ക്ഷി​പ്പ​നി ആണെന്ന് മനസിലായത്. ഇതിനു പിന്നാലെ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്ച ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ലോ​ക​ന യോ​ഗം ചേ​ര്‍​ന്ന് തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും. …

തിരുവല്ല നിരണത്തെ സർക്കാർ ഫാമിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലം Read More »

1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്‌സിംഗ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നഴ്‌സിംഗ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. 2021ല്‍ 7422 ബി.എസ്‌.സി നഴ്‌സിംഗ് …

1020 ബി.എസ്‌.സി നഴ്‌സിംഗ് സീറ്റുകൾ വർധിപ്പിച്ച് സര്‍ക്കാര്‍ Read More »

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക്

ആലപ്പുഴ: ജില്ലയിൽ പുതുതായി രണ്ടു പേർക്കു കൂടി എച്ച് 1എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ പത്തു ദിവസത്തിനകം രോഗബാധിതരുടെ എണ്ണം എട്ടായി. വായൂവിലൂടെ പകരുന്ന രോഗമായതിനാൽ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. തൃശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. മറ്റു പലയിടത്തും ഈ മാസം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം എച്ച് 1 എൻ 1 പ്രതിരോധത്തിനു നൽകുന്ന ഒൻൾറ്റാമിവിർ …

ആലപ്പുഴയിൽ 10 ദിവസത്തിനിടെ എച്ച് 1എൻ 1 സ്ഥിരീകരിച്ചത് എട്ട് പേർക്ക് Read More »

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം

പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് അഞ്ചിന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. ഇതോടെ വടക്കൻ ജില്ലകളിൽ ആരോ​ഗ്യ വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ്‌ നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ …

പാലക്കാട് 67കാരൻ മരിച്ച സംഭവം; വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം Read More »

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: അരളിപ്പൂവില്‍ വിഷാംശമുണ്ടെന്ന സംശയം ശക്തമാകുന്ന സാഹചര്യത്തിൽ നിര്‍ണായക തീരുമാനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു കൊടുക്കുന്ന പ്രസാദങ്ങളിലും നിവേദ്യത്തിലും അരളിപ്പൂ ഒഴിവാക്കാന്‍ തീരുമാനിച്ചു. എന്നാൽ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ല. നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവയ്ക്ക് ഉപയോഗിക്കില്ല. അരളിക്ക് പകരം പിച്ചിയും തുളസിയുമെല്ലാം ഉപയോഗിക്കും. നാളെ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും. അരളിയിലെ വിഷാംശമുണ്ടെന്ന് സംബന്ധിച്ചുള്ള ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് …

അരളിപ്പൂവ് ഇനി മുതൽ പ്രസാദമായി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് Read More »

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു

മുംബൈ: മാൻഖുർദിലെ മഹാരാഷ്ട്ര നഗർ പ്രദേശത്തെ കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച് പത്തൊമ്പതുകാരന്‍ മരിച്ചു. പ്രതമേഷ് ഭോക്‌സെയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. ഭക്ഷ്യ വിഷബാധയേറ്റ മറ്റ് അഞ്ച് പേർ ഇപ്പോഴും കെഇഎം ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കൻ ഷവർമ കടയുടെ ഉടമകളായ ആനന്ദ് കാംബ്ലെ, മുഹമ്മദ് അഹമ്മദ് ഷെയ്‌ക്ക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രോംബെ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് കടയിൽ സുഹൃത്തുക്കളോടൊപ്പം ഷവർമ്മ കഴിച്ച് വീട്ടിൽ ഭോക്‌സെ വീട്ടിൽ തിരിച്ചെത്തിയെങ്കിലും പിന്നീട് വൈകുന്നേരത്തോടെ പിറ്റേന്ന് വയറുവേദനയും …

മുംബൈയിൽ ചിക്കൻ ഷവർമ കഴിച്ച് ഒരാൾ മരിച്ചു Read More »

ആസ്ട്രസെനക്ക കൊവിഷീൽഡ് പിൻവലിച്ചു

ലണ്ടൻ: കൊവിഡ്-19 വാക്സിനായ കൊവിഷീൽഡ് പിൻവലിച്ച് ആസ്ട്രസെനക്ക. വാക്സിനു പാർശ്വഫലങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് വാക്സീൻ പിൻവലിക്കുന്നത്. എന്നാൽ വ്യവസായ കാരണങ്ങളാലാണ് പിൻവലിക്കുന്നതെന്നാണ് വിശദീകരണം. കൊവിഡ്-19 നുള്ള വാക്സിനുകളുടെ ലഭ്യത അധികമാണെന്നും പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാൻ കഴിവുള്ള നവീകരിച്ച വാക്സിനുകൾ കൊവിഷീൽഡിനെ അപ്രസക്തമാക്കിയെന്നും കമ്പനി വിശദീകരിക്കുന്നു. യു.കെയിൽ നിന്നുള്ള ജാമി സ്കേട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചതിനു പിന്നാലെ ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്നു ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതോടെയാണ് വാക്സീനെ സംബന്ധിച്ച ആശങ്കകൾ ഉടലെടുക്കുന്നത്. പിന്നാലെ ജാമി …

ആസ്ട്രസെനക്ക കൊവിഷീൽഡ് പിൻവലിച്ചു Read More »

വെസ്റ്റ്‌ നൈൽ പനി 11 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്: തലച്ചോറിനെ ബാധിക്കുന്ന കൊതുജന്യ രോഗമായ വെസ്റ്റ്‌ നൈൽ പനി സംസ്ഥാനത്ത് സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലായാണ് പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് രണ്ട് പേരുടെ മരണം വെസ്റ്റ്‌ നൈൽ മൂലമാണോ എന്ന് സംശയമുള്ളതിനാൽ സാംപിളുകൾ പരിശോധനയ്ക്കയച്ചു. ജില്ലകൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്ട് നാല് പേർക്കും മലപ്പുറത്ത് അഞ്ച് പേർക്കും തൃശൂരിൽ 2 പേർക്കുമാണ് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചത്. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ട് …

വെസ്റ്റ്‌ നൈൽ പനി 11 പേർക്ക് സ്ഥിരീകരിച്ചു Read More »

സൂ​ര്യാ​ഘാ​ത​മേ​റ്റ് 375 വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും മരിച്ചെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ റി​പ്പോ​ർ​ട്ട്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് സൂ​ര്യാ​ഘാ​ത​മേ​റ്റു ച​ത്ത വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ ക​ണ​ക്ക് പു​റ​ത്തു​വി​ട്ട് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്. 345 പ​ശു​ക്ക​ളും 15 എ​രു​മ​ക​ളും 15 ആ​ടു​ക​ളും 168 കോ​ഴി​ക​ളും ച​ത്ത​താ​യാ​ണ് ക​ണ​ക്ക്. ച​ത്ത മൃ​ഗ​ങ്ങ​ളു​ടെ പോ​സ്റ്റു​മോ​ർ​ട്ടം വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം സൂ​ര്യാ​ഘാ​ത​മെ​ന്ന് വി​ല​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ മേ​യ് ര​ണ്ടു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മൃ​ഗ​ങ്ങ​ൾ ച​ത്ത​ത് ആ​ല​പ്പു​ഴ​യി​ലാ​ണ്. 83 പ​ശു​ക്ക​ളും ആ​റ് എ​രു​മ​ക​ളും 11 ആ​ടു​ക​ളും 98 കോ​ഴി​ക​ളു​മാ​ണ് ആ​ല​പ്പു​ഴ​യി​ൽ സൂ​ര്യാ​ഘാ​ത​മേ​റ്റ് ച​ത്ത​ത്. ഏ​റ്റ​വും കു​റ​വ് …

സൂ​ര്യാ​ഘാ​ത​മേ​റ്റ് 375 വ​ള​ർ​ത്തു ​മൃ​ഗ​ങ്ങ​ളും 168 കോ​ഴി​ക​ളും മരിച്ചെന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പിന്റെ റി​പ്പോ​ർ​ട്ട് Read More »

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില അതീവ ഗുരുതരമാണ്. രോഗ ലക്ഷണങ്ങൾ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലിൽ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച്ച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്നൈൽ ഫീവറാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് സ്രവങ്ങൾ പുനെ നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും അവിടെ …

കോഴിക്കോടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു Read More »

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു

ന്യൂഡൽഹി: മഞ്ഞളും മല്ലിയും തുടങ്ങി പല പേരിലുള്ള പൊടികൾ അടുക്കളയിലെ കുപ്പികളിൽ കാണും. പക്ഷേ, ഇതിൽ പലതും ശരിക്കും എന്താണെന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പതിനഞ്ച് ടൺ മസാലപ്പൊടികളാണ് ഡൽഹി പൊലീസ് രണ്ടു ഫാക്റ്ററികളിൽനിന്നായി പിടിച്ചെടുത്തിരിക്കുന്നത്. മസാലപ്പൊടികളിൽ മായം കലർത്തുന്നതിനെതിരായ നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനകളിലാണിത്. മൂന്നു പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഡൽഹിയിലെ കരാവൽ നഗർ മേഖലയിൽ നടത്തിയ പരിശോധനയിൽ, മഞ്ഞൾപ്പൊടി, ഗരം മസാല, പച്ചമാങ്ങയുടെ പൊടി, മല്ലിപ്പൊടി എന്നീ ലേബലുകളിൽ വിൽക്കാൻ വച്ചിരുന്ന, …

മസാല തയ്യാറാക്കാൻ അറക്കപ്പൊടി ഉൾപ്പെടെ 15 ടൺ വസ്തുക്കൾ, പരിശോധനയ്ക്കിടെ ഡൽഹിയിൽ പിടിച്ചെടുത്തു Read More »

മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ 

വാഴക്കുളം:മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി  ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അഭിപ്രായപ്പെട്ടു. വാഴക്കുളംസെന്റ് ജോർജ് ആശുപത്രിയിലെ പെയ്ൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷം സെന്റ് ജോർജ് ഫൊറോന പള്ളി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. വിശുദ്ധ മദർ തെരേസയുടെ കർമ്മ മണ്ഡലവും ഇതുതന്നെയായിരുന്നെന്ന് ബിഷപ് ഓർമിപ്പിച്ചു. ആധുനിക ശാസ്ത്രത്തിൻ്റെ പുരോഗതിയിൽ മനുഷ്യരുടെ ആയുസ് കൂടുന്നതനുസരിച്ച് പാലിയേറ്റീവ് കെയറിൻ്റെ ആവശ്യകതയും വർദ്ധിക്കുമെന്നും സമൂഹത്തിൻ്റെ കരുതൽ …

മരിക്കാറായ രോഗികൾക്ക് സാന്ത്വനം നൽകി ദൈവരാജ്യത്തിലേക്ക് പ്രത്യാശയോടെ ആനയിക്കുന്ന ശുശ്രൂഷയാണ് പാലിയേറ്റീവ് കെയറെന്ന് കോതമം​ഗലം  ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ  Read More »

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് എസ്.എ.ടി ആശുപത്രിയില്‍ പ്രസവ സമയത്ത് ലേബര്‍ റൂമിലുള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍ സമയം അനുവദിച്ച പരീക്ഷണാടിസ്ഥാനത്തിലുള്ള ‘അമ്മയ്‌ക്കൊരു കൂട്ട്’ പദ്ധതി വിജയകരമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇത് പ്രസവിക്കാനെത്തുന്ന ഗര്‍ഭിണികള്‍ക്കും അവരുടെ കൂട്ടായെത്തുന്ന ബന്ധുക്കള്‍ക്കും ഏറെ ആശ്വാസമാണ്. നല്‍കുന്ന ചികിത്സകള്‍ കൃത്യമായറിയാനും സംശയങ്ങള്‍ ഡോക്റ്ററോടോ നഴ്‌സുമാരോടോ ചോദിച്ച് മനസിലാക്കാനും സാധിക്കുന്നു. പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച മുഴുവന്‍ ടീമിനേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് …

ലേബർ റൂമിൽ അമ്മയ്‌ക്കൊരു കൂട്ട് പദ്ധതി; പരീക്ഷണാടിസ്ഥാനത്തിൽ വിജയമെന്ന് ആരോഗ്യമന്ത്രി Read More »

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

പെരുമ്പാവൂർ: നാൽപതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ കെ.എസ്.ഇ.ബി ഡയാലിസിസ് കേന്ദ്രത്തിന്‍റെ ഫ്യൂസ് ഊരി. സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെ രണ്ടു മണിക്കൂറിനു ശേഷം ഉദ്യോഗസ്ഥരെത്തി പുനഃസ്ഥാപിക്കുക‍യായിരുന്നു. യാക്കോബോയ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയ്നോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലാണ് സംഭവം. രോഗികൾക്ക് സൗജന്യ നിരക്കിൽ ഡ‍യാലിസിസ് നടത്തുന്നതിനിടെയാണ് വ്യാഴ്യാഴ്ച രാവിലെ എട്ടരയോടെ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയത്. ഇൻവെട്ടർ സംവിധാനം ഉപയോഗിച്ച് അൽപസമയം മാത്രമേ വൈദ്യുതി പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നുള്ളൂ. ജനറേറ്റർ തകരാറിലായിരുന്നു. ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും …

ഡ‍യാലിസിസ് നടക്കുന്നതിനിടെ ആശുപത്രി ഫ്യൂസ് ഊരി കെ.എസ്.ഇ.ബി Read More »

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം

പത്തനംതിട്ട: അടൂരിലെ എട്ട് വയസുകാരിയുടെ മരണ കാരണം ഷിഗല്ലയെന്ന് സംശയം. ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കടമ്പനാട് സ്വദേശിനി അവന്തികയാണ് മരിച്ചത്. വയറിളക്കവും ഛർദ്ദിയുമായി ആദ്യം അടൂർ ജനറർ ആശുപത്രിയിലെത്തിയ അവന്തികയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ലഭിച്ച മരണ സർട്ടിഫിക്കറ്റിൽ മരണ കാരണം ഷിഗല്ലയെന്ന് രേഖപ്പെടുത്തിയത് കുടുംബത്തെ ആശയക്കുഴപ്പമുണ്ടാക്കി. എന്നാൽ ഇത് സ്ഥിരീകരിക്കുന്നതിന് പരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. ഷിഗല്ലയാണെന്ന സംശയത്തിൽ കുട്ടിയുടെ വീടിൻ്റെ പരിസരത്തുള്ള …

അടൂരിൽ എട്ട് വയസുകാരി മരിച്ച സംഭവം; ഷിഗല്ലയെന്ന് സംശയം Read More »

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവത്തിന് ശേഷം യുവതി മരിച്ച സംഭവത്തിൽ കുടുംബം ആരോപിക്കുന്ന ദുരൂഹത പരിശോധിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി. കൃത്യമായി ചികിത്സ കിട്ടാതെയാണ് ഷിബിന മരണപ്പെട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. വണ്ടാനം മെഡിക്കൽ കോളേജിനെതിരെ നിരന്തരം പരാതി ഉയർന്നു വരുന്ന സാഹചര്യം പരിശോധിക്കപ്പെടണം. സ്വകാര്യ പ്രാക്‌ടീസിനായി ഔദ്യോഗിക സമയം മാറ്റി വയ്ക്കുന്ന ഡോക്‌ടർമാർക്കെതിരായി ഡി.വൈ.എഫ്‌.ഐ യുവജനങ്ങളെ അണി നിരത്തി ശക്തമായ പ്രതിഷേധം തീർക്കും. ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകാതെയിരിക്കാൻ വേണ്ട മുൻ കരുതലും ജാഗ്രതയും ആശുപത്രി അധികൃതർക്ക് …

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനു ശേഷം യുവതി മരിച്ച സംഭവം: ദുരൂഹത പരിശോധിക്കണമെന്ന് ഡി.വൈ.എഫ്‌.ഐ Read More »

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി

ന്യൂഡൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി. ഇപ്പോൾ ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തുമെന്ന മോദിയുടെ വാക്കുകൾ മാത്രമാണ് സർട്ടിഫിക്കറ്റിലുള്ളത്. ഈ അടിക്കുറിപ്പിനൊപ്പമുണ്ടായിരുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് എടുത്തുമാറ്റിയത്. കൊവീഷിൽഡ് വാക്സിന് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാവുമെന്ന റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്. കഴിഞ്ഞ ദിവസം രക്തം കട്ടപിടിക്കുന്നതടക്കമുള്ള അപൂര്‍വ്വ പാര്‍ശ്വഫലങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ കുത്തിവെച്ചവര്‍ക്കുണ്ടാകുമെന്ന് നിർമാതാക്കൾ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമായിട്ടാണ് …

കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഒഴിവാക്കി Read More »

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ

കൊ​​​ച്ചി: 12 വ​​ർ​​ഷം മു​​മ്പ് കാ​​ണാ​​താ​​യ മൂ​​ക്കു​​ത്തി​​യു​​ടെ ഒ​​രു ഭാ​​ഗം വീ​​​ട്ട​​​മ്മ​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ ​​നി​​​ന്നു പു​​​റ​​​ത്ത് എടു​​​ത്തു. കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നാ​​ൽ​​പ്പ​​ത്തി​​നാ​​ലു​​കാ​​​രി​​​യു​​​ടെ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ൽ​​ നി​​​ന്നാ​​​ണ് കൊ​​​ച്ചി അ​​​മൃ​​​ത ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഇ​​​ന്‍റ​​​ർ​​​വ​​ൻ​​​ഷ​​​ണ​​​ൽ പ​​​ൾ​​​മ​​​ണോ​​​ള​​​ജി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​ ​​ടി​​​ങ്കു ജോ​​​സ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ ഒ​​​രു സെ​​​ന്‍റി​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ശംഖുതി​​​രി പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. മൂ​​​ക്കു​​​ത്തി കാ​​​ണാ​​​താ​​​യ ദി​​വ​​സം അ​​​തി​​​ന്‍റെ പ്ര​​​ധാ​​​ന​​​ഭാ​​​ഗം വീ​​​ട്ടി​​​ൽ ​​നി​​​ന്ന് കി​​​ട്ടി​​​യി​​രു​​ന്നു. ശംഖുതി​​​രിക്കാ​​യി തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച കൊ​​​ല്ല​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്ക് വി​​​ധേ​​​യ​​​യാ​​​യ​​​പ്പോ​​​ൾ …

12 വ​ർ​ഷം മു​ൻ​പ് കാ​ണാ​താ​യ മൂ​ക്കു​ത്തിയുടെ ഒരുഭാ​ഗം​ ശ്വാ​സ​കോ​ശ​ത്തിൽ Read More »

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ

ന്യൂഡൽഹി: കോവിഡ്‌ വാക്‌സിനായ കോവിഷീൽഡ്‌ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്ന്‌ സമ്മതിച്ച്‌ ബ്രിട്ടീഷ് ഫാർമ ഭീമനായ ആസ്ട്രസെനെക്ക. ചില സന്ദർഭങ്ങളിൽ, രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുമെന്ന്‌ വാക്‌സിൻ നിർമ്മാതാവ് കോടതിയിൽ നൽകിയ രേഖകളിൽ പറഞ്ഞു. ദ ടെലഗ്രാഫ്‌ ആണ്‌ വാർത്ത പുറത്തു വിട്ടത്‌. മഹാമാരിയുടെ സമയത്ത്‌ ആസ്ട്രസെനെക്കയും ഓക്‌സ്‌ഫർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച്‌ രാജ്യത്ത് വ്യാപകമായി നൽകിയിരുന്നു. വാകസിൻ നിരവധി മരണങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായെന്ന്‌ …

കോവിഷീൽഡിന്‌ പാർശ്വഫലങ്ങളെന്ന്‌ നിർമാതാക്കൾ Read More »

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു

ച​​ങ്ങ​​നാ​​ശേ​​രി: പ​​ക്ഷി​​പ്പ​​നി സ്ഥി​​രീ​​ക​​രി​​ച്ച​​തി​​നെ തു​​ട​​ര്‍​ന്ന് വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലെ 20ആം വാ​​ര്‍​ഡി​​ല്‍​പ്പെ​​ട്ട കു​​മ​​ര​​ങ്ക​​രി​​യി​​ല്‍ 8561 താ​​റാ​​വു​​ക​​ളെ കൊ​​ന്നു കു​​ഴി​​ച്ചു​​മൂ​​ടി. ജി​​ല്ലാ​​ ക​​ള​​ക്ട​​ര്‍ വി വി​​ഗ്നേ​​ശ്വ​​രി​​യു​​ടെ ജാ​​ഗ്ര​​താ​​നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം ആ​​രോ​​ഗ്യ​​വ​​കു​​പ്പ്, വെ​​റ്റ​​റി​​ന​​റി, റ​​വ​​ന്യു, പോ​​ലീ​​സ്, വാ​​ഴ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ര്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പ്ര​​ത്യേ​​കം നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട ദ്രു​​ത​​ക​​ര്‍​മ​​സേ​​ന​​യാ​​ണ് താ​​റാ​​വു​​ക​​ളെ കൊ​​ന്നൊ​​ടു​​ക്കി കു​​ഴി​​ച്ചു​​മൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​രം​​ഭി​​ച്ച ദൗ​​ത്യം വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണ് പൂ​​ര്‍​ത്തീ​​ക​​രി​​ച്ച​​ത്. ജാ​​ഗ്ര​​താ നി​​ര്‍​ദേ​​ശ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഈ ​​ഭാ​​ഗ​​ത്തെ ഒ​​രു​​കി​​ലോ​​മീ​​റ്റ​​ര്‍ ചു​​റ്റ​​ള​​വി​​ലു​​ള്ള വീ​​ടു​​ക​​ളി​​ല്‍ വ​​ള​​ര്‍​ത്തി​​യി​​രു​​ന്ന താ​​റാ​​വു​​ക​​ളെ​​യും കോ​​ഴി​​ക​​ളെ​​യും കൊ​​ന്നി​​ട്ടു​​ണ്ട്. പ​​ക്ഷി​​പ്പ​​നി ബാ​​ധി​​ച്ച പ​​ക്ഷി​​ക​​ളെ സം​​സ്‌​​ക​​രി​​ച്ച …

പ​​ക്ഷി​​പ്പ​​നി​​; കു​​മ​​ര​​ങ്ക​​രി​​‍യിൽ 8561 താ​​റാ​​വു​​ക​​ളെയും ഒരു കിലോമീറ്റർ ചുറ്റളവിലെ വളർത്തു കോഴികളെയും കൊന്നു Read More »

പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള – തമിഴ്നാട് അതിർത്തികളിൽ പരിശോധന കർശനമാക്കി

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ പരിശോധന കർശനമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്‍റെ സംഘം ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ച ശേഷം അണുനാശിനി തളിച്ചാണ് കടത്തി വിടുന്നത്. പക്ഷിപ്പനി പടരുന്നത് തടയാനുള്ള നടപടികൾ ഊർജിതമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആലപ്പുഴയിലെ കൂടുതൽ മേഖലകളിലേക്ക് പക്ഷിപ്പനി വ്യാപിക്കുകയാണ്. പക്ഷിപ്പനി ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടൻ പൊതുജനാരോഗ്യ വകുപ്പിനെ അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി

ഇടുക്കി: കരൾ രോഗത്തെ തുടർന്ന് ജീവിതത്തോട് മല്ലിട്ട 11 വയസുകാരിക്ക് കാരുണ്യ കടലൊരുക്കി കൊച്ചി ആസ്റ്റർ മെഡ്സിറ്റി. മൂന്നാർ സ്വദേശിയായ സെൽവരാജ് – രാജേശ്വരി ദമ്പതികളുടെ മകൾ റിത്വികയാണ് ആസ്റ്റർ മെഡ്സിറ്റിയുടെ കൈ പിടിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിലെ അംഗമായ റിത്വികക്ക് പൂർണമായും സൗജന്യമായിട്ടായിരുന്നു മെഡ്സിറ്റി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. മൂന്നാറിലെ തേയിലെ തോട്ടത്തിലെ തൊഴിലാളിയായിരുന്നു അച്ഛൻ സെൽവരാജും അമ്മ രാജശ്രീയും. എട്ടാം വയസിലായിരുന്നു റിത്വികക്ക് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെടാൻ തുടങ്ങിയത്. …

നിർധന കുടുംബത്തിലെ പെൺകുട്ടിക്ക് സൗജന്യ കരൾ മാറ്റ ശസ്ത്രക്രിയയുമായി ആസ്റ്റർ മെഡ്സിറ്റി Read More »

ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: വരാപ്പുഴയിൽ യുവാവ് മരിച്ചു

ആലങ്ങാട്: ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻ ദാസാണ്(46) മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‌ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടൽ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.

പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി ഹൈക്കോടതി

കൊ​ച്ചി: പ​കു​തി വേ​വി​ച്ച് പാ​യ്ക്ക​റ്റി​ലാ​ക്കി​യ പൊ​റോ​ട്ട​യ്ക്ക് അ​ഞ്ച് ശ​ത​മാ​ന​ത്തി​ല​ധി​കം ജി​എ​സ്ടി വാ​ങ്ങ​രു​തെ​ന്ന് ഹൈ​ക്കോ​ട​തി. പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​​സ്.റ്റി ചു​മ​ത്തി​യ ഉ​ത്ത​ര​വ് ചോ​ദ്യം ചെ​യ്ത് മോ​ഡേ​ണ്‍ ഫു​ഡ് എ​ന്‍റ​ർ​പ്രൈ​സ​സ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ദി​നേ​ശ് കു​മാ​ര്‍ സിം​ഗി​ന്‍റെ ഉ​ത്ത​ര​വ്. 18 ശ​ത​മാ​നം ജി.​എ​​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം കോ​ട​തി റ​ദ്ദാ​ക്കി. ക്ലാ​സി​ക് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ഓ​ള്‍ വീ​റ്റ് മ​ല​ബാ​ര്‍ പൊ​റോ​ട്ട​യ്ക്കും ജി.​എ​സ്.റ്റി ആ​ക്ട് പ്ര​കാ​രം 18 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യാ​യി​രു​ന്നു കേന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്. ജി.​എ​സ്.റ്റി അ​പ്പ​ലേ​റ്റ് അ​ഥോ​റി​റ്റി​യി​ല്‍ …

പാ​യ്ക്ക​റ്റ് പൊ​റോ​ട്ട​യ്ക്ക് 18 ശ​ത​മാ​നം ജി​.എ​സ്.റ്റി ഈ​ടാ​ക്കാ​നു​ള്ള തീ​രു​മാ​നം റ​ദ്ദാ​ക്കി ഹൈക്കോടതി Read More »

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം എന്നിവിടങ്ങളിൽ താറാവ് വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജില്ലാ കളക്ടരുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത്‌ പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടൊപ്പം, രോഗ വ്യാപനം തടയുന്നതിനായി ഈ പ്രദേശങ്ങളിലെ മുഴുവൻ താറാവുകളിലെ കൂട്ടത്തോടെ കൊന്നൊടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കുട്ടനാട്, ചെറുതല, എടത്വ, ചെറുതന, ചാമ്പക്കുളം പഞ്ചായത്തുകളെ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് …

പക്ഷിപ്പനി; ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ മനോജ് അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ …

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം Read More »

കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത: പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം

തൊടുപുഴ: ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ മനോജ്  അറിയിച്ചു. ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിടനശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

അട്ടപ്പാടിയിൽ 7 മാസമായ കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്(എൻ.ക്യു.എ.എസ്) അംഗീകാരം. തൃശൂർ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടിയാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ പുതിയതും പുനഃഅംഗീകാരവും ഉൾപ്പെടെ ആകെ 143 സ്ഥാപനങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചത്. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതൽ സർക്കാർ …

മൂന്ന് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം Read More »

ഹൃദ്യം പദ്ധതിയിലൂടെ 7,272 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണ്. ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ …

ഹൃദ്യം പദ്ധതിയിലൂടെ 7,272 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്തി Read More »