Timely news thodupuzha

കട്ടപ്പന നഗരസഭ വൈസ് ചെയർപേഴ്സണായി യു.ഡി.എഫിലെ ലീലാമ്മ ബേബി തിരഞ്ഞെടുക്കപ്പെട്ടു

കട്ടപ്പന: നഗരസഭയിൽ യുഡിഎഫിൻ്റെ ലീലാമ്മ ബേബി 20 വോട്ടുകൾ നേടി വൈസ്ചെയർ പേഴ്സണായി. വരണാധികാരിഅതുൽ സ്വാമിനാഥ് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി രെജി ബിജു 13 വോട്ടുകൾ നേടി.

എൻഡിഎയുടെ രണ്ട് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ലീലാമ്മ ബേബിയുടെ പേര് കൗൺസിലർ സജിമോൾ ഷാജി നിർദ്ദേശിച്ചു. കൗൺസിലർ ഷൈനി സണ്ണി പിന്താങ്ങി.

എൽ.ഡി.എഫിലെ രെജി ബിജുവിൻ്റെ പേര് കെ.പി സുമോദ് നിർദേശിക്കുകയും സിജി അജേഷ് പിന്താങ്ങുകയും ചെയ്തു. 29-ാം വാർഡ് ഐ.റ്റി.ഐ കുന്നിൽ നിന്നും വിജയിച്ച ലീലാമ്മ ബേബി കഴിഞ്ഞ ഭരണസമിതിയിൽ രണ്ട് വർഷം ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സനായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *