തൊടുപുഴ: ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് ‘എനിക്കും വേണം ഖാദി’ എന്ന ആശയം മുൻനിർത്തി ഓണത്തെ വരവേൽക്കാനൊരുങ്ങുകയാണ്. ഓണം ഖാദി മേളയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം 27 ന് വൈകിട്ട് മൂന്നിന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസ് ഹാളിൽ നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ നിർവഹിക്കും. നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് പി.എ മുഖ്യ പ്രഭാഷണവും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ കെ.കെ തോമസ് ആദ്യവില്പനയും ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് സമ്മാനകൂപ്പൺ വിതരണവും നിർവഹിക്കും.
ഓണം ഖാദി വിപണന മേള 2026 ഉദ്ഘാടനം 27 ന്






