തൊടുപുഴ: BMH ആശുപത്രിയിൽ ചികിത്സയാണോ, അതോ സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന ബില്ലുകളാണോ?ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നഗരസഭാ വാർഡ് മെമ്പർ കെ. എം. നിഷാദ്.ആശുപത്രിയിലെ ഏറ്റവും ചെറിയ നോൺ-എസി മുറിക്ക് പോലും 3,500 രൂപ വാടക ഈടാക്കുന്നതായും, സാധാരണ ചികിത്സകൾക്ക് പോലും 50,000 രൂപ മുതൽ ചെലവ് വരുന്ന സാഹചര്യമുണ്ടെന്നും നിഷാദ് ആരോപിക്കുന്നു.ചികിത്സാച്ചെലവ് ഉയരുന്നതോടെ വലിയ ചികിത്സകൾക്കായി സാധാരണക്കാർക്ക് സ്വത്തുക്കൾ വരെ പണയംവയ്ക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകുന്നുവെന്നും നിഷാദിന്റെ സമൂഹമാധ്യമ കുറിപ്പിൽ പറയുന്നു.“ഇത് പഴയ ചാഴിക്കാട്ട് ആശുപത്രിയാണെന്ന് കരുതി ആരും എത്തരുത്” എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നു. ജനപ്രതിനിധിയെന്ന നിലയിൽ ആശുപത്രിയുടെ ചികിത്സാച്ചെലവിനെതിരെ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും നിഷാദ് വ്യക്തമാക്കുന്നു.പഴയ ചാഴിക്കാട്ട് ആശുപത്രി BMH ഏറ്റെടുത്തതിനു ശേഷമാണ് നിലവിലെ BMH Thodupuzha പ്രവർത്തനം ആരംഭിച്ചത്. ആശുപത്രി തന്നെ തൊടുപുഴയിലെ BMHയെ മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയായി അവതരിപ്പിക്കുന്നുണ്ട്.എന്നാൽ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്—ചികിത്സയുടെ പേരിൽ സാധാരണക്കാരന് താങ്ങാനാകാത്ത സാമ്പത്തിക ബാധ്യതയാണോ ഉണ്ടാകുന്നത്? ബില്ലിലെ ഓരോ ചെലവിനും വ്യക്തമായ വിശദീകരണമുണ്ടോ?കെ. എം. നിഷാദ് ഉന്നയിച്ച ആരോപണങ്ങൾക്ക് BMH അധികൃതരുടെ വിശദീകരണം കൂടി പുറത്തുവരേണ്ടതുണ്ട്.
തൊടുപുഴയിലെ BMH ആശുപത്രിയിൽ ചികിത്സയാണോ, അതോ സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന ബില്ലുകളാണോ?ഗുരുതര ആരോപണവുമായി നഗരസഭാ വാർഡ് മെമ്പർ കെ.എം നിഷാദ്






