മൂലമറ്റം: കേരള കോൺഗ്രസിന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്(എം) അറക്കുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ നടത്തി. പ്രസിഡൻറ് റ്റോമി നാട്ടുനിലം , ജനറൽ സെക്രട്ടറി സിബി മാളിയേക്കൽ , മുതിർന്ന നേതാവ് മാത്തുക്കുട്ടി വടക്കേടത്ത് എന്നിവർ വിവിധ സ്ഥലങ്ങളിൽ പാർട്ടി പതാക ഉയർത്തി. സംസ്കാര വേദി ജില്ലാ പ്രസിഡൻറ് റോയ് ജെ കല്ലറങ്ങാട്ട് , നേതാക്കളായ അജിൽ പനച്ചിക്കൽ , ഐസക് കുളത്തിനാൽ , സജി ആട്ടപ്പാട്ട് , ക്രിസ്റ്റി കൊറ്റനാൽ , റാണി കൊല്ലാട്ടുതറ , ഷിബു മൈലാടുർ , അജിത്ത് ചെറുവള്ളാത്ത് എന്നിവർ പ്രസംഗിച്ചു . ബേബി കുഴിഞ്ഞാലിൽ , രാജീവ് ഇലഞ്ഞിമറ്റം , ജോസ് വർഗീസ് , ജോമോൻ അറയ്ക്കപ്പറമ്പിൽ , കെ ഡി തോമസ് , ജോസ് ഇടമനശേരി , അപ്പച്ചൻ കരിമ്പനയ്ക്കൽ എന്നിവർ നേത്യത്വം നൽകി.
കേരള കോൺഗ്രസ്(എം) ജന്മദിനാഘോഷം നടത്തി






