Timely news thodupuzha

പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായുള്ള നിർമലം ഇടുക്കി ജില്ലാ തല ഉദ്ഘാടനം കട്ടപ്പനയിൽ നടന്നു

ഇടുക്കി: കേരള സർക്കാരിന്റെ 100-ദിന കർമ്മ പരിപാടികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന പൊതുജന പങ്കാളിത്ത്വത്തോടെയുള്ള മാലിന്യ സംസ്കരണ പരിപാലന ക്യാമ്പയിൻ ആയ “നിർമലം പുതുയുഗ ശുചിത്വം കേരളത്തിൻ്റെ” ജില്ലാതല ഉദ്ഘാടനം 2കട്ടപ്പന ടൗൺഹാളിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഓൺലൈൻ വഴി നിർവ്വഹിച്ചത്.

സംസ്ഥാനത്ത് പൊതുജന പങ്കാളിത്തത്തോടെ ആരംഭിക്കുന്ന 5 വർഷം നീണ്ടു നിൽക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല മാർഗ്ഗരേഖ സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. യോഗത്തിൽ ബ്ലോക്ക് തലത്തിൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മികച്ച ശുചീകരണ പഞ്ചായത്തുകളെയും, മുൻസിപ്പാലിറ്റികളെയും ആദരിച്ചു.

മാലിന്യസംസ്കരണ മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഹരിത കർമ്മ സേന, ശുചീകരണ തൊഴിലാളികൾ, സ്ഥാപനങ്ങൾ എന്നിവർക്ക് പ്രത്യേക ആദരവ് നൽകി. മാലിന്യ പരിപാലന പ്രവർത്തനങ്ങളെപ്പറ്റി വിദഗ്ദർ കാസ്സുകൾ നയിച്ചു.ഉടുംമ്പൻചോല എം.എൽ.എ. സേനാപതി വേണുവിന്റെ അദ്ധ്യ ക്ഷതയിൽ ആണ് യോഗം ചേർന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രൊഫസർ. ഷീല സ്റ്റീഫൻ , ജില്ലാ കളക്ടർ ഡോ:ദിനേശൻ ചെറുവാട്ട് ഐഎഎസ്,പഞ്ചായത്ത് പ്രസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് എം.എം.വർഗ്ഗീസ് ,ജോയിന്റ് ഡയറക്ടർ ആർ.ഷൈനി ,കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ
ജോയി വെട്ടിക്കുഴി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബാലസിംഗ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി,ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്ക്കരൻ , തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ മുഹമ്മദ് അൻഷാദ്,കട്ടപ്പന നഗരസഭ വൈസ് ചെയർ പേഴ്സൺ ലീലാമ്മ ബേബി എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *