Timely news thodupuzha

ഡൽഹി അടച്ചിടാൻ ആകില്ല: ഹർജിയുമായി എം എ ബേബി

ന്യൂഡൽഹി: സി ജെ പി പ്രക്ഷോഭത്തിനു തടയിടാനായി ഡൽഹിയിലെ മെട്രൊ സ്റ്റേഷനുകൾ അടക്കാനുള്ള നീക്കത്തിനെതിരേ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടാണ് സിജെപിയും വിദ്യാർഥി സംഘടനകളും സംയുക്തമായി പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രക്ഷോഭത്തെ ഇല്ലാതാക്കുന്നതിനായി ഡൽഹി മുഴുവൻ അടച്ചിടാനാണ് നീക്കമെന്നും അത് പൗരന്മാരുടെ അടിസ്ഥാന അവകാശങ്ങളെ ഹനിക്കുന്നതാണെന്നും എം എ ബേബിക്കു വേണ്ടി കോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. 57 മെട്രൊ സ്റ്റേഷനുകൾ അടച്ചിടാനും ഡൽഹിയിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കാനുമാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.

മുതിർന്ന അഭിഭ‍ാഷകരായ അഭിഷേക് സിഗ്വി, പ്രശാന്ത് ഭൂഷൺ എന്നിവരും കോടതിയോട് വിഷയം പരിഗണിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. പൊലീസിന് ക്രമസമാധാനം ഉറപ്പാക്കാൻ പാലിക്കില്ലെന്ന കാരണം കൊണ്ട് നഗരം മുഴുവൻ അടച്ചിടാൻ സാധിക്കില്ലെന്നും അഭിഭാഷകർ പറഞ്ഞു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ്മാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

വിഷയത്തിൽ എല്ലാ ഭാഗവും കേൾക്കാമെന്നും എത്ര പേരെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാനായി സംഘാടകർ പ്രതീക്ഷിക്കുന്നതെന്ന് അറിയിക്കണമെന്നും കോടതി പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ കൈയിൽ ആയുധങ്ങൾ ഉണ്ടായിരിക്കരുത്.

Leave a Comment

Your email address will not be published. Required fields are marked *