Timely news thodupuzha

ന്യൂസീലൻഡ് വെല്ലിങ്ടണിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു മരണം

ന്യൂഡൽഹി: ന്യൂസീലൻഡിലെ ഹോസ്റ്റലിൽ ഉണ്ടായ തീപിടുത്തത്തിൽ ആറു പേർ മരിച്ചു. നിരവധി ആളുകൾക്ക് പൊള്ളലേറ്റു. ഇതുവരെയായി 52 ആളുകളെ രക്ഷപ്പെടുത്തിയതായും 20 പേരെ കാണാതായി എന്നും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് മുന്നറിയിപ്പ് നൽകി.

വെല്ലിങ്ടണിലെ ലോഫേഴ്സ് ലോഡ്ജെന്ന ഹോസ്റ്റലിൽ ചെവ്വാഴ്ചയായിരുന്നു തീപിടുത്തം ഉണ്ടായത്. മുകൾ നിലയിലായിരുന്നു തീപിടിച്ചത്. 92 മുറികളുള്ള കെട്ടിടത്തിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. തീ പിടുത്തത്തിന്‍റെ കാരണം വ്യക്തമല്ല. മുകളിലത്തെ നില ഇടിയുമെന്ന പേടിയുള്ളതിനാൽ തന്നെ ഫയർഫോഴ്സിന് ഉള്ളിൽ പ്രവേശിക്കാനായിട്ടില്ല.

Leave a Comment

Your email address will not be published. Required fields are marked *