Timely news thodupuzha

കൊട്ടാരക്കര കൊലപാതകം; പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും

കൊല്ലം: ഡോ. വന്ദന ദാസിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതയിൽ ഹാജരാക്കും.

പ്രതിയെ 5 ദിവസം പൊലീസ് കസ്റ്റഡി‍യിൽ ആവശ്യപ്പെടാനാണ് അന്വേഷണ സംഘത്തിൻറെ നീക്കം. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിൻറെ വിലയിരുത്തൽ.

ആശുപത്രിയിലെത്തി പരിശോധിക്കുന്നതിനിടെ, അവിടെയുള്ളവരുടെ സംസാരം ഇഷ്ടമായില്ല. അവരും തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതോടെയാണ് കത്രിക എടുത്തതെന്നായിരുന്നു സന്ദീപിണൻറെ മൊഴി. രക്ഷപെടാനുള്ള തന്ത്രമാണോ ഈ മൊഴി എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഇക്കാര്യമടക്കം പരിശോധിക്കും. കൊല്ലപ്പെടുമെന്ന് സന്ദീപ് ഭയപ്പെട്ട കാര്യത്തെക്കുറിച്ചും പരിശോധിക്കും. ആശുപത്രിയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *