ഓസ്ട്രലിയ: ന്യൂ കാലിഡോണിയയിലെ ലോയലിറ്റി ദ്വീപിന് സമീപം ഭൂകമ്പം. റിക്‌ടർ സ്കെയിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. 10 കീലോമീറ്റർ ദൂരത്തോളം ഭൂകമ്പത്തിന്‍റെ പ്രകമ്പനമുണ്ടായി എന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളിജിക്കൽ സർവ്വെയുടെ റിപ്പോർട്ട്.
അതേസമയം ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ന്യൂ കാലിഡോണിയ, ഫിജി, വാന്യുറ്റു എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.






