Timely news thodupuzha

നാടിന് അഭിമാനമായി നേഹ വിനോദ്

രാജാക്കാട്: നാടിന് അഭിമാനമായി നേഹ വിനോദ് ജനറൽ സയൻസിൽ 1200 ൽ 1200 നേടിയാണ് എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്കൂളിലെ ഈ മിടുക്കി നാടിന്റെ അഭിമാനപാത്രമായി മാറിയത്. എസ്.എസ്.എൽ.സി പരീക്ഷയിലും ഫുൾ മാർക്ക് വാങ്ങിയാണ് പാസായത്.

എൻ.ആർ സിറ്റി സ്കൂളിലെ പ്ലസ് റ്റൂ അദ്ധ്യാപകനായ വേലിയ്ക്കകത്ത് വിനോദിന്റെയും ഇതേ സ്കൂളിലെ ഹൈസ്കൂൾ അദ്ധ്യാപികയായ സീനയുടെയും രണ്ടാമത്തെ മകളാണ് നേഹ. ബി.എസ്.സി അഗ്രികൾച്ചർ അവസാന വർഷ വിദ്യാർത്ഥിനിയായ മൂത്ത സഹോദരി നന്ദ വിനോദും എസ്.എസ്.എൽ സിയ്ക്കും, പ്ലസ് റ്റൂവിനും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *