പയ്യന്നൂർ: യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻറെ നഗ്നതാ പ്രദർശനം. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ സ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലെ യാത്രക്കാരനാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്. തുടർന്ന് യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
സംഭവം പുറത്തെത്തിയതോടെ പൊലീസ് ഇടപ്പെട്ടു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് അറിയുമെന്നും പോലീസ് പറഞ്ഞു.

പരാതിക്കാരിയായ യുവതി ബസ്സിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു ബസ്സിലുണ്ടായിരുന്നത്. തുടർന്ന് ഇയാൾ നയുതിയുടെ ശ്രദ്ധ തിരിച്ച് നഗ്നത പ്രദർശിപ്പിക്കുകയായിരുന്നു. ദൃശ്യം മൊബൈലിൽ പകർത്തുന്നുണ്ടെന്ന് മനസ്സിലായിട്ടും ഇയാൾ മാറി പോയില്ല. പിന്നീട് ബസ് ജീവനക്കാർ എത്തിയപ്പോഴാണ് ഇറങ്ങിപ്പോയത്.
ബസ് ജീവനക്കാരും യുവതിക്കൊപ്പം ചേർന്ന് പ്രതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് യുവതി ദൃശ്യങ്ങൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയായിരുന്നു. സംഭവത്തിൽ സ്വമേധയാ നടപടി എടുക്കുകയായിരുന്നെന്ന് ഡി.വൈ.എസ്.പി കെ.ഇ പ്രേമചന്ദ്രൻ പറഞ്ഞു.