Timely news thodupuzha

കെട്ടിടത്തിൽ നിന്ന് വീണ് പ്രമുഖ സിനിമാ തിയേറ്റർ ഉടമ കെ.ഒ ജോസഫ് മരിച്ചു

കോഴിക്കോട്: കെട്ടിടത്തിൽ നിന്ന് വീണ് തിയേറ്റർ ഉടമ മരിച്ചു. കോഴിക്കോട് മുക്കം കിഴുക്കാരകാട്ട് കെ.ഒ ജോസഫ്(കുഞ്ഞൂഞ്ഞ് ചേട്ടൻ – 74) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതിനായിരുന്നു അപകടം.

കോഴിക്കോട്ടെ കോറണേഷന്‍, മുക്കം അഭിലാഷ്, റോസ് തുടങ്ങി എട്ടോളം തിയേറ്ററുകളുടെ ഉടമയാണ് കെ.ഒ ജോസഫ്. എറണാകുളത്ത് തിയേറ്റർ ഉടമകളുടെ യോഗം കഴിഞ്ഞ് ചങ്ങരംകുളത്ത് നിർമാണത്തിലുള്ള സുഹൃത്തിന്റെ തിയേറ്ററിലെത്തിയ ജോസഫ് സുഹൃത്തുക്കളുമായി സംസാരിച്ചു കൊണ്ടിരിക്കെ പിന്നിലേക്ക് നീങ്ങിയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി തലയിടിച്ച് വീഴുകയായിരുന്നു.

വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ജോസഫിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ സിസിലി ജോസഫ് മുണ്ടന്താനം കുടുംബാംഗം. മക്കൾ: സിജോ ജോസഫ്, സന്ദീപ് ജോസഫ്, ഡോ. സജീഷ് ജോസഫ്(അഭിലാഷ് ഡെൻ്റൽ കെയർമുക്കം), ജോസീന ജോസഫ്(അധ്യാപിക, രാജഗിരി കോളേജ് എറണാകുളം),
മരുമക്കൾ: ബിജോയ് പോത്തൻ നെടുംപുറം(സീനിയർ മാനേജർ, ശോഭ ലിമിറ്റഡ് തൃശൂർ), അനീറ്റ ജേക്കബ് കരിപ്പാ പറമ്പിൽ മണ്ണാർക്കാട്, ഡോ. സൗമ്യ മാനുവൽ ചീരാൻ കുഴിയിൽ(കണ്ണൂർ).

Leave a Comment

Your email address will not be published. Required fields are marked *