Timely news thodupuzha

ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ പ്രകാശനം ചെയ്തു

തൊടുപുഴ: രണ്ടാമത് സെൻ്റ് പോൾസ് ആയൂർ വേദിക് ഇടുക്കി ഹാൻ്റ് ബോൾ പ്രീമിയർ ലീഗ് ലോഗോ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രീമിയർ ലീഗ് ചെയർമാൻ എം.ബി.ഷെമീറിനും കൺവീനർ ബോബൻ ബാലകൃഷ്ണനും നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി അജീവ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം കെ ശശിധരൻ, നൗഷാദ് വി.എസ്, അശ്വിൻ സത്യൻ എന്നിവർ സംസാരിച്ചു. ലീഗ് ഡയറക്ടർ റഫീക്ക് പള്ളത്തുപറമ്പിൽ സ്വാഗതവും ബോബൺ ബാലകൃഷ്ണൻ നന്ദിയും അറിയിച്ചു.

മാസ്റ്റേഴ്സ് സ്ക്വാഡ് ഇടുക്കി, അൽ യമാമ തൊടുപുഴ, ഫ്ലിപ്പ് വേൾഡ് വണ്ണപ്പുറം, ഡെനിം റിപ്പബ്ലിക് തൊടുപുഴ, ബ്ലാക്ക് ക്യാപ്സ് കുമാരമംഗലം, എൻ.സി കമാൻഡോസ് കാരിക്കോട് തുടങ്ങിയ ടീമുകളാണ് ലീഗിൽ പങ്കെടുക്കുന്നത്. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ ഇടുക്കി ജില്ലാ ഹാൻ്റ്ബോൾ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് ലീഗ് സംഘടിപ്പിച്ചിരിക്കുന്നത്. വിജയ്കൾക്ക് മച്ചിയാനിക്കൽ എബ്രഹം മെമ്മോറിയൽ ട്രോഫി നൽകും.

Leave a Comment

Your email address will not be published. Required fields are marked *