Timely news thodupuzha

തിരുവനന്തപുരത്ത് ബി.ജെ.പി മൂന്നാംസ്ഥാനത്താകുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി മൂന്നാംസ്ഥാനത്താകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍.

രാജ്യം ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് കേരളത്തെ ശരിപ്പെടുത്തണമെന്നാണ് ആഗ്രഹമെന്നും പന്ന്യന്‍ പറഞ്ഞു. 2005ല്‍ ബി.ജെ.പിക്ക് കിട്ടിയത് 36000 വോട്ട് മാത്രമാണ്.

പിന്നീട് വോട്ട് കൂടിയതിന്റെ കാരണങ്ങള്‍ താന്‍ പറയുന്നില്ലെന്നും ബി.ജെ.പി ഇത്തവണയും മൂന്നാം സ്ഥാനത്താകുമെന്നും പന്ന്യന്‍ വ്യക്തമാക്കി.

മല്‍സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള സി.പി.ഐ(എം) സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.

Leave a Comment

Your email address will not be published. Required fields are marked *