കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്ക പുരയ്ക്ക് തീപിടിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു.
ഏഴ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരേയും വെടിക്കെട്ട് നടത്തിയ രാജേഷ് എന്നിയാൾക്കുമെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തിരിക്കുന്നത്. അലക്ഷ്യമായി സ്ഫോടന വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് കേസ്.
നിലവിൽ ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലാണ്. നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; എട്ട് പേരുടെ നില ഗുരുതരം, രണ്ട് പേർ കസ്റ്റഡിയിൽ. കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്.
പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റു. ഇവരിൽ 15 പേരുടെ പരുക്ക് ഗുരുതരവും അഞ്ച് പേരുടെ നില അതീവ ഗുരുതരവുമാണ്. ഇവർ വെറ്റിലേറ്ററിലാണ്.