Timely news thodupuzha

തൃശൂരിൽ കർണാടക ബസിനു പിന്നിൽ കെ.എസ്.ആർ.റ്റി.സി ബസിടിച്ചു: അപകടത്തിൽ 15 പേർക്ക് പരുക്ക്

തൃശൂർ: മുണ്ടൂരിൽ കർണാടക ബസിനു പിന്നിൽ കെ.എസ്.ആർ.റ്റി.സി ബസിടിച്ച് അപകടം. ഇന്ന് പുലർ‌ച്ചെ 5 മണിയോടെയുണ്ടായ അപകടത്തിൽ 15 ഓളം പേർക്ക് പരുക്കേറ്റു. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ.എസ്.ആർ.റ്റി.സി ബസ് ഡ്രൈവറുടെ പരുക്കുൾ ഗുരുതരമാണെന്നാണ് വിവരം. ബാക്കിയുള്ളവരുടെ പരുക്കുകൾ സാരമുള്ളതല്ല. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *