Timely news thodupuzha

അരുണാചൽ പ്രദേശിൽ ഏറ്റുമുട്ടൽ

ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ലോങ്ഡിംഗ് ജില്ലിയിൽ ഇന്ത്യ – മ്യാൻമാർ അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് പട്രോളിങ്ങ് ആരംഭിച്ചതെന്നാണ് വിവരം. തുടർന്ന് പട്രോളിങ്ങിനിടെ സുരക്ഷ‍ാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടുവെയ്പ്പിനിടെ ഭീകരർ മ്യാൻമർ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സുരക്ഷാസേന പ്രദേശത്ത് സമ​ഗ്രമായ തെരച്ചിൽ നടത്തിയെങ്കിലും ഭീകരർ അതിർ‌ത്തി കടന്നെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *