ദോഹ: ഖത്തറിൽ നിന്നും കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്‍റെ ബസ് അപകടത്തിൽ പെട്ട് ആറ് മരണം. 27 പേർക്ക് പരുക്കേറ്റു. ദേശീയ മാധ്യങ്ങൾ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് പരുക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. വിനോദയാത്രാ സംഘത്തിൽ മലയാളിയും ഉൾപ്പെടുന്നതായാണ് വിവരം.
സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വടക്കു കിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു അപകടം. മരിച്ചത് 4 പുരുഷന്മാരും ഒരു സ്ത്രീയും ഒരു കുഞ്ഞുമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച പ്രാദേശിക സമയം 4 മണിയോടെയയാിരുന്നു അപകടമെന്നാണ് വിവരം. ഏകദേശം 100 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






