Timely news thodupuzha

മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക്

തൊടുപുഴ: മൈലക്കൊമ്പ് ദിവ്യരക്ഷാലയം 30ആം വയസ്സിലേക്ക് കടക്കുന്നു. വാർഷിക ആഘോഷം ജൂൺ 14ന് ദിവ്യരക്ഷാലയം അങ്കണത്തിൽ നടത്തുമെന്ന് ദിവ്യരക്ഷാലയം പ്രസിഡന്റ് ടോമി മാത്യു ഓടയ്ക്കൽ അറിയിച്ചു. ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30ന് കൃതജ്ഞതാബലിയും നവീകരിച്ച ​ഗ്രോട്ടോയുടെ വെഞ്ചരിപ്പും സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ നിർവ്വഹിക്കും. വൈകുന്നേരം 4.30ന് ചേരുന്ന പൊതുസമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോതമം​ഗലം ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ലീ​ഗൽ സർവ്വീസ് സൊസൈറ്റി സബ് ജഡ്ജ് എൻ.എൻ സിജി മുഖ്യപ്രഭാഷണം നടത്തും. മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അനു​ഗ്രഹ പ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസ് എം.പി പ്രമുഖ വ്യക്തികളെ ആദരിക്കും. കോതമം​ഗലം രൂപത ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ റവറന്റ് ഡോക്ടർ ആന്റണി പുത്തൻകുളം, കെ.സി.ബി.സി പ്രോലൈഫ് സമിതി ആനിമേറ്റർ സാബു ജോസ്, പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് ജോസഫ്, ഫിയാത്ത് മിഷൻ ഡയറക്ടർ സീറ്റ്ലി, ജയ്സൺ ചെറുപുഷ്പ്പം, മാത്യു കണ്ടിരിക്കൽ, കുര്യാക്കോസ് വടക്കുംപാടത്ത്, ലിസി അബ്രാഹം കാഞ്ഞിരക്കൊമ്പിൽ തുടങ്ങിയവരെയാണ് ചടങ്ങിൽ ആദരിക്കുന്നത്. മൈലക്കൊമ്പ് പള്ളി വികാരി ഫാദർ മാത്യൂസ് മാളിയേക്കൽ, ഡി.വൈ.എസ്.പിഎമ്മാനുവൽ പോൾ, ഫാദർ ജോസഫ് കൊച്ചുപറമ്പിൽ, ഫാദർ സോമി പാണങ്ങാട്ട്, സിസ്റ്റർ ജോസി, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്, കുമാരമം​ഗലം ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ​ഗ്രേസി തോമസ്, മെഡിക്കൽ ഓഫീസർ ഡോക്ടർ റോസ് റെയ്നോൾഡ്, വാർഡ് മെമ്പർ മായാ ദിനേശൻ തുടങ്ങിയവർ പ്രസം​ഗിക്കും. ടോമി മാത്യു സ്വാ​ഗതവും ബിന്ദു മാത്യു ഓടയ്ക്കല്‌ നന്ദിയും പറയും.

1996 ജൂൺ 15ന് നാല് അം​ഗങ്ങളുമായി തുടങ്ങിയ ദിവ്യരക്ഷാലയം ഇന്ന് 300 അം​ഗങ്ങളും 30ൽ അധികം ശുശ്രൂഷകരുമായി മുന്നോട്ട് പോകുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *