ന്യൂഡൽഹി: ഡൽഹി ദ്വാരകയിലെ ബഹുനില അപ്പാർട്ട്മെൻറിൽ വൻ തീപിടിത്തം. റെസിഡൻറഷ്യൽ കോംപ്ലക്സിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. പ്രാഥമിക അന്വേഷണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. പ്രദേശത്ത് രക്ഷാപ്രവർത്തനം പൂരോഗമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ദ്വാരക സെക്ടർ -13 ലെ സബാദ് അപ്പാർട്ട്മെൻറ് എന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
എട്ട് ഫയർഫോഴ്സ് വാഹനങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇവരെ രക്ഷിക്കുന്നതിനായി അഗ്നിശമന സേന സ്കൈ ലിഫ്റ്റ് വിന്യസിച്ചിട്ടുണ്ട്. അതേസമയം, അപകടത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.






