Timely news thodupuzha

കാരിക്കോട് വില്ലേജ് ഓഫീസിൽ വൈദ്യുതിയില്ല; ജനങ്ങൾ ദുരിതത്തിൽ

തൊടുപുഴ: ഇടവെട്ടിയിൽ പ്രവർത്തിക്കുന്ന കാരിക്കോട് വില്ലേജ് ഓഫീസിൽ വൈദ്യുതി ബന്ധം നിലച്ചിട്ട് മൂന്ന് ദിവസം പിന്നിടുന്നു. ഇതുമൂലം വില്ലേജ് ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മൂമ്പ് വിവിധ ആവശ്യങ്ങൾക്ക് ജനങ്ങൾ എത്തുമ്പോൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥൻ സ്ഥലത്തില്ലായെന്ന മറുപടി പോലെയാണ് ഇപ്പോൾ വൈദ്യുതിയില്ല എന്ന് ജീവനക്കാർ പറയുന്നത്. വില്ലേജ് ഓഫീസിലെ ജീവനക്കാരും വൈദ്യുതി ബോർഡിലെ ഉദ്യോ​ഗസ്ഥരും സർക്കാർ ജീവനക്കാരാണെന്നാണ് പറയുന്നത്. സ്വന്തം ഓഫീസിൽ വൈദ്യുതി മുടങ്ങിയിട്ടും അത് പരിഹരിക്കുന്നതിന് ശ്രമിക്കാത്ത സർക്കാർ സേവകരുടോ മനോഭാവമാണ് നമ്മുടെ നാടിനെ പിന്നോട്ടടിക്കുന്നത്.

ഭക്ഷണം ഉണ്ടെങ്കിൽ കഴിക്കാമെന്നും അരി അന്വേഷിക്കുവാൻ നേരമില്ലെന്നുമുള്ള സർക്കാർ ജീവനക്കാരുടെ മനോഭാവം മാറാതെ നാടിന് പുരോ​ഗതി ഉണ്ടാവില്ല. പാലസ്തീനിലെയും ഇറാനിലെയും കാര്യങ്ങൾ പറഞ്ഞ് ഇടക്കിടെ റോഡിലിറങ്ങുന്ന സർക്കാർ സേവകർക്ക് സ്വന്തം ഓഫീസിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനാകാത്തത് ബോധപൂർവ്വമാണെന്ന് ജനങ്ങൾ ചിന്തിച്ചാൽ തെറ്റ് പറയാനാവില്ല. അതോ വില്ലേജ് ഓഫീസിലെ വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ജില്ലാ കളക്ടർ ഇടപെടണമെന്നാണോ ഇവർ ഉദ്ദേശിക്കുന്നത്. കമ്മ്യൂണിസ്റ്റും കോൺ​ഗ്രസ്സും ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ നാട്ടിലുണ്ടെങ്കിലും ഒരു വില്ലേജ് ഓഫീസിലെ വൈദ്യുതി പ്രശ്നം പരിഹരിക്കണമെന്ന പൊതുബോധം പോലും ഇവർക്ക് ഉണ്ടാകുന്നില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്ക് എത്തുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *