Timely news thodupuzha

ഇടുക്കി നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ ഡ്രൈവർ മുന്നോട്ട് എടുത്തു; വയോധികയ്ക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്ത് ബസിൽ കയറുന്നതിനിടെ സ്വകാര്യ ബസ് മുന്നോട്ട് എടുത്തു ചവിട്ടുപടിയിൽ നിന്നും താഴെവീണ വയോധികയ്ക്ക് പരിക്ക്. കാലുകളിൽ ബസിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു. കായംകുളം സ്വദേശിനി ശാന്തമ്മയ്ക്കാണ്(78) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആദ്യം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുമളി മൂന്നാർ സംസ്ഥാന പാതയിൽ നെടുങ്കണ്ടം ടൗണിൽ പടിഞ്ഞാറെ കവല മാർക്ക്റ്റ് ജങ്ഷനിലാണ് അപകടം നടന്നത്. ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *