കോതമംഗലം: തിരുവനന്തപുരം ആസ്ഥാനമായ നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ എൻ.എഫ് വർഗീസ് സ്മാരക ഡബ്ബിങ് ആർട്ടിസ്റ്റ് അവാർഡ് ബൈജു സി ആചാര്യയ്ക്ക്. ചലച്ചിത്ര, സീരിയൽ താരം വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്നും ബൈജു സി ആചാര്യ പുരസ്കാരം ഏറ്റുവാങ്ങി.

കോതമംഗലം എൽദോ മാർ ബസേലിയോസ് കോളേജിലെ അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ് ഡിപ്പാർട്ട്മെന്റ് മേധാവിയാണ് കൊല്ലം, പെരുമൺ സ്വദേശിയായ ബൈജു. ശ്യാംജി ഭാസി സംവിധാനം ചെയ്ത ശിഷ്യൻ എന്ന ഫിലിമിലെ നായക കഥാപാത്രത്തിന് നൽകിയ ശബ്ദത്തിനാണ് ബൈജുവിന് അവാർഡ് ലഭിച്ചത്. ചടങ്ങിൽ മുൻ എക്സൈസ് കംമീഷണർ ഋഷിരാജ് സിങ്ങ്, ശ്രീകണ്ഠൻ നായർ, പ്രഭ വർമ്മ, സന്ധ്യ ജയേഷ്, ഗിരിജൻ ആചാര്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.






