എനർജി കൺസർവേഷൻ സൊസൈറ്റി – ഇടുക്കി ചാപ്റ്റർ സെക്രട്ടറിയാണ് ലേഖകൻ(ശശി ബി മറ്റം)
വൈദ്യുതി മേഖല എന്നും വിവാദങ്ങളുടേതാണ്. വരാനിരിക്കുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയാണ്. ഈ സ്ഥിതിവിശേഷം ഒരു പരിധിവരെ ഒഴിവാക്കാൻ വേണ്ടി ഭാരതസർക്കാർ വിഭാവനം ചെയ്‌ത ഒരു പദ്ധതിയാണ് പി എം സൂര്യഘർ എന്ന സോളാർ വൈദ്യുതി ഉൽപാദനം. വൈദ്യുതി ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് TOD ബില്ലിംഗ് എന്ന വൈദ്യുതി ബിൽ തയ്യാറാക്കൽ. ഇവയെ കുറിച്ചുള്ള ലഘു വിവരണം ആണ്’ ആദ്യത്തെ രണ്ടെണ്ണം. മൂന്നാമത്തേത് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുതി അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടി വൈദ്യുതി ബോർഡ് പ്രസിദ്ധീകരിച്ച നോട്ടീസ് ആണ്. ഇവയിലെ വിവരണങ്ങൾ മുൻഗണന ക്രമത്തിൽ താങ്കളുടെ ദിനപത്രത്തിലൂടെ പ്രസിദ്ധീകരിക്കാൻ അഭ്യർത്ഥിക്കുന്നു.
എനർജി കൺസർവേഷൻ സൊസൈറ്റി കഴിഞ്ഞ 33 വർഷങ്ങളായി ഊർജ്ജസംരക്ഷണം, വൈദ്യുതി സുരക്ഷ തുടങ്ങിയ മേഖലകളിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന ഒരു സന്നദ്ധ സംഘടനയാണ്.
വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിൽ സോളാർ വൈദ്യുതിയുടെ പങ്ക്
കേരളത്തിലെ വൈദ്യുതി ഉപഭോഗത്തിൽ സാരമായ വർദ്ധന സമീപകാലത്തായി ഉണ്ടാ യിക്കൊണ്ടിരിക്കുന്നു. ഈ സ്ഥിതി വിശത്തിനുള്ള അടിസ്ഥാന കാരണങ്ങൾ പലതാണ്. (1) കഴിഞ്ഞ കുറെ വർഷങ്ങളായി ലോഡ് ഷെഡിംഗോ പവർകട്ടോ മറ്റ് നിയന്ത്രണങ്ങളോ ഇല്ല. ഈ കാരണത്താൽ വൈദ്യുതി എക്കാലത്തും യഥേഷ്‌ടം ലഭിച്ചുകൊണ്ടിരിക്കുമെന്ന ധാരണ പൊതു സമൂഹത്തിൽ വ്യാപിച്ചു. ലോഡ് ഷെഡിംഗ് ഒഴിവാക്കാനായി തുറന്ന കമ്പോളത്തിൽ നിന്നും കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നു. ഇതിന് നൽകുന്ന വില യാണ് വൈദ്യുതി ബില്ലിലെ സർചാർജ്’ എന്നതും ഉപഭോക്താക്കൾക്ക് അറിയില്ല. പ്രതി മാസ ഉപഭോഗം കൂടുന്തോറും വൈദ്യുതി നിരക്കിൽ വർദ്ധനവ് വരുന്നു എന്നതുംഉപഭോ ക്താക്കൾ ശ്രദ്ധിക്കാറില്ല. (2) വ്യാപകമായ തോതിൽ എയർ കണ്ടീഷണറുകളും, ഇല ക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ തുടങ്ങി. ഇലക്ട്രിക് വാഹനങ്ങൾ വൈകിട്ട് 6 മുതൽ 10 വരെ സമയത്ത് ചാർജ് ചെയ്യരുത് എന്ന തത്വം ഉത്തരവാദപ്പെട്ടവർ പാലിക്കുന്നില്ല
കേരളത്തിൽ ഇനിയൊരു വൻകിട ജല വൈദ്യുതി നിലയം സമീപഭാവിയിൽ പൂർത്തിയാകാനില്ല മുൻ കാലങ്ങളിലേതു പോലെ കുറഞ്ഞ നിരക്കിൽ താപ വൈദ്യുതി സ്വകാമേഖലയിൽ നിന്നും കിട്ടാൻ സാധ്യത കുറവാണ്. ഭാരത സർക്കാരിന്റെ ഊർജന യത്തിന്റെ ഭാഗമായി 2030 -ാം ആണ്ടോടെ ഭാരതത്തിനു വേണ്ട വൈദ്യുതിയുടെ 50 ശതമാ നമെങ്കിലും സൂര്യപ്രകാശം കാറ്റ്. ചെറിയ വെള്ളച്ചാട്ടം തുടങ്ങിയവയിൽ നിന്നും കണ്ടെ ത്തണമെന്നും വിഭാവനം ചെയ്യുന്നു. ഇതിൻ്റെ ഭാഗമായി PM സൂര്യഘർ’ ഭാരത സർക്കാർ ആവിഷ്കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുന്നു.
പുതിയ പദ്ധതികൾ ആരംഭിക്കാൻ സാമ്പത്തിക ബാധ്യത കാലതാമസം എന്നിവ പരി ഗണിക്കണം. ഈ കാരണത്താൽ കേരളത്തിലെ ഇന്നത്തെ സ്ഥിതിയും വൈദ്യുതി മേഖല യുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതിക വസ്‌തുതകളും മുഴുവൻ വൈദ്യുതി ഉപഭോക്താ ക്കളും അറിഞ്ഞിരിക്കണം. കേരളത്തിലെ 140 ലക്ഷത്തോളംവരുന്ന വൈദ്യുതി ഉപഭോക്താ ക്കൾ പരിശ്രമിച്ചാൽ വൈദ്യുതി ചെലവിൽ ഗണ്യമായ കുറവു വരുത്താനാകും. അതോ ടൊപ്പം സോളാർ വൈദ്യുതി ഉൽപാദനത്തിനു വേണ്ടി മൂലധനം നക്ഷേപിക്കാനും നമ്മൾ തയ്യാറാകണം. വൈദ്യുതി ബോർഡ് കാലാകാലങ്ങളിൽ ഈടാക്കുന്ന വൈദ്യുതി ബില്ലിലെ വിവരണങ്ങൾ മനസ്സിലാക്കാതെ അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതും ലേഖന ങ്ങൾ എഴുതുന്നതും പൊതു സമൂഹത്തെ തെറ്റായ രീതിയിൽ ചിന്തിക്കാൻ ഇടയാക്കു ന്നുണ്ട്. സോളാർ വൈദ്യുതി ഉൽപാദനത്തോടൊപ്പം വൈദ്യുതിയുടെ പാഴ്‌ചെലവുകൾ ഒഴിവാക്കൽ. പ്രസരണ വിതരണ നഷ്ട്‌ടം കുറയ്ക്കൽ തുടങ്ങിയവയും പ്രശ്‌ന പരിഹാര ങ്ങൾക്ക് പ്രധാനപ്പെട്ടതാണ്.
സോളാർ പാനൽ സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക നേട്ടം എങ്ങനെയാണു കണക്കാക്കേണ്ടത്
ഒരു കിലോ വാട്ട് സോളാർ പാനലിൽ നിന്നും ഏകദേശം അഞ്ച് യൂണിറ്റ് വൈദ്യുതി വേനൽക്കാലത്ത് ഉൽപാദിപ്പിക്കപ്പെടും. ഇതിൽ രണ്ടര യൂണിറ്റോളം വൈദ്യുതി പകൽ സമ യത്തെ ആവശ്യങ്ങൾക്ക് വിനിയോഗിക്കണം. പകൽ സമയത്തും വൈകിട്ട് 6 മുതൽ 10 വരെ യുള്ള പീക്ലോഡ് സമയത്തും എത്ര യൂണിറ്റ് വൈദ്യുതിയാണ് വേണ്ടതെന്നു കണക്കാക്കി വേണം ചാനൽ തെരഞ്ഞെടുക്കേണ്ടത്. അതോടൊപ്പം ഗാർഹികം, ഗാർഹികേതരം തുടങ്ങിയ താരിഫുകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. സാധാരണ ഗാർഹിക ഉപഭോക്താ ക്കൾ ഒന്നോ രണ്ടോ കിലോവാട്ടിൻ്റെ ഓഫ്ഗ്രിഡ് പാനൽ ക്രമീകരിക്കുന്നതാണ് അഭികാമ്യം ബാറ്ററിയിൽ ശേഖരിക്കുന്ന വൈദ്യുതിയുടെ അധിക ഭാഗവും വൈകിട്ട് 6 മുതൽ 10 വരെ യുളള പിക്ലോഡ് സമയത്ത് പ്രയോജനപ്പെടുത്തിയാൽ അത് കൂടുതൽ ഗുണകരവുമായിരിക്കും 09 122004 ൽ പ്രാബല്യത്തിൽ വന്ന വൈദ്യുതി നിരക്കിൻ്റെ കാലാവധി 31.03.2027 വരെയാണ്. താഴെ സൂചിപ്പിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെയും വാണിജ്യ ഉപഭോക്താക്കളുടെയും നിരക്കുകൾ പരിശോധിച്ച് സോളാർ വില നിശ്ചയിക്കാം. യൂണിറ്റ് നിരക്ക് മാത്രമാണ് സൂചിപ്പിച്ചി രിക്കുന്നത്.ഇതിനുപരിയായി പത്ത് ശതമാനം ഡ്യൂട്ടി. ഫിക്‌സഡ് ചാർജ്, സർചാർജ് തുടങ്ങിയ വയും കൂടി കണക്കിലെടുത്ത് വേണം സോളാർ വൈദ്യുതിയുടെ വില കണക്കാക്കേണ്ടത് സോളാർ പാനലിൽ നിന്നും ലഭിക്കുന്ന വൈദ്യുതി കുറച്ചുള്ള വൈദ്യുതി മാത്രമാണ് KSEB യിൽ നിന്നും വാങ്ങുന്നത്. അതിൻ്റെ വിലയും പരിഗണിക്കണം.
TOD ബില്ലിംഗ് എന്തിന് – എന്തു കൊണ്ട്
വൈദ്യുതി മേഖല എന്നും വിവാദങ്ങളുടെയാണ്. ലോകത്തിലെയും ഭാരതത്തിലെയും കേ രളത്തിലെയും ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട വസ്‌തുതകളെക്കുറിച്ചും ആഗോള താപന ത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചും ശരിയായ ധാരണ ഇല്ലാത്തവരും ഉത്തരവാദപ്പെട്ട സ്ഥാന ങ്ങളിൽ ഇരിക്കുന്നവരും നടത്തുന്ന തെറ്റായ പരാമർശനങ്ങളാണ് പലപ്പോഴും വിവാദങ്ങൾക്കി ടയാക്കുന്നത്. 09.12.2024 ലെ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ്റെ താരിഫ് പരിഷ്‌കരണ നിയമ പ്രകാരം പ്രതിമാസ വൈദ്യുതി ചെലവ് 250 യൂണിറ്റിന് മുകളിൽ വരുന്ന ഗാർഹിക ഉപമാ ക്താക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ചില നിയന്ത്രണങ്ങളാണ്’ 100 ബില്ലിംഗ് എന്ന രീതി വിദേശ രാജ്യങ്ങളിലെല്ലാം ഈ രീതി വർഷങ്ങൽക്കു മുൻപു തന്നെ ഉണ്ടായിരുന്നു. കേരളത്തിൽ ചില വൻകിട വൈദ്യുതി ഉപഭോക്താക്കൾക്ക് (HT Consumers) നിലവിൽ ഈ രീതിയിലുള്ള ബില്ലിംഗ് സമ്പ്രദായം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
TOD എന്നതിന്റെ പൂർണ്ണ രൂപം Time of the day എന്നാണ്. ഈ നിതി പ്രകാരം 24 മണിക്കൂർ സമ യത്തെ വൈദ്യുതി ഉപഭോഗത്തെ മൂന്ന് സോണുകളായി തിരിച്ചിരിക്കുന്നു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സമയത്തെ നോർമൽ എന്നും. TOD മീറ്ററിൽ ഇത് 11 എന്ന് അടയാളപ്പെടു ത്തിയിരിക്കും. വൈകിട്ട് 6 മുതൽ 10 വരെ സമയത്തെ പിക് എന്നും TOD മീറ്ററിൽ ഇത് 12 എന്നും രേഖപ്പെടുത്തിയിരിക്കും. രാത്രി 10 മുതൽ രാവിലെ 6 വരെ സമയത്തെ ഓഫ് പിക് എന്നും 100 മീറ്ററിൽ ഇത് 13 എന്നും രേഖപ്പെടുത്തിയിരിക്കും. കെട്ടിടങ്ങളിൽ സ്ഥാപിച്ചിരി ക്കുന്ന എനർജി മീറ്ററിൽ പല റീഡിംഗുകളോടൊപ്പം kwh എന്നു കൂടി രേഖപ്പെടുത്തിയിരിക്കുന്ന താണ് ഉപയോഗിച്ച യൂണിറ്റിനെ സൂചിപ്പിക്കുന്നത്. klio watt hour എന്നതിന്റെ ചുരുക്കമാണ് kuh കൂടുതൽ അറിയാൻ മീറ്റർ റീഡിംഗ് എടുക്കാൻ വരുന്നവരുടെ ഉപദേശം തേടാവുന്നതാണ്.
വൈദ്യുതി ഉപഭോഗത്തെ മൂന്ന് സോണുകളായി തരം തിരിക്കുന്നത് സാമ്പത്തികമായും സാങ്കേതികവുമായുള്ള ചില ഘടകങ്ങൾ പരിഗണിച്ചാണ്. സാധാരണയായി വെളിച്ചത്തിനു വേണ്ടി വൈദ്യുതിയുടെ ആവശ്യം പരമാവധി വേണ്ടി വരുന്നത് വൈകിട്ട് 6 മുതൽ 10 വരെ സമയത്താണ് കേവലം 45 മണിക്കൂർ സമയത്തെ ആവശ്യത്തിനു വേണ്ടി മാത്രം കൂടുതൽ ശേഷിയുള്ള പവർഹൗസുകൾ, പ്രസരണ വിതരണ ലൈനുകൾ തുടങ്ങിയവ സ്ഥാപിക്കുന്നത് സാമ്പത്തികമായി സാരമായ നഷ്ടത്തിനിട വരുത്തും. ഈ സ്ഥിതി വിശേഷം ഒഴിവാക്കാൻ വൈകിട്ട് 6 മുതൽ 10 വരെയുള്ള പിക് ലോഡ് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് വളരെ ഉയർന്ന നിരക്കും രാത്രി 10 മണിക്കു ശേഷം രാവിലെ 6 മണി വരെയുള്ള ഉപയോഗത്തിന് കുറഞ്ഞ നിരക്കുമാണ് ഈടാക്കുന്നത്. പകൽ സമയത്തെ വൈദ്യുതി ചെലവിന് സാധാരണ നിരക്കും ഈടാക്കും ഇലക്ട്രോണിക് മീറ്ററുകളിൽ മൂന്നു സോണുകളിലെ ഉപഭോഗം പ്രത്യേക മായി രേഖപ്പെടുത്താൻ സൗകര്യമുളളതിനാലാണ് ഈ രീതി എളുപ്പമായി തീർന്നത്!
09.12.2024 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം 250 യൂണിറ്റിനു മുകളിൽ ഒരു മൗനത്തെ (വൈദ്യുതി ഉപദോനം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്കു മാത്രമാണി രീതി നടപ്പാക്കുന്നത് ഇതിനൊരു സാമൂഹിക വശവും സാങ്കേതിക വശവുമുണ്ട്. സംസ്ഥാനത്ത് ചെലവാക വൈദ്യുതിയുടെ 30 ശതമാനത്തിലേറെയും വിനിയോഗിക്കപ്പെടുന്നത് ഗാർഹിക ആവശ ങ്ങൾക്കാണ് ഇൻഡ്യൻ ശരാശരി 25 ശതമാനം മാത്രം. ഗാർഹിക ഉപയോക്താക്കളുടെയും മറ്റ് ഉപഭോക്താക്കളുടെയും അറിവില്ലായ്‌മ കൊണ്ടോ, അശ്രദ്ധ കൊണ്ടോ പിക്ലോഡ് സായത്ത വാട്ടർപമ്പ്’, ഇസ്തിരി ചെട്ടി വാഷിംഗ് മെഷീൻ തുടങ്ങിയവയും, ചെറുകിട വ്യവസായികൾ വെഡിംഗ് സെറ്റ്, മോട്ടോറുകൾ തുടങ്ങിയവയും പ്രവർത്തിപ്പിക്കുന്നതു മൂലം കൂടിയ വിലയ്ക്കുള്ള വൈദ്യുതി തുറന്ന കമ്പോളത്തിൽ നിന്നും വാങ്ങേണ്ടി വരുന്നു. അതോടൊപ്പം വൈദ്യുതി പ്രസരണ വിതരണ മേഖലയിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലവും വലിയ വില യ്ക്കുള്ള വൈദ്യുതിയും നഷ്‌ടമാകുന്നു എന്നതും എല്ലാ വിഭാഗം ഉപഭോക്താക്കളും അറിയ ണം. ലോഡ് ഷെഡിംഗ് ഒഴിവാക്കാൻ വേണ്ടി അധിക വിലയ്ക്ക് വാങ്ങേണ്ടി വരുന്ന വൈദ്യു തിയുടെ വിലയാണ് സർചാർജ് എന്ന രീതിയിൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കിക്കൊണ്ടി രിക്കുന്നത്. വൈദ്യുതി ചെലവ് കുറയ്ക്കുന്നതോടൊപ്പം കേരളത്തിലെ 140 ലക്ഷത്തോളം വരുന്ന വിവിധ വിഭാഗം ഉപഭോക്താക്കൾ പീലോഡ് നിയന്ത്രണം പാലിക്കാനും തയാറായാൽ നിരക്ക് വർദ്ധന ഒഴിവാക്കാം. സർചാർജിൻ്റെ ആവശ്യകത ഇല്ലാതാകും. കൂടാതെ സാങ്കേതിക മായും നിരവധി നേട്ടങ്ങൾ ഉണ്ട്..
250 യൂണിറ്റിനു മുകളിൽ വൈദ്യുതി ഉപഭോഗം വരുന്ന ഗാർഹിക ഉപഭോക്താക്കൾക്കുള ബില്ലിംഗ് രീതിയുടെ അടിസ്ഥാനം. ഭാരത്തിൽ സോളാർ വൈദ്യുതി ഉൽപാദനം വർദ്ധിച്ച് കൊണ്ടിരിക്കുന്നു എന്നതാണ്. ഇതിൻ്റെ ഭാഗമായി PM സൂര്യഘർ എന്ന ഒരു പദ്ധതി ആവിഷ്ക രിച്ച് നടപ്പാക്കി വരുന്നു. ബാങ്ക് വായ്‌പ സർക്കാർ സബ്‌സിഡി തുടങ്ങിയവയും ഈ പദ്ധതി യുടെ ഭാഗമാണ് കേരളത്തിൽ സോളാർ വൈദ്യുതി ഉൽപാദനത്തിനുള്ള സാദ്ധ്യത അനന്തമാ ണ്. സോളാർ പാനൽ സ്ഥാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് മൂന്നാം സ്ഥാനമാ ണുളളത്. എന്നാൽ ജനസംഖ്യ ആനുപാതികമായി കണക്കാക്കിയാൽ ഒന്നാം സ്ഥാനത്തായിരിക്കാം.
സോളാർ വൈദ്യുതി ഉൽപാദനം വ്യാപകമാകുന്നതിൻ്റെ ചാലമായി പകൽ സമയത്ത് വൈദ്യുതി വിതരണ ലൈനുകളിലേക്ക് ഉയർന്ന അളവിൽ വൈദ്യുതി എത്തും: ഇത് ഫലപ്രദ മായി പ്രയോജനപ്പെടുത്താൻ വേണ്ടിയാണ് ഗാർഹിക ഉപഭോക്താക്കൾക്കുള്ള TOD ബില്ലിംഗിൽ പകൽ സമയത്ത് 10% ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ സാങ്കേതിക വസ്‌തുത ഉൾക്കൊണ്ട് എല്ലാ വിഭാഗം ഉപഭോക്താക്കളും പരമാവധി വൈദ്യുതി ഉപകരണങ്ങൾ പകൽ സമയത്ത് പ്രവർത്തിപ്പിക്കാൻ പരിശ്രമിക്കണം. അതേ സമയം സൂര്യനസ്‌തമിച്ചു കഴിഞ്ഞാൽ സോളാർ വൈദ്യുതി ഉൽപാദനം ഇല്ലാത്തതിനാൽ പിക്ലോഡ് സമയത്തെ വൈദ്യുതി ചെലവിന് നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് ഈ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് 25% അധിക തുക ഈടാക്കുന്നത് രാത്രി 10 മണി മുതൽ രാവിലെ 6 വരെ സമയത്തെ ഉപഭോഗ ത്തിന് സാധാരണ നിരക്കും ഈടാക്കും. ഈ വസ്‌തുത മനസ്സിലാക്കി TOD ബില്ലിംഗ് ഏർപ്പെടു ത്തിയിച്ചുളള ഗാർഹിക ഉപഭോക്താക്കൾ പിക്ലോഡ് സമയത്തെ വൈദ്യുതി ചെലവ് പരമാവധി കുറയ്ക്കാൻ ശ്രമിക്കണം.






