Timely news thodupuzha

വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിലെ അപകടം​ സി.പി.എം തിരിച്ചറിയണമെന്ന് ജമാഅത്തെ ഇസ്​ലാമി

തൊടുപുഴ: ജമാഅത്തെ ഇസ്​ലാമിയെ നാട്ടക്കുറിയാക്കി സി.പി.എം. നടത്തുന്ന വിഷലിപ്തമായ പ്രാചരണത്തിലൂടെ ലക്ഷ്യമാക്കുന്നത്​ തുടർഭരണമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം കെ.എ. യൂസുഫ്​ ഉമരി. കേരളത്തിൽ വർഷങ്ങളോളം ജമാഅത്തുമായി സഹകരിക്കുകയും വാട്ട്​ വാങ്ങുകയും ചെയ്തവർ ഇപ്പോൾ ​പ്രസ്ഥാനത്തെ ഭികരവൽക്കരിക്കുന്നതിന് പിന്നിൽ​ മറ്റ്​ കാരണങ്ങളില്ല. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്​ ഭൂരിപക്ഷ ഒവാട്ട്​ നേടാൻ നടത്തുന്ന നീക്കം അപകടകരമാണെന്ന്​ സി.പി.എം. തിരിച്ചറിയണം. 80കൾക്ക്​ ശേഷമാണ്​ സി.പി.എം അണികളിൽ ഇസ്​ലാമോ ഫോബിയ വളർത്താൻ ശ്രമം ആരംഭിച്ചത്​. ഇപ്പോൾ സി.പി.എം. വിടുന്നവർ നേരെ ബി.ജെ.പിയിലേക്ക്​ പോകുന്നതിന്‍റെ രഹസ്യം ഇതാണ്​. തൊടുപുഴയിൽ ജമാഅത്തെ ഇസ്​ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തുടർരണം സി.പി.എമിനെ അഹങ്കാരത്തിന്‍റെ പാരമ്യത്തിൽ എത്തിച്ചിരിക്കുകയാണ്​. വിയോജിക്കന്നവരെ ഇൻമൂലനം ചെയ്യുക എന്നതാണ്​ നി.പി.എം.പാരമ്പര്യം. കേരളത്തിലെ പ്രമുഖ ചാനലിന്‍റെ മാനേജിങ്​ എഡിറ്ററുടെ കൈ വെട്ടുമെന്ന്​ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം വണ്ടുരിൽ സി.പി.എം. പ്രവർത്തകർ നടത്തിയ പ്രകടനം ഒടുവിലത്തെ ഉദാഹരണം. മതരാഷ്ട്ര വാദം ഒരുകാലത്തും ജമാഅത്ത് ഉയർത്തയിട്ടില്ല.

മാർക്കറ്റിൽ ആർക്കും വാങ്ങാൻ കിട്ടുന്ന ജമാഅത്ത്​ ഭരണഘടന ആർക്കും പരിശോധിക്കാവുന്നതാണെന്ന്​ അദ്ദേഹം പറഞ്ഞു. ജമാഅത്ത്​ ജില്ല പ്രസിഡന്‍റ്​ അബുബക്കർ ഫാറുഖി യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൂടിയാലോചനാ സമിതിയംഗം ജമാൽ പാനായിക്കുളം പ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ഇ.എം. അബ്ദുൽ കരീം സ്വാഗതവും ഏരിയ പ്രസിഡന്‍റ്​ സുബൈർ ഹമീദ്​ നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *