Timely news thodupuzha

ഇടുക്കി ജില്ലയിലെ ആദ്യത്തെ സ്മാർട്ട്‌ കൃഷി ഭവൻ വണ്ണപ്പുറത്ത് പ്രവർത്തനം ആരംഭിച്ചു

വണ്ണപ്പുറം: കാർഷിക സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് കേരള സർക്കാർ സ്മാർട്ട്‌ കൃഷിഭവൻ എന്ന പദ്ധതിക്കു രൂപം കൊടുത്തിട്ടുള്ത്. കർഷകർക്ക് വേണ്ട വിത്ത് മുതൽ വിപണി വരെ ഒരു കുടകീഴിൽ എന്ന ആശയം പ്രവർത്തിക മാക്കി കൊണ്ട് ജില്ലയിലെ ആദ്യത്തെ സ്മാർട്ട്‌ കൃഷി ഭവൻ വണ്ണപ്പുറത്ത് പ്രവർത്തനം തു‌ങ്ങി. 50 ഓളം കർഷകരെ ഉൾകൊള്ളുന്ന ട്രെയിനിങ് ഹാൾ, ഇക്കോ ഷോപ്പ്, പ്ലാന്റ് ഹെൽത്ത്‌ ക്ലിനിക്, ബയോ ഫാർമസി തുടങ്ങി അത്യദുനിക സേവനങ്ങൾ സ്മാർട്ട്‌ കൃഷിഭവനിൽ ലഭ്യമാണ്. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി പ്രസാദ് സ്മാർട്ട്‌ കൃഷി ഭവന്റെ ഉദ്ഘാടനം നിർവഹിച്ചു.

പിജെ ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ് ടോമി കാവാലം മുഖ്യ പ്രഭാഷണം നടത്തി. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിജു എം എ സ്വാഗതം ആശംസിച്ച ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ദിവ്യ അനീഷ്, റഹീമ പരീത് , ജഗദമ്മ വിജയൻ, സുബൈദ സുബൈർ , രാജീവ് ഭാസ്കർ എന്നിവർ ആശംസ അറിയിച്ചു. കൃഷി ഓഫീസർ അഭിജിത്ത് പി എച്ച് കൃതജ്ഞത രേഖപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, കൃഷി വകുപ്പ് ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ചടങ്ങിൽ മുതിർന്ന കർഷകരെ മന്ത്രി പി പ്രസാദ് ആദരിച്ചു. കൃഷിഭവന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഭാഗഭാക്കായവരെ പിജെ ജോസഫ് എംഎൽഎയും ആദരിച്ചു. ഉദ്ഘടനത്തോടു അനുബന്ധിച്ചു സെമിനാറുകൾ, കാർഷിക സർവകലാശാല വിധക്തരുടെ ക്ലാസുകൾ, കാർഷിക വിപണന സ്റ്റാളുകൾ എന്നിവ ഒരുക്കിയിട്ടുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *