തൊണ്ടിക്കുഴ: ഗവ. യു.പി സ്കൂളിൻ്റ ശതാബ്ദിയോട് അനുബന്ധിച്ച് 1970 – 1977ബാച്ചിലെ വിദ്യർത്ഥികൾ ‘സഹപാഠിസംഗമം അറ്റ് 100 എന്ന പേരിൽ കുടുംബ സംഗമം നടത്തി. സ്കൂൾ ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു. സ്കൂളിലെ മണിമുഴക്കിയും ഈശ്വരപ്രാർത്ഥന പാടിയും പ്രതിജ്ഞ എടുത്തും ഹാജർ വെച്ചും പഴയ കാലത്തെ ഓർമ്മകൾ പുനരാവിഷ്ക്കരിച്ചു കൊണ്ടാണ് സംഗമം നടത്തിയത്.
ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരായ എ.പി. കാസിൻ, എൻ.എൻ ജനാർദ്ദനൻ, യു.എ മീരാണ്ണൻ, രാഘവൻ, പഞ്ചായത്ത് പ്രസിഡൻ്റ് ബിൻസി മാർട്ടിൻ എന്നിവരെപൊന്നാട അണിയിച്ചു.
പൂർവ്വവിദ്യാർത്ഥികളായ ഈ വിഅഗസ്റ്റിൻ, കെ.പിനസിർ,സി.ജിരാധാകൃഷ്ണൻ,കെ.എച്ച്മുഹമ്മദ്, കെ.എൻഗിരിജ, ഐമാരിയത്ത്, പിഏശാന്ത,പിജിസൗദമിനി എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.ഡി അജിമോൻ മുഖ്യപ്രഭാഷണം നടത്തി. അദ്ധ്യാപകൻ , ഷാജി തോമസ് ആശംസയും നേർന്നു. പൂർവ്വ വിദ്യർത്ഥി റ്റി.സി ജോയി അധ്യക്ഷത വഹിച്ചു. സജിത് കുമാർ സ്വാഗതവും പി.പി ഷാജി നന്ദിയും പറഞ്ഞു.






