Timely news thodupuzha

ജി.എസ്.റ്റി ഔട്ട്റീച്ച് പ്രോ​ഗ്രാം നടത്തി

തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും സെൻട്രൽ ജി.എസ്.ടി ഇടുക്കി ഡിവിഷനും സംയുക്തമായി നെക്സ്റ്റ് – ജെൻ ജി.എസ്.റ്റി റീഫോംസ് എന്ന വിഷയത്തിൽ തൊടുപുഴ വ്യാപാര ഭവനിൽ വച്ച് ക്ലാസ്സ്‌ സംഘടിപ്പിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ അസിസ്റ്റൻ്റ് കമ്മീഷണർ ജോയി ജോസഫ് ഐ.ആർ.എസ് ഉദ്ഘാടനം ചെയ്തു. മർച്ചൻ്റ്സ് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സി.കെ നവാസ് അധ്യക്ഷത വഹിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ സുപ്രണ്ട് ജയൻ കെ.ജി ക്ലാസ് നയിച്ചു. സി.ജി.എസ്.റ്റി ഇടുക്കി ഡിവിഷൻ സുപ്രണ്ട് പി.ഡി അജിമോൾ സ്വാ​ഗതം പറഞ്ഞു. ആശംസകൾ അറിയിച്ചു കൊണ്ട് തൊടുപുഴ മർച്ചൻ്റ്സ് അസോസ്സിയേഷൻ പ്രസിഡന്റ് ഇൻ ചാർജ് കെ.പി ശിവദാസ്, ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി ഹരീഷ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ ആർ രമേശ്, ജില്ലാ സെക്രട്ടറി നാസർ സൈര, നിയോജകമണ്ഡലം പ്രസിഡന്റ് എൻ പി ചാക്കോ, രക്ഷാധികാരി റ്റി.എൻ പ്രസന്നകുമാർ, വനിതാ വിംഗ് പ്രസിഡന്റ് ലാലി വിൽസൺ, വനിതാ വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരിജകുമാരി, ടാക്സ് പ്രാക്ടീഷണർമാർ, വ്യാപാരികൾ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *