Timely news thodupuzha

മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണം; 48 മണിക്കൂർ നിരാഹാര സമരം ആരംഭിച്ച് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ

തൊടുപുഴ: മുട്ടം കോടതി റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാഷ്ണലിസ്റ്റ് ലോയേഴ്സ് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡൻ്റും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ 48 മണിക്കൂർ നിരാഹാര സത്യാ​ഗ്രഹ സമരം ആരംഭിച്ചു.‌ മുട്ടം കോടതി ജം​ഗ്ഷനിൽ വച്ച് എൻ.സി.പി സംസ്ഥാന പ്രസിഡൻ്റും ദേശീയ വർക്കിങ്ങ് കമ്മറ്റി അം​ഗവുമായ എൻ.എ മുഹമ്മദ്കുട്ടി സത്യാ​ഗ്രഹ സമരം ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി മുട്ടം കോടതി റോഡ് തകർന്ന് ​ഗതാ​ഗതയോ​ഗ്യമല്ലാതായി കിടന്നിട്ടും അധികൃതരും ജനപ്രതിനിധികളും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഷാജി തെങ്ങുംപിള്ളിൽ ആരോപിച്ചു.

ഈ റോഡ് ഉപയോഗിച്ച് കോടതിയിൽ എത്തേണ്ട നൂറു കണക്കിന് അഭിഭാഷകർക്കും കക്ഷികൾക്കും പൊതുജനങ്ങൾക്കും ഏറെ ബുദ്ധിമുട്ടാണ് ഇത് ഉണ്ടാക്കുന്നത്. റോഡിൻ്റെ ശോചനീയാവസ്ഥ അടി യന്തിരമായി പരിഹരിച്ച് റോഡ് റീടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം നടത്തുന്നത്. റോഡ് നവീകരണത്തിനായി നിരവധി തവണ ത്രിതല പഞ്ചായത്തുകൾക്കും എം.എൽ.എയ്ക്കും നിവേദനങ്ങൾ നൽകിയിട്ടും അധികൃതർ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചുവരുന്നത്. അതുകൊണ്ടാണ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്ന് അഡ്വക്കേറ്റ് ഷാജി തെങ്ങുംപിള്ളിൽ അറിയിച്ചു.

24ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് സമരം. എൻ.സി.പി ജില്ലാ പ്രസിഡൻ്റ് സിയാദ് പറമ്പിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കുര്യച്ചൻ കണ്ടത്തിൽ സ്വാഗതം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.എ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി. ബേബി വരിക്കമാക്കൽ, ഷൈജു അട്ടകുളത്ത്, പ്രിയ അനിൽകുമാർ, സിൽവി, കെ.കെ ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *