Timely news thodupuzha

logo

പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ

കരിമണ്ണൂർ: ലോകത്തിലെ ഏറ്റവും വലിയ മതേതരത്വ ജനാധിപത്യ രാജ്യത്തെ ആർ.എസ്.എസിന്റെ വർഗീയ വിദ്യാഭ്യാസ അജണ്ടയ്ക്കു മുൻപിൽ അടിയറ വച്ച പിണറായിയെ കാലം കമ്മൂണിസ്റ്റ് വഞ്ചകനായി രേഖപ്പെടുത്തുമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ പറഞ്ഞു. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇരുളിന്റെ മറവിൽ കമ്മ്യൂണിസത്തേയും പാർട്ടിയേയും സി.പി.ഐയുടെ നാല് മന്ത്രിമാരെയും അറിയിക്കാതെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചത് എസ്സ്. എഫ്. ഐ .ഒ യേയും ഇ.ഡി. യേയും ഭയന്നിട്ടാണന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് റ്റി.കെ നാസ്സറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *