Timely news thodupuzha

logo

idukki

ഫെഡറൽ ബാങ്ക് എറണാകുളം സോണൽ വൈസ്, പ്രസിഡന്റു പെരുമന ജോർജ്ജ് ജേക്കബ്  (തങ്കച്ചൻ -59) നിര്യാതനായി

തൊടുപുഴ :അമ്പലം വാർഡിലെ ഐശ്വര്യ റസിഡൻസ് അസോസിയേഷൻ ആദ്യ കാല സെക്രട്ടറിയും ഫെഡറൽ ബാങ്ക് എറണാകുളം സോണൽ വൈസ്, പ്രസിഡന്റുമായ പെരുമന ജോർജ്ജ് ജേക്കബ്  (തങ്കച്ചൻ -59) നിര്യാതനായി..സംസ്ക്കാരം 18.11.2023 ശനി ഉച്ചകഴിഞ്ഞ് 2., ന് തെനംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ. ഭാര്യ റോസ്‌ലി (BSNL റിട്ടേർഡ് എൻജിനീയർ), പള്ളിക്കാമുറി വാട്ടപ്പള്ളിൽ കുടുംബാംഗം. മക്കൾ:സച്ചിൻ ജോർജ്, ജെറിൻ ജോർജ്(ഇരുവരും ഓസ്ട്രേലിയ) മരുമക്കൾ : ഡോ.ഡിൻ്റാ സച്ചിൻ, തെക്കേവയലിൽ (മുണ്ടക്കയം) അനറ്റ് ജെറിൻ, കുടുക്കാംതടത്തിൽ (പാലാ) പരേതരായ കട്ടപ്പന  …

ഫെഡറൽ ബാങ്ക് എറണാകുളം സോണൽ വൈസ്, പ്രസിഡന്റു പെരുമന ജോർജ്ജ് ജേക്കബ്  (തങ്കച്ചൻ -59) നിര്യാതനായി Read More »

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിനും ഇടുക്കി ആർ.ടി.ഒ ആർ രമണനും യാത്രയയപ്പ് നൽകി

തൊടുപുഴ: ഗതാഗതത നിയമ പാലനത്തിൽ സ്തുത്യർഹമായ സേവനം നൽകിയ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിന് യാത്രയയപ്പ് നൽകി. തൊടുപുഴ സിന്നമൺ കൗണ്ടി ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് അധ്യക്ഷനായി. ജില്ലാ കലക്ടർ ഷീബാ ജോർജ് പി.എ നസീറിനെ മെമന്റോ നൽകി ആദരിച്ചു. ഇടുക്കി ആർ.ടി.ഒ ആർ. രമണനും യാത്രയയപ്പു നൽകി ., അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചെയർമാൻ കെ.എം മൂസ, ഇടുക്കി പ്രസ് ക്ലബ് സെക്രട്ടറി ജെയ്‌സ് വാട്ടപ്പള്ളി, …

എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ പി.എ നസീറിനും ഇടുക്കി ആർ.ടി.ഒ ആർ രമണനും യാത്രയയപ്പ് നൽകി Read More »

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് ലാഭ വിഹിതം വിതരണം ചെയ്തു

പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് തുടർച്ചയായി രണ്ടാം തവണയും അംഗങ്ങൾക്കുള്ള ലാഭ വിഹിതം, കെ.റ്റി.തോമസ് കിഴക്കേക്കര, ഇബ്രാഹീം മുണ്ടു നടയിൽ എന്നിവർക്ക് നൽകി കൊണ്ട് ബാങ്ക് പ്രസിഡന്റ് കെ.എം ജോസ് കോയികാട്ടിൽ ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ ഹെഡ് ഓഫീസിൽ നിന്നും ബ്രാഞ്ച് ഓഫീസുകളിൽ നിന്നും 15 ശതമാനം ലാഭ വിഹിതം വിതരണം ചെയ്യുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. യോഗത്തിൽ ബോർഡ് മെമ്പർ മോഹൻദാസ് ദാസ് സ്വാഗതം ആശംസിച്ചു. ബോർഡ് മെമ്പർമാരായ ജയിംസ് പി.സി, ഹെൻട്രി ജോർജ്, …

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് ലാഭ വിഹിതം വിതരണം ചെയ്തു Read More »

റവ. ഡോ. തോമസ് പെരിയപ്പുറം വിടവാങ്ങി; നഷ്ടമായത് സ്നേഹനിധിയായ ആത്മീയാചാര്യനെ…

തൊടുപുഴ: പൗരോഹിത്യ സുവർണ്ണ ജൂബിലിയും ആഘോഷിച്ച് വിടവാങ്ങിയ കോതമം​ഗലം രൂപതാ വൈദീകൻ റവ. ഡോ. തോമസ് പെരിയപ്പുറം വിവിധ മേഖലകളിൽ സേവനം ചെയ്ത ഒരു പുരോഹിതനാണ്. പള്ളി വികാരി, രൂപതാ വികാരി ജനറാൾ, സെമിനാരി അധ്യാപകൻ, കോളേജ് പ്രിൻസിപ്പൽ, മലയാള ഭാഷാ പണ്ഡിതൻ, വിശേഷണങ്ങൾ ഏറെയാണ്. വികാരിയായി സേവനം ചെയ്ത നാളുകളിൽ ഒട്ടേറെ വികസന കാര്യങ്ങളും നടക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ദൈവ പരിപാലനയുടെ അൻപതാണ്ട് – ഒരു പുരോഹിത ശുശ്രൂഷയുടെ ഓർമ്മ കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെ പെരിയപ്പുറം …

റവ. ഡോ. തോമസ് പെരിയപ്പുറം വിടവാങ്ങി; നഷ്ടമായത് സ്നേഹനിധിയായ ആത്മീയാചാര്യനെ… Read More »

കെ.എസ്.ഇ.ബി.ഓഫീസിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു

അടിമാലി: വൈദ്യംതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ച് അടിമാലി, മൂന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ അടിമാലി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് ബാബു പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉപരോധസമരം കെ.പി.സി.സി മുൻ വൈസ് പ്രസിഡൻ്റ് എ.കെ.മണി ഉദ്ഘാടനം ചെയ്തു. സമസ്ത മേഖലകളിലും നിരക്കുകൾ കുത്തനെ കൂട്ടി സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റ് തകർത്ത സർക്കാർ വൈദ്യംതിചാർജ് വർദ്ധനവിലൂടെ വീണ്ടും ജനങളെ ഷോക്കടിപ്പിക്കുകയാണെന്ന് എ.കെ മണി പറഞ്ഞു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എ.പി.ഉസ്മാൻ …

കെ.എസ്.ഇ.ബി.ഓഫീസിന് മുമ്പിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു Read More »

തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്റ്റാൻ്റ് നമ്പർ നൽകണമെന്ന് ബി.എം.എസ്

തൊടുപുഴ: ഓട്ടോറിക്ഷകൾക്ക് സ്റ്റാൻ്റ് നമ്പർ നൽകി, അനധികൃത പാർക്കിങ്ങ് ഒഴിവാക്കി ഗതാഗതകുരുക്ക് ഒഴിവാക്കണമെന്ന് ബി.എം.എസ് ജില്ലാ വൈ.പ്രസിഡൻ്റ് എം.പി റെജി കുമാർ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ മസ്ദൂർസംഘം തൊടുപുഴ നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപജീവന മാർഗത്തിനായി കിടപ്പാടം പണയപ്പെടുത്തി ഓട്ടോറിക്ഷകൾ വാങ്ങി സർവ്വീസ് നടത്താൻ വരുമ്പോൾ സ്റ്റാൻ്റുകളിൽ കയറാനാകാത്ത അവസ്ഥയും എന്നാൽ ചിലയിടങ്ങളിൽ പോലീസിൻ്റെയും നഗരസഭ അധികാരികളുടെയും ഒത്താശയോടെ സ്റ്റാൻ്റുകൾ ഉണ്ടാക്കിയിരിക്കുകയാണ്. ഇത് പലപ്പോഴും സംഘർഷത്തിന് ഇടയാകാറുണ്ട്. 2300ഓളം നമ്പറുള്ള …

തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സ്റ്റാൻ്റ് നമ്പർ നൽകണമെന്ന് ബി.എം.എസ് Read More »

കെ.എസ്.ആർ.റ്റി.സി സ്പെഷ്യൽ സർവ്വീസും ഇൻഫർമേഷൻ സെന്ററും, അയ്യപ്പഭക്തർക്കായി തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ

തൊടുപുഴ: മകരവിളക്ക് പ്രമാണിച്ച് ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരുങ്ങി കഴിഞ്ഞു. ഭാരവാഹികൾ അറിയിച്ചു. 17ന് രാവിലെ ഇടത്താവളത്തിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജും വൈകിട്ട് 6.30ന് ക്ഷേത്രത്തിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.റ്റി.സി സ്പെഷ്യൽ സർവ്വീസിന്റെ ഉദ്ഘാടനം എം.എൽ.എ പി.ജെ ജോസഫും നിർവ്വഹിക്കും. തഹസിൽദാർ എം.അനിൽകുമാർ, പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, കെ.എസ്.ആർ.റ്റി.സി ഡി.റ്റി.ഒ രാധാകൃഷ്ണൻ കെ.പി, ജനറൽ കൺട്രോളിങ്ങ് ഇൻസ്പെക്ടർ സന്തോഷ് എന്നിവർ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുക്കും. …

കെ.എസ്.ആർ.റ്റി.സി സ്പെഷ്യൽ സർവ്വീസും ഇൻഫർമേഷൻ സെന്ററും, അയ്യപ്പഭക്തർക്കായി തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ Read More »

ആനയിറങ്കലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 301 ആദിവാസി കോളനിയിലെ താമസക്കാരനായ ഗോപി നാഥന്റെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ആനയിറങ്കല്‍ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. അതേസമയം,ഗോപിക്കൊപ്പം ഉണ്ടായിരുന്ന സജീവന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്.

ഖേദപ്രകടനം അംഗീകരിക്കില്ല, വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി

ഇടുക്കി: ക്ഷേമ പെൻഷൻ കിട്ടാത്തതിനെത്തുടർന്ന് യാചനാസമരം നടത്തിയ മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാർത്ത നൽകിയതിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം മുഖപത്രമായ ദേശാഭിമാനി. മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകൾ പ്രിൻസിയുടെ പേരിലുള്ളതാണ്. ഈ മകൾ വിദേശത്താണെന്നുമായിരുന്നു വാർത്ത. എന്നാൽ ഈ വാർത്ത തെറ്റാണെന്നറിയിച്ച് ഇന്നലെ തന്നെ മറിയക്കുട്ടി രം​ഗത്തെത്തിയിരുന്നു. എന്നാൽ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങുന്നത്. കോടതി ഇടപെട്ട് ഇത്തരം …

ഖേദപ്രകടനം അംഗീകരിക്കില്ല, വ്യാജപ്രചരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മറിയക്കുട്ടി Read More »

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി

പന്നിമറ്റം: വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്കിന്റെ 2022 – 23 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ബാങ്ക് പ്രസിഡന്റ് ശ്രീ കെ.എം ജോസ്കോയി കാട്ടിലിന്റെ അദ്ധ്യക്ഷതയിൽ കൂടി .യോഗത്തിൽ മരണമടഞ്ഞ മുൻ പ്രസിഡന്റ് ശ്രീ എ.എം ദേവസ്യ അടപ്പൂരിനെ അനുസ്മരിച്ചു. സംസ്ഥാനത്തെ സഹകരണ മേഖലകൾ വൻ പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിലും , തുടർച്ചയായ രണ്ടാം തവണയും അംഗങ്ങൾക്ക് പതിനഞ്ച് ശതമാനം ലാഭ വിഹിതം വിതരണം ചെയ്യാൻ നമുക്ക് കഴിയുന്നത് അംഗങ്ങളുടെയും ഇടപാടുകാരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് …

വെള്ളിയാമറ്റം സർവ്വീസ് സഹകരണ ബാങ്ക് പൊതുയോഗം നടത്തി Read More »

കിഴക്കേതിൽ (ജോസ് വില്ല)  പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76)

മുതലക്കോടം :കിഴക്കേതിൽ (ജോസ് വില്ല)  പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76) (റിട്ട. അധ്യാപിക – സെ. ജോർജ് എച്ച് എസ്, കലയന്താനി) നിര്യാതയായി. സംസ്കാരം  14/11/2023 2:30ന് മകൻ ബോബിയുടെ വസതിയിൽ ആരംഭിച്ച് മുതലക്കോടം സെ. ജോർജ്ജ്  ഫൊറോന പള്ളി കുടുംബകല്ലറയിൽ. പരേത കരിങ്കുന്നം കരിങ്കുറ്റിയിൽ കുടുംബാംഗം. മക്കൾ: ബിജി, ബിജോയ്, ബോബി (യു.കെ.). മരുമക്കൾ: സജി ജോസഫ് പന്തലു പറമ്പിൽ (മാന്നാനം), ജൂലി ബിജോയി മാന്നില …

കിഴക്കേതിൽ (ജോസ് വില്ല)  പരേതനായ കെ.ജെ. വർഗ്ഗീസ് (റിട്ട. എഎസ്ഐ, തൊടുപുഴ) ന്റെ ഭാര്യ അച്ചാമ്മ വർഗ്ഗീസ് (76) Read More »

ഹൃദ്രോഗ ചികിത്സയിലെ പുതിയ കാൽവെപ്പുകൾ ചർച്ച ചെയ്ത് കാർഡിയോളജിക്കൽ സൊസൈറ്റി

തൊടുപുഴ:  ഹൃദ്രോഗ പ്രതിരോധം, ചികിത്സ എന്നിവയിലെ  പുതിയ ശാസ്ത്ര നേട്ടങ്ങൾ  ചർച്ച ചെയ്ത് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ (സിഎസ്ഐ-കെ) സമ്മേളനം തൊടുപുഴ റിവർ ബാങ്ക്സ് മാടപ്പറമ്പിൽ റിസോർട്ടിൽ നടന്നു.  സി.എസ്.ഐ. കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ.പ്രഭാ നിനി ഗുപ്ത സമ്മേളനം   ഉദ്ഘാടനം ചെയ്തു.  ഹൃദയാഘാതത്തിലേക്കും  മറ്റ് സങ്കീർണതകളിലേക്കും നയിക്കുന്ന സാഹചര്യങ്ങൾ തടയുന്നതിന് കൃത്യതയേറിയ രോഗനിർണ്ണയ –  ചികിത്സാ സാങ്കേതികവിദ്യ , പുതിയ ഗവേഷണം, വൈദഗ്ധ്യം എന്നിവയെല്ലാം നിർണ്ണായകമാണെന്ന്  ഡോ.പ്രഭാ നിനി ഗുപ്ത പറഞ്ഞു.രക്താതിസമ്മർദ്ദം, കാർഡിയാക് …

ഹൃദ്രോഗ ചികിത്സയിലെ പുതിയ കാൽവെപ്പുകൾ ചർച്ച ചെയ്ത് കാർഡിയോളജിക്കൽ സൊസൈറ്റി Read More »

15 വയസുകാരിയെ ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരനെതിരെ പോലീസ് കള്ളക്കേസെടുത്തു; പോക്‌സോ വകുപ്പ് ചാര്‍ത്തി 19 ദിവസം ജയിലിലടച്ചു

കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം; കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യം തൊടുപുഴ: 15 വയസ്സുകാരിയെ ഉപയോഗിച്ച് കളവായി ലൈംഗികാരോപണം ചാര്‍ത്തി പോക്‌സോ കേസ് എടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ജയിലിലടച്ച കാഞ്ഞാര്‍ പോലീസിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം. അയല്‍വാസിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ജോമോന്‍ സന്ധ്യാ സമയത്ത് ഉച്ചത്തില്‍ ടേപ്പ് റെക്കോര്‍ഡറില്‍ പാട്ട് വെക്കുന്നത് മൂലം തനിക്ക് പഠിക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി കാഞ്ഞാര്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവത്തിന്റെ തുടക്കം. പരാതിയുടെ അന്വേഷണാര്‍ത്ഥം സ്റ്റേഷനിലേക്ക് …

15 വയസുകാരിയെ ഉപയോഗിച്ച് സര്‍ക്കാര്‍ ജീവനക്കാരനെതിരെ പോലീസ് കള്ളക്കേസെടുത്തു; പോക്‌സോ വകുപ്പ് ചാര്‍ത്തി 19 ദിവസം ജയിലിലടച്ചു Read More »

കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി നടക്കും

കട്ടപ്പന :കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി നടക്കും.ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണവും ഇതോടൊപ്പം നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി അറിയിച്ചു. ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രത്തിനൊപ്പം പഴക്കമുള്ള കട്ടപ്പന സർവീസ് സഹകരണ ബാങ്ക് കാലോചിതമായ മാറ്റങ്ങളിലൂടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ജനങ്ങൾക്ക് ഉറപ്പുവരുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുകയാണ്. ഒരു സഹകരണ സ്ഥാപനത്തിന്റ് പരിധിക്ക് ഇടയിലൂടെ ന്യൂജൻ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ആധുനിക സേവനങ്ങൾ പ്രധാനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടർന്നു വരികയാണ്. ബാങ്കിൽ …

കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി നടക്കും Read More »

റ്റി.കെ.വിഷ്ണുപ്രദീപ് ഐ.പി.എസ് പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി

ഇടുക്കി: സംസ്ഥാനത്ത് ഒമ്പത് പോലീസ് ജില്ലകളിൽ പുതിയ മേധാവികളെ നിയമിച്ച പോലീസിൽ അഴിച്ചുപണി. കെ.എ.പി നാലാം ബറ്റാലിയൻ കമാന്റന്റ് റ്റി.കെ.വിഷ്ണുപ്രദീപ് ആണ് പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി. എസ്.പി വി.യു.കുര്യാക്കോസ് പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആകും. നിലവിൽ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡർ ആണ് റ്റി.കെ.വിഷ്ണു പ്രദീപ്‌. കാസർഗോഡ് സ്വദേശിയാണ് ഈ യുവ ഐ.പി.എസുകാരൻ. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് റ്റൂ പഠനത്തിന് ശേഷം തിരുവനന്തപുരെ മോഹൻദാസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും …

റ്റി.കെ.വിഷ്ണുപ്രദീപ് ഐ.പി.എസ് പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി Read More »

ലയൺസ് പീസ് പോസ്റ്റർ കോണ്ടെസ്റ്റ് 2023 നടത്തി

തൊടുപുഴ: ലയൺസ് ഇന്റർനാഷ്ണൽ ഡിസ്ട്രിക്റ്റ് 318സിയുടെ ആഭിമുഖ്യത്തിൽ ലയൺസ് പീസ് പോസ്റ്റർ കോണ്ടെസ്റ്റ് 2023 ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴ ടൗണിന്റെ നേതൃത്വത്തിൽ കല്ലാനിക്കൽ സെന്റ് ജോർജ്ജസ് യു.പി സ്കൂളിൽ വച്ച് നടത്തി. ഡെയർ റ്റു ഡ്രീം എന്നായിരുന്നു കോണ്ടെസ്റ്റിന്റെ തീം. 65 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം കീർത്തന രതീഷ്, രണ്ടാം സമ്മാനം പാർവ്വതി സിനോജ്, മൂന്നാം സമ്മാനം ശിവഭ​ദ്ര.റ്റി.എസ് എന്നിവർ കരസ്ഥമാക്കി. യോ​ഗത്തിൽ ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്ജ് സ്വാ​ഗതവും ലയൺസ് ക്ലബ്ബ് സെക്രട്ടറി …

ലയൺസ് പീസ് പോസ്റ്റർ കോണ്ടെസ്റ്റ് 2023 നടത്തി Read More »

ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം 12ന് തൊടുപുഴയിൽ

തൊടുപുഴ: ഹൃദ്രോഗ നിയന്ത്രണം, പ്രതിരോധം, ചികിത്സ എന്നിവ കൈകാര്യം ചെയ്യുന്ന ഹൃദ്രോഗ വിദഗ്ധരുടെ സംഘടനയായ കാർഡിയൊളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്ററിന്റെ(സി.എസ്.ഐ-കെ) ശാസ്ത്ര സമ്മേളനം 12-ന് തൊടുപുഴ റിവർ ബാങ്ക്സ് മാടപ്പറമ്പിൽ റിസോർട്ടിൽ നടക്കും. സി.എസ്.ഐ കേരള ചൊപ്റ്റർ പ്രസിഡന്റ് ഡോ. പ്രഭാ നിനി ഗുപ്ത ഉദ്ഘാടനം ചെയ്യും. സി.എസ്.ഐ കേരള ചൊപ്റ്റർ വൈസ് പ്രസിഡന്റും സയന്റിഫിക് കമ്മിറ്റി ചെയർമാനുമായ ഡോ.ജയഗോപാൽ.പി.ബി, സെക്രട്ടറി ഡോ. സ്റ്റിജി ജോസഫ്, ഓർഗനൈസിങ്ങ് ചെയർമാൻ ഡോ. മാത്യു എബ്രഹാം, ഓർഗകനൈസിങ്ങ് …

ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം 12ന് തൊടുപുഴയിൽ Read More »

ആനിക്കാട്  ഇട്ടിയേക്കാട്ട്  പരേതനായ മാത്യുവിന്റെ  ഭാര്യ  ഏലിക്കുട്ടി (98 ) നിര്യാതയായി

ആനിക്കാട് : അടൂപ്പറമ്പ്  ഇട്ടിയേക്കാട്ട്  പരേതനായ മാത്യുവിന്റെ  ഭാര്യ  ഏലിക്കുട്ടി (98 ) നിര്യാതയായി . സംസ്ക്കാര ശുശ്രൂഷകൾ  ഇന്ന് (10 .11 .2023 വെള്ളി ) ഉച്ചകഴിഞ്ഞു   രണ്ടിന്  വീട്ടിൽ ആരംഭിച്ച്‌ ആനിക്കാട് സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .പരേത  ഏഴല്ലൂർ പൊട്ടനാനിക്കൽ  കുടുംബാംഗമാണ് . മക്കൾ : ആലമ്മ  ജോൺ (റിട്ട .ഹെഡ്മിസ്ട്രസ് ,സെന്റ് മേരീസ് ഹൈസ്കൂൾ ,കോടിക്കുളം)ഷൈല  മാത്യു  (ടീച്ചർ ,സെന്റ് ജോർജ്  ഹയർ സെക്കണ്ടറി സ്കൂൾ ,കോതമംഗലം )മരുമക്കൾ : പ്രൊഫ …

ആനിക്കാട്  ഇട്ടിയേക്കാട്ട്  പരേതനായ മാത്യുവിന്റെ  ഭാര്യ  ഏലിക്കുട്ടി (98 ) നിര്യാതയായി Read More »

കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി

തൊടുപുഴ: അമയപ്ര ക്ഷീരോൽപ്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി. ഇതോടൊപ്പം കേന്ദ്ര ​ഗവൺമെൻ്റിന്റെ കൃഷി/കർഷക ക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഹൈദരാബാദ് എക്സ്റ്റെൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന നാഷ്ണൽ ലെവൽ അവാർഡിന് കേരളത്തിൽ നിന്നും അർഹരായ കർഷകരെ ആദരിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങ് മിൽമ ചെയർമാൻ എം.റ്റി.ജയൻ ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് നേടിയ ഇളംദേശം ക്ഷീര വികസന ഓഫീസർ …

കർഷക സം​ഗമവും ഫാം ഇൻസെന്റീവ് വിതരണവും നടത്തി Read More »

കനത്ത മഴയിൽ വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥന് ​ഗുരുതര പരിക്ക്

കോടിക്കുളം: കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കനത്ത മഴയിലാണ് വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥനായ ചെറുതോട്ടിൻകര ഇളംകാവ് മറ്റത്തിൽ ബിനുവിന് ഗുരുതര പരിക്കേറ്റത്. ഇയാളെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. രാത്രി 7.30തിന് ശേഷം മാണ് അപകടം. ഈ സമയത്ത് വീട്ടിൽ ഭാര്യ ജയയും മക്കളായ അതുലും ആദിത്യയും വീട്ടിൽ ഉണ്ടായിരുന്നു എങ്കിലും ഇവർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഷീറ്റ് മേഞ്ഞ വീടായിരുന്നു. ബലക്ഷയം ഉണ്ടായിരുന്നതിനാൽ വാടകയ്ക്ക് മാറി താമസിക്കാൻ …

കനത്ത മഴയിൽ വീട് തകർന്ന് ദേഹത്തു വീണ് ​ഗൃഹനാഥന് ​ഗുരുതര പരിക്ക് Read More »

നെടുങ്കണ്ടം കൗന്തിയിൽ ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടിക്കൊന്നു. നെടുങ്കണ്ടം കൗന്തിയിലാണ് സംഭവം. പുതുപ്പറമ്പിൽ ടോമി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മരുമകൻ മാവടി സ്വദേശി ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ ടോമിയുടെ മകളും ജോബിന്റെ ഭാര്യയുമായ ടിന്റുവിനും ഗുരുതരമായി പരിക്കേറ്റു. ടിന്റുവിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ ടോമിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബുധനാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ടിന്റുവും ഭർത്താവ് ജോബിനും അകന്നുകഴിയുകയായിരുന്നു.

കരുവന്നൂരിനെ ന്യായീകരിച്ച് എം.എം.മണി എം.എൽ.എ

ഇടുക്കി: സഹകരണ ബാങ്ക് ക്രമക്കേടുകളിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷണത്തെ വിമർശിച്ചും കരുവന്നൂരിനെ ന്യായീകരിച്ചും എം എം മണി എംഎൽഎ. മനുഷ്യസഹജമായ പ്രശ്നങ്ങൾ ബാങ്കുകളിൽ നടക്കും. അതിനെയെല്ലാം നല്ല ഭംഗിയായി നേരിടുക എന്നതാണ് സഹകാരികൾ ചെയ്യേണ്ടതെന്ന് എംഎല്‍എ ഇടുക്കിയില്‍ പറഞ്ഞു. മനുഷ്യൻ ആകുമ്പോൾ ഏതു രംഗത്ത് പ്രവർത്തിച്ചാലും ചില വീഴ്ചകൾ വരാവുന്നതാണ്. അത് എല്ലാ കാലത്തും നടന്നിട്ടുള്ളതാണ്. എവിടെയെങ്കിലും ചില വീഴ്ചകൾ വന്നിട്ടുണ്ട് എന്നതുകൊണ്ട് സഹകരണ പ്രസ്ഥാനങ്ങൾ എല്ലാം പിഴയാണെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണെന്നും എംഎം മണി പറഞ്ഞു. …

കരുവന്നൂരിനെ ന്യായീകരിച്ച് എം.എം.മണി എം.എൽ.എ Read More »

ടംബിൾ ഡ്രൈ ലോൻഡ്രി ആന്റ് ഡ്രൈ ക്ലീൻ ഉദ്ഘാടനം 10ന്

തൊടുപുഴ: ടംബിൾ ഡ്രൈ ലോൻഡ്രി ആന്റ് ഡ്രൈ ക്ലീനെന്ന സ്ഥാപനം തൊടുപുഴ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിനു സമീപത്തായി മം​ഗലത്ത് ടവറിൽ 10ന് പ്രവർത്തനം ആരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ള അലക്ക്, ഡ്രൈ ക്ലീനിങ്ങ് സേവനങ്ങൾ ഇവിടെ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടാം: 833 009 3586, 949 504 4964.

കൊതിയൂറും വിഭവങ്ങളുമായി ന്യൂമാൻ കോളേജിൽ കൊണ്ടാട്ടം;ഭക്ഷ്യമേള ..

തൊടുപുഴ :രുചിയുടെ കലവറയൊരുക്കി തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. പരമ്പരാഗതമായ നാടന്‍ വിഭവങ്ങള്‍ക്കൊപ്പം ആധുനിക ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ കൊതിയൂറുന്ന അനവധി ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനയ്ക്കായി വിദ്യാര്‍ത്ഥികള്‍ ക്രമീകരിച്ചു. രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അദ്ധ്യാപകരുമെത്തിയിരുന്നു.ഫുഡ് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം തൊടുപുഴ ഹോട്ടൽ മൂൺലിറ്റ് റീജൻസി ജനറൽ മാനേജർ അനിൽ മേനോൻ നിർവഹിച്ചു .പ്രിൻസിപ്പൽ ഡോക്ടർ ബിജിമോൾ തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ടീന ജൂബി, ദീപ കണ്ണിക്കാട്ട്. തുടങ്ങിയവർ സന്നിഹിതരായിരുന്നു . . …

കൊതിയൂറും വിഭവങ്ങളുമായി ന്യൂമാൻ കോളേജിൽ കൊണ്ടാട്ടം;ഭക്ഷ്യമേള .. Read More »

പൗരോഹിത്യ ജൂബിലി ആഘോഷം

തൊടുപുഴ: പൗരോഹിത്യ ശുശ്രൂഷയിൽ 50 വർഷം പൂർത്തിയാക്കി നെടിയശാല പള്ളി(മരിയൻ തീർത്ഥാടന കേന്ദ്രം) വികാരി ഫാ.ജോൺ ആനിക്കോട്ടിൽ. ആഘോഷം കഞ്ഞിക്കുഴി പള്ളി, എഴുകുംവയൽ കുരിശ്, നിരവധി സ്കൂൾ കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കാൻ മുൻകൈയ്യടുത്ത അച്ഛന്റെ പൗരോഹിത്യ ജൂബിലി ആഘോഷം 11ന് നെടിയശാലയിൽ വച്ച് നടത്തും. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന കൃത‍ജ്ഞതാ ബലിയിൽ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ സന്ദേശം നൽകും. തുടർന്ന് സ്വീകരണ യോ​ഗം ജലവിഭവ വകുപ്പ് മന്ത്രി റോഷി അ​ഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. തൊടപുഴ എം.എൽ.എ പി.ജെ.ജോസഫ് …

പൗരോഹിത്യ ജൂബിലി ആഘോഷം Read More »

ഇടുക്കിയിൽ വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

തൊടുപുഴ: ഇടുക്കി കരുണാപുരത്ത് കമ്പി വേലിയിൽ നിന്നും ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. വന്യ മൃഗങ്ങളെ തടയാനായി സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നുമാണ് ഷോക്കേറ്റത്. തണ്ണിപ്പാറ സ്വദേശി ഓവേലിൽ വർഗീസ് ജോസഫാണ് മരിച്ചത്. ‌‌‌ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

എ.ബി.സി.ഡി റ്റൂ വീലർ മെക്കാനിക് വാട്സ് ആപ്പ് സം​ഗം നടത്തി

തൊടുപുഴ: കേരള സംസ്ഥാനത്തുടനീളമുള്ള ടൂവീലർ മെക്കാനിക്കുൾക്ക് പുതുനിര വാഹനങ്ങലളെക്കുറിച്ചുള്ള അറിവുകളും സ്പെയറുകളും കൈമാറാത്തക്ക വിധം സംജാതമായ ഒരു വാട്സ് ആപ്പ് കൂട്ടായ്മയാണ് എ.ബി.സി.ഡി. സംഘടനയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വച്ച് വാട്സ് ആപ്പ് സം​ഗമവും ബി.എസ്.6 ട്രെയിനിങ്ങും ഒ.ബി.ഡി സ്കാനർ പരിചയപ്പെടുത്തലും നടത്തി. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ബേബി തൊടുപുഴ സ്വാ​ഗതം ആശംസിച്ച ചടങ്ങിൽ ജീവൻ എറണാകുളം അധ്യക്ഷത വഹിച്ചു. സണ്ണി വടവാതൂർ മുഖ്യപ്രഭാഷണം നടത്തി. ഷിയാദ് പാലാരിവട്ടവും എ.ബി.സി.ഡി ടെക്നിക്കൽ ടീമും ചേർന്ന് …

എ.ബി.സി.ഡി റ്റൂ വീലർ മെക്കാനിക് വാട്സ് ആപ്പ് സം​ഗം നടത്തി Read More »

ശാന്തന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു

ഇടുക്കി: ശാന്തന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ തങ്കപ്പന്‍പാറ സ്വദേശി റോയി(55) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ശാന്തന്‍പാറ പെത്തൊട്ടി ദളം ഭാഗത്ത്‌ നിന്നും നാലുകിലോമീറ്ററോളം അകലെയാണ് മണ്ണിടിച്ചിലുണ്ടായ പ്രദേശം. രാത്രിയോടെ മണ്ണിടിഞ്ഞ് വീണ് റോയിയുടെ വീടിന്റെ ഭിത്തി തകരുകയായിരുന്നു. തനിച്ച് താമസിച്ചിരുന്ന റോയി മണ്ണിനടിയില്‍പ്പെട്ട വിവരം ഇന്ന് രാവിലെയോടെയാണ് നാട്ടുകാര്‍ അറിഞ്ഞത്. റോയ് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. രാവിലെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ശാന്തൻപാറ മേഖലയിൽ ഇന്നലെ വൈകിട്ട് …

ശാന്തന്‍പാറയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു Read More »

ഇടുക്കിയിൽ ടെറസിൽ നിന്നും വീണു വീട്ടമ്മ മരിച്ചു ..

ചെറുതോണി: കെട്ടിടത്തിനു മുകളിൽ നിന്ന് കാൽ വഴുതി വീണ് വീട്ടമ്മ മരിച്ചു. കഞ്ഞിക്കുഴി മൂലയിൽ എം.സി.മാത്യുവിന്റെ ഭാര്യ സിനി മാത്യു (50) ണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കഞ്ഞിക്കുഴി ടൗണിലുള്ള വാർക്ക വീടിന്റെ ടെറസിൽ പച്ചക്കറി കൃഷി ക്കിടയിലൂടെ നടന്നു നീങ്ങുമ്പോൾ കാൽ വഴുതി മുറ്റത്തേക്ക് വീഴുകയായിരുന്നു. കോൺക്രീറ്റ് തറയിൽ തലയിടിച്ച് വീണ സിനിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് . പരേത വിമലഗിരി കല്ലുവേലിൽ കുടുംബാംഗം. …

ഇടുക്കിയിൽ ടെറസിൽ നിന്നും വീണു വീട്ടമ്മ മരിച്ചു .. Read More »

സപ്ലൈകോ സ്റ്റോറുകള്‍ കാലി ; നട്ടംതിരിഞ്ഞ് ജനങ്ങൾ

മൂലമറ്റം: സാധാരണക്കാരന്റെ ആശ്രയമായ സപ്ലൈകോയില്‍ പല അവശ്യ സാധനങ്ങളുടെയും സ്റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായി. വിലക്കയറ്റത്തെ പിടിച്ചു നിർത്തിയിരുന്ന പല സപ്ലൈകോ വില്പന കേന്ദ്രങ്ങളിലും 13 ഇനം സബ്‌സിഡി സാധനങ്ങളില്‍ പകുതിയിലേറെയും കിട്ടാനില്ല. ഇതോടെ, ഇരട്ടി വില നല്‍കി പൊതുവിപണിയില്‍ സാധനങ്ങള്‍ വാങ്ങാൻ നിര്‍ബന്ധിതരാവുകയാണ് സാധാരണക്കാര്‍. ഓണത്തിന് മുൻപേ തുടങ്ങിയ ക്ഷാമമാണ് ഇപ്പോഴും തുടരുന്നത്. ഉപഭോക്താക്കള്‍ സപ്ലൈകോ സ്റ്റോറുകളിലെത്തി സാധനങ്ങള്‍ കിട്ടാതെ മടങ്ങുന്നത് പതിവ് കാഴ്ചയായി. പല സപ്ലൈകോ ഔട്ട്‌ലറ്റുകളിലും പഞ്ചസാര, മുളക് എന്നീ സാധനങ്ങളുടെ സ്റ്റോക്ക് തീര്‍ന്നിട്ട് …

സപ്ലൈകോ സ്റ്റോറുകള്‍ കാലി ; നട്ടംതിരിഞ്ഞ് ജനങ്ങൾ Read More »

ശങ്കരപ്പിള്ളിയിലെ അപകട സാധ്യതയ്ക്ക് താൽക്കാലിക വിരാമം;റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

മുട്ടം: സ്ഥിരം അപകടമേഖലയായ ശങ്കരപ്പിള്ളി പാലത്തിന് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതായി സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. വേഗതയിൽ പാലത്തിന് സമീപം എത്തുന്ന വാഹനങ്ങൾക്ക് നിയന്ത്രണം നഷ്ടപ്പെടുകയും, അത് അപകടത്തിന് കാരണമാകുകയും ചെയ്തിരുന്നു. നിരവധി അപകടങ്ങളാണ് അടുത്തിടെ ഈ ഭാഗത്ത് ഉണ്ടായത്.റോഡിൻ്റെ അശാസ്ത്രീയമായ നിർമ്മാണമാണ് അപകടത്തിന് കാരണമെന്ന ആക്ഷേപം ഉയർന്നിരുന്നു. അൽപം വേഗതയിൽ ഈ ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങളെ ഡ്രൈവർമാർക്ക് അവർ ഉദ്ദേശിക്കുന്ന രീതിയിൽ നിയന്ത്രിക്കാൻ കഴിയുന്നില്ല. ഇതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.അപകട സാധ്യതയെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നതോടെ …

ശങ്കരപ്പിള്ളിയിലെ അപകട സാധ്യതയ്ക്ക് താൽക്കാലിക വിരാമം;റോഡിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു Read More »

കറി ക്കത്തികൊണ്ട് കഴുത്തിന് കുത്തേ റ്റ് ചികിത്സ യിൽ കഴിഞ്ഞിരുന്നലോറി ഡ്രൈവർ മരിച്ചു.

പൂമാല :റബ്ബർ തടി വിൽപ്പന യെ തുടർ ന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിൽ കറി ക്കത്തികൊണ്ട് കഴുത്തിന് കുത്തേ റ്റ് ചികിത്സ യിൽ കഴിഞ്ഞിരുന്നലോറി ഡ്രൈവർ മരിച്ചു. തൊടുപുഴ സ്വദേശി കോത വഴി ക്കൽ പ്രദീപ്‌ (ബാബു)ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സ യിൽഇരിക്കേമരിച്ചത്. പ്രതി കൂവക്കണ്ടം സ്വദേശി മോടം പ്ലാക്കൽ ബാലകൃഷ്ണൻ നെ (കുഞ്ഞ് ) കാഞ്ഞാർ പോലീസ് അറ സ്റ്റ് ചെയ്തിരുന്നു മൂന്നു മാസത്തിന് ശേഷം ഇയാൾ ജാമ്യം നേടി പുറത്തിറങ്ങി. ബാബു മരിച്ചതോടെ ബാലകൃഷ്ണന് എതിരെ …

കറി ക്കത്തികൊണ്ട് കഴുത്തിന് കുത്തേ റ്റ് ചികിത്സ യിൽ കഴിഞ്ഞിരുന്നലോറി ഡ്രൈവർ മരിച്ചു. Read More »

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കാഞ്ഞാർ: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു.വാഴത്തോപ്പ് കേരള ബാങ്ക് ജീവനക്കാരൻ നെടിയശാല കൈതവേലിൽ ടോണിക്കാണ് (34) പരിക്കേറ്റത്. രാവിലെ 9 ന് കാഞ്ഞാർ കൂരവളവിലായിരുന്നു അപകടം. നെടിയശാലയിൽ നിന്നും ജോലിക്കായി വാഴത്തോപ്പിന് പോകുന്ന വഴി ടോണി സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ നിന്നും വന്ന കാറിൽ ഇടിക്കുകയായിരുന്നു. കാറിൻ്റെ മുൻ ചക്രത്തിനുള്ളിൽ കുടുങ്ങി കിടന്ന ടോണിയെ പ്രദേശവാസികൾ ഓടിയെത്തിയാണ് കാർ ഉയർത്തി പുറത്തെടുത്തത്.നാട്ടുകാരാണ് പരിക്കേറ്റ ടോണിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഉച്ചകഴിഞ്ഞ് ഇദ്ദേഹത്തെ വിദഗ്ധ …

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക് Read More »

നികുതിപ്പണം കൊണ്ടല്ല സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം കൊണ്ട് വേണം ജനസദസ് നടത്തേണ്ടത്; ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് പരാതി നല്‍കും

തൊടുപുഴ: ജനസദസ് നടത്തുന്നതിന് പണം അനുവദിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങളോടും ജില്ലാ കളക്ടര്‍മാരോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ടിയിരുന്ന പദ്ധതി വിഹിതത്തിന്റെ രണ്ടാം ഗഡുവായ 3000 കോടി രൂപ ഇതുവരെ നല്‍കാത്ത സര്‍ക്കാരാണ് ജനസദസിന് പണം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജനസദസിന് വേണ്ടി തെരഞ്ഞെടുപ്പ് സംവിധാനത്തെയും സി.പി.എം ദുരുപയോഗം ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാരോട് ജനസദസിന് വേണ്ടി യോഗങ്ങള്‍ വിളിച്ച് ചേര്‍ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യേണ്ട ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് …

നികുതിപ്പണം കൊണ്ടല്ല സി.പി.എമ്മിന്റെ കയ്യിലുള്ള അഴിമതിപ്പണം കൊണ്ട് വേണം ജനസദസ് നടത്തേണ്ടത്; ബി.എല്‍.ഒമാരെ ദുരുപയോഗം ചെയ്യുന്നതിനെതിരെ യു.ഡി.എഫ് പരാതി നല്‍കും Read More »

സി.പി.എമ്മിന്റേത് തരികിട രാഷ്ട്രീയം, ലീഗിന് പിന്നാലെ നടന്ന് സി.പി.എം നാണംകെട്ടു; വി.ഡി.സതീശൻ

തൊടുപുഴ: ലീഗിന്റെ തീരുമനം പുറത്ത് വന്നതോടെ യു.ഡി.എഫിന്റെ കരുത്തും ഘടകകക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധവും എത്രത്തോളമുണ്ടെന്ന്, അക്കാര്യത്തില്‍ സംശയമുള്ള ചിലര്‍ക്ക് ബോധ്യപ്പെട്ടതില്‍ സന്തോഷമുണ്ട്. ഇല്ലെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും വരൂ വരൂവെന്ന് പറഞ്ഞ് സി.പി.എം എന്തിനാണ് ലീഗിന് പിന്നാലെ നടക്കുന്നത്? പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫിന് ആത്മവിശ്വാസം നഷ്ടമായതും ജനങ്ങള്‍ എതിരാണെന്ന് ബോധ്യമായതും ജനക്കൂട്ടത്തില്‍ വിചാരണ ചെയ്യപ്പെടുമെന്ന് മനസിലായതും കൊണ്ടാണ് യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താന്‍ ലീഗിന് പിന്നാലെ നടക്കുന്നത്. ഏക സിവിലില്‍ കോഡ് സെമിനാറിലേക്കും സി.പി.എം ലീഗിനെ ക്ഷണിച്ചിരുന്നു. …

സി.പി.എമ്മിന്റേത് തരികിട രാഷ്ട്രീയം, ലീഗിന് പിന്നാലെ നടന്ന് സി.പി.എം നാണംകെട്ടു; വി.ഡി.സതീശൻ Read More »

ഇടുക്കി കാൽ വരി മൗണ്ടിന് സമീപം ഇരുട്ടുകാനത്ത് വന്യ ജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു

തൊടുപുഴ: ഇടുക്കി വന്യ ജീവി സങ്കേതത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിച്ചു. ഇടുക്കി കാൽ വരി മൗണ്ടിന് താഴെ ഇരുട്ടുകാനത്താണ് കോഴിക്കോട് സ്വദേശിയെ വനത്തിനുള്ളിൽ അവശനിലയിൽ ആദിവാസികൾ കണ്ടെത്തിയത്. തുടർന്ന് വനപാലകരെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. തുടർന്ന് യുവാവിനെ ബോട്ട് മാർഗം അഞ്ചുരുളിയിലെത്തിച്ചു. ഇയാൾ എന്തിനാണ് വനമേഖലയിൽ പ്രവേശിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

തൊടുപുഴ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ നെടിയശാല സെന്റ്. മേരീസ് യു.പി സ്കൂളിന് ഉജ്ജ്വല വിജയം

തൊടുപുഴ: ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ നെടിയശാല സെന്റ്. മേരീസ് യു.പി സ്കൂളിന് എൽ.പി വിഭാ​ഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും യു.പി വിഭാ​ഗത്തിൽ ഓവറോൽ രണ്ടാം സ്ഥാനവും ലഭിച്ചു. മികച്ച പ്രകടനം കാഴ്ചവെട്ട കുട്ടികളെ സ്കൂൾ മൈനേജർ റവ.ഫാ.ജോൺ ആനിക്കോട്ടിൽ, ഫാ.പോൾസൺ മാറാട്ടിൽ, ഹെഡ്മാസ്റ്റർ പ്രശാന്ത് രാജു എന്നിവർ ചേർന്ന് ആനുമോദിച്ചു. യു.പി വിഭാ​ഗത്തിൽ ഡിയോൺ ജോസ്(മോഡലിങ്ങ് വിത്ത് ക്ലേ), ജീവ സുനിൽ(ചോക്ക് മെയ്ക്കിങ്ങ്), റൂഫല്ല ക്രിസ്റ്റീന(പപ്പറ്റ് മെയിക്കിങ്ങ്) എന്നിവർ ഒന്നാം സ്ഥാനവും ഇവ മാത്യു(അമ്പ്രല്ല മെയ്ക്കിങ്ങ്), ജെസ്ലിൻ …

തൊടുപുഴ ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ നെടിയശാല സെന്റ്. മേരീസ് യു.പി സ്കൂളിന് ഉജ്ജ്വല വിജയം Read More »

ഡി.സി.എൽ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 4ന്

കലയന്താനി: ഡി.സി.എൽ കലയന്താനി മേഖലാ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാലിന്(ശനിയാഴ്ച) രാവിലെ 10 മുതൽ ആലക്കോട് ഇൻഫൻറ് ജീസസ് എൽ.പി.സ്കൂളിൽ നടക്കുമെന്ന് പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ്.ജെ.കല്ലറങ്ങാട്ട് അറിയിച്ചു. ഹെഡ്മാസ്റ്റർ ഷിൻറ്റോ ജോർജ് ഉദ്ഘാടനം ചെയ്യും. ഡി.സി.എൽ മുദ്രാവാക്യമായ നാം ഒരു കുടുംബത്തിന്റെ സമകാലീന പ്രസക്തിയെന്ന വിഷയത്തിൽ പ്രസംഗ മൽസരം, ഡി.സി.എൽ ആനുകാലികം ക്വിസ് മൽസരം, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശാഖാ കൗൺസിലർമാരിൽ നിന്നുള്ള മേഖലാ തെരഞ്ഞെടുപ്പ്. മേഖലയിലെ വിവിധ ശാഖാ ഡയറക്ടർമാരും കൗൺസിലർമാരും പങ്കെടുക്കണം. …

ഡി.സി.എൽ നേതൃസംഗമവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 4ന് Read More »

ജോസ് സെബാസ്റ്റ്യൻ (75 ) ചിറമാട്ടേൽ നിര്യാതനായി.

തൊടുപുഴ :മുതിർന്ന കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായിരുന്ന തൊടുപുഴ ഈസ്റ്റ് ഗാന്ധി നഗർ ഹൗസിംഗ് കോളനി ,ചിറമാട്ടേൽ ജോസ് സെബാസ്റ്റ്യൻ(73)നിര്യാതനായി.സംസ്ക്കാരം 04 .11 .2023 ശനി രാവിലെ പതിനൊന്നിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളി യിൽ . ഭാര്യ റോസമ്മ ജോസഫ് പള്ളിക്കത്തോട് നരിമലക്കരയിൽ കുടുംബാംഗം.(റിട്ട.അധ്യാപിക,എസ്. എച്ച്.ഗേൾസ് ഹൈസ്ക്കൂൾ,മുതലക്കോടം).മക്കൾ:ദീപക് ജോസ്(ഗ്ലോബൽ ഹെഡ്, ഡേറ്റ & അനലിറ്റിക്‌സ് സൊല്യൂഷൻസ് , മാർസ് വൃംഗ് ലി , ന്യൂയോർക്ക്) ദീപ്തി റോസ് ജോസ് (റിസേർച്ച് സ്കോളർ , ഐ. ഐ. …

ജോസ് സെബാസ്റ്റ്യൻ (75 ) ചിറമാട്ടേൽ നിര്യാതനായി. Read More »

കാളിയാർ ​ഗൾഫ് ഐഡിയൽ ഇന്റർ നാഷ്ണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ കോടിക്കുളം പാടശ്ശേഖരം സന്ദർശിച്ചു

തൊടുപുഴ: കേരളത്തിന്റെ സംസ്കാരത്തിന്റെ ഭാഗമായ കൃഷിയും കൃഷി വൈവിദ്യങ്ങളും കാലഹരണപ്പെട്ട് അന്യം നിന്ന് പോകുന്ന ഈ കാലഘട്ടത്തിൽ നവതലമുറയ്ക്ക് കേരളത്തിലെ കാർഷിക സംസ്കാരവും അറിവുകളും പകർന്ന് നൽകുകയെന്ന ലക്ഷ്യത്തോടെ കേരള പിറവി ദിനത്തിൽ കാളിയാർ ​ഗൾഫ് ഐഡിയൽ ഇന്റർ നാഷ്ണൽ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോടിക്കുളം പാടശ്ശേഖരം സന്ദർശിച്ചു. പുതിയ തലമുറയ്ക്ക് നാടിന്റെ പാരമ്പര്യവും തനിമയും പകർന്നു നൽകാൻ സന്ദർശനം ഏറെ സഹായകരമായെന്ന് പ്രിൻസിപ്പൽ മുഹമ്മദ് സാബിർ അസ്നി പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ സുമി സാബിർ, അധ്യാപകരായ …

കാളിയാർ ​ഗൾഫ് ഐഡിയൽ ഇന്റർ നാഷ്ണൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ കോടിക്കുളം പാടശ്ശേഖരം സന്ദർശിച്ചു Read More »

ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിയിൽ നടന്ന ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ്

ഇടുക്കി: നെടുങ്കണ്ടം ആസ്ഥാനമായുള്ള ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിയിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് കേസെടുത്ത് വിജിലൻസ്. മുൻ ഡി.സി.സി.അധ്യക്ഷൻ ഇബ്രാഹീംകുട്ടി കല്ലാർ ഉൾപ്പെടെ 13 പേർക്കെതിരെയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് നാലരക്കോടി രൂപ തട്ടിയെന്നാണ് കേസ്. 2021 മുതൽ 22 വരെയുള്ള കാലയളവിലാണ് നാലരക്കോടിയുടെ രൂപയുടെ ക്രമക്കേട് കണ്ടെത്തുന്നത്. ആകെ 36 കോടി രൂപയുടെ ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. സംഭവത്തിൽ ക്രൈംബ്രാഞ്ചു അന്വേഷണം നടത്തുന്നുണ്ട്. …

ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ സൊസൈറ്റിയിൽ നടന്ന ക്രമക്കേടിൽ കേസെടുത്ത് വിജിലൻസ് Read More »

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും

രാജാക്കാട്: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും , വനിതാ വിംഗ് രൂപികരണവും നടത്തി. രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഉഷാകുമാരി മോഹൻകുമാർ നിർവ്വഹിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കെ.എച്ച്.ആർ.എ സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനം രാജാക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.പങ്കജാക്ഷൻ …

ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വാർഷികവും കുടുംബ സംഗമവും Read More »

തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാനെന്ന പേരിൽ ഏലപ്പാറയിൽ തോട്ടം ഭൂമി മറിച്ച് വിൽക്കുന്നതായി ആരോപണം

ഇടുക്കി: ഏലപ്പാറയിൽ തോട്ടം ഭൂമി വ്യാപകമായി മറിച്ച് വിൽക്കുന്നതായി റിപ്പോർട്ട്. വിൽപ്പന നടത്തുന്നത് തോട്ടം തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാനെന്ന പേരിൽ. മറിച്ച് വിൽപ്പന നടത്തിയെന്ന് തെളിയിക്കുന്ന നിയമസഭാ സമതിയുടെ മറുപടി കത്ത് റിപ്പോർട്ടറിന് ലഭിച്ചു. മറിച്ച് വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പീരുമേട് സ്വദേശി സി.സന്തോഷ് കുമാർ നൽകിയ പരാതിക്ക് നൽകിയ മറുപടിയിലാണ് ഏലപ്പാറയിൽ നാല് ഏക്കർ മറിച്ച് വിറ്റതായി വ്യക്തമാക്കുന്നത്. തോട്ടം ഭൂമി മറിച്ച് വിൽക്കാൻ പാടില്ലെന്ന നിയമം കാറ്റിൽ പറത്തിയാണ് ഏലപ്പാറ മേഖലയിൽ …

തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാനെന്ന പേരിൽ ഏലപ്പാറയിൽ തോട്ടം ഭൂമി മറിച്ച് വിൽക്കുന്നതായി ആരോപണം Read More »

ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍

ചെറുതോണി : ഇടുക്കി മെഡിക്കല്‍ കോളേജിനോടനുബന്ധമായി പുതുതായി സര്‍ക്കാര്‍ അനുവദിച്ച ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ 2022-23 സംസ്ഥാന ബജറ്റിലാണ് ഇടുക്കി നേഴ്സിംഗ് കോളേജ് അനുവദിച്ചത്. അതിനുശേഷം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് , ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ജോയിന്‍റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. സലീന ഷാ യുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലെത്തി പ്രാഥമിക …

ബി.എസ്.സി നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാളായി പ്രൊഫ. സുലോചന വി.എ ചുമതലയേറ്റതായി മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി സ്വദേശി അറസ്റ്റിൽ

ബൈസൺവാലി: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തതിന് കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനിൽ 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി ബൈസൺവാലി സ്വദേശി വാകത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പിനെ പൊലീസ് അറസ്റ്റു ചെയ്തു. കരിമണ്ണൂർ കേരള ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് ഇയാൾ പിടിയിലായത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ രണ്ടുതവണയായി 89 ഗ്രാം മുക്കുപണ്ടം പണയം വച്ചാണ് തട്ടിപ്പ് നടത്തിയത്. കുറ്റവാളിയെ സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. സംഭവത്തിനു ശേഷം …

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; 45ലധികം കേസുകളിൽ പ്രതിയായ ഇടുക്കി സ്വദേശി അറസ്റ്റിൽ Read More »

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു

തൊടുപുഴ: മഹാരാഷ്ട്രയിലെ ചിത്രകൂടിൽ നടന്ന സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറി(അമ്പെയ്ത്ത്) ടൂർണമെന്റിൽ വെള്ളി മെഡൽ(ഇന്ത്യൻ റൗണ്ട് ഗേൾസ് അണ്ടർ 19) നേടി വില്ലേജ് ഇന്റർനാഷണൽ സ്‌കൂളിലെ പവിത്ര സുഗീഷ്. സ്കൂൾ പ്രിൻസിപ്പൽ സക്കറിയാസ് ജേക്കബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക അസ്സംബ്ലയിൽ ജേതാവിനെ ആദരിച്ചു. പവിത്രയുടെ അമ്മയും ടീം മാനേജരുമായ ദീപമോൾ സുഗിഷ്, അമ്പെയ്ത്ത് പരിശീലകൻ വിഷ്ണുരാജ്.ഇ.ആർ എന്നിവരുടെ പിന്തുണയലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നവംബർ 5 മുതൽ 10 വരെ ഡെറാഡൂണിൽ, ഉത്തരാഖണ്ഡിലെ സോഷ്യൽ ബലൂനി പബ്ലിക് …

സി.ബി.എസ്.ഇ സൗത്ത് സോൺ ആർച്ചറിയിൽ പവിത്ര സുഗീഷിന് വെള്ളിമെഡൽ; ദേശീയ ചാമ്പ്യൻഷിപ്പുകൾ കാത്തിരിക്കുന്നു Read More »

മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു, ഒരു മാസത്തിനകം സ്ഥലം മാറണമെന്ന് നിർദേശം

ചിന്നക്കനാൽ: മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടവും ഇതിനോടനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുന്നു. കെട്ടിടത്തിൽ‌ നിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇടുക്കി സബ് കലക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്. അതേസമയം, കൈയേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകുമാറിനെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, മാത്രമല്ല ഒഴിപ്പിക്കൽ നടപടികളുടെ ദൃശ്യങ്ങൾ പകർത്താനും അനുവദിച്ചിട്ടില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ലെന്ന് അറിയിക്കുക ആയിരുന്നു. ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം …

മൂന്നാർ കേറ്ററിങ്ങ് കോളേജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു, ഒരു മാസത്തിനകം സ്ഥലം മാറണമെന്ന് നിർദേശം Read More »

കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു, ഡ്രൈവറുടെ സമയോചിത മായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം

ഇടുക്കി: മുണ്ടൻമുടി എസ് വളവിന് സമീപം 70 ഓളം യാത്രക്കാരുമായി വന്ന കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ വലിയ അപകടം ഒഴിവായി. രാവിലെ 7.20 ന് കട്ടപ്പനയിൽ നിന്ന് തങ്കമണി വഴി തൊടുപുഴക്കു സഞ്ചരിച്ച ബസിന്റെ ബ്രേക്ക്‌ ആണ് നഷ്ടമായത്. ഡ്രൈവർ ഗിയർ ഡൗൺ ചെയ്ത് വേഗത കുറച്ചു റിവേഴ്‌സ് ഗിയർ ഇട്ടാണ് ബസ് നിർത്തിയത്. ഈ സമയം 70 ഓളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. ഇവർ പേടിച്ചു നിലവിളിച്ചു. വണ്ണപ്പുറം വഴി …

കെ.എസ്.ആർ.ടി.സി ബസിനു ബ്രേക്ക്‌ നഷ്ടപ്പെട്ടു, ഡ്രൈവറുടെ സമയോചിത മായ ഇടപെടലിലൂടെ ഒഴിവായതു വലിയ അപകടം Read More »

ബസ് പണിമുടക്ക്; എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ

തൊടുപുഴ: കേരളത്തിലെ സ്വകാര്യ ബസ്സുടമകൾ പ്രഖ്യാപിച്ച സമരങ്ങളിൽ ജില്ലയിലെ എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 31ന് സൂചനാ പണിമുടക്കും നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്കുമാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിലുള്ള എല്ലാ പെർമിറ്റുകളും ദൂര പരിധിയോ മാനദണ്ഡങ്ങളോ ഇല്ലാതെ പുതുക്കി നൽകുക, 2011ൽ നടപ്പാക്കിയ വിദ്യാർത്ഥികളുടെ 1 രൂപാ യാത്രാനിരക്ക് വർധിപ്പിക്കുക, സീറ്റ് ബെൽറ്റ്, ക്യാമറ, അധിദാരിദ്ര്യ രേഖയ്ക്കു താഴെവരുന്ന വിദ്യാർത്ഥികൾക്കു സൗജന്യ യാത്ര തുടങ്ങിയ വിഷയത്തിൽ …

ബസ് പണിമുടക്ക്; എല്ലാ ബസ്സുടമകളും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ Read More »

കളമശ്ശേരി കൺവെൻഷൻ സ്ഫോടനം കാളിയാർ സ്വദേശിനി മരിച്ചു

കാ ളിയാർ: ഞായറാഴ്ച കളമശ്ശേരിയിൽനടന്ന യഹോവ സാക്ഷി കളുടെ കൺ വൻഷനിടെ നടന്ന സ്ഫോടനത്തിൽ കാ ളിയാർ മുപ്പത്താറു കവലയിൽ വാടകയ്ക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) മരിച്ചു.ഭർത്താവ് പരേത നായ പുഷ്പൻ മക്കൾ ശ്രീരാജ്,ശ്രീരാഗ് മരുമകൾ ദിവ്യ . ഇവർ നാലു വർഷം മുമ്പാണ് യഹോവ സാക്ഷി വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് തൊഴിലാ ളിയാണ് പരി ക്കേറ്റ ഇവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സ യിൽ ഇരിക്കേ ഞായറാഴ്ച്ച വൈകിട്ടാണ് മരിച്ചത്. വിശ്വാസത്തിലേയ്ക്ക് വന്നത്. തൊഴിലുറപ്പ് …

കളമശ്ശേരി കൺവെൻഷൻ സ്ഫോടനം കാളിയാർ സ്വദേശിനി മരിച്ചു Read More »