Timely news thodupuzha

logo

idukki

ഇടുക്കിയിൽ എത്തുന്ന മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി കെ .പി .സി .സി .ജനറൽ സെക്രട്ടറി അഡ്വ .എസ്.അശോകൻ .

തൊടുപുഴ :ഇടുക്കിയിൽ ശനിയാഴ്ച എത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളുമായി കെ .പി .സി .സി .ജനറൽ സെക്രട്ടറി അഡ്വ .എസ് .അശോകൻ .ഫേസ് ബുക്കിലൂടെയാണ് അഡ്വ .അശോകൻ ഇടുക്കിയിലെ പ്രശ്ങ്ങൾ ഉൾക്കൊള്ളിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത് . ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ : ഭൂമിപതിവ് ഭേദഗതി നിയമം പാസ്സാക്കിയതിന് ജനങ്ങളുടെ ആദരവ് ഏറ്റുവാങ്ങാന്‍ ഇടുക്കിയില്‍ എത്തുന്ന ബഹു. മുഖ്യമന്ത്രി ഉത്തരം പറയുമോ?. ചോദ്യങ്ങള്‍ 3 അപ്രകാരം ചട്ടങ്ങള്‍ മുന്‍കാല പ്രാബ്യലത്തോടെ ഭേദഗതി ചെയ്തിരുന്നു എങ്കില്‍ …

ഇടുക്കിയിൽ എത്തുന്ന മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി കെ .പി .സി .സി .ജനറൽ സെക്രട്ടറി അഡ്വ .എസ്.അശോകൻ . Read More »

ആരനോലിക്കൽ അഗസ്റ്റിൻ ജോസഫ് (78) നിര്യാതനായി

കരിമണ്ണൂർ:ചെപ്പുകുളം സ്വദേശിയും ഇപ്പോൾ കുരുമ്പുപാടം കുറുപ്പുംപടിയിൽ താമസിക്കുന്ന ആരനോലിക്കൽ അഗസ്റ്റിൻ ജോസഫ് (78) നിര്യാതനായി. സംസ്കാരം 14/10/2023 ഉച്ച കഴിഞ്ഞു 2 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ലവർ പളളിയിൽ. ഭാര്യ അക്കാമ്മ ചെപ്പുകുളം പുന്നത്താനിയിൽ കുടുംബാംഗം , മക്കൾ: രഞ്ജിൻ സോവിച്ചൻ (എം..ജി.എൻ.ആർ.ഇ.ജി.എസ്. വിഭാഗം അക്കൗണ്ടന്റ്, ഗ്രാമ പഞ്ചായത്ത് കോടിക്കുളം) , രജനീഷ് (എസ്.സി.പി.ഓ. പോലീസ് സ്റ്റേഷൻ തൊടുപുഴ), രസികല മാർട്ടിൻ , മരുമക്കൾ : സോവിച്ചൻ മുണ്ടയ്ക്കാമറ്റത്തിൽ (വാഴക്കാല, പടി:കോടിക്കുളം), സുജ ഇയ്യാലിൽ,(പെരിന്തൽമണ്ണ),മാർട്ടിൻ കോട്ടയിൽ( കരിമണ്ണൂർ.)

സമരം ശക്തമാക്കുമെന്ന് അഡ്വ. എസ്.അശോകൻ; യു.ഡി.എഫ് കുമാരമംഗലത്ത് പദയാത്ര നടത്തി

കുമാരമംഗലം: പിണറായി വിജയന്റെ നേതൃത്വത്തുലുള്ള എൽഡിഫ് സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരെ യുഡിഫ് സമരം ശക്തമാക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ പറഞ്ഞു. യു.ഡി.എഫ് കുമാരമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂരിൽ നിന്നാരംഭിച്ച മണ്ഡലം പദയാത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സമസ്ത മേഖലയിലും അഴിമതിയും കൊള്ളയും നടക്കുകയാണ്. സഹകരണ മേഖലയിൽ നിന്നും കോടികണക്കിന്‌ രൂപയുടെ അഴിമതിയാണ് എൽ.ഡി.എഫ് നടത്തുന്നത്. ഇടുക്കി ജില്ലയിലെ ജനങ്ങളെ ഭൂമി ഭേദഗതി നിയമത്തിലൂടെ വഞ്ചിച്ചിരിക്കുകയാണ്. ഈ മാസം പതിനാലാം തിയതി …

സമരം ശക്തമാക്കുമെന്ന് അഡ്വ. എസ്.അശോകൻ; യു.ഡി.എഫ് കുമാരമംഗലത്ത് പദയാത്ര നടത്തി Read More »

ആര്‍പ്പമാറ്റത്ത് കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന റോഡിലെ കല്ലും മണ്ണും ഒഴുകിയെത്തി ഓടയടഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി.

തൊടുപുഴ: ആര്‍പ്പമാറ്റത്ത് കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന റോഡിലെ കല്ലും മണ്ണും ഒഴുകിയെത്തി ഓടയടഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി. അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ ഓട നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കി.ആര്‍പ്പാമറ്റം- കരിമണ്ണൂര്‍ റോഡില്‍ ബുധനാഴ്ച രാത്രിയിലാണ് സംഭവം. മേഖലയില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെ കൊതകുത്തി മേഖലയില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകി നിര്‍മാണത്തിലിരുന്ന റോഡില്‍ എത്തി കല്ലും മണ്ണും  താഴേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊട്ടിപൊളിഞ്ഞ് …

ആര്‍പ്പമാറ്റത്ത് കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന റോഡിലെ കല്ലും മണ്ണും ഒഴുകിയെത്തി ഓടയടഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി. Read More »

പോലീസിനെ വെട്ടിച്ച് കടന്ന പ്രതി ഇടുക്കി എക്സ്സൈസിന്റെ പിടിയിൽ

കരിമണ്ണൂർ: കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുന്നതിനിടെ പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തു വച്ച് ഇടുക്കി എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടി. എറണാകുളം സ്വദേശി ഷിയാസാണ് അറസ്റ്റിലായത്. നിരവധി കേസുകളാണ് ഇയാളുടെ പേരിലുള്ളത്. കുറ്റവാളിയെ കരിമണ്ണൂർ പോലീസിന് കൈമാറി. എക്സ്സൈസ് ഇൻസ്‌പെക്ടർ അബ്ദുൽ വഹാബിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ നെബു.എ.സി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഷിജു.പി.കെ, സിവിൽ എക്സ്സൈസ് ഓഫീസർ വിഷ്ണുരാജ്.കെ.എസ്, വനിതാ സിവിൽ എക്സ്സൈസ് ഓഫീസർ സുരഭി, ഡ്രൈവർ ശശി.പി.കെ എന്നിവരടങ്ങിയ സംഘം …

പോലീസിനെ വെട്ടിച്ച് കടന്ന പ്രതി ഇടുക്കി എക്സ്സൈസിന്റെ പിടിയിൽ Read More »

ആരോഗ്യ സ്‌ക്വാഡിന്റെ പരിശോധന, തൊടുപുഴയിലെ രണ്ടു ബാർ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ

തൊടുപുഴ: ശുചിത്വം, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ആരോഗ്യ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നഗരസഭയിലെ ഹോട്ടലുകളിലും ബാറുകളിലും പരിശോധന നടത്തി. നഗരപരിധിയിലുള്ള അഞ്ച് ബാറുകളിലും മൂന്ന് ഹോട്ടലുകളിലും പരിശോധന നടത്തിയതിൽ രണ്ടു ബാർ ഹോട്ടലുകളിൽ നിന്നും പാകം ചെയ്ത പഴകിയ ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ സൂക്ഷിച്ചതായി കണ്ടെത്തി. എം.ജി സ്ക്വയറിലുള്ള ഹോട്ടൽ സീസർ പാലസ്, പുളിമൂട് ജംഗ്ഷനിലുള്ള ഹോട്ടൽ സിലോൺ എന്നിവിടങ്ങളിൽ നിന്നാണ് പാകം ചെയ്ത …

ആരോഗ്യ സ്‌ക്വാഡിന്റെ പരിശോധന, തൊടുപുഴയിലെ രണ്ടു ബാർ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ Read More »

കൈവശ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടത്തിയെന്ന് ആരോപിച്ച് കര്‍ഷനെ വീട്ടിലെത്തി ഭീഷിണിപ്പെടുത്തി കാളിയാര്‍ റേഞ്ച് ഓഫീസർ

വണ്ണപ്പുറം: നാരങ്ങാനത്ത് കൈവശ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടത്തിയെന്നും മണ്ണിളക്കാന്‍ ജെ.സി.ബി ഉപയോഗിച്ചുവെന്നും ആരോപിച്ച് കര്‍ഷകന്റ വീട്ടിലെത്തി കാളിയാര്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷിണിപ്പെടുത്തിയതായി പരാതി. സോജി മാത്യുവിന്റ കദളിക്കാടുള്ള വീട്ടിലാണ് വ്യാഴാഴ്ച വെളുപ്പിനെ ഒരുസംഘം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. ഈ സമയം സോജി വീട്ടില്‍ ഇല്ലായിരുന്നു. വീട്ടില്‍ഉണ്ടായിരുന്ന രോഗികളായ മാതാപിതാക്കള്‍ ആകെ ഭയന്നതായും സേജി പറഞ്ഞു.നിര്‍ബന്ധിച്ച് തന്റ കുറ്റസമ്മത മൊഴി രേഖപ്പെടുത്തനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്ര മമാണ് ഇതിന് പിന്നിലെന്നും പറയുന്നു. …

കൈവശ ഭൂമിയില്‍ പൈനാപ്പിള്‍ കൃഷി നടത്തിയെന്ന് ആരോപിച്ച് കര്‍ഷനെ വീട്ടിലെത്തി ഭീഷിണിപ്പെടുത്തി കാളിയാര്‍ റേഞ്ച് ഓഫീസർ Read More »

ജി.20 പ്രൈഡ് ഓഫ് നേഷൻ 2023 അവാർഡ് റെവ. ഡോ. പീറ്റർ കുഴികണ്ടത്തിൽ സി.എം.ഐയ്ക്ക്

വഴിത്തല: ഇന്ത്യയിലെ മികച്ച കോളേജ് പ്രിൻസിപ്പാൾ, അക്കാദമീഷ്യൻ, ഗവേഷകൻ തസ്തികകളിൽ ജി.20 പ്രൈഡ് ഓഫ് നേഷൻ 2023 അവാർഡ് വഴിത്തല ശാന്തിഗിരി കോളേജ് പ്രിൻസിപ്പാൾ റെവ. ഡോ. പീറ്റർ കുഴികണ്ടത്തിൽ സി.എം.ഐ കരസ്ഥമാക്കി. ഏഷ്യാ ടുഡേ റിസേർച്ച് ആൻഡ് മീഡിയ സംഘടിപ്പിച്ച ചടങ്ങിൽ പ്രധാനമന്ത്രിക്കു പകരം തെലുങ്കാനയുടെയും പോണ്ടിച്ചേരിയുടേയും ഗവർണ്ണറായ ഡോ. റ്റമിലിസായി സൗന്ദരരാജൻ അവാർഡ് ദാനം നടത്തി. ചടങ്ങിൽ കേന്ദ്രമന്ത്രിമാർ, എം.പി.മാർ, പദ്മഭൂഷൻ, പത്മശ്രീ അവാർഡ് ജേതാക്കൾ എന്നിവർ പങ്കെടുത്തു.

ഔട്ട്സ്റ്റാന്റിങ്ങ് നഴ്സ് റിസർച്ച് അവാർഡ് 2023 മുളപ്പുറം സ്വദേശിനിയ്ക്ക്

തൊടുപുഴ: ഇന്ത്യയിലെ ​ഗവേഷകരുടെ ശ്രദ്ധേയമായ സംഭാവനകളെ അം​ഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി കരിയർ 360 നൽകിയ ഔട്ട്സ്റ്റാന്റിങ്ങ് നഴ്സ് റിസർച്ച് അവാർഡ് 2023 മുളപ്പുറം സ്വദേശി മഞ്ജു ദണ്ഢപാണിയ്ക്ക് ലഭിച്ചു. നഴ്സിങ്ങ് രം​ഗത്ത് സംഭാവ ചെയ്തിട്ടുള്ള ​ഗവേഷണങ്ങളുടെയും പ്രബന്ധങ്ങളുടെയും അടിസ്ഥാനത്തിലാണ് അവാർഡ്. കേന്ദ്ര വാർത്താ വിന്മയ സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് അവാർഡ് നൽകിയത്. മഞ്ജു നിലവിൽ ചണ്ഡി​ഗഡ് പി.ജി.ഐയിൽ അസോസിയേറ്റ് പ്രൊഫസറായി ജോലി ചെയ്യുന്നു. സൊസൈറ്റ് ഓഫ് ഇന്ത്യ ന്യൂറോ സയൻസ് നഴ്സസിന്റെ വൈസ് പ്രസിഡന്റുമാണ്. ഉള്ളാട്ടിൽ പരേതനായ പത്ര …

ഔട്ട്സ്റ്റാന്റിങ്ങ് നഴ്സ് റിസർച്ച് അവാർഡ് 2023 മുളപ്പുറം സ്വദേശിനിയ്ക്ക് Read More »

ഭൂഭേദഗതി നിയമം കാര്‍ഷിക മേഖലയുടെ ആശങ്കയകറ്റും; ജോസ്.കെ.മാണി

തൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമത്തിനു പിന്നാലെ ചട്ടം രൂപീകരിക്കുന്നത് കാര്‍ഷിക മേഖലക്ക് മുഴുവന്‍ പരിരക്ഷ ലഭിക്കുന്നതും കാര്‍ഷികേതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി അനുമതി നല്‍കുന്നതുകൂടിയായതിനാല്‍ നിയമം മികവുറ്റതും മുഴുവന്‍ ആശങ്കകള്‍ക്കും വിരാമമിട്ടിരിക്കുകയാണ്. ഭൂഭേദഗതി പാസാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ചും പുതിയ നിയമത്തിലൂടെ കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന മാറ്റം ജനങ്ങളിലെത്തിക്കുന്നതിനുമാണ് കേരളാ കോണ്‍ഗ്രസ്(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭൂപതിവ് സന്ദേശയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. ജാഥാ ക്യാപ്റ്റന്‍ ജോസ് പാലത്തിനാലിന് പാര്‍ട്ടി പതാക കൈമാറി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി …

ഭൂഭേദഗതി നിയമം കാര്‍ഷിക മേഖലയുടെ ആശങ്കയകറ്റും; ജോസ്.കെ.മാണി Read More »

ഭൂപതിവ് സന്ദേശയാത്ര ആരംഭിച്ചു

തൊടുപുഴ: ഭൂപതിവ് ഭേദ​ഗതി നിയമം പാസ്സാക്കിയ എൽ.ഡി.എഫ് സർക്കാരിനെ ആഭിനന്ദിച്ചു കൊണ്ട് കേരള കോൺ​ഗ്രസ്(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര തൊടുപുഴ മുനിസിപ്പൽ മൈതാനത്തു നിന്നും ആരംഭിച്ചു. കേരള കോൺ​ഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലാണ് ജാഥാ ക്യാപ്റ്റൻ. മുട്ടം, കാഞ്ഞാർ, മൂലമറ്റം, പന്നിമറ്റം, കലയന്താനി, ഉടുമ്പന്നൂർ, കരിമണ്ണൂർ,വണ്ണപ്പുറം, പഴയരിക്കണ്ടം, കഞ്ഞക്കുഴി എന്നിവടങ്ങളിലൂടെ സഞ്ചരിച്ച് കീരിത്തോടെത്തി സമാപിച്ചു. 4 ദിവസം നീണ്ടു നിൽക്കുന്ന ജാഥയുടെ ജില്ലാതല സമാപന …

ഭൂപതിവ് സന്ദേശയാത്ര ആരംഭിച്ചു Read More »

തച്ചന്റെ വീട് ഉദ്ഘാടനം 11ന്

തൊടുപുഴ: സെന്റ് ഫിലിപ്പിനേരി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള തച്ചന്റെ വീട് സെന്റ് ജോസഫസ് കെയർ ഹോം ഒക്ടോബർ 11ന് ഈസ്റ്റ് കലൂർ വാഴക്കാലായിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് കോതമംഗംലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വെഞ്ചരിപ്പും മന്ദിര ഉദ്ഘാടനവും നടത്തുമെന്ന് സെന്റ് ഫിലിപ്പിനേരി സന്യാസ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസറ്റ അറിയിച്ചു. 60 വയസ്സു കഴിഞ്ഞ ദമ്പതികൾക്കും വ്യക്തികൾക്കും ശിഷ്ടകാല വാസഗ്രഹം …

തച്ചന്റെ വീട് ഉദ്ഘാടനം 11ന് Read More »

പി.എൻ.ഐ.കരീം മെമ്മോറിയൽ സബ് ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന്

തൊടുപുഴ: പി.എൻ.ഐ.കരീം മെമ്മോറിയൽ ഇടുക്കി ജില്ല സബ്ജൂനിയർ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പ് 15ന് കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ നടക്കും. 01/01/2008ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം: 919645006080, 919946486034.

കോൺ​ഗ്രസ് ഭരിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌

നെടുങ്കണ്ടം: കോൺഗ്രസ് ഭരണത്തിലുള്ള നെടുങ്കണ്ടം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്കിൽ ഉന്നത നേതാക്കളുടെ കോടികളുടെ വൻ സാമ്പത്തിക ക്രമക്കേട്‌ മൂടിവയ്‌ക്കാൻ ബോധപൂർവ ശ്രമം. സഹകരണസംഘം നിയമം 65 പ്രകാരമുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ 12 കോടിയിൽപരം രൂപയുടെ ക്രമക്കേടും അഴിമതിയും കണ്ടെത്തി. വിശദവും സമഗ്രവുമായ അന്വേഷണം നടത്തിയാൽ ഇതിന്റെ ഇരട്ടിവരുമെന്ന്‌ നിക്ഷേപകർ പറയുന്നത്‌.സഹകരണ വകുപ്പ്‌ അന്വേഷണ പ്രകാരം ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള പരാതി 2023 ജനുവരി അഞ്ചിന്‌ നെടുങ്കണ്ടം സിഐക്ക്‌ നൽകിയിരുന്നു. ബാങ്ക്‌ …

കോൺ​ഗ്രസ് ഭരിക്കുന്ന ഇടുക്കി ജില്ലാ ഡീലേഴ്‌സ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട്‌ Read More »

തച്ചന്റെ വീട് ഉദ്ഘാടനം 11ന്

തൊടുപുഴ: സെന്റ് ഫിലിപ്പിനേരി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലുള്ള തച്ചന്റെ വീട് സെന്റ് ജോസഫസ് കെയർ ഹോം ഒക്ടോബർ 11ന് ഈസ്റ്റ് കലൂർ വാഴക്കാലായിൽ പ്രവർത്തനം ആരംഭിക്കും. രാവിലെ 11ന് കോതമം​ഗംലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് വെഞ്ചരിപ്പും മന്ദിര ഉദ്ഘാടനവും നടത്തുമെന്ന് സെന്റ് ഫിലിപ്പിനേരി സന്യാസ സമൂഹം സുപ്പീരിയർ ജനറൽ സിസ്റ്റർ ലിസറ്റ അറിയിച്ചു. 60 വയസ്സു കഴിഞ്ഞ ദമ്പതികൾക്കും വ്യക്തികൾക്കും ശിഷ്ടകാല വാസ​ഗ്രഹം …

തച്ചന്റെ വീട് ഉദ്ഘാടനം 11ന് Read More »

പ്രവർത്തന മികവുമായി തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്…

തൊടുപുഴ :ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് കാതലായ മാറ്റങ്ങൾ സംഭാവന ചെയ്തുകൊണ്ട് തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്. ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം നാളെ (7-10-23) ശനിയാഴ്ച നടക്കും. പ്രമുഖ സിനിമാതാരം രമേഷ് പിഷാരടി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഇടുക്കി എസ് പി ശ്രീ. വി.യു. കുര്യാക്കോസ് ഐപിഎസ് മുഖ്യാതിഥി ആയിരിക്കും. സിനിമാ സീരിയൽ താരം സി.ജി. നായർ, സ്മിതാ ഹോസ്പിറ്റൽ ചെയർമാൻ ഡോ. സുരേഷ് അദ്വാനി, വൈസ് ചെയർമാൻ മിസിസ്സ് ഗീതാ സുരേഷ് അദ്വാനി, ഭരണ, …

പ്രവർത്തന മികവുമായി തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്… Read More »

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണം; എം.പി ഡീൻ കുര്യാക്കോസ് കത്ത് നൽകി

ഇടുക്കി: മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെട്ട് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആശങ്കയകറ്റണമെന്നD ആവശ്യപ്പെട്ട് എം.പി ഡീൻ കുര്യാക്കോസ് പ്രധാനമന്ത്രിക്ക് കത്ത് നൽകി. കഴിഞ്ഞ ദിവസം ന്യായോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും എന്നാൽ ഏറ്റവും ഭീഷണി നേരിടുന്നതുമായ അണക്കെട്ടുകളിൽ ഒന്നാം സ്ഥാനത്ത് മുല്ലപ്പെരിയാർ ഡാം ഉൾപ്പെട്ടത് വിഷയത്തിൻറെ ഗൗരവം വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച റിട്ട് പെറ്റീഷനിൽ എം.പിയെന്ന നിലയിൽ കക്ഷി ചേരുകയും ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ …

മുല്ലപ്പെരിയാർ പ്രശ്നത്തിൽ പ്രധാനമന്ത്രി ഇടപെടണം; എം.പി ഡീൻ കുര്യാക്കോസ് കത്ത് നൽകി Read More »

ഭൂപതിവ് സന്ദേശയാത്ര 9ന് ആരംഭിക്കും

തൊടുപുഴ: എൽ.ഡി.എഫ് സർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് കേരള കോൺ​ഗ്രസ്(എം) നടത്തുന്ന ഭൂപതിവ് സന്ദേശയാത്ര ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് തൊടുപുഴ മുനിസിപ്പൽ മൈതാനത്തു നിന്ന് ആരംഭിക്കും. ഉദ്ഘാടനം കേരള കോൺ​ഗ്രസ്(എം) ചെയർമാൻ ജോസ്.കെ.മാണി എം.പി ജാഥാ ക്യാപ്റ്റൻ ജോസ് പാലത്തിനാലിന് പതാക കൈമാറി കൊണ്ട് നിർവ്വഹിക്കും. തൊടുപുഴ നിയോജകമണ്ഡലത്തിലെ 15 കേന്ദ്രങ്ങളിൽ ജാഥയ്ക്ക് സ്വീകരണം നൽകും. ഇടുക്കിയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് ജങ്ങ്ഷനുകളിൽ നടത്തുന്ന യോ​ഗങ്ങളിൽ പാർട്ടിയുടെ എം.പിമാർ, എം.എൽ.എമാർ, സംസ്ഥാന-ജില്ലാ നിയോജകമണ്ഡലം നേതാക്കൾ തുടങ്ങിയവർ സംസാരിക്കും. ഒക്ടോബർ …

ഭൂപതിവ് സന്ദേശയാത്ര 9ന് ആരംഭിക്കും Read More »

ത്രേസ്യാമ്മ വർക്കി (87) ചീരാംകുന്നേൽ നിര്യാതയായി ;സംസ്ക്കാരം ഞായറാഴ്ച

ത്രേസ്യാമ്മ വർക്കി (87) ചീരാംകുന്നേൽ നിര്യാതയായി ജിയോനഗർ ,പട്ടയംകവല ചീരാംകുന്നേൽ പരേതനായ സി.ഒ.വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ(87) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 8/10/2023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ജിയോന​ഗറിലുള്ള ഭവനത്തിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ്ജ് ദേവാലയത്തിൽ വച്ച് നടത്തുകയാണ് .ബന്ധു മിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കാൻ അപേക്ഷ . ഭൗതിക ശരീരം ഞായറാഴ്ച രാവിലെ പത്തുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ് .. പരേത മുതലക്കോടം തുറയ്ക്കൽ കുടുംബാംഗമാണ് . എന്ന് സന്തപ്ത മക്കൾ:. ജോസ്.സി.ജോർജ്ജ്, പോൾ.സി.വർ​ഗീസ്, ടോമി വർ​ഗീസ്, ജോർജ്.സി.വി, …

ത്രേസ്യാമ്മ വർക്കി (87) ചീരാംകുന്നേൽ നിര്യാതയായി ;സംസ്ക്കാരം ഞായറാഴ്ച Read More »

ചിന്നക്കനാലിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽ.ഡി.എഫ്‌

മൂന്നാർ: ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽ.ഡി.എഫ്‌. ഇന്ന്‌ നടന്ന വോട്ടെടുപ്പിൽ ആറിനെതിരെ ഏഴ്‌ വോട്ടുകൾക്കാണ്‌ യുഡിഎഫിനെ പരാജയപ്പെടുത്തിയത്‌. സി.പി.ഐ അംഗം എൻ.എം.ശ്രീകുമാറാണ്‌ പ്രസിഡന്റ്‌. നേരത്തെ പ്രസിഡന്റ് സിനി ബേബിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് യു.ഡി.എഫ് ഭരണത്തിൽനിന്ന് പുറത്തായത്. ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരു മുന്നണികൾക്കും സ്വതന്ത്ര പിന്തുണ നൽകാത്തതിനെ തുടർന്ന് ആദ്യം നറുക്കെടുപ്പിലൂടെ യു.ഡി.എഫിന് ഭരണം ലഭിക്കുകയായിരുന്നു. …

ചിന്നക്കനാലിൽ ഭരണം തിരിച്ചുപിടിച്ച്‌ എൽ.ഡി.എഫ്‌ Read More »

സ്റ്റേറ്റ് ഹൈവേ റോഡ് നിർമ്മാണം, സംരക്ഷണ ഭിത്തി പൂർത്തീകരിക്കാത്തതിൽ ആക്ഷേപം

ടോമി തീവള്ളി കഞ്ഞിക്കുഴി: സ്റ്റേറ്റ് ഹൈവേ റോഡ് നിർമ്മാണത്തിലെ കലുങ്ക് നിർമ്മാണത്തിൻറ്റെ സംരക്ഷണ ഭിത്തി പൂർത്തീകരിക്കാത്തതിൽ ആക്ഷേപം. ചേലച്ചുവട്- വണ്ണപ്പുറം സംസ്ഥാന പാതയിലെ കള്ളിപ്പാറയിൽ നിർമ്മിക്കുന്ന കലിങ്കിൻറ്റെ സംരക്ഷണ ഭിത്തി പൂർത്തിയാക്കാതെ കോൺട്രാക്ടർ മടങ്ങിയതായി ആക്ഷേപം. റോഡിലൂടെ ഒഴുകുന്ന നീരൊഴുക്കിന് ഗതാഗത തടസ്സം ഉണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമായാണ് കലുങ്ക് നിർമ്മാണം ആരംഭിച്ചതെങ്കിലും സംരക്ഷ ഭിത്തിയുടെ നിർമ്മാണം പൂർത്തിയായില്ല. റോഡിൻ്റെ ഒരു വശം വൻ താഴ്ച ഉള്ളതിനാൽ അപകട സാധ്യത തിരിച്ചറിയാൻ കഴിയുന്നില്ല. അതിനാൽ അടിയന്തരമായി സംരക്ഷണ ഭിത്തി …

സ്റ്റേറ്റ് ഹൈവേ റോഡ് നിർമ്മാണം, സംരക്ഷണ ഭിത്തി പൂർത്തീകരിക്കാത്തതിൽ ആക്ഷേപം Read More »

ആലയ്ക്കാത്തടത്തിൽ കൊച്ചുറാണി അന്തരിച്ചു

കൊടുവേലി: റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ആലയ്ക്കാത്തടത്തിൽ ജോഷിയുടെ ഭാര്യ കൊച്ചുറാണി(54) നിര്യാതയായി. സംസ്കാരം 4/10/2023 ബുധനാഴ്ച ഉച്ചക്ക് 2.30ന് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിൽ. പരേത കണമല കവളംമാക്കൽ കുടുംബാംഗം. മക്കൾ: തോമസ്(യു.കെ), തെരേസ, ജിയോ.

ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി.

തൊടുപുഴ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി. ഉത്ഘാടന യോഗത്തിൽ യൂണീറ്റ് പ്രസിഡന്റ് അജിത് എൻ പി അദ്ധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ജോർജ്ജ് ജോസഫ് സ്വാഗതം പറഞ്ഞു. തൊടുപുഴ ഡിപ്പോ ഇൻചാർജ്ജ് കൺട്രോൾ ഇൻസ്പെക്ടർ കെ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ യൂണിറ്റ് സെക്രട്ടറി ഷാജി യു എസ് ജില്ലാ പ്രസിഡന്റ് കെ.എം …

ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി. Read More »

ശുചിത്വബോധം ചെറുപ്പം മുതല്‍ ഉണ്ടാകണം  : മന്ത്രി റോഷി അഗസ്റ്റിന്‍

ശുചിത്വബോധവും ധാര്‍മികതയും ചെറുപ്പം മുതല്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഗാന്ധിജയന്തി വാരാഘോഷവും മാലിന്യ മുക്തം നവകേരളം കാമ്പയ്ന്‍ ജില്ലാ തല ഉദ്ഘാടനവും കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കുട്ടികളാണ് വരുംതലമുറയ്ക്കുള്ള മാതൃക. ശുചിത്വമുള്ളൊരു നാടിനായി, മാലിന്യമുക്തമായ നവകേരളത്തിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. നമ്മളാണ് മാറ്റം എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ മാറ്റത്തിനായി  പ്രയത്‌നിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയില്‍  മന്ത്രി , ജില്ലാ …

ശുചിത്വബോധം ചെറുപ്പം മുതല്‍ ഉണ്ടാകണം  : മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

ലോക മാനസികാരോഗ്യ വാരാഘോഷം തൊടുപുഴയിൽ

പൈങ്കുളം: Inspire 2023- ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് എസ്. എച്ച്. ഹോസ്പിറ്റൽ പൈങ്കുളത്തു ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നു. ഒക്ടോബർ മൂന്നാം തീയതി രാവിലെ 9:30 മണിക്ക് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഫ്ലാഷ് മോബിന്റെയും ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് നിർവഹിക്കുകയും അതിനുശേഷം ഹോസ്പിറ്റലിൽ വാരാചരണത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസി അഗസ്റ്റിൻ നിർവഹിക്കുകയും ഡോ. ഡാനി വിൻസെന്റ് …

ലോക മാനസികാരോഗ്യ വാരാഘോഷം തൊടുപുഴയിൽ Read More »

അരിക്കുഴ സ്കൂളിൽ ഗാന്ധിജിയുടെ ശിൽപ്പം തിങ്കളാഴ്ച പ്രതിഷ്ഠിക്കും …

അരിക്കുഴ: 2023 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം. ഗാന്ധിജി നാം ഇനിയും പഠിച്ചു തീരാത്ത മാനവ മോചനത്തിൻ്റെ പാഠപുസ്തകമാകുന്നു.ആ പുസ്തകം ഒരിക്കൽകൂടി ഒന്നുമറിച്ചുനോക്കി വായിക്കുവാനായി വന്നുചേരുന്ന ദിനം.ഒക്ടോബർ 2.സബർമതിയിൽ പൊലിഞ്ഞുതീർന്നമാനവമോചനത്തിൻ്റെ അവസാനിക്കാത്ത ഒച്ച, ഇന്ന് ഈ മണ്ണിലെ പച്ചമനുഷ്യർക്കിടയിൽ ഒരിക്കൽകൂടി ഒന്ന് മുഴങ്ങിയിരുന്നെങ്കിലെന്ന്ആഗ്രഹിച്ചുപോകുന്ന ദിനം ഒക്ടോബർ 2. ഈ ദിനം അരിക്കുഴയിൽ ഇക്കുറി വിപുലമായ ആഘോഷമാക്കി മാറ്റുവാൻവേണ്ടി ഒരുങ്ങുകയാണ് ഈ നാട്ടിലെ സരസ്വതീക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. കഴിഞ്ഞ വർഷം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ,അവരിലൊരു പൂർവ്വവിദ്യാർത്ഥിയും,പ്രശസ്ത …

അരിക്കുഴ സ്കൂളിൽ ഗാന്ധിജിയുടെ ശിൽപ്പം തിങ്കളാഴ്ച പ്രതിഷ്ഠിക്കും … Read More »

റിട്ട. എസ്‌. ഐ. കെ. വി. വര്‍ഗീസിന്റെ ഭാര്യ ഗ്രേസി നിര്യാതയായി

തൊടുപുഴ : ഉടുമ്പന്നൂര്‍ കിഴക്കേപ്പറമ്പില്‍ കെ. വി. വര്‍ഗീസിന്റെ (റിട്ട. എസ്‌. ഐ.) ഭാര്യ ഗ്രേസി (62) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ വീട്ടില്‍ ആരംഭിച്ച്‌ ഉടുമ്പന്നൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. പരേത ഉടുമ്പന്നൂര്‍ കൈതകണ്ടത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍ : രാജീവ്‌ (യു.കെ.), പ്രിയങ്ക (നേഴ്‌സ്‌). മരുമക്കള്‍ : സിജോ ചക്കാലയില്‍ (കടുതുരുത്തി), മെറിന്‍ പൊയ്‌കയില്‍, ചങ്ങനാശ്ശേരി (യു.കെ.). ഭൗതികശരീരം തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ ഉടുമ്പന്നൂരിലെ വസതിയില്‍ കൊണ്ടുവരും.

സിൻസി ബാബു സിറിയക് നിര്യാതയായി .

കോഴിക്കോട് :മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്ക് ജോണിന്റെ മകൻ കട്ടിപ്പാറ പറതൂക്കിയിൽ ബാബു സിറിയക്കിന്റെ ഭാര്യ സിൻസി ബാബു സിറിയക് (61), മംഗലാപുരം കങ്കനാടിയിൽ ഉള്ള വസതിയിൽ നിര്യാതയായി. നിലമ്പൂർ അറക്കൽ കുടുംബാംഗമാണ്.മകൾ :ഡോ. ഐശ്യര്യ ആൻ ബാബു (കൊച്ചി )മരുമകൻ : ബിബിൻ ജോസ് കിഴക്കേടത്ത്, വാഴത്തോപ്പ്‌.-ഇടുക്കി (ഐ. ടീ., കൊച്ചി )സംസ്കാര കർമങ്ങൾ 02 .10 .2023 തിങ്കളാഴ്ച രാവിലെ 12 മണിക്ക് കോഴിക്കോട്, കട്ടിപ്പാറയിലുള്ള പറതൂക്കിയിൽ കുടുംബ വീട്ടിൽ നിന്നും ആരംഭിച്ചു …

സിൻസി ബാബു സിറിയക് നിര്യാതയായി . Read More »

ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി

തൊടുപുഴ: റെഡ്ക്രോസ് സ്ഥാപകനായ ജീൻ ഹെൻട്രി ഡുനാന്റ് അനുസ്മരണം തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ഇടുക്കി ജില്ലയിലെ വിവിധ സബ്ജില്ലകളിൽ നിന്ന് കിസ്സ് മൽസരത്തിൽ വിജയിച്ച കുട്ടികളുടെ ജില്ലാ തല ക്വിസ്സ് മൽസരവും ദേശഭക്തിഗാന ജില്ലാ തലത്തിലുള്ള സമ്മാന വിതരണവും ഇതോടൊപ്പം സംഘടിപ്പിച്ചു. ഇടുക്കി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.വിജയ അനുസ്മരണ ഉദ്ഘാടനം ചെയ്തു. ജൂനിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ – ഓർഡിനേറ്റർ ജോർജ്‌ ജേക്കബ് അദ്ധ്യക്ഷത …

ഹെൻട്രി ഡുനാന്റ് അനുസ്മരണം നടത്തി Read More »

ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന്

തൊടുപുഴ: എയർഫോഴ്സ് അസ്സോസിയേഷൻ ഇടുക്കി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന് സിസിലിയ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തും. രാവിലെ 9.30ന് വിങ്ങ്. കമാന്റർ(റിട്ട.) വിനോദ് ഉദ്ഘാടനം ചെയ്യും. എയർഫോഴ്സ് അസ്സോസിയേഷൻ ചാപ്റ്റർ പ്രസിഡന്റ് ​ഗോപിനാഥൻ.ആർ അധ്യക്ഷത വഹിക്കും. എയർ കമോഡോർ(റിട്ട.) ഡോ. പൗളിന ബാബു മുഖ്യപ്രഭാഷണം നടത്തും. യോ​ഗത്തിൽ രാജ്യരക്ഷാ പ്രതിജ്ഞ പുതുക്കും. ജില്ലയിലെ വിരമിച്ച വായുസേനാം​ഗങ്ങൾ, വിധവകൾ തുടങ്ങിയവർ കുടുംബസമേതം പങ്കെടുക്കും. ഇവരുടെ മക്കളിൽ പ്ലസ് റ്റൂവിന് ഏറ്റവും ഉയർന്ന …

ഇന്ത്യൻ എയർഫോഴ്സിന്റെ 91ആം ജന്മദിനാഘോഷം ഒക്ടോബർ എട്ടിന് Read More »

പ്രൊഫ. അഗസ്റ്റിന്‍ ജോസഫ് കുന്നംകോട്ടിന് തിരുച്ചിറപള്ളി എന്‍.ഐ.റ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി

തൊടുപുഴ: തിരുച്ചിറപള്ളി എന്‍.ഐ.റ്റിയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി നേടിയ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് പ്രൊഫ. അഗസ്റ്റിന്‍ ജോസഫ് കുന്നംകോട്ട് തൊടുപുഴ ന്യൂമാന്‍ കോളേജ് ചരിത്ര വിഭാഗം മുന്‍ മേധാവി നെടിയശാല കുന്നംകോട്ട് ഡോക്ടര്‍ ജോസഫ് അഗസ്റ്റിന്‍റെയും ജി.എസ്.റ്റി മുന്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജെസ്സമ്മ തോമസിന്‍റെയും മകനാണ്. സഹോദരി അമലു കെ.ജോസഫ്(ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സ്).

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസ്; പ്രോസിക്യൂഷന്‍റെ വിചാരണ പൂര്‍ത്തിയായി

ഇടുക്കി: ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തിന്‍റെ വിചാരണ പൂര്‍ത്തിയായി. പ്രതിഭാഗത്തിൻ്റെ വാദം 30ന് തുടങ്ങും. അടുത്ത മാസം അവസാനത്തോടെയാകും വിധി പ്രസ്താവിക്കുന്നത്. 2021 ജൂൺ 30നായിരുന്നു വണ്ടിപ്പെരിയാറിൽ കേസിനാസ്പദമായ സംഭവം നടന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന ജോര്‍ജ് കരിമറ്റം അന്തരിച്ചു

കട്ടപ്പന: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ദീര്‍ഘകാലം ഐ.എന്‍.ടി.യു.സി ഇടുക്കി ജില്ലാ പ്രസിഡന്റുമായിരുന്ന ചങ്ങനാശേരി ജോര്‍ജ് കരിമറ്റം(88) നിര്യാതനായി. വണ്ടന്‍മേട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്പൈസസ് ബോര്‍ഡ് മെമ്പര്‍, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി മെമ്പര്‍, നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് സ്ഥാപക നേതാവ്, ഉടുമ്പന്‍ചോല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. ഹൈറേഞ്ച് മേഖലയില്‍ കോണ്‍ഗ്രസ് വളരെ ദുര്‍ബലമായിരുന്ന കാലഘട്ടത്തില്‍ ഇന്നത്തെ ഇടുക്കി നിയോജക മണ്ഡലത്തിന്റെ ഭാഗമായ കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കാമാക്ഷി, മരിയാപുരം, വാത്തിക്കുടി, …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റുമായിരുന്ന ജോര്‍ജ് കരിമറ്റം അന്തരിച്ചു Read More »

യു.എസ്.റ്റി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം

തിരുവനന്തപുരം: പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.റ്റി തിരുവനന്തപുരം കാമ്പസിലെ ജീവനക്കാർക്ക് കളരിപ്പയറ്റ് പരിശീലനം നൽകുന്നു. 120-ലധികം ജീവനക്കാരിൽ 50 പേർ ഇതിനോടകം പരിശീലനം പൂർത്തിയാക്കി. 127 വർഷക്കാലത്തെ പാരമ്പര്യമുള്ള അഗസ്ത്യം കളരിയിൽ നിന്നുള്ള ഡോ. എസ്.മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. ഈ പുരാതന ആയോധന കലയെക്കുറിച്ചും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും യു എസ് ടി യിലെ ജീവനക്കാരെ അഭ്യസിപ്പിക്കുക വഴി, ശാരീരിക ക്ഷമത, മാനസിക ആരോഗ്യം, വൈകാരിക സന്തുലനം തുടങ്ങിയവ പരിപോഷിപ്പിക്കാൻ സഹായകമാകും. മാനസിക …

യു.എസ്.റ്റി ജീവനക്കാർക്ക് കളരിപ്പയറ്റു പരിശീലനം Read More »

സ്മിത ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനാചരണം 29ന്

തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനാചരണം 29ന് നടത്തും. രാവിലെ 11ന് ഡോ. പ്രവീണിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് ആശുപത്രി അങ്കണത്തിൽ നടക്കും. 11.20ന് ദിനാചരണം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈക്ക് റാലി നടത്തും. സിനിമാ താരം നിശാന്ത് സാ​ഗർ ഹെൽമെറ്റ് കൈമാറും. സി.ഇ.ഒ നിഹാജ്.ജി.മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഈപ്പൻ തുടങ്ങിയവർ പ്രസം​ഗിക്കും.

മർത്തമറിയം വനിതാ സമാജം ഭദ്രാസന യോഗം നടന്നു

തൊടുപുഴ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസന മർത്തമറിയം വനിതാ സമാജം ഏകദിനധ്യാനയോഗം പന്നൂർ സെന്റ് ജോൺസ് ഓർത്തഡോക്സ്‌ സുറിയാനി പള്ളിയിൽ നടത്തി. ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിയുടെ മാറ്റത്തിനായി ഒന്നിക്കാമെന്നതായിരുന്നു ചിന്താ വിഷയം. കാതോലിക്കേറ്റ് കോളേജ് പ്രൊഫസ്സർ ഡോ. അനു.പി റ്റി ക്ലാസുകൾ നയിച്ചു. അത്സാ തമ്പി ധ്യാനം നയിച്ചു. സമാജം ഭദ്രാസന വൈസ് പ്രസിഡണ്ട്‌ ഫാ. ഏലിയാസ് ജോൺ മണ്ണാത്തിക്കുളം, സമാജം ഭദ്രാസന സെക്രട്ടറി …

മർത്തമറിയം വനിതാ സമാജം ഭദ്രാസന യോഗം നടന്നു Read More »

കേന്ദ്ര ടൂറിസം വകുപ്പിൻറെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി ഇടുക്കിയിലെ കാന്തല്ലൂർ

തിരുവനന്തപുരം: ലോക ടൂറിസം ദിനത്തിൽ അഭിമാന നേട്ടവുമായി കേരളം. കേന്ദ്ര ടൂറിസം വകുപ്പിൻറെ രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോൾഡ് അവാർഡ് സ്വന്തമാക്കി ഇടുക്കിയിലെ കാന്തല്ലൂർ പഞ്ചായത്ത്. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ കേരള മാതൃക അംഗീകരിക്കപ്പെടുന്നത് അഭിമാനകരമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രതികരിച്ചു. ടൂറിസം വളർച്ചയ്ക്ക് വേണ്ടി ജനപങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയതിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ടൂറിസം വകുപ്പിൻറെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ പ്രദേശമാണ് കാന്തല്ലൂർ. പഞ്ചായത്തുമായി ചേർന്ന് ഉത്തരവാദിത്ത ടൂറിസം മിഷനാണ് കാന്തല്ലൂരിലെ പദ്ധതി നടപ്പാക്കിയത്.

മികച്ച ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർക്കുള്ള നാഷണൽ അവാർഡ് ളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസർക്ക്

തൊടുപുഴ: മിനിസ്ട്രി ഓഫ് അഗ്രിക്കൾച്ചർ & ഫാമിലി വെൽഫെയറിന് കീഴിലുള്ള ഹൈദരാബാദിലെ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ മികച്ച ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർക്കുള്ള നാഷണൽ അവാർഡിന് ഇളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ ആയ സുധിഷ്.എം.പി അർഹനായി. കൃഷി അനുബന്ധ മേഖലകളിൽ ആന്ധ്രാപ്രദേശ്, കർണാടക, കേരളം, ഒഡിഷ, തെലുങ്കാന, യൂണിയൻ ടെറി – ടെറി – ആൻഡമാൻ നിക്കോബാർ, ലക്ഷദ്വിപ്, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽ നിന്നും കേരളത്തിലെ തിരഞ്ഞെടുത്തിരിക്കുന്നത്. മികച്ച കർഷകനുള്ള അവാർഡിന് ഇളംദേശം ബ്ലോക്കിലെ അമയപ്ര ക്ഷീര …

മികച്ച ഫീൽഡ് എക്സ്റ്റൻഷൻ ഓഫീസർക്കുള്ള നാഷണൽ അവാർഡ് ളംദേശം ബ്ലോക്ക് ക്ഷീരവികസന ഓഫീസർക്ക് Read More »

ലോക ബഹിരാകാശ വാരാഘോഷം, സംസ്ഥാന തല ഉദ്ഘാടനം നടത്തി

കുളമാവ്: ലോക ബഹിരാകാശ വാരാഘോഷത്തോട് അനുബന്ധിച്ചുള്ള ദ്വിദിന പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കുളമാവ് ജവഹർ നവോദയ വിദ്യാലയത്തിൽ 28, 29 തീയതികളിൽ നടത്തും. വിക്രം സാരഭായ് അസോസിയേറ്റ് ഡയറക്ടർ ഡോ.വി.അശോകിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ അസോസിയേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ എ.ഷീജ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. ബഹിരാകാശ നേട്ടങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്നതിന് ഉള്ള ഒരു സ്പേസ് എക്സിബിഷനും ഈ ദിവസങ്ങളിൽ നടത്തും. രാവിലെ 11 മുതൽ നാല് …

ലോക ബഹിരാകാശ വാരാഘോഷം, സംസ്ഥാന തല ഉദ്ഘാടനം നടത്തി Read More »

ഈന്തുങ്കൽ ഉലഹന്നാൻ ജോസഫ് അന്തരിച്ചു

തൊമ്മൻകുത്ത്: ഈന്തുങ്കൽ ഉലഹന്നാൻ ജോസഫ്(കുഞ്ഞാപ്പ്-95) നിര്യാതനായി. സംസ്ക്കാരം 27/9/2023 ബുധൻ രാവിലെ 10ന് തൊമ്മൻകുത്ത് സെൻറ് തോമസ് പള്ളിയിൽ. ഭാര്യ മറിയക്കുട്ടി നെയ്യശ്ശേരി അത്തിക്കൽ കുടുംബാംഗം. മക്കൾ: എൽസി, മേരി, മേഴ്സി, ബേബി, സോജൻ, ഷൈനി. മരുമക്കൾ: ജോയി കൊമ്പനാത്തോട്ടം(പരിയാരം), ജോയി കാഞ്ഞിരത്തിങ്കൽ(കരിമണ്ണൂർ), ജോർജ്ജ് കരോട്ടുമലയിൽ(തൊമ്മൻകുത്ത്) ജോർജീന കാഞ്ഞിരത്തിങ്കൽ(കരിമണ്ണൂർ), ബിന്ദു കൊട്ടാരത്തിൽ(ചീനിക്കുഴി), ജോസഫ് കല്ലിങ്കകുടിയിൽ(ആലക്കോട്)

പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തിലെ പാരമ്പര്യ വൈദ്യന്മാരെ പരി​ഗണിക്കണം; കെ.പി.ജി.എസ്

തൊടുപുഴ: പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തയും പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണിശു പണിക്കർ ​ഗണക സഭ പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കേരളത്തിൽ പത്തു ലക്ഷത്തോളം ആളുകൾ കണിശുപണിക്കർ ​ഗണക സമു​ദായങ്ങളിൽ ഉണ്ട്. പ്രധാനമന്ത്രി പ്രഖ്യാപിച്ച പി.എം.വിശ്വകർമ്മ പദ്ധതിയിൽ കേരളത്തിലെ ​ഗണക(കണിശു, കണിയാർ, കളരിപണിക്കർ) സമുദായത്തിൽപ്പെട്ട ആയൂർവ്വേദ പാരമ്പര്യ വൈദ്യന്മാരെയും ആയുർവേദ മരുന്ന് ചെടികൾ കൃഷി ചെയ്യുന്ന കർഷകരെയും ഉൾപ്പെടുത്തണമെന്നാണ് കെ.പി.ജി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. ​ഗണക സമുദായത്തിൽ ഉൾപ്പെട്ട ആൾക്കാരുടെ കുലത്തൊഴിൽ ആയിരുന്നു പാരമ്പര്യ വൈദ്യം. ഇന്ന് ഭൂമിയിൽ നിന്നും …

പി.എം വിശ്വകർമ്മ പദ്ധതിയിൽ ​ഗണക സമുദായത്തിലെ പാരമ്പര്യ വൈദ്യന്മാരെ പരി​ഗണിക്കണം; കെ.പി.ജി.എസ് Read More »

പോളണ്ടിൽ അപകടത്തിൽ മരിച്ച കോടിക്കുളം സ്വദേശി പ്രവീൺ ജോളിയുടെ സംസ്ക്കാരം തിങ്കളാഴ്ച

കോടിക്കുളം:പോളണ്ടിൽ വാഹനാപകടത്തിൽ മരണമടഞ്ഞ കോടിക്കുളം പുളിനിൽക്കും കാലായിൽ ജോളി ജോസഫിന്റെ മകൻ പ്രവീൺ ജോളി (27 ) യുടെ സംസ്ക്കാരം 25 നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞു 2 .30 നു വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോടിക്കുളം സെൻറ് ആൻസ് പള്ളിയിൽ നടക്കും .തിങ്കളാഴ്ച രാവിലെ ഭൗതിക ശരീരം വസതിയിൽ കൊണ്ടുവരും .സെപ്റ്റംബർ 11ന് പോളണ്ടിൽ വച്ചുണ്ടായ കാറപകടത്തിലാണ് മരണം സംഭവിച്ചത് . ആറുമാസം മുൻപാണ് പ്രവീൺ പോളണ്ടിൽ എത്തിയത് . ജോലി സ്ഥലത്തേയ്ക്ക് പോകുമ്പോളാണ് അപകടം . …

പോളണ്ടിൽ അപകടത്തിൽ മരിച്ച കോടിക്കുളം സ്വദേശി പ്രവീൺ ജോളിയുടെ സംസ്ക്കാരം തിങ്കളാഴ്ച Read More »

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ

കട്ടപ്പന: ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് 7.41 ലക്ഷം രൂപയുടെ പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റ കേസിൽ രണ്ട്‌ കെ.എസ്.യു പ്രവർത്തകരെയും ആക്രി വ്യാപാരിയെയും റിമാൻഡു ചെയ്‌തു. ഐ.ടി.ഐയിലെ കെ.എസ്‌.യു പ്രവർത്തകരായ കൊച്ചുകാമാക്ഷി എം.കെ പടി പ്ലാന്തറയ്ക്കൽ ആദിത്യൻ(22), എഴുകുംവയൽ കുരിശുമൂട് കപ്പലുമാക്കൽ അലൻ(19), ഇരട്ടയാറിൽ ആക്രി വ്യാപാരം നടത്തുന്ന പാറക്കോണത്ത് രാജേന്ദ്രൻ(59) എന്നിവരെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്‌തത്. മൂന്ന് എച്ച്.പിയുടെ നാല് ത്രീഫേസ് മോട്ടോറുകൾ, 77 കിലോ വരുന്ന അഞ്ച് ഇരുമ്പ് ദണ്ഡുകൾ, ലെയ്ത്ത് …

കട്ടപ്പന ഗവ. ഐ.ടി.ഐ കൊളേജിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന പഠന സാമഗ്രികൾ മോഷ്ടിച്ച് വിറ്റു, കെ.എസ്.യു പ്രവർത്തകർ റിമാന്റിൽ Read More »

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കളക്ടർ കൈമാറി

ഇളംദേശം: ബ്ലോക്ക് പഞ്ചായത്ത്, വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ നിരാലംബരായ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി കുടുംബത്തിന് ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് കൈമാറി. സിബി ജേക്കബ് പടർന്നമാക്കലിനും കുടുംബത്തിനും ആണ് വീട് നിർമാണത്തിന് സ്ഥലം ലഭിച്ചത്. സൗജന്യമായി മൂന്ന് സെന്റ് സ്ഥലം നൽകിയ ജിജി മഞ്ചക്കുന്നിലിനെയും കുടുംബത്തെയും യോഗത്തിൽ വച്ച് കളക്ടർ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന കർഷക ജ്യോതി അവാർഡ് …

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി; ഭവന നിർമ്മാണത്തിന് മൂന്ന് സെന്റ് സ്ഥലത്തിന്റെ ആധാരം കളക്ടർ കൈമാറി Read More »

കരിമണ്ണൂരിൽ യു.ഡി.എഫ് അട്ടിമറി; ലിയോ കുന്നപ്പിള്ളി വൈസ് പ്രസിഡന്റ്

കരിമണ്ണൂർ: ​ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ജനാധിപത്യ കേരള കോൺ​ഗ്രസ് പ്രതിനിധിയായിരുന്ന ലിയോ കുന്നപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ സി.പി.ഐയിലെ സന്തോഷ് കുമാറായിരുന്നു എൽ.ഡി.എഫിന്റെ ഔദ്യോ​ഗിക സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പ് സമയത്ത് ലിയോ കുന്നപ്പള്ളിയുടെ പേര് യു.ഡി.എഫ് നിർദ്ദേശിക്കുക ആയിരുന്നു. ലിയോ കുന്നപ്പിള്ളിക്ക് ഏഴ് വോട്ടുകളും സന്തോഷ് കുമാറിന് ആറ് വോട്ടുകളും ലഭിച്ചു. മുമ്പ് യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിലെത്തിയ ഡി.ദേവസ്യക്ക് കൂറുമാറ്റ നിരോധന നിയമ പ്രകാരം വോട്ട് ചെയ്യാനായില്ല. ലിയോ കുന്നപ്പിള്ളി എൽ.ഡി.എഫിനെ വഞ്ചിച്ചു എന്നാരോപിച്ച് ഒരു …

കരിമണ്ണൂരിൽ യു.ഡി.എഫ് അട്ടിമറി; ലിയോ കുന്നപ്പിള്ളി വൈസ് പ്രസിഡന്റ് Read More »

റസാക്ക് ചൂരവേലിയ്ക്ക് എതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും സി.പി.ഐ ജില്ലാ നേതാക്കൾ പിന്തിരി.ണം; ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ്

തൊടുപുഴ: അതിജീവന പോരാട്ട വേദി ഇടുക്കിയുടെ ചെയർമാനും ഇടുക്കി ലാൻഡ് ഫ്രീഡം മൂവ്മെന്റിന്റെ ജനറൽ കൺവീനറുമായ റസാക്ക് ചൂരവേലിയ്ക്ക് എതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും ആരോപണങ്ങളിൽ നിന്നും സിപിഐയുടെ ജില്ലാ നേതാക്കൾ പിന്തിരിയണമെന്ന് ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനെതിരെ നടത്തുന്നതാണെന്ന് പറയപ്പെടുന്ന കാൽനട പ്രചരണ ജാഥയിൽ സി.പി.ഐയുടെ ഇടുക്കി ജില്ലാ നേതാക്കൾ ഇടുക്കിജില്ലയിലെ ജനങ്ങളുടെ നിർദ്ദേശങ്ങൾ ജന പ്രതിനിധികളെ അറിയിച്ചതിനെ വിമർശിച്ചുകൊണ്ട് വിദ്വേഷ പ്രസംഗം നടത്തുകയായിരുന്നു. ജനങ്ങൾക്ക് …

റസാക്ക് ചൂരവേലിയ്ക്ക് എതിരെ നടത്തുന്ന അക്രമണ ആഹ്വാനങ്ങളിൽ നിന്നും സി.പി.ഐ ജില്ലാ നേതാക്കൾ പിന്തിരി.ണം; ഇടുക്കി ലാന്റ് ഫ്രീഡം മൂവ്മെന്റ് Read More »

കെ ജെ തോമസ് കുന്നംകോട്ട്. നിര്യാതനായി

മുട്ടം: കുന്നംകോട്ട് കെ ജെ തോമസ് (81 , കരിംകുന്നം സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾറിട്ട .അധ്യാപകൻ) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 21 .09 .2023 (വ്യാഴം) ഉച്ചകഴിഞ്ഞ് 2. 30ന് സ്വവസതിയിൽ ആരംഭിച്ച് മുട്ടം സിബിഗിരി പള്ളിയിൽ .. ഭാര്യ തെയ്യാമ്മ തോമസ് മേലുകാവ് (ഇടമറുക്) കലയത്തിനാൽ കുടുംബാംഗം. മക്കൾ: ഡെന്നി തോമസ്, ദീപ, രൂപ (എസ് ബി ഐ മരങ്ങാട്ടുപിള്ളി) മരുമക്കൾ: സിജിമോൾ മണിയംകോട്ട് ഇടയത്ത്. (ആരക്കുന്നം) സിബിച്ചൻ ജോസ് മണ്ണൂർ (മുട്ടം), ജിം തോമസ് …

കെ ജെ തോമസ് കുന്നംകോട്ട്. നിര്യാതനായി Read More »

അരിക്കൊമ്പൻ ഇനി കേരളത്തിലേക്ക് വരില്ല; മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ

ചെന്നൈ: അരിക്കൊമ്പൻ കേരളത്തിലേക്ക് വരില്ലെന്ന് കളക്കാട് മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ. നെയ്യാറിന് 65 കിലോമീറ്റർ അകലെയാണ് ഇപ്പോൾ അരിക്കൊമ്പന് ഉള്ളത്. ഒരു ദിവസം 10 കിലോമീറ്റർ സഞ്ചരിക്കുന്നുണ്ട്. അരിക്കൊമ്പനിപ്പോൾ മദപ്പാടിലാണ്. അപ്പർ കോതയാറിലേക്ക് തിരികെ പോകാൻ സാധ്യതയുണ്ട്, അരികൊമ്പനൊപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് അക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നും സ്ഥിരീകരിച്ചു. മഞ്ചേരിയിൽ വീട് നശിപ്പിച്ചു, വാഴകൃഷി നശിപ്പിച്ചു. തൊട്ടടുത്ത് റേഷൻ കട ഉണ്ടായിട്ടും അരിക്കൊമ്പൻ …

അരിക്കൊമ്പൻ ഇനി കേരളത്തിലേക്ക് വരില്ല; മുണ്ടൻതുറൈ ഡെപ്യൂട്ടി ഡയറക്ടർ വൈൽഡ് ലൈഫ് വാർഡൻ Read More »

ഉദയ ഫോട്ടോസ് ഉടമ മഠത്തിക്കണ്ടത്തിൽ എം.പി.ജോസഫ് നിര്യാതനായി

തൊടുപുഴ: ഉദയ ഫോട്ടോസ് ഉടമ മടത്തിക്കണ്ടം മഠത്തിക്കണ്ടത്തിൽ എം.പി.ജോസഫ്(കുട്ടിയച്ചൻ – 67) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ 21/9/2023 വ്യാഴം ഉച്ചകഴിഞ്ഞ് 2.30ന് വസതിയിൽ ആരംഭിച്ച് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ നിർമ്മല വാഴക്കുളം മുണ്ടയ്ക്കൽ കുടുംബാ​ഗം. മക്കൾ: ലിയ, ലീന. മരുമകൻ: സിജോ നമ്പ്യാപറമ്പിൽ(വാഴക്കുളം).

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ്

ഇടുക്കി: തൊടുപുഴയിൽ 11കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പെൺകുട്ടിയുടെ രണ്ടാനമ്മയാണെന്ന് പൊലീസ്. സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. രണ്ടു ദിവസം മുൻപാണ് സമൂഹ മാധ്യമത്തിൽ ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിൽ അറിയിക്കുന്നത്. തുടർന്ന് പെൺകുട്ടിയും വല്യമ്മയും പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. കേസായെന്നറിഞ്ഞതോടെ പോസ്റ്റ് അപ്രതീക്ഷമായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിതാവിനെയാണ് പൊലീസ് ആദ്യം സംശയിച്ചത്. എന്നാൽ ഇയാൾക്ക് അത്തരത്തിൽ ഫേയ്സ്ബുക്ക് ഐഡികളില്ലെന്ന് മനസ്സിലായി. …

11കാരിയെ വിൽക്കാനുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട സംഭവം; പ്രതി രണ്ടാനമ്മയെന്ന് പൊലീസ് Read More »