Timely news thodupuzha

logo

Month: October 2023

ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി.

തൊടുപുഴ : ഗാന്ധി ജയന്തിയോടനുബന്ധിച്ച് ആൾകേരളാ ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ തൊടുപുഴ സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി. ഉത്ഘാടന യോഗത്തിൽ യൂണീറ്റ് പ്രസിഡന്റ് അജിത് എൻ പി അദ്ധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് ജോർജ്ജ് ജോസഫ് സ്വാഗതം പറഞ്ഞു. തൊടുപുഴ ഡിപ്പോ ഇൻചാർജ്ജ് കൺട്രോൾ ഇൻസ്പെക്ടർ കെ കെ സന്തോഷ് ഉത്ഘാടനം ചെയ്തു. ഇൻസ്പെക്ടർ അബ്ദുൽ ഗഫൂർ യൂണിറ്റ് സെക്രട്ടറി ഷാജി യു എസ് ജില്ലാ പ്രസിഡന്റ് കെ.എം …

ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ കെ എസ് ആർ ടി സി ബസ്സുകൾ കഴുകി വൃത്തിയാക്കി. Read More »

ശുചിത്വബോധം ചെറുപ്പം മുതല്‍ ഉണ്ടാകണം  : മന്ത്രി റോഷി അഗസ്റ്റിന്‍

ശുചിത്വബോധവും ധാര്‍മികതയും ചെറുപ്പം മുതല്‍ ഉണ്ടാകേണ്ടതുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഗാന്ധിജയന്തി വാരാഘോഷവും മാലിന്യ മുക്തം നവകേരളം കാമ്പയ്ന്‍ ജില്ലാ തല ഉദ്ഘാടനവും കളക്ടറേറ്റില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  സ്‌കൂളുകളിലും മറ്റു സ്ഥാപനങ്ങളിലും തീവ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. കുട്ടികളാണ് വരുംതലമുറയ്ക്കുള്ള മാതൃക. ശുചിത്വമുള്ളൊരു നാടിനായി, മാലിന്യമുക്തമായ നവകേരളത്തിനായി നമുക്ക് ഒരുമിച്ചു പ്രവര്‍ത്തിക്കാം. നമ്മളാണ് മാറ്റം എന്ന് തിരിച്ചറിഞ്ഞ് നാടിന്റെ മാറ്റത്തിനായി  പ്രയത്‌നിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കളക്ടറേറ്റ് വളപ്പിലെ ഗാന്ധി പ്രതിമയില്‍  മന്ത്രി , ജില്ലാ …

ശുചിത്വബോധം ചെറുപ്പം മുതല്‍ ഉണ്ടാകണം  : മന്ത്രി റോഷി അഗസ്റ്റിന്‍ Read More »

ലോക മാനസികാരോഗ്യ വാരാഘോഷം തൊടുപുഴയിൽ

പൈങ്കുളം: Inspire 2023- ലോക മാനസിക ആരോഗ്യദിനത്തോട് അനുബന്ധിച്ച് എസ്. എച്ച്. ഹോസ്പിറ്റൽ പൈങ്കുളത്തു ഒരാഴ്ച നീണ്ടുനിൽക്കുന്ന വാരാഘോഷ പരിപാടികൾക്ക് തുടക്കമാകുന്നു. ഒക്ടോബർ മൂന്നാം തീയതി രാവിലെ 9:30 മണിക്ക് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടക്കുന്ന ഫ്ലാഷ് മോബിന്റെയും ബോധവത്കരണ പരിപാടിയുടെയും ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ സനീഷ് ജോർജ് നിർവഹിക്കുകയും അതിനുശേഷം ഹോസ്പിറ്റലിൽ വാരാചരണത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോസി അഗസ്റ്റിൻ നിർവഹിക്കുകയും ഡോ. ഡാനി വിൻസെന്റ് …

ലോക മാനസികാരോഗ്യ വാരാഘോഷം തൊടുപുഴയിൽ Read More »

നിയമന കോഴക്കേസ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ്

തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട നിയമന കോഴക്കേസിൽ അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ്. ഇരുവരെയും പ്രതി ചേർത്തു കൊണ്ടുള്ള റിപ്പോർട്ട് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ സമർപ്പിക്കും. ഇരുവരും പണം വാങ്ങിയതിന്‍റെതെളിവ് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ ഓഫിസുമായി ബന്ധപ്പെട്ട കോഴക്കേസിൽ ഇതു വരെ ആരെയും പ്രതി ചേർത്തിരുന്നില്ല. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. മലപ്പുറം സ്വദേശി ഹരിദാസന്‍റെ മരുമകളുടെ ഡോക്റ്റർ നിയമനത്തിനായി ഇടനിലക്കാരനായ അഖിൽസജീവും മന്ത്രിയുടെ പേഴ്സണൽ …

നിയമന കോഴക്കേസ്; അഖിൽ സജീവിനെയും ലെനിനെയും പ്രതി ചേർത്ത് കന്‍റോൺമെന്‍റ് പൊലീസ് Read More »

സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി

എറണാകുളം: സ്ത്രീകളിൽ വർധിക്കുന്ന സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാൻ വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 30 വയസിൽ മുകളിലുള്ള ഏഴ് ലക്ഷം പേർക്ക് കാൻസറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ സാധ്യത സ്താർബുദത്തിനാണ്. സെർവിക്കൽ കാൻസറും വർധിക്കുന്നതായാണ് കണക്കുകൾ നൽകുന്ന സൂചന. കാൻസറിനെ ചെറുക്കുന്നതിന് ശക്തമായ ഇടപെടലുകളാണ് കേരളം നടത്തിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം ജനറൽ ആശുപത്രിയുടെ പുതിയ കാൻസർ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു …

സെർവിക്കൽ കാൻസർ; വികസിത രാജ്യങ്ങളുടെ മാതൃകയിൽ വാക്‌സിനേഷൻ, സംസ്ഥാനത്തും ആരംഭിക്കും; മുഖ്യമന്ത്രി Read More »

ചണ്ഡീഗഡിൽ കാണാതായ 3 സഹോ​ദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളിൽ

ചണ്ഡീഗഡ്: കാണാതായ മൂന്ന് സഹോ​ദരിമാരുടെ മൃതദേഹം വീട്ടിലുണ്ടായിരുന്ന ഇരുമ്പുപെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തി. ജലന്ധറിലെ കാൺപൂരിലാണ് സംഭവം. അമൃത(9), ശക്തി(7), കാഞ്ചൻ(4) തുടങ്ങിയ പെണകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇവരെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിൽ പെട്ടിയെടുത്തപ്പോഴാണ് മൃതദേഹം കാണുന്നത്. അമിതഭാരം കാരണം തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളായ മാതാപിതാക്കൾക്ക് 5 മക്കളാണുള്ളത്. പെൺകുട്ടികളുടെ അച്ഛന്റെ മദ്യപാന ശീലം കാരണം വീടൊഴിയാൻ …

ചണ്ഡീഗഡിൽ കാണാതായ 3 സഹോ​ദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളിൽ Read More »

ഷാരോൺ വധക്കേസ് കന്യാകുമാരി ജെ.എഫ്.എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി

ന്യൂഡൽഹി: കഷായത്തിൽ കീടനാശിനി കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ കന്യാകുമാരി ജെ.എഫ്.എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ 25നാണ് ഷാരോൺ വധക്കേസിൽ അറസ്റ്റിലായ ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം നൽകിയത്. ജയിൽ മോചിതയായതിനു പുറകേയാണ് ഗ്രീഷ്മ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.‌ 2022 ഒക്റ്റോബർ 14ന് പളുകലിലുള്ള ഗ്രീഷ്മയുടെ വീട്ടിൽ എത്തി മടങ്ങിയതിനു പുറകേയാണ് ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പത്. ചികിത്സയിൽ തുടരുന്നതിനിടെ ഷാരോൺ മരണപ്പെട്ടു.തുടർന്നുള്ള അന്വേഷണത്തിലാണ് ഷാരോണുമായി അടുപ്പമുണ്ടായിരുന്ന ഗ്രീഷ്മയ്ക്ക് …

ഷാരോൺ വധക്കേസ് കന്യാകുമാരി ജെ.എഫ്.എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി Read More »

മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മൊയ്സു തെരഞ്ഞെടുക്കപ്പെട്ടു

മാലെ: മാലദ്വീപ് പ്രസിഡന്റായി പീപ്പിൾസ്‌ നാഷണൽ കോൺഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് മൊയ്സു(45) തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിനെ 54.06 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ശനിയാഴ്ച നടന്ന രണ്ടാംവട്ട തെരഞ്ഞെടുപ്പിലൂടെ മൊയ്സു അധികാരത്തിലേറുന്നത്. രാജ്യത്തെ 2,82,000 സമ്മതിദായകരില്‍ 85 ശതമാനവും വോട്ട് രേഖപ്പെടുത്തി. വിജയം രാജ്യത്തിന്റെ മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനും പരമാധികാരം ഉറപ്പാക്കുന്നതിനുമാണെന്ന് മൊയ്സു പ്രതികരിച്ചു. മാലെ ​ഗവര്‍ണറും മുന്‍ മന്ത്രിയുമായിരുന്ന മൊയ്സു ചൈന അനുകൂല നേതാവാണെന്ന്‌ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. അഴിമതിക്കേസില്‍ തടവിലായ മൊയ്സുവിന്റെ ഉപദേശകന്‍ …

മാലദ്വീപ് പ്രസിഡന്റായി മുഹമ്മദ് മൊയ്സു തെരഞ്ഞെടുക്കപ്പെട്ടു Read More »

യു.പിയിൽ വസ്തു തർക്കം; ആറു പേരെ വെടിവെച്ചു കൊലപ്പടുത്തി

ലഖ്നൗ: ഉത്തർപ്രദേശിൽ വസ്തുവിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ആറു പേരെ വെടിവെച്ചു കൊന്നു. രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കമാണ് 6 പേരുടെ മരണത്തിൽ കലാശിച്ചത്. മരിച്ചവരിൽ രണ്ട് കുട്ടികളും സ്ത്രീയും മുൻ ജില്ലാ പഞ്ചായത്തം​ഗവും ഉൾപ്പെടുന്നു. യുപിയിലെ ദോരിയ ജില്ലയിൽ രാവിലെയാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേരും ഒരു കുടുംബത്തിലെയാണ്. മുൻ പഞ്ചായത്തം​ഗമായ പ്രേം യാദവും പ്രദേശവാസിയായ സത്യപ്രകാശ് ദുബെയുമായി വസ്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. തിങ്കൾ രാവിലെ ഇവർ തമ്മിൽ വഴക്കുണ്ടാവുകയും സത്യപ്രകാശ് യാദവിനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ ജനക്കൂട്ടം …

യു.പിയിൽ വസ്തു തർക്കം; ആറു പേരെ വെടിവെച്ചു കൊലപ്പടുത്തി Read More »

പൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് അപകടം, ഒരാളെ കാണാതായി

പൊന്നാനി: പുതുപൊന്നാനി പുഴയിൽ വഞ്ചി മറിഞ്ഞ് ഒരാളെ കാണാതായി. കടവനാട് തെരുവത്ത് വീട്ടിൽ ഫൈസലിനെയാണ് കാണാതായത്. വഞ്ചിയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പൊലീസും നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ഫൈസലിനായി തിരച്ചിൽ നടത്തുകയാണ്.

നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ജാർഖണ്ഡ്ന് മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുതിന്റെ ഫലമായാണ് മഴ തുടരാൻ സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും ഇന്ന് ഇടിയോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നുമണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ …

നാല് ജില്ലകളിൽ യെല്ലോ അലർട്ട് Read More »

പൊതുജനാരോ​ഗ്യം; കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി

എറണാകുളം: പൊതുജനാരോ​ഗ്യ രം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം ജനറൽ ആശുപത്രി കാൻസർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ​ഹിച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. പൊതുജനാരോ​ഗ്യകേന്ദ്രമെന്ന നിലയ്ക്ക് മുമ്പ് തന്നെ എറണാകുളം ജനറൽ ആശുപത്രി മികവുപുലർത്തിയിരുന്നുവെന്നും അതിന് ആക്കം കൂട്ടുന്നതാണ് പുതിയ കാൻസർ സെന്ററെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ ആരോ​ഗ്യ മുന്നേറ്റങ്ങൾക്ക് കുതിപ്പേകുന്നതാണ് പുതിയ സെന്റർ. പൊതുജനാരോ​ഗ്യരം​ഗത്ത് കേരളം വലിയ തോതിലുള്ള മുന്നേറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. സർക്കാർ അവയെ മെച്ചപ്പെടുത്തുകയും വിപുലമാക്കുകയും ചെയ്യുന്നുണ്ട്. …

പൊതുജനാരോ​ഗ്യം; കേരളം വലിയ തോതിലുള്ള മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി Read More »

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.കെ.കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസിൽ സി.പി.ഐ.എം സംസ്ഥാന സമിതി അംഗം എം.കെ.കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ്. സ്വത്തു വിവരങ്ങൾ ഹാജരാക്കണമെന്ന് ഇ.ഡി ആവശ്യപ്പെട്ടു. കുടുംബത്തിൻറെയും സ്വത്തു വിവരങ്ങൾ സംബന്ധിച്ച രേഖകൾ ഹാജരാക്കണെന്ന് നിർദേശം. വ്യാഴാഴ്ചയ്ക്കുള്ളിൽ രേഖകൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് നൽകിയിട്ടുള്ളത്. ബാങ്ക് ബാലൻസ്, നിക്ഷേപങ്ങൾ, ഭൂമിയും മറ്റു ആസ്തികളും, കഴിഞ്ഞ 10 വർഷത്തിനിടെ ആർജ്ജിച്ച സ്വത്തു വിവരങ്ങൾ തുടങ്ങിയവയുടെ രേഖകൾ ഹാജരാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. എന്നാൽ എം.കെ.കണ്ണനോട് ഇതുവരെ ഹാജരാകാൻ ആവശ്യപ്പെട്ടതായി വിവരമില്ല. …

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.കെ.കണ്ണന് വീണ്ടും ഇ.ഡി നോട്ടീസ് Read More »

ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കലം കൂടി. 3000 മീറ്റര്‍ റോളര്‍ സ്‌കേറ്റിങ് പുരുഷ, വനിതാ വിഭാഗം ടീമിനത്തിലാണ് ഇന്ത്യ വെങ്കലം നേടിയത്. സഞ്ജന ബത്തുല, കാർത്തിക ജഗദീശ്വരൻ, ഹീരൽ സാധു, ആരതി കസ്തൂരി രാജ് എന്നിവരടങ്ങുന്നതാണ് ഇന്ത്യയുടെ വനിതാ റോളർ സ്കേറ്റിംഗ് ടീം. 4: 43.861 സമയം കൊണ്ടാണ് ഇന്ത്യൻ വനിതകൾ മത്സരം പൂർത്തിയാക്കിയാക്കിയത്. വനിതാ ടീം ഇനത്തില്‍ ചൈനയ്ക്കാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ റോളര്‍ സ്‌കേറ്റിങ് ഇനത്തില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് പുരുഷ …

ഇന്ത്യയ്ക്ക് 2 വെങ്കലം കൂടി Read More »

400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിട്ട് വിദ്യ രാംരാജ്

ഹാങ്ങ്ചൗ: ഏഷ്യൻ ​ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിദ്യ രാംരാജിന് ദേശീയ റെക്കോർഡ്. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ പിടി ഉഷ കുറിച്ച റെക്കോർഡിനൊപ്പമെത്തി വിദ്യ രാംരാജ്. ഏഷ്യൻ ഗെയിംസ് ഹർഡിൽസിൽ യോ​ഗ്യതാ റൗണ്ടിൽ 55.42 സെക്കൻറുകൊണ്ട് ഇന്ത്യൻ താരം ഫിനിഷിങ് പോയിൻറിലെത്തിയത്. ഇതോടെ 1984ൽ ലൊസാഞ്ചലസിൽ പി ടി ഉഷ സൃഷ്ടിച്ച റെക്കോർഡിനൊപ്പമാണ് 25കാരിയായ വിദ്യാ രാംരാജ് എത്തിയത്. ഫിറ്റ്നസിലും ഒന്നാമതെത്തിയ വിദ്യാ രാംരാജ് 400 മീറ്റർ ഹർഡിൽസിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയ്ക്ക് മെഡൽ …

400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡിട്ട് വിദ്യ രാംരാജ് Read More »

സ്വർണവില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ച‍യായി സ്വർണവിലയിൽ ഇടിവ്. ഇന്ന്(02/10/2023) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വർണത്തിന്‍റെ വില 42,560 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ മാസം 20 മുതല്‍ സ്വര്‍ണവില കുറഞ്ഞ് വരുന്നതായാണ് കാണുന്നത്. 20ന് 44,160 രൂപയായിരുന്നു സ്വര്‍ണവില. 12 ദിവസത്തിനിടെ വിലയില്‍ 1600 രൂപയാണ് ഇടിഞ്ഞത്.

ക്രൈസ്‌തവ ദമ്പതികളുടെ കുട്ടിയുടെ ജന്മദിനാഘോഷം തടഞ്ഞു ഡൽഹി പൊലീസ്‌, നടപടി മതപരിവർത്തനമെന്ന വ്യാജ സന്ദേശത്തെ തുടർന്ന്

ന്യൂഡൽഹി: മതപരിവർത്തനം നടക്കുന്നുവെന്ന സന്ദേശത്തെ തുടർന്ന്‌ ഡൽഹി പൊലീസ്‌ ക്രൈസ്‌തവ ദമ്പതികളുടെ കുട്ടിയുടെ ജന്മദിനാഘോഷം തടഞ്ഞു. ഡൽഹി വസീറാബാദിൽ വെള്ളിയാഴ്‌ചയാണ്‌ സംഭവം. സ്വകാര്യ ഹോട്ടലിന്റെ ഹാളിൽ മതപരിവർത്തനം നടക്കുന്നു എന്നായിരുന്നു വസീറാബാദ്‌ സ്‌റ്റേഷനിൽ വൈകിട്ട്‌ ലഭിച്ച സന്ദേശം. ഇവിടെ ആറുവയസ്സുള്ള കുട്ടിയുടെ ജന്മദിനാഘോഷവും മറ്റൊരു കുട്ടിയുടെ പേരിടൽ ചടങ്ങും നടക്കുന്നുണ്ടായിരുന്നു.ഹാളിനുള്ളിൽ അറുപതോളം പേരുണ്ടായിരുന്നു. മത പരിവർത്തനമെന്ന പ്രചാരണത്തെ തുടർന്ന്‌ തീവ്രഹിന്ദുത്വ വാദികളും പരിസരത്ത്‌ തടിച്ചുകൂടി. തുടർന്ന്‌, ജന്മദിനാഘോഷം നിർത്തിവയ്‌ക്കാൻ ആവശ്യപ്പെട്ട പൊലീസ്‌ ഇവിടെനിന്ന്‌ ആറുപേരെ കസ്റ്റഡിയിലെടുത്തു. എന്നാൽ, …

ക്രൈസ്‌തവ ദമ്പതികളുടെ കുട്ടിയുടെ ജന്മദിനാഘോഷം തടഞ്ഞു ഡൽഹി പൊലീസ്‌, നടപടി മതപരിവർത്തനമെന്ന വ്യാജ സന്ദേശത്തെ തുടർന്ന് Read More »

കോഴിക്കോട് ഭാര്യയെയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോടഞ്ചേരിയിൽ യുവതിയെയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണ്യാത എന്നിവർക്കാണ് വെട്ടേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇന്നു രാവിലെ ആറുമണിയോടെയായിരുന്നു ആക്രമണം. സംഭവത്തിനു ശേഷം പ്രതി ഷിബു ഒളിവിൽ പോയി. കുറച്ചുനാളായി പ്രശ്നങ്ങളുള്ളതിനാൽ ഷിബുവും ബിന്ദുവും അകന്നു കഴിയുകയാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്. ഇന്ന് രാവിലെയോടെ വീടിനു സമീപമെത്തി ഒളിച്ചിരുന്ന ഇയാൾ ബിന്ദുവിനെയും അമ്മയേയും ആക്രമിക്കുകയായിരുന്നു. ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തിൽ ഉണ്ണ്യാതയുടെ ഒരു കൈവിരൽ അറ്റുപോയി. …

കോഴിക്കോട് ഭാര്യയെയും അമ്മയേയും വെട്ടിപ്പരിക്കേൽപ്പിച്ചു Read More »

ഇന്റർനെറ്റ് നിരോധനം ആറാം തീയതിവരെ നീട്ടി മണിപ്പൂർ സർക്കാർ

ഇംഫാൽ: മണിപ്പൂരിലെ ഇന്റർനെറ്റ് നിരോധനം സർക്കാർ ഒക്ടോബർ ആറുവരെ നീട്ടി. സെപ്തംബർ 26നാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്. മെയ്‌തി വിഭാഗക്കാരായ രണ്ട്‌ വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ്‌ അറസ്‌റ്റു ചെയ്ത് സി.ബി.ഐക്ക്‌ കൈമാറിയതിന് പിന്നാലെയാണ് ഇന്റർനെറ്റ് നിരോധനം നീട്ടിയത്. അതേസമയം അറസ്‌റ്റിലായ നാലു പേരെയും വിമാന മാർഗം ഗുവാഹത്തിയിലേക്ക്‌ മാറ്റി. മെയ്‌തി വിദ്യാർത്ഥികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സ്‌ത്രീകളും രണ്ട്‌ പുരുഷൻമാരുമാണ്‌ അറസ്‌റ്റിലായിട്ട് ഉള്ളത്‌. ചോദ്യം ചെയ്യുന്നതിനായി കസ്‌റ്റഡിയിൽ എടുത്തിട്ടുള്ള വിദ്യാർത്ഥികൾ പെൺകുട്ടികളാണ്‌. പോമിൻലുൻ ഹാവോകിപ്‌, …

ഇന്റർനെറ്റ് നിരോധനം ആറാം തീയതിവരെ നീട്ടി മണിപ്പൂർ സർക്കാർ Read More »

പുതുക്കിയ ട്രെയിൻ സമയക്രമം പ്രാബല്യത്തിൽ വന്നു

തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ പുതുക്കിയ തീവണ്ടി സമയക്രമം ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ വന്നു. മെമുവിന്റെ സമയ ക്രമത്തിൽ വന്നതാണ്‌ പ്രധാന മാറ്റം. മെമുവിന്റെ സമയത്തിൽ വന്ന മാറ്റം സ്ഥിരം യാത്രക്കാർക്ക്‌ ആശ്വാസമാണ്‌. പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ – എറണാകുളം മെമു ഷൊർണൂരിൽനിന്ന്‌ പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശൂർ വിടുന്ന മെമു രാവിലെ 7.07ന് എറണാകുളം ടൗൺ സ്‌റ്റേഷനിലെത്തും. വൈകിട്ട് മടക്കയാത്രയ്ക്കുള്ള ബംഗളൂരു എക്‌സ്‌പ്രസിന്റെ സമയത്തിലും മാറ്റമുണ്ട്. 5.42ന് എറണാകുളം ടൗൺ …

പുതുക്കിയ ട്രെയിൻ സമയക്രമം പ്രാബല്യത്തിൽ വന്നു Read More »

സുരേഷ് ഗോപി മത്സരിച്ച മണ്ഡലത്തിൽ ബി.ജെ.പി ഇറക്കിയത്‌ 15 കോടി കുഴൽപ്പണം

തൃശൂർ: കള്ളപ്പണത്തിന്റെ പേരിൽ ജാഥ നയിക്കുന്ന സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ ബി.ജെ.പി ഇറക്കിയത്‌ 15 കോടി കുഴൽപ്പണം. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബി.ജെ.പി സംസ്ഥാന -ജില്ലാ കാര്യാലയങ്ങൾ കുഴൽപ്പണ ഹബ്ബായി. കുഴൽപ്പണക്കടത്ത് സംഘത്തിന് തൃശൂരിൽ താവളമൊരുക്കിയതും ജനങ്ങൾ മറന്നിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സുരേഷ് ഗോപിയുടെ കരുവന്നൂർ ജാഥ നാടകങ്ങൾ കാണുമ്പോൾ തൃശൂരിലെ ജനം മൂക്കത്ത് വിരൽ വയ്ക്കുകയാണ്. മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കവർച്ച കേസിലാണ് ബി.ജെ.പിയുടെ വൻ …

സുരേഷ് ഗോപി മത്സരിച്ച മണ്ഡലത്തിൽ ബി.ജെ.പി ഇറക്കിയത്‌ 15 കോടി കുഴൽപ്പണം Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്നു ജില്ലകളിലാണ് മഞ്ഞ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര/തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ …

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത Read More »

​ഗാന്ധി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരു വെടിയൊച്ചയിൽ നിശബ്ദമാക്കാൻ സാധിക്കുന്നതല്ല ഗാന്ധിജിയുടെ വാക്കുകൾ എന്ന് വർഗീയ രാഷ്ട്രീയത്തിന് ബോധ്യമുണ്ടെന്നും അതിനാൽ ആ വാക്കുകൾ തന്നെ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനാണവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്ര പിതാവിനെ രാഷ്ട്രത്തിന്റെ ഹൃദയത്തിൽ നിന്ന് പറിച്ചെടുക്കാനുള്ള ആസൂത്രിത നീക്കങ്ങൾ ഓരോ ഇന്ത്യക്കാരനെയും അസ്വസ്ഥമാക്കുന്നതാണെന്നും 154-ാം ​ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. ഫെയ്‌സ്‌ബുക്ക് കുറിപ്പിനൽ നിന്നും; ഇന്നു ഗാന്ധി ജയന്തി. സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ …

​ഗാന്ധി ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി Read More »

ഇപിയുടെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം; ഒറ്റപ്പെട്ട ശബ്‌ദമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കരുവന്നൂരിൽ ഇ.പി. ജയരാജന്‍റെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം. കരുവന്നൂരിലെ തട്ടിപ്പിൽ പാർട്ടിക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന ഇപിയുടെ വെളിപ്പെടുത്തൽ ഏറ്റെടുക്കാനോ അത് സംബന്ധിച്ച് പരസ്യ പ്രതികരണത്തിനോ നേതൃത്വം തയാറായിട്ടില്ല. എന്നിരുന്നാലും ഒറ്റപ്പെട്ട ശബ്ദമല്ല ഇപിയുടേതെന്ന വിലയിരുത്തലിലാണ് പാർട്ടി. അതിന്‍റെ പശ്ചാത്തലത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ വിശ്വാസ്യത വീണ്ടെടുക്കുന്നതിന് വീടുകയറി പ്രചാരണം അടക്കമുള്ള നടപടികൾക്കും സർക്കാർ തുടക്കമിട്ടിട്ടുണ്ട്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടമായാൽ അത് ഉണ്ടാക്കാൻ പോവുന്ന ആഘാതത്തെക്കുറിച്ച് തിരിച്ചറിവുള്ള സിപിഎം ഇഡിയുടേത് രാഷ്ട്രീയ പ്രേരിത ഇടപെടലെന്ന ആരോപണം …

ഇപിയുടെ തുറന്നു പറച്ചിലിൽ പുകഞ്ഞ് സിപിഎം; ഒറ്റപ്പെട്ട ശബ്‌ദമല്ലെന്ന് വിലയിരുത്തൽ Read More »

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ്

ന്യൂഡൽഹി: സവര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലക്‌നൗ കോടതിയുടെ നോട്ടീസ്. അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെയുടെ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി. ഭാരത് ജോഡോ യാത്രയ്ക്കിടെ കഴിഞ്ഞവര്‍ഷം മഹാരാഷ്ട്രയില്‍ വച്ച് സവര്‍ക്കെതിരേ നടത്തിയ പരാമര്‍ശത്തിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ്.ഈ വര്‍ഷം ജൂണില്‍ ഇതുമായി ബന്ധപ്പെട്ട് നൃപേന്ദ്ര പാണ്ഡെ സമര്‍പ്പിച്ച ഹര്‍ജി കീഴ്‌ക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് തിരുത്തല്‍ ഹര്‍ജിയിലാണ് സെഷന്‍സ് കോടതിയുടെ നടപടി. സവര്‍ക്കറെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിച്ച രാഹുല്‍ ഗാന്ധി, ബ്രിട്ടീഷുകാരില്‍ നിന്ന് …

സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശം: രാഹുൽ ഗാന്ധിക്ക് ലക്നൗ കോടതിയുടെ നോട്ടീസ് Read More »

ഓ​ർ​മ​യി​ൽ പോ​റ്റി സ​ർ…/കാ​ർ​ട്ടൂ​ണി​സ്റ്റ് സു​ധീ​ർ​നാ​ഥ്

പോ​റ്റി സ​ർ എ​ന്നു വി​ളി​പ്പേ​രു​ള്ള കാ​ർ​ട്ടൂ​ണി​സ്റ്റ് സു​കു​മാ​ർ അ​ന്ത​രി​ച്ചു എ​ന്നു​ള്ള വാ​ക്ക് വാ​ർ​ത്ത​യി​ൽ വ്യ​ക്തി​പ​ര​മാ​യി ഏ​റെ ദുഃ​ഖി​ക്കു​ന്നു. മ​ല​യാ​ള​ഭാ​ഷ​യി​ൽ ഹാ​സ്യ​ത്തി​ന് ഇ​ത്ര​യേ​റെ സം​ഭാ​വ​ന ചെ​യ്ത ഒ​രു വ്യ​ക്തി മ​റ്റൊ​രും ഉ​ണ്ടാ​കി​ല്ല എ​ന്ന​തു തീ​ർ​ച്ച​യാ​ണ്. ചി​രി​വ​ര​യി​ലും സാ​ഹി​ത്യ​ത്തി​ലും സം​സാ​ര​ത്തി​ലും ഹാ​സ്യം അ​ദ്ദേ​ഹം വ​ള​രെ ത​ന്മ​യ​ത്ത​ത്തോ​ടു കൂ​ടി കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. ഹാ​സ്യ​ത്തി​ന്‍റെ മൂ​ന്നു മേ​ഖ​ല​ക​ളി​ലും ഇ​ത്ര​യേ​റെ ഉ​ന്ന​ത​ങ്ങ​ളി​ൽ എ​ത്തി​യ മ​റ്റൊ​രു വ്യ​ക്തി മ​ല​യാ​ള​ത്തി​ൽ ഇ​ല്ല എ​ന്ന് തീ​ർ​ത്തു പ​റ​യാം . ജ​നി​ച്ചു വ​ള​ര്‍ന്ന തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്ന് 84ാം വ​യ​സി​ല്‍ കൊ​ച്ചി​യി​ലേ​ക്കു …

ഓ​ർ​മ​യി​ൽ പോ​റ്റി സ​ർ…/കാ​ർ​ട്ടൂ​ണി​സ്റ്റ് സു​ധീ​ർ​നാ​ഥ് Read More »

50 എം​പി ക്യാ​മ​റ​യ​ട​ക്കം മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യി ലാ​വ ബ്ലേ​സ് പ്രോ 5​ജി

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സ്മാ​ര്‍ട്ട്‌​ഫോ​ണ്‍ ബ്രാ​ന്‍റാ​യ ലാ​വ 12,499 രൂ​പ​യ്ക്ക് മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യി ലാ​വ ബ്ലേ​സ് പ്രോ 5​ജി വി​പ​ണി​യി​ലി​റ​ക്കി.128 ജി​ബി സ്റ്റോ​റേ​ജും 16 ജി​ബി വ​രെ വി​ക​സി​പ്പി​ക്കാ​വു​ന്ന 8 ജി​ബി റാ​മും ഉ​ള്ള ആ​ന്‍ഡ്രോ​യി​ഡ് 13 ബ്ലോ​ട്ട്വെ​യ​ര്‍ ഫ്രീ ​ഒ​എ​സാ​ണ് ബ്ലേ​സ് പ്രോ 5 ​ജി ന​ല്‍കു​ന്ന​ത്. ഒ​ക്റ്റോ​ബ​ർ 3 മു​ത​ല്‍ ലാ​വ​യു​ടെ റീ​ട്ടെ​യി​ല്‍ നെ​റ്റ്‌​വ​ര്‍ക്കി​ലും ആ​മ​സോ​ണി​ലും ല​ഭ്യ​മാ​കും. നി​റം മാ​റു​ന്ന ബാ​ക്ക് പാ​ന​ല്‍ ഫീ​ച്ച​ര്‍ ചെ​യ്യു​ന്ന ഈ ​സ്മാ​ര്‍ട്ട്ഫോ​ണ്‍ സ്റ്റാ​റി നൈ​റ്റ്, റേ​ഡി​യ​ന്‍റ് പേ​ള്‍ എ​ന്നീ …

50 എം​പി ക്യാ​മ​റ​യ​ട​ക്കം മി​ക​ച്ച ഫീ​ച്ച​റു​ക​ളു​മാ​യി ലാ​വ ബ്ലേ​സ് പ്രോ 5​ജി Read More »

ആൾ ഇൻഡ്യാ എൽ.ഐ.സി. ഏജന്റ് സ് ഫെഡറേഷൻ 14-ാം ദേശീയ സമ്മേളനം ഗോവ പനാജിയിൽ

 തൊടുപുഴ:   ആൾ ഇൻഡ്യാ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷന്റെ 14-ാം ദേശീയ സമ്മേളനം 2023 ഒക്ടോബർ 5, 6 തീയതികളിൽ ഗോവ പനാജിയിൽ നടക്കും. ഒക്ടോബർ 6-ാം തീയതി സംഘ ടനയുടെ ദേശീയ പ്രസിഡന്റ് എൽ.കെ. പ്രേമചന്ദ്രൻ എം.പിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ബഹു. ഗോവാ ഗവർണ്ണർ ശ്രീധരൻപിള്ള ഉത്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി. മുഖ്യ അതിഥിയായി പങ്കെടുക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ സ്റ്റേറ്റു കളിൽ നിന്നായി ആയിരത്തോളം പ്രതിനിധികളുടെ പങ്കാളിത്തം ഉണ്ടായിരിക്കും. പൊതുമേഖലയിൽ പ്രവർത്തിക്കുന്ന …

ആൾ ഇൻഡ്യാ എൽ.ഐ.സി. ഏജന്റ് സ് ഫെഡറേഷൻ 14-ാം ദേശീയ സമ്മേളനം ഗോവ പനാജിയിൽ Read More »

അരിക്കുഴ സ്കൂളിൽ ഗാന്ധിജിയുടെ ശിൽപ്പം തിങ്കളാഴ്ച പ്രതിഷ്ഠിക്കും …

അരിക്കുഴ: 2023 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം. ഗാന്ധിജി നാം ഇനിയും പഠിച്ചു തീരാത്ത മാനവ മോചനത്തിൻ്റെ പാഠപുസ്തകമാകുന്നു.ആ പുസ്തകം ഒരിക്കൽകൂടി ഒന്നുമറിച്ചുനോക്കി വായിക്കുവാനായി വന്നുചേരുന്ന ദിനം.ഒക്ടോബർ 2.സബർമതിയിൽ പൊലിഞ്ഞുതീർന്നമാനവമോചനത്തിൻ്റെ അവസാനിക്കാത്ത ഒച്ച, ഇന്ന് ഈ മണ്ണിലെ പച്ചമനുഷ്യർക്കിടയിൽ ഒരിക്കൽകൂടി ഒന്ന് മുഴങ്ങിയിരുന്നെങ്കിലെന്ന്ആഗ്രഹിച്ചുപോകുന്ന ദിനം ഒക്ടോബർ 2. ഈ ദിനം അരിക്കുഴയിൽ ഇക്കുറി വിപുലമായ ആഘോഷമാക്കി മാറ്റുവാൻവേണ്ടി ഒരുങ്ങുകയാണ് ഈ നാട്ടിലെ സരസ്വതീക്ഷേത്രത്തിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ. കഴിഞ്ഞ വർഷം ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ ഒത്തുകൂടിയപ്പോൾ,അവരിലൊരു പൂർവ്വവിദ്യാർത്ഥിയും,പ്രശസ്ത …

അരിക്കുഴ സ്കൂളിൽ ഗാന്ധിജിയുടെ ശിൽപ്പം തിങ്കളാഴ്ച പ്രതിഷ്ഠിക്കും … Read More »

റിട്ട. എസ്‌. ഐ. കെ. വി. വര്‍ഗീസിന്റെ ഭാര്യ ഗ്രേസി നിര്യാതയായി

തൊടുപുഴ : ഉടുമ്പന്നൂര്‍ കിഴക്കേപ്പറമ്പില്‍ കെ. വി. വര്‍ഗീസിന്റെ (റിട്ട. എസ്‌. ഐ.) ഭാര്യ ഗ്രേസി (62) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ വീട്ടില്‍ ആരംഭിച്ച്‌ ഉടുമ്പന്നൂര്‍ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍. പരേത ഉടുമ്പന്നൂര്‍ കൈതകണ്ടത്തില്‍ കുടുംബാംഗമാണ്‌. മക്കള്‍ : രാജീവ്‌ (യു.കെ.), പ്രിയങ്ക (നേഴ്‌സ്‌). മരുമക്കള്‍ : സിജോ ചക്കാലയില്‍ (കടുതുരുത്തി), മെറിന്‍ പൊയ്‌കയില്‍, ചങ്ങനാശ്ശേരി (യു.കെ.). ഭൗതികശരീരം തിങ്കളാഴ്‌ച വൈകിട്ട്‌ നാലിന്‌ ഉടുമ്പന്നൂരിലെ വസതിയില്‍ കൊണ്ടുവരും.

സിൻസി ബാബു സിറിയക് നിര്യാതയായി .

കോഴിക്കോട് :മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ സിറിയക്ക് ജോണിന്റെ മകൻ കട്ടിപ്പാറ പറതൂക്കിയിൽ ബാബു സിറിയക്കിന്റെ ഭാര്യ സിൻസി ബാബു സിറിയക് (61), മംഗലാപുരം കങ്കനാടിയിൽ ഉള്ള വസതിയിൽ നിര്യാതയായി. നിലമ്പൂർ അറക്കൽ കുടുംബാംഗമാണ്.മകൾ :ഡോ. ഐശ്യര്യ ആൻ ബാബു (കൊച്ചി )മരുമകൻ : ബിബിൻ ജോസ് കിഴക്കേടത്ത്, വാഴത്തോപ്പ്‌.-ഇടുക്കി (ഐ. ടീ., കൊച്ചി )സംസ്കാര കർമങ്ങൾ 02 .10 .2023 തിങ്കളാഴ്ച രാവിലെ 12 മണിക്ക് കോഴിക്കോട്, കട്ടിപ്പാറയിലുള്ള പറതൂക്കിയിൽ കുടുംബ വീട്ടിൽ നിന്നും ആരംഭിച്ചു …

സിൻസി ബാബു സിറിയക് നിര്യാതയായി . Read More »