Timely news thodupuzha

logo

latest news

കണ്ണൂർ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി  പി ജയരാജൻ. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജനെതിരെ സംസ്ഥാന കമ്മിറ്റിയിലാണ് പി ജയരാജൻ ആരോപണം ഉന്നയിച്ചത്.  കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്‍റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്‍റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്‍റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർ‍ഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി …

കണ്ണൂർ ആയുർവേദ റിസോർട്ട്: ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജൻ Read More »

പ്രകാശത്തിന്റെ പുൽക്കൂട്

മുതലക്കോടം: സ്നേഹത്തിന്റെയും സമാധാനത്തിന്റെയും വിത്തുകൾ ഭൂമിയിൽ പാകി, മാനവ ഹൃദയങ്ങളിൽ സന്തോഷം നിറയാൻ ഒരു ക്രിസ്തുമസ് കൂടി.വിണ്ണിലെ വെണ് നക്ഷത്രം മണ്ണിലേക്ക്, മനുഷ്യന്റെ ഇല്ലായ്മയിലേക്ക് ഇറങ്ങിവന്ന വെളിച്ചത്തിന്റെ ഉത്സവം..!!ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും തിരുപ്പിറവി ആലേഖനം ചെയ്ത പുൽക്കൂടുമായി ക്രിസ്മസിനെ വരവേൽക്കുവാൻ മുതലക്കോടം സെൻറ് ജോർജ് ഫൊറോന പള്ളി ഒരുങ്ങി കഴിഞ്ഞു. “ഞാൻ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവൻ ഒരിക്കലും അന്ധകാരത്തിൽ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും യോഹന്നാൻ 8 : 12. എന്ന വചനത്തിന്റെ ചൈതന്യം ഉൾക്കൊണ്ട് …

പ്രകാശത്തിന്റെ പുൽക്കൂട് Read More »

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു

തൊടുപുഴ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്‌മെന്റ് സ്വീകരിക്കുന്ന ഏകാധിപത്യപരമായ നടപടികള്‍, കേരള സംസ്ഥാനത്തെ എസ്ബിഐ ശാഖകളുടെ ദൈനംദിന പ്രവർത്തനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ തകരാറിലാക്കുകയും, ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുന്നു. പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി 2022 ഡിസംബർ 23 വെള്ളിയാഴ്ച സംസ്ഥാനത്തെ100 പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ റാലിയും ധർണ്ണയും സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ ജീവനക്കാർ ധർണ്ണ നടത്തി. തൊടുപുഴയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റീജണൽ ബിസിനസ് ഓഫീസിന് മുൻപിലും, അടിമാലിയിൽ, എസ്. …

സംസ്ഥാനത്ത്, ഏകപക്ഷീയമായി 1200 ൽ പരം ക്ലെറിക്കൽ ജീവനക്കാരെ ശാഖകളിൽ നിന്നും പിൻവലിക്കാനുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജ്മെന്റിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു Read More »

ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയിൽ ക്രിമിനലുകൾ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പൊലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും. ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ …

ലോക്കപ്പ് മർദനം ഉണ്ടായാൽ ഇനി മുതൽ സിബിഐ അന്വേഷിക്കും; മുഖ്യമന്ത്രി Read More »

കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല ; ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കൊവിഡ് പുതിയ വകഭേദം ബിഎഫ് .7 ഇന്ത്യയിലും സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് ഭീതി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും മാസ്‌ക് ധരിക്കാന്‍ തയ്യാറാവണമെന്നും മോദി നിര്‍ദേശിച്ചു. ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും നരേന്ദ്ര മോദി പറഞ്ഞു.  പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്. ഇതുവരെ മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാത്ത പ്രായമായവരും ആരോഗ്യസ്ഥിതി മോശമായവരും ഉടന്‍ തന്നെ വാക്‌സിന്‍ എടുക്കണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സംസ്ഥാനങ്ങളിലെ ആശുപത്രികളില്‍ വേണ്ടവിധത്തിലുള്ള സൗകര്യങ്ങള്‍ …

കൊവിഡ് ഭീതി അവസാനിച്ചിട്ടില്ല ; ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് നരേന്ദ്ര മോദി Read More »

വിമല പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയിൽ ആദരിച്ച അധ്യാപകർ

വിമല പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് നടത്തിയ ഗുരുവന്ദനം പരിപാടിയിൽ ആദരിച്ച അധ്യാപകർ

കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

തൊടുപുഴ: ദേശിയ ശരാശരിയേക്കാളും കൂടുതൽ വനവിസ്തൃതിയുള്ള കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ബഫർ സോണിെൻറ പേരിൽ ഹൈേറഞ്ച് പ്രദേശത്തെ ജനങ്ങൾ പുറത്തേക്കും സി ആർ എസ് നിയമത്തെ തുടർന്ന് തീരദേശത്തെ ജനങ്ങൾ ഉൾവലിയുകയും ചെയ്യുേമ്പാൾ കേരളിയർക്ക് ജീവിക്കാൻ ഇടമില്ലാതെ വരും. കേരളത്തിൽ വൃക്ഷാവരണം കൂടുതലയാതിനാൽ രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതൽ വനമുണ്ടെന്നും അദേഹം പറഞ്ഞു. മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജെ ബാബു രചിച്ച് കൊല്ലം സൈന്ധവ ബുക്സ് പ്രസിദ്ധികരിച്ച …

കേരളത്തിൽ ബഫർ സോൺ ആവശ്യമില്ലെന്ന് മുൻ വനംമന്ത്രി കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. Read More »

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച

ഇരുളും വെളിച്ചവും ഇടകലർന്ന ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് തൊടുപുഴ നഗരത്തിലെ ഈ കടല വിൽപ്പനക്കാരൻ.ഗാന്ധി സ്ക്വയറിന് സമീപം കടല വറുത്ത് വ്യാപാരം ചെയ്യുന്ന പുതുച്ചിറ ,വലിയപറമ്പിൽ അബ്ദുൾ കരീം ആണ്  ചിത്രത്തിൽ ഉള്ളത്.കഴിഞ്ഞ നാൽപ്പത്തിയഞ്ച് വര്ഷങ്ങളായി നഗരത്തിലെ വൈകുന്നേരങ്ങളിൽ സജീവമാകും വിൽപ്പന.എല്ലാ തുറകളിലുള്ളവരും കരീമിന്റെ കസ്റ്റമേഴ്സ് ആണ്.പാഴ്‌സലായും കടല വറുത്ത് വാങ്ങാൻ  ആൾക്കാർ കാത്തുനിൽക്കാൻ കാരണം കർശനമായി  ഗുണനിലവാരത്തിൽ  കരീം ശ്രദ്ധിക്കുന്നത്കൊണ്ടാണെന്ന് സ്ഥിരം ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.ഒരു വലിയ മഴ കഴിഞ്ഞ് പതിവുപോലെ കാറ്റ് വന്ന്  കറണ്ടിനെയും കൊണ്ടുപോയപ്പോൾ …

ജീവിത പോരാട്ടത്തിന്റെ നേർക്കാഴ്ച Read More »

വിജ്ഞാപനം ഇറങ്ങിയത് ഇടമലയാർ പദ്ധതിക്ക് കൈമാറ്റം
നടത്തിയ ഭൂമിയുടേത്: മന്ത്രി റോഷി

തിരുവനന്തപുരം: ഇടമലയാര്‍ ജലസേചന പദ്ധതിക്കു വേണ്ടി വനം വകുപ്പ് വിട്ടു നല്‍കിയ ഭൂമിക്ക് പകരമായി അതേ വര്‍ഷം തന്നെ ഇറിഗേഷന്‍ വകുപ്പിന്റെ ഭൂമി കൈമാറിയിരുന്നതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഈ ഭൂമിയില്‍ വനം വകുപ്പ് അക്കാലത്തു തന്നെ വനവല്‍ക്കരണം നടത്തിയിരുന്നതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു മാത്രമാണ് ഇതിന്റെ വിജ്ഞാപനം ഇറങ്ങിയത്. അതല്ലാതെ പുതിയതായി ഒരു പ്രദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ആശങ്ക പടര്‍ത്തുന്നതിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി. ഇടമലയാര്‍ ജലസേചന പദ്ധതിക്കായി …

വിജ്ഞാപനം ഇറങ്ങിയത് ഇടമലയാർ പദ്ധതിക്ക് കൈമാറ്റം
നടത്തിയ ഭൂമിയുടേത്: മന്ത്രി റോഷി
Read More »

ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു, ശ്മശാനങ്ങൾ നിറയുന്നു..!!; ചൈനയില്‍ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ

ബീജിങ്: നിയന്ത്രണങ്ങള്‍ നീക്കിയതോടെ ചൈനയില്‍ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ ആശുപത്രികൾ രോഗികളെ ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്, ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. 2023 ൽ കൊവിഡ് തരംഗത്തില്‍ 10 ലക്ഷത്തോളം പേര്‍ മരണത്തിന് ഇരയാകുമെന്നാണ് മുന്നറിയിപ്പ്. കൊവിഡ് മരണം വര്‍ധിച്ചതോടെ ശ്മശാനങ്ങളെല്ലാം നിറഞ്ഞതായും, ജീവനക്കാരോട് കൂടുതല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യാനും നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. കൊവിഡ് ബാധ കുത്തനെ ഉയരുന്നത് മൂലം ചൈന സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്കാണ് …

ആശുപത്രിയില്‍ മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു, ശ്മശാനങ്ങൾ നിറയുന്നു..!!; ചൈനയില്‍ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ Read More »

നാവികസേനയ്ക്ക് പുതിയ അന്തർവാഹിനി; ഐഎൻഎസ് വാഗിർ കൈമാറി

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​സ് മ​ർ​മ​ഗോ​വ​യെ​ന്ന യു​ദ്ധ​ക്ക​പ്പ​ലി​നു പി​ന്നാ​ലെ നാ​വി​ക​സേ​ന​യ്ക്കു ക​രു​ത്താ​യി  പു​തി​യ അ​ന്ത​ർ​വാ​ഹി​നി കൂ​ടി​യെ​ത്തു​ന്നു. ത​ദ്ദേ​ശീ​യ​മാ​യി നി​ർ​മി​ച്ച ഐ​എ​ൻ​എ​സ് വാ​ഗി​ർ എ​ന്ന അ​ന്ത​ർ​വാ​ഹി​നി ഇ​ന്ന​ലെ  സേ​ന​യ്ക്കു കൈ​മാ​റി. സ്കോ​ർ​പ്പീ​ൻ ക്ലാ​സി​ലു​ള്ള അ​ഞ്ചാ​മ​ത്തെ അ​ന്ത​ർ​വാ​ഹി​നി​യാ​ണു വാ​ഗി​ർ. വൈ​കാ​തെ ഇ​തു ക​മ്മി​ഷ​ൻ ചെ​യ്യും.  പ്രോ​ജ​ക്റ്റ് 75 പ്ര​കാ​രം നി​ർ​മി​ച്ച അ​ന്ത​ർ​വാ​ഹി​നി പ്ര​തീ​ക്ഷി​ച്ച​തി​ലും ഒ​രു മാ​സം മു​ൻ​പേ പൂ​ർ​ത്തീ​ക​രി​ച്ചു കൈ​മാ​റു​ക​യാ​യി​രു​ന്നു മും​ബൈ മ​സ​ഗോ​ൺ ഡോ​ക്ക് ഷി​പ്ബി​ൽ​ഡേ​ഴ്സ് ലി​മി​റ്റ​ഡ്.​നേ​വ​ൽ ഗ്രൂ​പ്പ് ഒ​ഫ് ഫ്രാ​ൻ​സു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. 2020 ന​വം​ബ​ർ 12നാ​ണ് അ​ന്ത​ർ​വാ​ഹി​നി​യു​ടെ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. ക​ഴി​ഞ്ഞ …

നാവികസേനയ്ക്ക് പുതിയ അന്തർവാഹിനി; ഐഎൻഎസ് വാഗിർ കൈമാറി Read More »

ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ടു ചെയ്തു; ജാഗ്രത

ന്യൂഡൽഹി: കൊവിഡിന്‍റെ പുതിയ വകഭേദം ഇന്ത്യയിലും. ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമെന്ന് സംശയിക്കുന്ന ബി എഫ് 7 എന്ന ഒമിക്രോൺ വകഭേദമാണ് ഗുജറാത്തിൽ കണ്ടെത്തിയിരിക്കുന്നത്. അടുത്തിടെ അമെരിക്കയിൽ നിന്നെത്തിയ 61 കാരിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ്  ബി എഫ് 7 റിപ്പോർട്ടു ചെയ്യുന്നത്. ചൈന, അമെരിക്ക അടക്കമുള്ള വിദേശ രാജ്യങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെ്തതിയിരുന്നു. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത്  …

ചൈനയിൽ കൊവിഡ് വ്യാപനത്തിന് കാരണമായ ബിഎഫ് 7 ഇന്ത്യയിലും റിപ്പോർട്ടു ചെയ്തു; ജാഗ്രത Read More »

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; സമയ നിയന്ത്രണത്തെ ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍

കൊച്ചി: ഹോസ്റ്റലുകൾ നൈറ്റ് ലൈഫിനുള്ള ടൂറിസ്റ്റ് ഹോമികളല്ലെന്ന് ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ. ഹോസ്റ്റലിൽ നിർത്തുന്നത് പഠിക്കാൻ വേണ്ടിയാണ്. ഉറങ്ങേണ്ട സമയത്ത് ഉറങ്ങുക തന്നെ വേണം. രാത്രി 9 മണിക്ക് കോളെജ് ലൈബ്രറികൾ അടയ്ക്കും. അതുകൊണ്ടാണ് 9.30 ന് ഹോസ്റ്റലിൽ എത്തിച്ചേരണമെന്ന സമയക്രമം നിർബന്ധമാക്കിയതിൽ തെറ്റില്ലെന്നും ആരോഗ്യ സർവ്വകലാശാല ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.  രാത്രി 11 മണിക്കുശേഷം റീഡിങ് റൂമുകൾ തുറന്നു വയ്ക്കണമെന്ന ഹർജിയിലാണ് സർവ്വകലാശാലയുടെ മറുപടി. അതേസമയം, മെഡിക്കൽ കോളെജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്‍റെ കാര്യത്തിൽ …

ഹോസ്റ്റലുകൾ ടൂറിസ്റ്റ് ഹോമുകളല്ല; കുട്ടികൾ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം; സമയ നിയന്ത്രണത്തെ ന്യായീകരിച്ച് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍ Read More »

കൊവിഡ് 19 : ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സം‌സ്ഥാനങ്ങൾക്ക് നിർദ്ദേശം; രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം 

ന്യൂഡൽഹി: ചൈനയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം. ഏതു സാഹചര്യത്തെയും നേരിടാൻ തയാറായി ഇരിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്ര നിർദേശിച്ചു. രാജ്യത്ത് പുതിയ കൊവിഡ് പോസിറ്റീവ് കേസുകളുടെ ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ എല്ലാ സം‌സ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചു. ‘ചൈനയ്ക്ക് പുറമേ യുഎസ്, ജപ്പാൻ, കൊറിയ, ബ്രസീൽ, എന്നീ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ രൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ പോസിറ്റീവ് കേസുകളുടെ ജീനോം സീക്വൻസിങ് വർധിപ്പിക്കേണ്ടതുണ്ട്.  കൊറോണ വൈറസുകൾക്ക് പുതിയ വകഭേദങ്ങൾ ഉണ്ടാവുന്നുണ്ടോ …

കൊവിഡ് 19 : ജനിതക ശ്രേണീകരണം വര്‍ധിപ്പിക്കാന്‍ സം‌സ്ഥാനങ്ങൾക്ക് നിർദ്ദേശം; രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി കേന്ദ്രം  Read More »

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി 2 മാസത്തേക്കു കൂടി നീട്ടി; തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം: ബഫർ സോണില്‍ വിദഗ്ധ സമിതി കാലാവധി 2 മാസത്തേക്കു കൂടി നീട്ടാന്‍ തീരുമാനം. ഫീൽഡ് സര്‍വേ വേഗത്തിലാക്കാനും മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ തീരുമാനമായി. ഫീൽഡ് സര്‍വേ എന്ന് മുതലെന്ന് വിദഗ്ധ സമിതിയാവും തീരുമാനിക്കുക.  ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ സുപ്രീംകോടതിയിൽ സാവാകാശം തേടും. ഉപഗ്രഹ സർവേ റിപ്പോർട്ടിന്മേലുള്ള പരാതി സമർപ്പിക്കാനുള്ള സമയ പരിധി ജനുവരി 5 വരെ നീട്ടും. പരാതി നല്‍കാനുള്ള സമയ പരിധി ഈ മാസം 23 ന് തീരുകയായിരുന്നു. അതേസമയം, ഫീൽഡ് സർവേ …

ബഫർ സോൺ; വിദഗ്ധ സമിതിയുടെ കാലാവധി 2 മാസത്തേക്കു കൂടി നീട്ടി; തീരുമാനം ഉന്നതതല യോഗത്തിൽ Read More »

പുതുവർഷാഘോഷം; ലഹരി ഉപയോഗം തടയുന്നതിന് സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ്

കോട്ടയം: പുതുവർഷ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനത്ത് പൊലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് ഡി.ജി.പി അനിൽ കാന്ത്. മാത്രമല്ല കേരള പൊലീസിലെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസുകാർക്കെതിരെയുള്ള നടപടി പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.  കോട്ടയത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്. നിലക്കലിൽ  കൂടുതൽ പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പേട്ടത്തുള്ളൽ അടക്കമുള്ള ചടങ്ങുകൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൊലീസുകാർ സദാചാര പൊലീസുകാരാകേണ്ടതില്ല; സാഹചര്യങ്ങളാൽ വ്യക്തിയെ ചൂഷണം ചെയ്യരുത്’; സുപ്രീംകോടതി

ന്യൂഡൽഹി: പൊലീസ് ഉദ്യോഗസ്ഥർ സദാചാര പൊലീസുകാരാകേണ്ടന്ന് കർശന നിർദേശവുമായ് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങൾ മുതലെടുത്ത്  ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  ഗുജറാത്തിൽ സദാചാര പൊലീസിംഗിന്‍റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് പൊലീസ് സേനകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്. 2001ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സിഐഎസ്എഫ് …

പൊലീസുകാർ സദാചാര പൊലീസുകാരാകേണ്ടതില്ല; സാഹചര്യങ്ങളാൽ വ്യക്തിയെ ചൂഷണം ചെയ്യരുത്’; സുപ്രീംകോടതി Read More »

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു

തൊടുപുഴ :പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു .കാരിക്കോട് -കല്ലാനിക്കൽ റോഡിലാണ്  പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥമൂലം  യുവാവിന് പരിക്കേറ്റത് .കാരിക്കോട്  ഭാഗത്തു റോഡിൽ ടൈൽ  പാകുന്നതിന്റെ ഭാഗമായാണ്  ഗതാഗതം തടയുന്നതിനായി  കനം കുറഞ്ഞ പ്ലാസ്റ്റിക് വള്ളി  റോഡിനു കുറുകെ കെട്ടിയതു .കാരിക്കോട് കോട്ടപ്പാലത്തിലും   കുരിശു പള്ളിക്കലുമാണ് പ്ലാസ്റ്റിക്ക് വള്ളി റോഡിൽ കെട്ടിയതു . ശനിയാഴ്ച രാവിലെ  മരുന്ന് വാങ്ങാനായി  ഭാര്യക്കൊപ്പം  ബൈക്കിൽ  സഞ്ചരിച്ച  തെക്കുംഭാഗം  കളപ്പുരക്കൽ …

പൊതുമരാമത്തു വകുപ്പിന്റെ അനാസ്ഥ ;റോഡിൽ കുറുകെ കെട്ടിയ വള്ളിയിൽ  തട്ടി ബൈക്ക് യാത്രക്കാരന്റെ കഴുത്തിന് പരിക്കേറ്റു Read More »

കലയന്താനിചെറുമണ്ഡപത്തിൽ സി .കെ .രാമൻ (84 ) നിര്യാതനായി

കലയന്താനി:ചെറുമണ്ഡപത്തിൽ സി .കെ .രാമൻ (84 ) നിര്യാതനായി .സംസ്കാരം 18 .12 .2022 ഞായർ ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ .ഭാര്യ മീനാക്ഷി കിഴതിരി കാരിയാത്തുംപാറ കുടുംബാംഗം .മക്കൾ :ഷീല ,ഷൈജു ,ബിജു (മസ്കറ്റ് ),ഷീബ .മരുമക്കൾ :വേണുഗോപാൽ ,കുന്നേൽ (മുവാറ്റുപുഴ ),ബിന്ദു (ജി .ടി .എച്ച് .എസ്.എസ് ,പൂമാല ),ധന്യ (മസ്‌ക്കറ്റ് )ബിജു ,തോപ്പിൽ (കൊല്ലപ്പിള്ളി )

ബഫർ സോൺ; ആശങ്കകൾ പരിഹരിക്കണം, ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരം; മാർത്തോമ മെത്രാപ്പൊലീത്ത

പത്തനംതിട്ട: ബഫർ സോൺ വിഷയത്തിൽ കൃത്യമായ വിവരങ്ങൾ സർക്കാർ സുപ്രീം കോടതിയിൽ നൽകിയില്ലെങ്കിൽ കോടതി വിധി ജനങ്ങൾക്കെതിരാകുമെന്ന് മാർത്തോമ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. ‘ബഫർ സോണിൽ ജനങ്ങൾ ആശങ്കയിലാണെന്ന് മാർത്തോമ സഭ അധ്യക്ഷൻ ചൂണ്ടിക്കാട്ടി. ‘സർക്കാർ സുപ്രീം കോടതിയിൽ കൃത്യമായ വിവരങ്ങൾ നൽകിയില്ലെങ്കിൽ വിധി ജനങ്ങൾക്കെതിരാകും. ജനങ്ങളെ കേൾക്കാതെ മുന്നോട്ട് പോകുന്നത് ശരിയല്ല. ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരമാണ്. ആളുകൾ താമസിക്കുന്നത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഏരിയൽ സർവേയിൽ കിട്ടില്ല. പരാതികൾ സമർപ്പിക്കാനുള്ള സമയം …

ബഫർ സോൺ; ആശങ്കകൾ പരിഹരിക്കണം, ഏരിയൽ സർവേ മാത്രം നടത്തിയത് സങ്കടകരം; മാർത്തോമ മെത്രാപ്പൊലീത്ത Read More »

ബീഹാർ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 70 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ

ബീഹാർ: വ്യാജ മദ്യ ദുരന്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം70 ആയി. നിരവധി പേരാണ് ചികിത്സയിൽ തുടരുന്നത്. ഇതിൽ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്.  അതേ സമയം, മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് ആരോപിച്ച് എൽജെപി അധ്യക്ഷൻ ചിരാഗ് പാസ്വാൻ രംഗത്തെത്തി. നടന്നത് ഭരണകൂട കൊലപാതകമാണെന്നും അദേഹം പറഞ്ഞു. മദ്യം കഴിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു രൂപ പോലും നൽകില്ലെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നിലപാട് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ നിതീഷ് കുമാറിന് എതിരെ കേസ് എടുക്കണമെന്ന …

ബീഹാർ വ്യാജ മദ്യ ദുരന്തം; മരണസംഖ്യ 70 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ Read More »

മദ്യ വില കൂടി; പുതിയ വില പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില വർധന നിലവിൽ വന്നു. മദ്യത്തിന് 10 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധിച്ചത്. മദ്യത്തിന്‍റെ വിൽപന നികുതി വർധിപ്പിച്ചുള്ള ബില്ലിൽ ഗവർണർ ഇന്നലെ ഒപ്പുവെച്ചിരുന്നു. പിന്നാലെയാണ് വില വർധ ഇന്ന് മുതൽ പ്രാബല്യത്തിലായത്. പുതുക്കിയ വില ഉപഭോക്താക്കളിൽ നിന്ന് ഇടാക്കി തുടങ്ങി. ബിയറിനും വൈനിനും നാളെ മുതൽ വില വർധിക്കും. ജവാൻ മദ്യത്തിന്‍റെ വില 600 രൂപയിൽ നിന്ന് 610 രൂപയായി. എംഎച് ബ്രാൻഡ് 1020 രൂപയിൽ നിന്ന് 1040 രൂപയായി. ഇത്തരത്തിൽ …

മദ്യ വില കൂടി; പുതിയ വില പ്രാബല്യത്തിൽ Read More »

കുടുംബമൊന്നാകെ ഗുരുതര രോഗക്കിടക്കയിൽ..സുമനസുകളുടെ സഹായം വേണം

വാഴക്കുളം: ദുരന്തങ്ങൾ ഒന്നൊന്നായി തേടിയെത്തിയപ്പോഴും തളരാതെ സധൈര്യം നേരിട്ട ഹണി ഇപ്പോൾ സുമനസുകളുടെ സഹായം തേടുകയാണ്. മൂവാറ്റുപുഴ വാഴക്കുളം വടകോട് വലിയ വീട്ടിൽ പറമ്പിൽ ഹണി എന്ന ക്ഷീര കർഷകനാണ് സഹായം അഭ്യർത്ഥിക്കുന്നത്. ഹണിയുടെ പിതാവ് ജോസ് വർഗീസ് (75), മാതാവ് ആനി (72), പതിനൊന്നു വയസ് പ്രായമുള്ള മകൻ എന്നിവരുടെ  വർഷങ്ങളായി തുടർന്നു വരുന്ന ചികിത്സയ്ക്കായാണ് ഇപ്പോൾ ഹണി കൈ നീട്ടുന്നത്. പിതാവിന് നട്ടെല്ലിന്റെ കശേരുക്കളിൽ  ദശ വളരുന്ന അസുഖമുണ്ട്.കാലിൽ കാൻസർ ബാധിച്ച് രണ്ട് കാലും …

കുടുംബമൊന്നാകെ ഗുരുതര രോഗക്കിടക്കയിൽ..സുമനസുകളുടെ സഹായം വേണം Read More »

:പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി

വഴിത്തല :പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി .സംസ്ക്കാര ശുശ്രൂഷകൾ 17 .12 .2022 ശനി ഉച്ചകഴിഞ്ഞു 2 .30 നു വീട്ടിൽ ആരംഭിച്ച് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ .ഭാര്യ ആൻസി മരങ്ങാട്ടുപിള്ളി മേച്ചേരിൽ കുടുംബാംഗം.(പുറപ്പുഴ ഗ്രാമ പഞ്ചായത്തു ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ,ഡയറക്ടർ ,വഴിത്തല സഹകരണ ബാങ്ക് ).മക്കൾ :സാന്ദ്ര ,ബെൻ .മരുമകൻ :ലാലു പോൾ,വെള്ളാങ്കൽ(യു .എസ് .എ ) സഹോദരങ്ങൾ :മേഴ്സി ,പുല്ലംകുന്നേൽ(മുട്ടുചിറ …

:പ്രമുഖ പ്ലാന്ററും റേഷൻ വ്യാപാരിയുമായ കൊടിയമ്മനാൽ ജോജോ ചാക്കോ (57 ) നിര്യാതനായി Read More »

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: കഴിഞ്ഞ ദിവസം പുറത്തുവിട്ട ബഫർ സോൺ ഉപഗ്രഹ സർവേ റിപ്പോർട്ടുകൾ ആശയക്കുഴപ്പത്തിലാഴ്ത്തുന്നതെന്നാരോപിച്ച് കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭം നടത്താനൊരുങ്ങി കോൺഗ്രസ്. അപാകതകൾ ഒഴിവാക്കാനായി നേരിട്ടുള്ള സ്ഥല പരിശോധന നടത്തണമെന്നാണ് ആവശ്യം.  ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ സമരപ്രഖ്യാപന കൺവൻഷൻ നടക്കും. മുതിൽന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിലയാണ് കൺവെന്‍ഷന്‍ ഉദ്ഘാടനം നടത്തുക. ഉപഗ്രഹ സർവ്വേ റിപ്പോർട്ടിൽ ജനവാസകേന്ദ്രങ്ങൽ ഉൾ‌പ്പെടുത്തി ഇവയുടെ സർവ്വേ നമ്പറുകൾ മാത്രമാണ് കൊടുത്തിട്ടുള്ളത്. എന്നാൽ ഇതിൽ എല്ലാ വീടുകളുടേയം സ്ഥാപനങ്ങളുടേയും നമ്പർ കൊടുത്തിട്ടില്ലന്നും ആരോപണമുണ്ട്.  മലബാർ …

ഉപഗ്രഹ സർവേ റിപ്പോർട്ടുകളിൽ ആശയക്കുഴപ്പം; ബഫർ സോൺ വിഷയത്തിൽ കർഷക സംഘടനകളുമായി ചേർന്ന് ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ് Read More »

സമ്പൂർണ കായികശേഷി  മാനസികാരോഗ്യത്തിന്  അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി:സമ്പൂർണ കായിക ശേഷി നല്ല മാനസികാരോഗ്യമുള്ള വ്യക്തിക്ക് അനിവാര്യമാണെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന യുവജനക്ഷേമ ബോർഡും ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം  നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നല്ല ചിന്തകൾക്കും ഉണർന്ന പ്രവർത്തനങ്ങൾക്കും നല്ല തീരുമാനങ്ങൾ എടുക്കുന്നതിനും സമ്പൂർണ കായിക ശേഷി ആവശ്യമാണ്.  വ്യായാമ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളെ പ്രബുദ്ധരാക്കുന്നതിനും കേരളോത്സവം പോലുള്ള മേളകൾ സഹായകരമാകും. നമ്മുടെ നാടിന്റെ അഭിവൃദ്ധിക്ക് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് കായികരംഗത്തും കലാരംഗത്തുമുണ്ടാകേണ്ട …

സമ്പൂർണ കായികശേഷി  മാനസികാരോഗ്യത്തിന്  അനിവാര്യം: മന്ത്രി റോഷി അഗസ്റ്റിൻ Read More »

ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

ന്യൂ ഡല്‍ഹി: ജസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. അമേരിക്കയിലെ ഫോറന്‍സിക് സ്ഥാപനമാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്. ജാര്‍ഖണ്ഡിലെ ആദിവാസികളുടെ ശബ്ദമായിരുന്ന ഫാ. സ്റ്റാന്‍ സ്വാമിയെ 2020 ഒക്‌ടോബര്‍ 20-നാണ് ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി എന്‍ഐഎ അറസ്റ്റു ചെയ്തത്. അതു കെട്ടിച്ചമച്ച കേസായിരുന്നു എന്ന സത്യമാണ് ഇപ്പോള്‍ തെളിയുന്നത്.ബോസ്റ്റണിലെ ആഴ്‌സണല്‍ കണ്‍സള്‍ട്ടിംഗ് നടത്തിയ …

ഫാ. സ്റ്റാന്‍ സ്വാമിക്ക് എതിരെ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഹാജരാക്കിയത് കൃത്രിമമായി സൃഷ്ടിച്ച തെളിവുകളായിരുന്നെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് Read More »

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി

ശബരിമല: ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാക്കുന്നതിനായി കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സന്നിധാനത്ത് പറഞ്ഞു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ.ആര്‍.ബി) കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ …

ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സംസ്ഥാന പൊലീസ് മേധാവി Read More »

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍

പത്തനംതിട്ട: ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും ഇക്കാര്യത്തിൽ ‍ ആശങ്കപ്പെടേണ്ടതില്ലെന്നും വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഈ പ്രശ്‌നം വളരെ ഗൗരവത്തോടെയാണ് പരിഗണിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം ദേശീയ ഉദ്യാനവും പാര്‍ക്കും ഉള്‍പ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍ …

ജനവാസ മേഖലയെ ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും; കർഷകർക്ക് ആശങ്ക വേണ്ട: മന്ത്രി എ.കെ.ശശീന്ദ്രന്‍ Read More »

പുതിയ നോക്കിയ സി31 അവതരിപ്പിച്ചു

കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ ജനപ്രിയ സി സീരീസില്‍ നിന്നുള്ള ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ നോക്കിയ സി31 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ഗൂഗിളിന്‍റെ ട്രിപ്പിള്‍ റിയര്‍ സെല്‍ഫി ക്യാമറ, എഐ പിന്തുണയോടെയുള്ള ബാറ്ററി സേവിങ് ടെക്നോളജി തുടങ്ങിയ സവിശേഷതകളുമായി എത്തുന്ന ഫോണിന് മൂന്ന് ദിവസത്തെ ബാറ്ററി ലൈഫും കമ്പനി ഉറപ്പുനല്‍കുന്നു. മികച്ച ഡ്യൂറബിലിറ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തെ റീപ്ലേസ്മെന്‍റ് ഗ്യാരണ്ടിയുമുണ്ട്. ഗൂഗിള്‍ നല്‍കുന്ന ട്രിപ്പിള്‍ റിയര്‍, …

പുതിയ നോക്കിയ സി31 അവതരിപ്പിച്ചു Read More »

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം

പത്തനംതിട്ട:  ളാഹയിലെ ബസപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്ധ്രാ സ്വദേശി എട്ടു വയസുകാരന്‍ മണികണ്ഠന്‍ സുഖം പ്രാപിച്ച് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കുട്ടികളുടെ ആശുപത്രിയില്‍ സുഖം പ്രാപിച്ച മണികണ്ഠനെ ഡിസ്ചാര്‍ജ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ മണികണ്ഠനും പിതാവ് നാഗ വെങ്കിട്ട കൃഷ്ണ റാവുവും വിളിച്ച് സന്തോഷം പങ്കുവച്ചു. സ്വന്തം നാട്ടില്‍ ലഭിക്കാത്ത വിദഗ്ധ ചികിത്സയും പരിചരണവുമാണ് ഇവിടെ ലഭ്യമായതെന്ന് പിതാവ് പറഞ്ഞു. അതിന് സഹായിച്ച മന്ത്രിയോടും ഡോക്ടര്‍മാരോടും …

അയ്യപ്പനെ കാണാന്‍ വീണ്ടും വരും; ളാഹ ബസ്സപകടത്തിൽ ഗുരുതര പരിക്കേറ്റ മണികണ്ഠന്‍ ജീവിതത്തിലേക്ക്, എട്ടു വയസുകാരന് ഇത് പുതുജന്മം Read More »

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ലെന്ന് വ്യോമായന മന്ത്രാലയം. റണ്‍വേ 2860 മീറ്റര്‍ ഉള്ളത് 2540 മീറ്റര്‍ ആയി ചുരുക്കി രണ്ടു വശത്തും സുരക്ഷിത മേഖല 240 മീറ്ററായി വര്‍ധിപ്പിക്കാനാണ് സാധ്യത. നീളം കുറയ്ക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾക്ക് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കരിപ്പൂര്‍ വിമാന അപകടത്തെ തുടര്‍ന്ന് രൂപവത്കരിച്ച സമിതിയാണ് റണ്‍വേയ്ക്ക് ഇരുവശവും സുരക്ഷിത മേഖല നിര്‍മിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാരിനോട് ഭൂമി ഏറ്റെടുത്ത് …

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ നിര്‍വാഹമില്ല; വ്യോമായന മന്ത്രാലയം Read More »

ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ സുപ്രീംകോടതി പരിഗണിക്കരുത്‌; കേന്ദ്ര നിയമ മന്ത്രി

ന്യൂഡല്‍ഹി: കേസുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ സുപ്രീംകോടതി ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ പരിഗണിക്കാന്‍ നില്‍ക്കരുതെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു. സുപ്രീംകോടതിയുമായുള്ള നിരന്തര വാക്‌പോരിനിടെയാണ് കിരണ്‍ റിജിജു വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ‘സുപ്രീം കോടതി പ്രസക്തമായ കേസുകള്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ സദുദ്ദേശ്യത്തോടെ ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. ജാമ്യാപേക്ഷകളോ നിസ്സാരമായ പൊതുതാത്പര്യ ഹര്‍ജികളോ സുപ്രീം കോടതി കേള്‍ക്കാന്‍ തുടങ്ങിയാല്‍, അത് ഒരുപാട് അധിക ബാധ്യത ഉണ്ടാക്കും’-കിരണ്‍ റിജിജു പറഞ്ഞു. ന്യൂഡല്‍ഹി ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്‍ററിനെ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ …

ജാമ്യാപേക്ഷകളോ നിസ്സാര പൊതുതാത്പര്യ ഹര്‍ജികളോ സുപ്രീംകോടതി പരിഗണിക്കരുത്‌; കേന്ദ്ര നിയമ മന്ത്രി Read More »

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി.

ശബരിമല :ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി .സന്നിദാനത്തും മരക്കൂട്ടത്തും പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വിവിധ ദിവസങ്ങളിൽ ഇവർ പരിശോധന നടത്തി ഹെൽത്ത് ഡിപ്പാർട്ടമെന്റ് ,സർവേ ,സിവിൽ സപ്ലൈസ് ,ലീഗൽ മെട്രോളജി വകുപ്പുകൾ ഏകോപിപ്പിച്ചാണ് പരിശോധന .നിയമ ലംഘനം നടത്തിയവർക്ക് നോട്ടിസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു .ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ .ശ്രീകുമാർ ,എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കെ .ഗോപകുമാർ ,ഡെപ്യൂട്ടി തഹസിൽദാർ അനിൽകുമാർ തുടങ്ങിയവർ പരിശോധനയ്ക്കു നേതൃത്വം നൽകി .വിവിധ വകുപ്പുകളിലെ മുപ്പതോളം …

ശബരിമലയിൽ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. Read More »

തൊടുപുഴ വിമല പബ്ലിക് സ്കൂൾ സിൽവർ ജൂബിലി സമാപന വിളംബര ഘോഷയാത്ര

സ്കൂളിൽ നിന്നും  ആരംഭിച്ച് ടൗണിലൂടെ  നടത്തിയ  റാലിയ്ക്ക്   നിശ്ചല ദൃശ്യങ്ങൾ  ,ബാന്റുമേളം ,കാവടി  എന്നിവ  മനോഹാരിത പകർന്നു പ്രിൻസിപ്പൽ  സിസ്റ്റർ  എലൈസ്‌,പി .ടി .എ .പ്രസിഡന്റ്  ടോം .ജെ .കല്ലറക്കൽ ,  കോഡിനേറ്റർമാരായ  ഷീന  ബിജു,-   മഞ്ജു ജോസ് , ഗിരീഷ് ബാലൻ,- അധ്യാപകർ ,രക്ഷിതാക്കൾ ,സ്കൂൾ ലീഡർമാർ തുടങ്ങിയവർ  നേതൃത്വം നൽകി .

ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി

ദുബായ്: മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയ ഭർത്താവിന് കനത്ത പിഴ ചുമത്തി ദുബായ് കോടതി. ഭാര്യയോട് മക്കളുടെ മുന്നിൽ വച്ച് ബാൽക്കണിയിൽ നിന്നും തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തിയ പിതാവിന് കോടതി 3000 ദർഹം പിഴ വിധിക്കുകയായിരുന്നു.  വീടിന്‍റെ മുകള്‍ നിലയില്‍ വച്ച് ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കിടുന്നതിനിടെയായിരുന്നു ഭാര്യയ്ക്ക് നേരെ ഭര്‍ത്താവിന്‍റെ ഭീഷണി. ദൈവത്തിനാണേ നിന്നെ ഞാന്‍ ബാല്‍ക്കണിയില്‍ നിന്ന് എടുത്തെറിയുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. ഇതുകേട്ടുനിന്ന കുട്ടികള്‍ വല്ലാതെ ഭയന്നെന്നും യുവതി പറയുന്നു. തുടർന്ന് ഭർത്താവിന് …

ഭാര്യയെ മക്കളുടെ മുന്നിൽ വച്ച് ഭീഷണിപ്പെടുത്തി; ഭർത്താവിന് കടുത്ത പിഴ ചുമത്തി ദുബായ് കോടതി Read More »

കുടുംബത്തിൽ അംഗസംഖ്യ കൂട്ടുന്നവർക്ക് 3 ലക്ഷം പ്രതിഫലം; പ്രഖ്യാപനവുമായി ജപ്പാൻ

ജപ്പാൻ: ജനനനിരക്ക് കുറഞ്ഞതോടെ പ്രത്യുല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ച് ജപ്പാൻ. കുടുംബത്തിന്‍റെ അംഗസംഖ്യ വര്‍ധിപ്പിച്ചാല്‍ മുന്‍പ് ബാങ്ക് വഴി നല്‍കിയിരുന്ന ധനസഹായ തുക വര്‍ധിപ്പിക്കുമെന്നാണ് ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ പ്രഖ്യാപനം. കുഞ്ഞ് ജനിച്ചാല്‍ മാതാപിതാക്കള്‍ക്ക് നിലവില്‍ 420,000 യെന്‍ ( 2,52,338 രൂപ) ആണ് ധനസഹായമായി നല്‍കുന്നത്. ഇത് 500,000 യെന്‍ (3,00,402 രൂപ) ആയി ഉയര്‍ത്തുമെന്നാണ് പ്രഖ്യാപനം. 2023 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപനം നടപ്പിലാക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷദ ഇക്കാര്യത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും ജപ്പാനിലെ ആരോഗ്യ കുടുംബക്ഷേമ …

കുടുംബത്തിൽ അംഗസംഖ്യ കൂട്ടുന്നവർക്ക് 3 ലക്ഷം പ്രതിഫലം; പ്രഖ്യാപനവുമായി ജപ്പാൻ Read More »

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി

കോട്ടയം: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച ആർപ്പൂക്കര, തലയാഴം പഞ്ചായത്തുകളിലെ 7672 താറാവുകളെ ദയാവധം നടത്തി സംസ്‌കരിച്ചു. ആർപ്പൂക്കരയിൽ 4020 താറാവുകളെയും തലയാഴത്ത് മൂന്ന് കർഷകരുടേതായി 3652 താറാവുകളെയുമാണ് നശിപ്പിച്ചത്. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച്5എൻ1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ആർപ്പൂക്കരയിൽ 865 താറാവുകൾ ഇന്നലെ വരെ ചത്തൊടുങ്ങിയിരുന്നു.  ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ …

പക്ഷിപ്പനി; കോട്ടയം ജില്ലയിൽ 7672 താറാവുകളെ ദയാവധം നടത്തി Read More »

ഫണ്ട് വകമാറ്റി; ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന

തിരുവനന്തപുരം: അനുമതിയില്ലാതെ ഫണ്ട് വകമാറ്റിയതിന് ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്‍റെ ശാസന.  സർക്കാരിന്‍റെ ഭരണാനുമതിയില്ലാതെ പണം വിനിയോഗിച്ചതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്.  പൊലീസ് അക്കാദമിയുടെ മതിൽ കെട്ടിയ പണത്തിന്‍റെ ബാക്കി തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിച്ചു. മാത്രമല്ല അദ്ദേഹം നിരന്തരമായി സർക്കാരിന്‍റെ അനുമതിയില്ലാതെ പണം വകമാറ്റുന്നുണ്ടെന്ന് ആഭ്യന്തര വകുപ്പ് വിമർശിച്ചു. അനുമതിയില്ലാതെയുള്ള ഫണ്ട് ഉപയോഗം ക്രമക്കേടിന് തുല്യമാണന്നാണ് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്കി.

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി

കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന കേസിൽ ടി.ഒ.സൂരജിനെതിരെ നടപടി. അദ്ദേഹത്തിന്‍റെ പേരിലുളള എട്ട് കോടിയിലേറെ മൂല്യം വരുന്ന സ്വത്തുക്കൾ എൻഫോഴ്മെന്‍റ് ഡയറക്റ്ററേറ്റ് കണ്ടുകെട്ടി. ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.   സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് നേരത്തെ വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ വിജിലൻസ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇതിനിടെ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് സമാന്തര അന്വേഷണം നടത്തി. ഇതിലും സൂരജ് കുറ്റക്കാരനാണെന്ന് വ്യക്തമായതോടെയാണ് നടപടി. …

അനധികൃത സ്വത്ത് സമ്പാദനം: ടി.ഒ സൂരജിന്‍റെ സ്വത്ത് കണ്ടുകെട്ടി Read More »

കാഞ്ഞിരമറ്റം വള്ളി തെക്കേടത്ത് (പുളിക്കൽ ) കരുണാകരൻ നായർ (100) നിര്യാതനായി

( തൊടുപുഴ: കാഞ്ഞിരമറ്റം വള്ളി തെക്കേടത്ത് (പുളിക്കൽ ) കരുണാകരൻ നായർ (100) നിര്യാതനായി.മക്കൾ: ലളിത, ഗീത, അനിൽകുമാർ (കേരള ബാങ്ക് ഇടുക്കി ), പ്രീത ( വില്ലേജ് ഓഫീസ് – വെള്ളത്തൂവൽ)മരുമക്കൾ :സോമൻ, രാധാകൃഷ്ണകൈമൾ (LIC), സുരേഷ്, ശ്രീകല…. സംസ്കാരം രാവിലെ ( 15/12/22- വ്യാഴം ) 11:30 കാഞ്ഞിരമറ്റത്ത് വീട്ടുവളപ്പിൽ…

എ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി. തൊടുപുഴ : ദീർഘകാലം മുസ് ലിം ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന സെക്ര ട്ടറിയേറ്റം ഗവുമായിരുന്ന ഉണ്ട പ്ലാവ് ആയപുരക്കൽപരേതനായഎ.എം.മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ ഭാര്യ ഖദീജ മുഹമ്മദ് കുഞ്ഞ് ലബ്ബ (85 ) നിര്യാതയായി.ഖബറടക്കം ഇന്ന് (ബുധൻ) 5 മണിക്ക് ഉണ്ട പ്ളാവ് മുഹ് യദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ . മക്കൾ : താഹിറ ബീവി, …

Read More »

രാഷ്ട്രപതിയുടെ ജീവൻ രക്ഷ പതക് അവാർഡ് ലഭിച്ച കല്ലിടുക്കിൽ ജയോച്ച ൻ വിടവാങ്ങി.

തൊടുപുഴ:32 വർഷം മുൻപ് കിണറ്റിൽ വീണ രണ്ടു വയസുകാരനെ രക്ഷിച്ച ആലക്കോട് കല്ലി ടുക്കിൽ  ജോൺ. കെ.ജോസ് എന്ന ജെയോച്ചൻ  വിടവാങ്ങി.വർഷങ്ങൾക്ക് മുൻപ് കുട്ടിയെ രക്ഷിച്ച സംഭവം അന്ന് എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.അതിനുള്ള അംഗീകാരവും ലഭിച്ചിരുന്നു. :ജീവൻ പണയം വച്ചും ധീരത കാട്ടിയ ജയോച്ചന്  അന്ന് രാഷ്ട്രപതിയു ടെ അംഗീകാരം.ലഭിച്ചിരുന്നു. കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ രണ്ടുവയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് ആലക്കോട് കല്ലിടുക്കിൽ ജോൺ കെ. ജോസ് എന്ന ജയോച്ചനെ (39) തേടി രാഷ്ട്രപതിയുടെ ജീവൻരക്ഷാ പതക് അവാർഡ് …

രാഷ്ട്രപതിയുടെ ജീവൻ രക്ഷ പതക് അവാർഡ് ലഭിച്ച കല്ലിടുക്കിൽ ജയോച്ച ൻ വിടവാങ്ങി. Read More »

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല

തിരുവനന്തപുരം:  രാജ്ഭവനിൽ നടക്കുന്ന ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാനുള്ള ഗവർണറുടെ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ഡിസംബർ 14 ന് ഒരുക്കുന്ന ക്രിസ്തുമസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നെങ്കിലും എല്ലാവരും ക്ഷണം നിരസിക്കുകയായിരുന്നു.  നാളെ വൈകീട്ട് ദില്ലിക്ക് പോകുമെന്നും പങ്കെടുക്കാൻ കഴിയില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചത്. സംസ്ഥാന സർക്കാരും ഗവർണരും തമ്മിൽ വിവിധ വിഷയങ്ങളിലെ പോര് തുടരുന്നതിനിടെയാണ് പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും തീരുമാനിച്ചത്.  കഴിഞ്ഞ തവണ മതമേലധ്യക്ഷൻമാരെ പങ്കെടുപ്പിച്ചായിരുന്നു ഗവർണറുടെ ക്രിസ്മസ് …

ഗവർണറുടെ ക്ഷണം നിരസിച്ച് സർക്കാർ; ക്രിസ്‌തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  പങ്കെടുക്കില്ല Read More »

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ്

തിരുവനന്തപുരം:  സ്‌കൂൾ സമയമാറ്റത്തിൽ നിന്നും പിന്മാറി സർക്കാർ. സ്‌കൂൾ സമയം മാറ്റാൻ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി നിയമസഭയിൽ വ്യക്തമാക്കി. മിക്സഡ് ബെഞ്ചുകൾ, ജെൻഡർ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലീം സംഘടനകളിൽ വിമർശനവും ആശങ്കയും ഉയർന്നതോടെയാണ് പരിഷ്കാരം തിരക്കിട്ട് വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്കണം സംബന്ധിച്ച് പഠിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ വിശദമായ ചർച്ചയ്ക്ക് ശേഷമേ നടപടികൾ തീരുമാനിക്കൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയത്. ഖാദർ കമ്മീഷൻ സമിതിയുടെ ശുപാർശകൾ നടപ്പാക്കുന്നതിൽ …

സ്കൂൾ സമയമാറ്റം പരിഗണനയിൽ ഇല്ലെന്ന് സർക്കാർ; പാഠ്യപദ്ധതി പരിഷ്കരണത്തെ എതിർത്ത് മുസ്ലിം ലീഗ് Read More »

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ മുസ്ലിം ലീഗ് പ്രശംസയ്ക്ക് എതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലീഗിന് സ്വഭാവ സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ട അത്യാവശ്യം എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല മുസ്ലീംലീഗിനെ പുകഴ്ത്തിയ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നടപടിയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായെന്ന്  അദ്ദേഹം പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ഗോവിന്ദന്‍റെ പ്രസ്താവനയെന്ന് അറിയില്ല. മുന്നണി വിപുലീകരണത്തിന് എല്‍ഡിഎഫില്‍ തീരുമാനമില്ല. മുസ്ലീം ലീഗ് പഴയ ലീഗല്ല. തീവ്ര നിലപാടുകാരോട് ലീഗ് ഇപ്പോള്‍ സന്ധി ചെയ്യുന്നുണ്ട്. എന്നാല്‍ പോപുലര്‍ …

എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ യുഡിഎഫിൽ ഐക്യമുണ്ടായി; കാനം രാജേന്ദ്രന്‍ Read More »

മില്ലെറ്റ് ഭക്ഷ്യ മേള വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ

വെങ്ങല്ലൂർ : ആഗോളമില്ലെറ്റ് വർഷാചരണത്തിന്റെ ഭാഗമായി ഭക്ഷണത്തിൽചെറു ധാന്യങ്ങൾ ഉൾപ്പെടുത്തേണ്ടതിന്റെ  പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ മി ല്ലെറ്റ് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. മില്ലെറ്റ് ധാന്യങ്ങളായതിന, ചാമ, റാഗി, ചോളം, വരക് എന്നിവ ഉപയോഗിച്ചു തയ്യാറാക്കിയ സ്വാദിഷ്ടമായ നിരവധി വിഭവങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഭക്ഷ്യ മേളതൊടുപുഴ പോലീസ് സബ്ബ് ഇൻസ്പെക്ടർ നൗഷാദ് കെ.കെ. ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രാജീവ് പുഷ്പാംഗദൻ അധ്യക്ഷനായിരുന്നു. ഹെഡ് മാസ്റ്റർ …

മില്ലെറ്റ് ഭക്ഷ്യ മേള വെങ്ങല്ലൂർ മുനിസിപ്പൽ UP സ്കൂളിൽ Read More »