Timely news thodupuzha

logo

Local News

കൊക്കോയുടെ വില ഇടിഞ്ഞു

ഇടുക്കി: മുകളിലേക്ക് കയറിയത് പോലെ തന്നെ കൊക്കോയുടെ വില താഴേക്കും ഇടിഞ്ഞു. സര്‍വ്വകാല റെക്കോഡിട്ട കൊക്കോവില ഒരാഴ്ച്ചകൊണ്ട് പാതിയോളമാണ് കുറഞ്ഞത്. 1000 മുതല്‍ 1075 രൂപ വരെ വിലയുണ്ടായിരുന്ന ഉണങ്ങിയ കൊക്കോ പരിപ്പിന്റെ വില 580 മുതല്‍ 600 രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 270 രൂപ വിലയുണ്ടായിരുന്ന പച്ച കൊക്കോക്ക് 180 രൂപയായും വില താഴ്ന്നു. ഉത്പാദനക്കുറവും രോഗബാധയും വിലയിടിവും മൂലം കര്‍ഷകര്‍ വ്യാപകമായി കൊക്കോ കൃഷി ഉപേക്ഷിച്ചിരുന്നു. ഇതോടെ ഉത്പാദനം കുത്തനെ ഇടിയുകയും വില കുതിച്ചു …

കൊക്കോയുടെ വില ഇടിഞ്ഞു Read More »

തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു

തൊടുപുഴ: ന​ഗരസഭയിലെ ഹരിതകർമ്മ സേനാം​ഗങ്ങളോട് മോശമായി പെരുമാറുകയും ചീത്ത വിളിക്കുകയും കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചക്കുകയും ചെയ്തവർക്ക് എതിരെ നടപടി സ്വീകരിച്ചു. അഞ്ചാം വാർഡിൽ കണ്ടർമഠം ഭാ​ഗത്തെ അമ്മക്കും മകനുമെതിരെയാണ് നടപടി കൈക്കൊണ്ടത്. ഇവർക്കെതിരെ ഹരിതകർമ്മ സേനാം​ഗങ്ങൾ മെയ് 10ന് പരതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മാപ്പ് പറയിപ്പിക്കുകയും എല്ലാ മാസവും കൃത്യമായി ഫീസ് നൽകി ഹരിതകർമ്മ സേനാം​ഗങ്ങളോട് സഹകരിക്കുകയും ചെയ്യണമെന്ന താക്കീത് നൽകുകയും ചെയ്തതാണ്. ഹരിതകർമ്മ സേനാം​ഗങ്ങളോട് സഹകരിക്കാതെ വീടിനു മുന്നിൽ …

തൊടുപുഴയിൽ ഹരിതകർമ്മ സേനാം​ഗങ്ങളെ കല്ലെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചവർക്ക് എതിരെ നടപടി സ്വീകരിച്ചു Read More »

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍

തൊടുപുഴ: ഈ വര്‍ഷത്തെ ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് രാവിലെ ഒമ്പതു മുതല്‍ വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു.പി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്നു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരു രജിസ്റ്റര്‍ ചെയ്യുകയും 18ന് രാവിലെ ഒമ്പതു മണിക്ക് സ്പോര്‍ട്സ് യൂണിഫോമുമായി ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണെന്ന് സെക്രട്ടറി മുഹമ്മദ് ഫാസില്‍ അറിയിച്ചു. മെയ് 27, 28 തീയതികളില്‍ അങ്കമാലിയില്‍ വച്ച് നടത്തുന്ന സംസ്ഥാന സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ …

ജില്ലാ സീനിയര്‍ നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പ് മെയ് 18ന് തൊടുപുഴയില്‍ Read More »

കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ ഒഴിവ്

കരിമണ്ണൂർ: കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ നിലവിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് പ്രതിമസം ബേസിക് പേ ശമ്പളത്തിൽ(62,500) താൽകാലിക നിയമനം. യോ​ഗ്യത എം.ബി.ബി.എ.സും റ്റി.സി.എം.സി രജിസ്ട്രേഷനും. താൽപര്യമുള്ളവർ 17/5/2024 വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി യോ​ഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം കരിമണ്ണൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ അപേക്ഷ സമർപ്പിക്കുക. 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരിമണ്ണൂർ ​ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് അഭിമുഖം നടത്തും.

ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി: കാലാകാലങ്ങളിൽ ജലവിതരണ ഉപകരണങ്ങൾ നവീകരിക്കുന്നതിന് ജല അതോറിറ്റിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി മനുഷ്യാവകാശ കമ്മീഷൻ. ഇടുക്കി അഞ്ചുരുളിയിൽ സ്ഥാപിക്കുന്ന 35 എം എൽ ഡി പദ്ധതി പൂർത്തിയാകുന്നതു വരെ പ്രദേശത്തെ ജനങ്ങൾക്ക് അടിയന്തരമായി കുടിവെള്ളം എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ജല അതോറിറ്റി എം.ഡി ക്ക് നിർദ്ദേശം നൽകി. ഉപ്പുതറ ഗ്രാമ പഞ്ചായത്തിൽ പെരിയാർ നദീതീരത്ത്പമ്പുസെറ്റുകൾ കേടായതു കാരണം കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് ഉത്തരവ്. പമ്പ് ഹൌസും ജല സംഭരണിയും പഞ്ചായത്തിന്റെ …

ഉപകരണങ്ങൾ നവീകരിക്കുന്നതിൽ ജല അതോറിറ്റിക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് മനുഷ്യാവകാശ കമ്മീഷൻ Read More »

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു

തൃശൂർ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍, ഇ.പി.സി കേരളത്തിന്‍റെയും വാഴച്ചാല്‍ വനം ഡിവിഷന്‍റെയും സഹകരണത്തോടെ സംഘടിപ്പിച്ച ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് പരിപാടി സമാപിച്ചു. പുതിയ യാത്രാനുഭവങ്ങള്‍ നേടുവാനും വനം വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യം സമൂഹത്തിനു പകര്‍ന്നു നല്കുവാനും വേണ്ടിയാണ് യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂണിറ്റ് ഈ പരിപാടി സംഘടിപ്പിച്ചത്. ദക്ഷിണേന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 60ഓളം പേര്‍ യാത്രയില്‍ പങ്കാളികളായി. ഇടുക്കി യൂണിറ്റ് പ്രസിഡന്‍റ് എന്‍ രവീന്ദ്രന്‍, സെക്രട്ടറി എ.പി മുഹമ്മദ് ബഷീര്‍, സംസ്ഥാന …

ദക്ഷിണേന്ത്യയിലെ 60ഓളം പേര്‍ പങ്കെടുത്ത ആതിരപ്പിള്ളി, വാഴച്ചാല്‍ ദ്വിദിന ട്രക്കിംഗ് സമാപിച്ചു Read More »

തൊടുപുഴ പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തില്‍ ആയില്ല്യം പൂജ 15ന്

തൊടുപുഴ: പുതുക്കുളം ശ്രീ നാഗരാജസ്വാമിക്ഷേത്രത്തിലെ ആയില്ല്യം പൂജ 15ന് രാവിലെ നാല് മണിക്കു നിര്‍മ്മാല്യ ദര്‍ശനം, 4.15ന് അഭിഷേകങ്ങള്‍, 5 മണിക്ക് മലര്‍നേദ്യം, 5.30ന് നൂറും പാലും കൊടുക്കല്‍, 6 മണിക്ക് ഗണപതി ഹോമം, 7.15ന് ഉഷ:പൂജ, 8.00ന് പാല്‍പ്പായസ ഹോമം, 9 മണിക്ക് അഷ്ടനാഗപൂജ, 10.30ന് ഉച്ച പൂജ, തുടര്‍ന്ന് തളിച്ചുകൊട, 12 മണിക്ക് നട അടയ്ക്കല്‍, വൈകുന്നേരം 4.30ന് നട തുറക്കും. 6.30ന് ദീപാരാധന തുടര്‍ന്ന് സര്‍പ്പ ബലിയും ഉണ്ടായിരിക്കുന്നതാണ്.

പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷന്‍

ഇടുക്കി: ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ഇടുക്കി ജില്ലാ ക്രിക്കറ്റ് ടീമിനെ തെരഞ്ഞെടുക്കുന്നു. മെയ് 20ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടത്തപ്പെടും. 1/9/2009നു ശേഷം ജനിച്ചവര്‍ക്ക് പങ്കെടുക്കാം. താൽപര്യമുള്ളവര്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാവിലെ 10.30ന് മുമ്പായി എത്തിച്ചേരുക.

മലയോര മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവും; വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു

കൊക്കയാർ: മലയോര മേഖലയിലെ വിദ്യാഭ്യാസ – ആരോഗ്യ രംഗത്തെ പ്രവർത്തന മുന്നേറ്റം ലക്ഷ്യം വച്ചു ആരംഭിച്ച വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ വിദ്യാഭ്യാസ രംഗത്തെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മെഡിക്കൽ ക്യാമ്പുകൾ, റമദാൻ റിലീഫ് പ്രോഗ്രാമുകൾ എന്നിവ നടത്തി ശ്രദ്ധ നേടിയതിനു പിന്നാലെയാണ് പുതിയ പ്രോജക്ട് ആരംഭിക്കുന്നത്. വിദേശ ഭാഷ പഠന ഹബ്ബ്, സിവിൽ സർവീസ് അക്കാദമി, റിസേർച്ച് സെൻറർ, സ്കിൽ ഡവലപ്മെൻ്റ് സെൻ്റർ, എന്നിവയുടെ ആസ്ഥാന കേന്ദ്രം വെംബ്ലിയിൽ മൂന്നു കൂടി രൂപ ചിലവിൽ …

മലയോര മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവും; വെംബ്ലി ഹിദായ ഫൗണ്ടേഷൻ്റെ പുതിയ പദ്ധതിക്ക് തുടക്കമാവുന്നു Read More »

ക്ഷേ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യണം; കെ സുരേഷ് ബാബു

അടിമാലി: മാസങ്ങളായി മുടങ്ങി കിടക്കുന്ന ക്ഷേമ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യാൻ സർക്കാർ തയ്യാറകണമെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി കെ സുരേഷ് ബാബു ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 24 ക്ഷേമനിധി ബോർഡുകളിൽ നിന്ന് മാസങ്ങളായി തൊഴിലാളികൾക്ക് പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്തിട്ട് ക്ഷേമനിധി ബോർഡ്കളെ രക്ഷിക്കുകയെന്ന മുദ്രാവാക്യം ഉയർത്തി മുഖ്യമന്ത്രിക്ക് നൽകുന്ന ഭീമ ഹർജിയുടെ ഒപ്പുശേഖരണം അടിമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എം.പി ജില്ലാ സെക്രട്ടറി കെ.എ കുര്യൻ, പി.ബി ഷംസുദീൻ, എൽ രാജൻ, അനീഷ് ചേനക്കര, ബേക്കർ …

ക്ഷേ പെൻഷനുകൾ അടിയന്തിരമായി വിതരണം ചെയ്യണം; കെ സുരേഷ് ബാബു Read More »

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ്

ഇടുക്കി: ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനിക്കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണം. ജനങ്ങൾ കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ജലക്ഷാമമുള്ള ഏരിയകളിൽ വെള്ളം ശേഖരിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ കൊതുക് വളരാൻ സാദ്ധ്യതയുള്ളതിനാൽ വെള്ളം മൂടിവച്ച് ഉപയോഗിക്കണം. ഇടവിട്ട് ചില സ്ഥലങ്ങളിൽ വേനൽവഴ പെയ്യുന്നതിനാൽ വീടിന്റെ പുറത്തും അടുത്തുള്ള പറമ്പുകളിലും മഴ വെള്ളം(ശുദ്ധജലം) കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിന്റെ പുറക് വശം, ഇൻഡോർപ്ലാന്റ്‌സ് എന്നിവയാണ് …

ഡെങ്കിപ്പനി ജാഗ്രത മുന്നറിയിപ്പ് Read More »

കോ​ഴി​ക്കോ​ട് നവവധുവിനെ ക്രൂരമായി മർദിച്ച് ഭർത്താവ്, ഏ‍​ഴാം ദി​വ​സം സ​ൽ​ക്കാ​ര​ച്ച​ട​ങ്ങി​നിടെ വിവരം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പരാതി നൽകി

കോ​ഴി​ക്കോ​ട്: വി​വാ​ഹം ക​ഴി​ഞ്ഞ് ഏ‍​ഴാം ദി​വ​സം വ​ര​ന്‍റെ വീ​ട്ടി​ൽ സ​ൽ​ക്കാ​ര​ച്ച​ട​ങ്ങി​നെ​ത്തി​യ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച. ബ​ന്ധു​ക്ക​ൾ​ക്ക് മു​ന്നി​ൽ ദേ​ഹാ​സ​ക​ലം പ​രു​ക്കു​ക​ളു​മാ​യാ​ണ് ന​വ​വ​ധു എ​ത്തി​യ​ത്. കോ​ഴി​ക്കോ​ടു​ള്ള വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ബ​ന്ധു​ക്ക​ളാ​ണ് വ​ധു​വി​ന്‍റെ അ​വ​സ്ഥ ക​ണ്ട് ഞെ​ട്ടി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലു​മു​ള്ള മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ പാ​ടു​ക​ളെ കു​റി​ച്ച് ബ​ന്ധു​ക്ക​ൾ തി​ര​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ​യാ​ണ് വ​ര​ന്‍റെ ക്രൂ​ര​ത​ക​ളെ കു​റി​ച്ച് അ​വ​ർ അ​റി​യു​ന്ന​ത്. പി​ന്നാ​ലെ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. വ​ധു​വി​ന്‍റെ പി​താ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും …

കോ​ഴി​ക്കോ​ട് നവവധുവിനെ ക്രൂരമായി മർദിച്ച് ഭർത്താവ്, ഏ‍​ഴാം ദി​വ​സം സ​ൽ​ക്കാ​ര​ച്ച​ട​ങ്ങി​നിടെ വിവരം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പരാതി നൽകി Read More »

പൊ​ന്നാ​നി​യി​ൽ ക​പ്പ​ലി​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ണ്ടാ​യി പി​ള​ർ​ന്നു; ര​ണ്ടു പേർ മ​രിച്ചു

പൊ​ന്നാ​നി: ക​പ്പ​ലി​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. അ​ഴീ​ക്ക​ൽ സ്വ​ദേ​ശി മ​ര​ക്കാ​ട്ട് നൈ​നാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ‘ഇ​സ്‌​ലാ​ഹിയെന്ന’ ബോ​ട്ടാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. സ്രാ​ങ്ക് അ​ഴീ​ക്ക​ൽ സ്വ​ദേ​ശി അ​ബ്ദു​ൽ​സ​ലാം, പൊ​ന്നാ​നി സ്വ​ദേ​ശി ഗ​ഫൂ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു മ​റ്റു നാ​ല് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് ര​ണ്ടാ​യി മു​റി​ഞ്ഞ് ക​ട​ലി​ൽ താ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ തീ​ര​ത്തോ​ടു ചേ​ർ​ന്നാ​ണ് ക​പ്പ​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. പൊ​ന്നാ​നി​യി​ൽ നി​ന്ന് 38 നോ​ട്ടി​ക്ക​ൽ മൈ​ൽ …

പൊ​ന്നാ​നി​യി​ൽ ക​പ്പ​ലി​ടി​ച്ച് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ര​ണ്ടാ​യി പി​ള​ർ​ന്നു; ര​ണ്ടു പേർ മ​രിച്ചു Read More »

കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ചിട്ടിരിക്കുന്നു, ദുരിതത്തിലായി നാട്ടുകാർ

കോ​ഴി​ക്കോ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ച​തോ​ടെ വ​ല​ഞ്ഞി​രി​ക്കു​ക​യാ​ണ് ദൂ​ര​സ്ഥ​ല​ത്ത് നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ർ. പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ആ​കാ​തെ പു​രു​ഷ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. യ​ഥാ​സ​മ​യം ടാ​ങ്കു​ക​ൾ വൃ​ത്തി​യാ​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പു​രു​ഷ​ന്മാ​രു​ടെ ടോ​യ്‌​ല​റ്റ് പ​ണി​മു​ട​ക്കി​യ​ത്. മ​നു​ഷ്യ വി​സ​ർ​ജ്യം ക​ള​യേ​ണ്ട ക്ലോ​സ​റ്റി​ൽ ചെ​റി​യ മ​ദ്യ കു​പ്പി​ക​ളും നി​ക്ഷേ​പി​ച്ച​ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. ഇ​നി ബ​സ് സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ന്ന പു​രു​ഷ യാ​ത്ര​ക്കാ​ർ പ്രാ​ഥ​മി​ക കൃ​ത്യം നി​ർ​വ​ഹി​ക്ക​ണ​മെ​ങ്കി​ൽ വീ​ട്ടി​ൽ നി​ന്ന് സാ​ധി​ച്ചു വ​രേ​ണ്ടി​ വ​രും. മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്ത് കോ​ഴി​ക്കോ​ട് എ​ത്തി​യ​വ​രൊ​ക്കെ ഓ​ടി ടോ​യി​ല​റ്റി​ന് മു​ന്നി​ലെ​ത്തു​ക​യും, …

കോ​ഴി​ക്കോ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ലെ ശൗ​ചാ​ല​യം അ​ട​ച്ചിട്ടിരിക്കുന്നു, ദുരിതത്തിലായി നാട്ടുകാർ Read More »

കാ​യം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി ത​ല പു​റ​ത്തേ​ക്കി​ട്ട് യുവാക്കളുടെ അ​ഭ്യാ​സ പ്ര​ക​ട​നം

കാ​യം​കു​ളം: വീ​ണ്ടും ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം. ഇ​ന്ന​ലെ വൈ​കി​ട്ട് കാ​യം​കു​ളം കെ.​പി റോ​ഡി​ൽ ര​ണ്ടാം ​കു​റ്റി​ക്കും ക​റ്റാ​ന​ത്തി​നും ഇ​ട​യി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം. കാ​ർ ഡ്രൈ​വ​റെ​യും അ​ഭ്യാ​സം ന​ട​ത്തി​യ ആ​ളു​ക​ളെ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​കൂ​ടി വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന്‍റെ ഡോ​ർ വി​ൻ​ഡോ​യി​ൽ ഇ​രു​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട് യാ​ത്ര ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃശ്യങ്ങൾ പുറ​ത്ത് വ​ന്നി​ട്ടു​ണ്ട്. ​ഈ ദൃ​ശ്യ​ങ്ങ​ൾ പു​റ​കി​ൽ വ​ന്ന വാ​ഹ​ന​ത്തി​ലെ യാ​ത്ര​ക്കാ​ർ ഫോ​ണി​ൽ പ​ക​ർ​ത്തി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മി​ഷ​ണ​ർ​ക്ക് അ​യ​ച്ചു ​കൊ​ടു​ത്തു. പി​ന്നാ​ലെ ആ​ർ.റ്റി.​ഒ …

കാ​യം​കു​ള​ത്ത് ഓ​ടു​ന്ന കാ​റി​ന്‍റെ ചി​ല്ല് താ​ഴ്ത്തി ത​ല പു​റ​ത്തേ​ക്കി​ട്ട് യുവാക്കളുടെ അ​ഭ്യാ​സ പ്ര​ക​ട​നം Read More »

കുഴിപ്പിള്ളിൽ രാജേഷ് ജോസഫ് നിര്യാതനായി

മുതലക്കോടം: കുഴിപ്പിള്ളിൽ രാജേഷ് ജോസഫ്(52) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ15.05.2024 ബുധൻ ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടിൽ ആരംഭിച്ച് മുതലക്കോടം സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ ജെസ്സി പാല ഇളംതോട്ടം കിഴക്കേക്കര കുടുംബാംഗം. മകൻ: ജോയൽ(വിദ്യാർത്ഥി, വിമല പബ്ലിക് സ്കൂൾ, തൊടുപുഴ). സഹോദരങ്ങൾ: റെക്സ് ജോസഫ്(ബിസിനസ്), റോയിസ് ജോസഫ്(യു.എസ്.എ). ഭൗതിക ശരീരം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ റ്റി.റ്റി.ഇയ്ക്ക് മർദ്ദനം

പാലക്കാട്: വീണ്ടും ട്രെയിനിനുള്ളിൽ റ്റി.റ്റി.ഇയ്ക്ക് മർദനം. മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിലെ റ്റി.റ്റി.ഇ രാജസ്ഥാൻ സ്വദേശി വിക്രം കുമാൻ മീണയ്ക്കാണ് മർദനമേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ ആയിരുന്നു സംഭവം. മൂക്കിന് ഇടിയേറ്റ മീണ ആശുപത്രി ചികിത്സയിലാണ്. ടിക്കറ്റില്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്ത ആളെ ചോദ്യം ചെയ്തിന് ഇടയിലാണ് സംഭവം. യാത്രക്കാർ നോക്കി നിൽക്കെയായിരുന്നു റ്റി.റ്റി.ഇക്കു മർദനനമേറ്റത്. ടിടഇയുടെ പരാതിയിൽ കോഴിക്കോട് റെയിൽവേ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കണ്ണൂർ ബാവോടിൽ ഐസ്ക്രീം ബോംബ് സ്ഫോടനം

കണ്ണൂർ: ചക്കരക്കൽ ബാവോട് രണ്ട് ഐസ്ക്രീം ബോംബുകൾ പൊട്ടിത്തെറിച്ചു. പുലർച്ചെ മൂന്നി മണിയോടെയാണ് സംഭവം. അക്രമികൾക്കായുള്ള തെരച്ചിൽ ആരംഭിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. പ്രദേശത്ത് സി.പി.എം – ബി.ജെ.പി സംഘാർഷാവസ്ഥ നിലനിൽക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പൊലീസ് പെട്രോളിങ്ങ് നടത്തുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ബോംബ് സ്ഫോടനം നടന്നത്.

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ടു പേർ കൂടി മരിച്ചു

വൈപ്പിൻ: പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രണ്ട് യുവാക്കൾ മരിച്ചു. കതൃക്കടവ് മേത്തേക്കാട്ടു വീട്ടിൽ ബോബന്റെ മകൻ മിലൻ(20), ഗാന്ധിനഗർ ചെറുവുള്ളിപ്പറമ്പ് ആന്റണിയുടെ മകൻ ആൽവിൻ(20) എന്നിവരാണ് മരിച്ചത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെയയിരുന്നു അപകടം. കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപോയ സുഹൃത്ത് അഭിഷേകിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരും മുങ്ങിപോയത്. അഭിഷേക്(21) ഇന്നലെ മരണമടഞ്ഞിരുന്നു. കുളിക്കാനിറങ്ങിയ ആറു പേരിൽ മൂന്നു പേരാണ്‌ തിരയിൽപ്പെട്ടത്‌. ബീച്ചിൽ നീന്തൽ പരിശീലനം നടത്തിയിരുന്ന വൈപ്പിൻ ബീച്ച് ക്ലബ്ബിലെയും ഡോൾഫിൻ ക്ലബ്ബിലെയും നീന്തൽ …

പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട രണ്ടു പേർ കൂടി മരിച്ചു Read More »

വിമല സിൽക്ക്  ഹൌസ്  ഉടമ മോളി  ജോൺ

കട്ടപ്പന :വിമല സിൽക്ക് ഹൌസ്  ഉടമ   നാറാണത്ത്  എൻ .സി . ജോണിന്റെ  ഭാര്യ  മോളി ജോൺ ( വിമല  മോളി -75 ) നിര്യാതയായി .സംസ്ക്കാരം  13 .05 .2024  തിങ്കൾ  ഉച്ചകഴിഞ്ഞു രണ്ടിന് കട്ടപ്പന സെന്റ്  ജോർജ്  ഫൊറോനാ പള്ളിയിൽ .പിറവം പടിക്കൽപറമ്പിൽ  കുടുംബാംഗമാണ് .മക്കൾ : സിന്ധു ജോൺ ,ഡാർവി ജോൺ ,അഞ്ചു ലിബി.മരുമക്കൾ :ജോൺ ജോർജ്  ചിറ്റിലപ്പള്ളി ,ലിബി ഏബ്രാഹം,മൂഴയിൽ , ജോയിസ് ഡാർവി .

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി . .സംസ്ക്കാര  ശുശ്രൂഷകൾ ചൊവ്വാഴ്ച (14 .05 .2024 )  ഉച്ചകഴിഞ്ഞു  2 .30  ന് കരിമണ്ണൂർ കമ്പിപ്പാലത്തുള്ള  വസതിയിൽ ആരംഭിച്ച് കരിമണ്ണൂർ  സെന്റ് മേരീസ് ഫൊറോനാ  പള്ളിയിയിൽ . തിങ്കളാഴ്ച  വൈകുന്നേരം അഞ്ചു മണിക്ക്  ഭൗതിക ശരീരം  ഭവനത്തിൽ എത്തിക്കുന്നതാണ് .   ഭാര്യ പരേതയായ  മേരി, വാഴക്കുളം  പേടിക്കാട്ടുകുന്നേൽ  കുടുംബാംഗം . മക്കൾ : സിമിലി ജോർജ് ,വിൻസെന്റ് ജോർജ് (കാനഡ ), …

കരിമണ്ണൂർ :  മഠത്തിക്കണ്ടത്തിൽ   എം .കെ .വർഗീസ് (91 ) നിര്യാതനായി Read More »

നിലമ്പൂർ സ്വദേശിക്ക് യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും സൂര്യാഘാതം. നിലമ്പൂർ മയ്യന്താനി സ്വദേശി സുരേഷിനാണ്(53) സൂര്യാഘാതമേറ്റത്. സുരേഷിന്‍റെ കൈകളിലും വയറിലും പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റ ഭാഗങ്ങളില്‍ കുമിളകളും പൊങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് നിലമ്പൂരിലേക്കുള്ള യാത്രാമദ്ധ്യേയാണ് സൂര്യഘാതം ഉണ്ടായത്. കൈകളില്‍ പൊള്ളലേറ്റത് പോലുള്ള നീറ്റലാണ് ആദ്യം അനുഭവപ്പെട്ടത്. വീട്ടിലെത്തി തണുത്ത വെള്ളത്തില്‍ കഴുകിയപ്പോള്‍ വേദന അനുഭവപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ തൊലിയിൽ കുമിളകൾ പ്രത്യക്ഷപ്പെട്ടു. ഇതോടെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി

തൊടുപുഴ: ഇ.ഡി അറസ്റ്റു ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു എട്ടുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. തൊടുപുഴ മുനിസിപ്പാലിറ്റി സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺചുറ്റി ഗാന്ധി സ്ക്വയറിൽ സമാപിച്ചു. പ്രതിഷ തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടത്തിൽ നേതൃത്വം നൽകി. നിയോജക മണ്ഡലം ഭാരവാഹികളായ മായാ ബാബു, അഭിലാഷ് ബഷീർ, ജാസിൽ കെ …

അരവിന്ദ് കെജ്‌രിവാളിനു ജാമ്യം നൽകിയതിൽ തൊടുപുഴയിൽ ആം ആദ്മി പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി Read More »

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി

കോതമം​ഗലം: നാല് പതിറ്റാണ്ടിലേറെക്കാലം പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ പോസ്റ്റ്മാനായി സേവനം അനുഷ്ഠിച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന മുഹമ്മദ് ഷാഫി പൊന്നിരിക്കലിന് അടിവാട് ഹീറോയംഗ്സ് ക്ലബ്ബ് & റീഡിംഗ് റൂമിൻ്റെ നേതൃത്വത്തിൽ നൽകിയ പൗരസ്വീകരണം പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിലേത്പോലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പോസ്റ്റ്മാൻ്റെ സാനിദ്ധ്യം ഏറെ ശ്രദ്ദേശമായിരുന്നു. പ്രവാസികളുടെ വീട്ടുകാരും പ്രിയപ്പെട്ടവരുടെ വിശേഷങ്ങളും ആശംസാ കാർഡുകളും കാത്തിരിക്കുന്നവരും മറ്റിതര ജോലികൾ കാത്തിരിക്കുന്നവർക്കുമെല്ലാം ഷാഫിയുടെ സൈക്കിളിൻ്റെ മണിയടി ശബ്ദത്തിന് …

പല്ലാരിമംഗലം പോസ്റ്റ് ഓഫീസിൽ നിന്ന് വിരമിക്കുന്ന പോസ്റ്റ്മാന് അടിവാട് ടൗണിൽ പൗരസ്വീകരണം നൽകി Read More »

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി.

തൊടുപുഴ: ഹയർ സെക്കണ്ടറി മേഖലയെ ഏകീകരണത്തിലൂടെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയ സാഹചര്യത്തിൽ, ചെറുത്തുനിൽപ്പിൻ്റെ രണഭേരി മുഴക്കിക്കൊണ്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ ദ്വിദിന സംസ്ഥാന നേതൃത്വ പഠന ക്യാമ്പ് മൂന്നാർ ശിക്ഷക് സദനിൽ ആരംഭിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിൽ നിന്നായി 90 പ്രതിനിധികൾ പങ്കെടുക്കുന്ന ക്യാമ്പിന് സംസ്ഥാന പ്രസിഡണ്ട് ആർ അരുൺകുമാർ പതാക ഉയർത്തിയതോടെ ഔദ്യോഗികമായ തുടക്കമായി. മുൻ എം എൽ എ യും ഐ എൻ ടി യു സി ദേശീയ …

എ.എച്ച്.എസ്.റ്റി.എ സംസ്ഥാന പഠന ക്യാമ്പിന് മൂന്നാറിൽ തുടക്കമായി. Read More »

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ

ജാംനഗർ: അയൽവാസിയുടെ ആറ് വയസ് പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 26കാരനെ 20 വർഷം തടവ് വിധിച്ച് കോടത്. ജാംനഗറിലെ പോക്സോ പ്രത്യേക കോടതി ജഡ്ജി എ.എ വ്യാസാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് അയൽവാസിയുടെ മകനെ 26കാരൻ ക്രൂരമായി പീഡിപ്പിച്ചത്. ദിവസ വേതനക്കാരനായ 26കാരനെതിരെ ഐ.പി.സി 377, പോക്സോ ചട്ടങ്ങൾ അനുസരിച്ചാണ് ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമേ 10,000 രൂപ പിഴയും പ്രതി ഒടുക്കണം. പീഡനത്തിനിരയായ ആറ് വയസുകാരന് നാല് ലക്ഷം രൂപ നൽകാനും …

ജാംനഗറിൽ 6 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 26കാരന് 20 വർഷം തടവും പിഴയും ശിക്ഷ Read More »

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി

ആലപ്പുഴ: സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്ന കെ.ആർ ഗൗരിയമ്മയ്ക്ക് നാടിൻ്റെ സ്മരണാഞ്ജലി. സി.പി.ഐ(എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. സി.പി.ഐ(എം) കേന്ദ്ര കമ്മറ്റി അംഗം സി.എസ് സുജാത, ജില്ല സെക്രട്ടറി ആർ നാസ്സർ എന്നിവർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി വേണുഗോപാൽ, എച്ച് സലാം എം.എൽ.എ, പി.പി ചിത്തരഞ്ജൻ എം.എൽ.എ, കെ പ്രസാദ്, എം സത്യപാലൻ, ജി …

കെ.ആർ ഗൗരിയമ്മയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ച് നേതാക്കൾ, ചുടുകാട്ടിൽ അനുസ്മരണ സമ്മേളനം നടത്തി Read More »

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു

കൊച്ചി: തൃപ്പൂണിത്തുറ ഏരൂരിൽ കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരാതി. ഇന്നലെ രാത്രിയാണ് 71 വയസുള്ള ഷൺമുഖനെ വാടക വീട്ടിൽ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞതായി പരിസരവാസികൾ അറിയുന്നത്. ഉടൻ തന്നെ വീട്ടുടമയെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുടമ എത്തി പൊലീസിനെ വിവരം അറിയിച്ചു. മകൻ അജിത്ത് അച്ഛനെ നോക്കുന്നില്ലെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. മകനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഒരു ദിവസം മുഴുവനും ഭക്ഷണം കഴിക്കാതെയും പ്രാഥമിക കർമ്മങ്ങൾ നിർവഹിക്കാൻ …

കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനും കുടുംബവും കടന്നു കളഞ്ഞു Read More »

പേരാമ്പ്ര തെരുവുനായ ആക്രമണം; 5 പേർക്ക് പരുക്കേറ്റു

കോഴിക്കോട്: പേരാമ്പ്രയിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്‍റെ സമീപത്തു വെച്ചാണ് തെരുനായയുടെ ആക്രമണം ഉണ്ടായത്. പേരാമ്പ്ര പാറേന്‍റെ മീത്തൽ രാജൻ(60), കിഴക്കൻ പേരാമ്പ്ര കണ്ണോത്ത് അശോകൻ(50), ആവള നെല്ലിയുള്ള പറമ്പിൽ പാർത്തിവ്(17), പൈതോത്ത് കാപ്പുമ്മൽ കുമാരൻ(68), എരവട്ടൂർ പാച്ചിറ വയൽ ആദർശ്(22) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് വിവരം.

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത്

തിരുവനന്തപുരം: കരമന സ്വദേശി അഖിലാണ്(22) കൊല്ലപ്പെട്ടത്. യുവാവിനെ അക്രമികൾ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തുക ആയിരുന്നു. കരമന അനന്ദുവധക്കേസിലെ പ്രതികളാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കാറിലെത്തിയ സംഘം കമ്പിവടികൊണ്ട് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശരീരത്തിലേക്ക് കല്ലെടുത്ത് എറിയുന്നതും, ഹോളിബ്രിക്സു കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുന്നതും ദൃശങ്ങളിലുണ്ട്. തലയോട്ടി പിളർന്ന നിലയിലായിരുന്നു അഖിലിനെ ആശുപത്രിയിലെത്തിച്ചത്. മൂന്നംഗ സംഘമാണ് ഇതിനു പിന്നിലെന്നാണ് വിവരം. കഴിഞ്ഞാഴ്ച ബാറിൽവെച്ച് നടന്ന സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മുൻകൂട്ടി ഗൂഢാലോചന ചെയ്തുള്ള …

കരമനയിലെ യുവാവിന്‍റെ കൊലപാതകത്തികത്തിന്‍റെ സി.സി.റ്റി.വി ദൃശങ്ങൾ പുറത്ത് Read More »

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണവേട്ട. ഒന്നരക്കോടിയുടെ സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ജീൻസിനകത്തു പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. തിരിച്ചറിയാതിരിക്കാൻ ജീൻസ് തുന്നിച്ചേർത്തിരുന്നു. ഗ്രീൻ ചാനനലിലൂടെ കടക്കാൻ ശ്രമിച്ച ഇയാളെ കസ്റ്റംസ് വിശദമായി പരിശോധിച്ചപ്പോഴാണ് 2332 ഗ്രാം വരുന്ന 20 സ്വർണക്കട്ടികൾ കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്.

മാളയിൽ അപകടം; ബസുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

മാള: മേലഡൂരിൽ യാത്രക്കാരുമായി പോയിരുന്ന ഓട്ടോറിക്ഷയിൽ ബസ്സിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് അപകടം സംഭവിച്ചത്. മാള പരനാട്ടുകുന്ന് സ്വദേശി കമ്മാന്തറ വീട്ടിൽ മുഹമ്മദ് അസ്പാൻ ആണ് മരണപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്തിരുന്ന പത്തനംതിട്ട സ്വദേശികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്പാൻ മാളയിലെ ചുമട്ട് തൊഴിലാളിയായിരുന്നു. പിന്നീട് ഓട്ടോറിക്ഷ വാങ്ങി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ സുബൈദ. മക്കൾ: പരേതനായ റാഷിദ്, അക്ബർ, അൻസാരി, അമീർ.

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി

തൊടുപുഴ: അഡ്വ. പി.ആർ ദേവദാസ് നേതൃത്വം നൽകുന്ന അഖില കേരള വിശ്വകർമ്മ മഹാസഭയുടെ തൊടുപുഴ താലൂക്ക് യൂണിയൻ ഭാരവാഹികളോ അവരുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന സഭ അംഗങ്ങളോ അഖില കേരള വിശ്വകർമ്മ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ ഓഫീസ് ഉപയോഗിക്കുന്നതിനെ തടഞ്ഞു കൊണ്ട് കെ.കെ അജിത് കുമാർ, കെ.ജി ബിനു എന്നിവർ തൊടുപുഴ മുൻസിപ്പ് കോടതിയിൽ നിന്ന് നേടിയ താൽക്കാലിക നിരോധന ഉത്തരവ് തൊടുപുഴ മുൻസി കോടതി തള്ളി. യഥാർത്ഥ വസ്തുതകൾ മറച്ചു വെച്ചാണ് കോടതിയിൽ ഹർജി സമർപ്പിച്ചതെന്ന് …

എ.കെ.വി.എം.എസ് തൊടുപുഴ താലൂക്ക് യൂണിയന് എതിരെ കൊടുത്ത നിരോധന ഉത്തരവ് കോടതി തള്ളി Read More »

കണ്ണൂരിൽ സ്വിഫ്റ്റ് ബസ് തടഞ്ഞ് ഡ്രൈവർക്കു നേരെ ആക്രമണം: 7 യുവാക്കൾക്കെതിരെ കേസ്

കണ്ണൂർ: അർധ രാത്രിയിൽ കെ.എസ്.ആർ.റ്റി.സി ബസ് തടഞ്ഞ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ഏഴ് പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നു കൊല്ലൂർ മൂകാംബിക വരെ പോകുന്ന സ്വിഫ്റ്റ് ബസ്, കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തിയപ്പോഴാണ് സംഭവം. ബൈക്കുകളിലെത്തിയ യുവാക്കൾ ഡ്രൈവറെ അസഭ്യം പറയുന്നതിന്‍റെയും ബസിന്‍റെ സൈഡ് മിറ്ററിൽ അടിക്കുന്നതിന്‍റെയും ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൂട്ടത്തിലൊരാൾ ഡ്രൈവർ ഡോറിലൂടെ ബസിനുള്ളിൽ പ്രവേശിച്ച് ഡ്രൈവറം മർദിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്ന് കെ.എസ്.ആർ.റ്റി.സി കണ്ണൂർ സ്റ്റേഷൻ മാസ്റ്റർ കെ അരുൺദാസ് നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ്

കോഴിക്കോട്: പൂളങ്കരയില്‍ കാര്‍ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസ് സംഘത്തെ നാട്ടുകാർ‌ തടഞ്ഞു വച്ചു. എറണാകുളത്തു നിന്നും പന്തിരാങ്കാവിൽ എത്തിയ അന്വേഷ സംഘത്തേയാണ് ആൾകൂട്ടം തടഞ്ഞത്. തുടർന്ന് നാട്ടുകാരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു. പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ചതിന് 150 പേർക്കെതിരെ കേസെടുത്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. എറണാകുളം ഞാറയ്ക്കലില്‍ നിന്ന് മോഷണം പോയ കാര്‍ അന്വേഷിച്ച് സ്വകാര്യ വാഹനത്തിലെത്തിയ 3 പൊലീസ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞുവച്ചത്. ഇവർ സിവിൽ വേഷത്തിലായിരുന്നു …

കോഴിക്കോട് മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരെ ആക്രമിച്ചു: 150 പേർക്കെതിരെ കേസ് Read More »

തൃശൂര്‍ കാട്ടൂരിൽ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂരില്‍ ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ചെമ്മണ്ട സ്വദേശി സാബുവാണ് ഭാര്യ ദീപ്തിയെ വെട്ടി പരുക്കേല്‍പ്പിച്ചത്. ഇരുവരെയും തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കാട്ടൂര്‍ കാറളം ചെമ്മണ്ട സ്വദേശി സാബു ഭാര്യയെ ആക്രമിച്ചതെന്നാണ് വിവരം. ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സാബുവിന്‍റെ നിലയും ഗുരുതരമായി തുടരുകയാണ്. ഭാര്യ ദീപ്തിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ

പീ​രു​മേ​ട്: കൊ​ട്ടാ​ര​ക്ക​ര – ഡി​ണ്ടി​ഗ​ൽ ദേ​ശീ​യ​പാ​ത​യി​ൽ കു​ട്ടി​ക്കാ​നം മു​റി​ഞ്ഞ​പു​ഴ​യ്ക്കു സ​മീ​പം ക​ടു​വാ​പ്പാ​റ​യി​ൽ കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ​ ആയാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ 600 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. നാ​ലു​ പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ആ​റ്റി​ങ്ങ​ൽ നാ​വാ​യി​ക്കു​ളം വെ​ട്ടു​ചി​റ വെ​ള്ളാ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ഭ​ദ്ര(18), സി​ന്ധു(45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഷി​ബു(51), ഇ​യാ​ളു​ടെ ഭാ​ര്യ മ​ഞ്ജു(43), മ​ക്ക​ളാ​യ ഭാ​ഗ്യ(13), ആ​ദി​ദേ​വ്(20) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു …

കു​ട്ടി​ക്കാ​ന​ത്ത് കാ​ർ കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് ര​ണ്ടു ​പേ​ർ മ​രി​ച്ചു: പ​രി​ക്കേ​റ്റ നാ​ലു ​പേ​ർ ആ​ശു​പ​ത്രി​യി​ൽ Read More »

കുന്നംകുളത്ത് വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 16 പേർക്ക് പരുക്ക്

തൃശൂർ: കുന്നംകുളം കുറുക്കൻപാറയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പതിനാറ് പേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയിക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ഗുരുതരമായി പരുക്കേറ്റു. അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശക്തമായ മഴ പെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്.

പത്തനംതിട്ടയിൽ അജ്ഞാതർ വീടിന് തീയിട്ടു

പത്തനംതിട്ട: പത്തനംതിട്ട വടശേരിക്കരയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തെ ബൈക്കിനും അജ്ഞാതർ തീയിട്ടു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര

ഇടുക്കി: ഈ അവധി കാലത്ത് കുടുംബവുമൊത്ത് ഹൈറേഞ്ചിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ധാരാളം. അവരുടെ സുരക്ഷിത യാത്രയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകുകയാണ് മോട്ടോർ വാഹന വകുപ്പ്. നിങ്ങൾ ഗാട്ട് റോഡുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ..? സർക്കാർ ഉത്തരവ് പ്രകാരം കേരളത്തിൽ 45 ഗാട്ട് റോഡുകൾ (മലമ്പാതകൾ ) ആണ് ഉള്ളത്. എന്നാൽ ഈ പാതകളുടെ സ്വഭാവ സാദൃശ്യമുള്ള ചെറുതും വലുതുമായ ധാരാളം വഴികൾ പശ്ചിമഘട്ടത്തിൻ്റെ ഭാഗമായ കിഴക്കൻ ജില്ലകളിലുണ്ട്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മഞ്ഞും ,തണുപ്പും,കോടയും സഞ്ചാരികളെ ഇവിടേക്ക് ആകർഷിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ …

ഹൈറേഞ്ചിലേക്ക് നടത്താം… സുരക്ഷിത യാത്ര Read More »

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ

തൊടുപുഴ: ബ്ലോക്കിലെ ഇടവെട്ടി പഞ്ചായത്തിൽ നാശനഷ്ടമുണ്ടായ വീടുകൾക്ക് എത്രയും വേഗം നഷ്ടപരിപഹാരം നൽകുമെന്ന് ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.     കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നാല് വീടുകളുടെ മേൽക്കൂര നഷ്ടപ്പെടുകയും , മരം വീണ് രണ്ട് വീടുകൾക്ക് ഭാഗിക കേടുപാടുകൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നാശനഷ്ടം തിട്ടപ്പെടുത്തുവാൻ പഞ്ചായത്ത് അസി.എൻജിനീയറെയും കാരിക്കോട് വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കളക്ടർ പറഞ്ഞു.   എല്ലാ വീടുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. ഇടവെട്ടി …

ഇടവെട്ടിയിൽ നഷ്ടപരിപഹാരം എത്രയും വേഗം നൽകും: ഇടുക്കി ജില്ലാ കളക്ടർ Read More »

കാട്ടാക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കടക്കടയിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വാടകയ്ക്ക് താമസിക്കുന്ന വീടിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകമാണോ എന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ

കോഴിക്കോട്: അച്ഛനെ മകൻ അടിച്ചു കൊന്നു. ഏകരൂർ സ്വദേശി ദേവദാസാണ് മകൻ അക്ഷയ് ദേവിന്‍റെ മർദനത്തിൽ കൊല്ലപ്പെട്ടത്. അക്ഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പരുക്കേറ്റ നിലയിൽ ദേവദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരുക്കേറ്റുവെന്ന് പറഞ്ഞാണ് അക്ഷയ് ദേവ് അച്ഛനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ചൊവ്വാഴ്ചയോടെ ദേവദാസ് മരിക്കുകയും ചെയ്തിരുന്നു. എന്നാൽ പരിശോധനയിൽ മർദനത്തിന്‍റെ നിരവധി പാടുകൾ ഉണ്ടായിരുന്നു. ഇത് കണ്ട് സംശയം തോന്നിയ ഡോക്‌ടർമാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മകനെ കസ്റ്റഡിയിലെടുപ്പ് പൊലീസ് ചോദ്യം …

അടിച്ചു വീഴ്ത്തിയ ശേഷം വീണ് പരുക്കേറ്റതെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു; കോഴിക്കോട് പിതാവിനെ കൊന്നത് മകൻ Read More »

Играйте В более Чем 5000 лучших Бесплатных Игровых Автоматов!

Играйте В более Чем 5000 лучших Бесплатных Игровых Автоматов!! Демо Игровые Автоматы а Казино В 2024 Играть Онлайн в Слоты Бесплатно же Без Регистрации Content В любом Слоте Лучшие выплаты? Особенности Режима Демо Бесплатные Игровые Автоматы Онлайн Без Регистрации И Смс Фриспины а Казино – реальный Бонус Для Слотов Лучшие Производители Программного Обеспечения Для Игровых …

Играйте В более Чем 5000 лучших Бесплатных Игровых Автоматов! Read More »

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഇടുക്കി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന ഒരു വർഷ കെ.ജി.റ്റി.ഇ. പ്രീ-പ്രസ്സ് ഓപ്പറേഷൻ / കെ.ജി.റ്റി.ഇ പ്രസ്സ് വർക്ക് / കെ.ജി.റ്റി.ഇ. പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2024-25 കോഴ്സുകളിലേക്ക് മെയ് 24 വരെ അപേക്ഷക്കാം. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി, എസ്.ഇ.ബി.സി, മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം …

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം Read More »

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ്

ഇടുക്കി: പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ ബാലവാടികയില്‍ ആര്‍.റ്റി.ഇ, എസ്.സി, എസ്.റ്റി, ഒ.ബി.സി, (എന്‍.സി.എല്‍) വിഭാഗങ്ങളിലും , ഒന്നാം ക്ലാസ്സില്‍ എസ്.റ്റി വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട് . അപേക്ഷ ഫോമുകൾ മെയ് 15 വരെ സ്‌കൂൾ ഓഫീസിൽ ലഭിക്കും. ബാലവാടികയിലേക്ക് 2024 മാര്‍ച്ച് 31 ന് 5 വയസ് പൂര്‍ത്തിയാവുകയും 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കും , ഒന്നാം ക്ലാസ്സിലേക്ക് 2024 മാര്‍ച്ച് 31 ന് 6 വയസ് പൂര്‍ത്തിയാവുകയും 8 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കുമാണ് …

കേന്ദ്രീയ വിദ്യാലയത്തിൽ ഒഴിവ് Read More »