അൻവറിന് വീണ്ടും പി ശശിയുടെ വക്കീൽ നോട്ടീസ്
കണ്ണൂര്‍: പി.വി അൻവറിന് വീണ്ടും വക്കീൽ നോട്ടീസയച്ച് പി ശശി. വി.ഡി സതീശനെതിരേ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശിയുടെ നിർദേശ പ്രകാരമായിരുന്നെന്ന് പി.വി അൻവർ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഈ ആരോപണത്തെ എതിർത്തും പരാമർശം പിൻവലിക്കണമെന്നാവശ്യപ്പെട്ടുമാണ് പി ശശി അൻവറിന് വക്കീൽ നോട്ടീസയച്ചിരിക്കുന്നത്. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഉന്നയിച്ച ആരോപണം പി. …