Timely news thodupuzha

logo

Crime

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌

തലശേരി: സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ ഹൈക്കോടതി റിട്ട. ജസിറ്റ്‌സ്‌ ബി കമാൽപാഷക്ക്‌ എൽ.ഡി.എഫ്‌ വടകര മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ വക്കീൽ നോട്ടീസ്‌ അയച്ചു. അപക്വവും അനവസരത്തിലുളളതും വസ്‌തുതാ വിരുദ്ധവുമായ പ്രസ്‌താവന പിൻവലിച്ച്‌ മാപ്പ്‌ പറയണമെന്നാണ്‌ ആവശ്യം. വീഡിയോ സംപ്രേഷണം ചെയ്‌ത ഓൺലൈൻ ചാനലിലൂടെ നോട്ടീസ്‌ കൈപ്പറ്റിയ ഉടൻ ഖേദ പ്രകടനം നടത്തണമെന്നും അല്ലാത്ത പക്ഷം സിവിൽ/ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നും അഡ്വ കെ വിശ്വൻ മുഖേന അയച്ച നോട്ടീസിൽ വ്യക്തമാക്കി. യൂ ട്യൂബ്‌ ചാനലിൽ ‘കെ.കെ …

സ്‌ത്രീത്വത്തെ അപമാനിച്ച റിട്ട. ജസ്റ്റിസ് കമാൽ പാഷക്ക് കെ.കെ ശൈലജയുടെ വക്കീൽ നോട്ടീസ്‌ Read More »

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ്, ഡാനിഷ് എന്നിവരെയാണ് ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ, മോഷണ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങി സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു. ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ …

ആലുവയിൽ മോഷണം നടത്തി അജ്മീറിലേക്ക് കടന്ന ഉത്തരാഖണ്ഡ് സ്വദേശികളെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി Read More »

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

രാജാക്കാട്: ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരങ്ങൾ രംഗത്ത്. പോലീസിൻ്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ അന്വേഷണം വേണമെന്നും ഇവർ പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കല്ലാർകൂട്ടി മാങ്കടവ് ഭാഗത്ത് തെക്കുംചേരിക്കുന്നേൽ എബ്രഹാം ജോസഫിൻ്റെ(66) മരണമാണ് വിവാദമായിട്ടുള്ളത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9.30 നോടുകൂടി കല്ലാർകുട്ടി – മാങ്കടവ് റോഡ് സൈഡിൽ മരിച്ച നിലയിൽ ഇദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച മൃതദേഹം പരിശോധിച്ചതിൽ സംശയം തോന്നിയ ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം …

ഗൃഹനാഥൻ്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ Read More »

2000 ത​വ​ണ പോ​ലീ​സി​നെ വി​ളി​ച്ച 56കാ​രി​ക്ക് തട​വ്

യു.കെ: അ​ത്യാ​വ​ശ്യ​ ഘ​ട്ട​ങ്ങ​ളി​ലാ​ണ് സാ​ധാ​ര​ണ പൊ​തു​ജ​ന​ങ്ങ​ൾ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​നെ വി​ളി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ ഇ​ത് ദു​രു​പ​യോ​ഗം ചെ​യ്ത യു​.കെ​യി​ൽ നി​ന്നു​ള്ള ഒ​രു സ്ത്രീ ​ഇ​പ്പോ​ൾ പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ത്തി​നി​ട​യി​ൽ 2000 ത​വ​ണ​യാ​ണ് ഇ​വ​ർ പോ​ലീ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 999 ലേ​ക്ക് വി​ളി​ച്ച​ത്. 17 വ്യ​ത്യ​സ്ത ന​മ്പ​റി​ൽ നി​ന്നാ​ണ് ഇ​വ​ർ പോ​ലീ​സി​നെ നി​ര​ന്ത​രം വി​ളി​ച്ചി​രു​ന്ന​ത്. 2000 കോ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം വി​ളി​ച്ച​ത് 1,994 കോ​ളു​ക​ൾ ആ​ണ്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഗ്രേ​റ്റ​ർ ല​ണ്ട​നി​ലെ ഹാ​രോ​യി​ൽ നി​ന്നു​ള്ള സോ​ണി​യ …

2000 ത​വ​ണ പോ​ലീ​സി​നെ വി​ളി​ച്ച 56കാ​രി​ക്ക് തട​വ് Read More »

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി

ന്യൂ​ഡ​ൽ​ഹി: ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പിള​യ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ലു​ട​മ ത​ടി കേ​ടാ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്. വ​ട​ക്കു ​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ജ​ഹാം​ഗി​ർ​പു​രി​യി​ലു​ള്ള ഹോ​ട്ട​ലി​ൽ ബി​രി​യാ​ണി പൊ​തി​ഞ്ഞു​ ന​ൽ​കി​യ ഡി​സ്പോ​സി​ബി​ൾ പ്ലേ​റ്റി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണു വി​വാ​ദ​ത്തി​നു കാ​ര​ണം. ടെ​ലി​ഫോ​ണി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ഹോ​ട്ട​ലു​ട​മ​യെ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം​ ചെ​യ്ത്. നി​ര​പ​രാ​ധി​ത്വം തെ​ളി​ഞ്ഞ​തോ​ടെ പ്ലേ​റ്റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ഹോ​ട്ട​ലു​ട​മ​യെ വി​ട്ട​യ​ച്ചു. ഒ​രു ഫാ​ക്ട​റി​യി​ൽ ​നി​ന്ന് ആ​യി​രം പ്ലേ​റ്റു​ക​ൾ വാ​ങ്ങി​യ​തി​ൽ നാ​ലെ​ണ്ണ​ത്തി​ൽ ശ്രീ​രാ​മ​ന്‍റെ ചി​ത്ര​മു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് …

ഡ​ൽ​ഹി​യിൽ ശ്രീ​രാ​മ​ന്‍റെ ചി​ത്രം പ​തി​ച്ച പ്ലേ​റ്റി​ൽ ബി​രി​യാ​ണി വി​ളിമ്പി; ഹോ​ട്ട​ലു​ട​മയ്ക്കെതിരെ പൊലീസിൽ പരാതി Read More »

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി

സന: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ അമ്മ പ്രേമകുമാരി ഇന്ന് കാണും. ഉച്ചയ്ക്കു ശേഷം ജയിലിലെത്താന്‍ പ്രേമമകുമാരിയോട് നിര്‍ദേശിച്ചു. 11 വർഷത്തിന് ശേഷമാണ് അമ്മ മകളെ കാണുന്നത്. ഇന്നലെ യെമന്റെ തലസ്ഥാനമായ സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം വഴിയാണ് മകളെ കാണാനുള്ള അപേക്ഷ ജയിലധികൃതര്‍ക്ക് നല്‍കിയത്. 2012ലാണ് നിമിഷപ്രിയയെ അമ്മ അവസാനമായി കണ്ടത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ, നിരന്തര ആക്രമണം സഹക്ക വയ്യാതെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി …

നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി Read More »

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തിരിച്ചടി

ന്യൂഡല്‍ഹി: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണം എന്ന ആവശ്യവുമായി നൽകിയ ഹർജി സൂപ്രീം കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. എന്നാൽ ഈ വാദം കോടതി അംഗീകരിച്ചില്ല. ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതിയും …

ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തിരിച്ചടി Read More »

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: മണിമലയിൽ ആസിഡ് ആക്രമണത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിക്കത്തോട് ആനിക്കോട് സ്വദേശി പി.കെ സുമിത്താണ്(30) മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം 13നായിരുന്നു സംഭവം. സുമിത്തിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന സാബു ദേവസ്യ, പ്രസീത് എന്നിവർ 13ന് സുമിത്തിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി പൊന്തൻപുഴ ഭാഗത്തെ വനമേഖലയിലേക്ക് കൊണ്ടു പോയി. മദ്യം നൽകിയ ശേഷം ആസിഡ് യുവാവിന്റെ മുഖത്തും ദേഹത്തും ഒഴിക്കുകയായിരുന്നു. കേസിൽ സാബു ദേവസ്യയെയും പ്രസീതിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. …

കോട്ടയത്ത് ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു Read More »

ആലപ്പുഴയിൽ 61 കാരിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചുമൂടിയ സഹോദരൻ പിടിയിൽ

ആലപ്പുഴ: പൂങ്കാവില്‍ സഹോദരിയെ കൊന്ന്‌ വീടിനുള്ളിൽ കുഴിച്ചുമൂടി. പൂങ്കാവ് വടക്കന്‍പറമ്പില്‍ റോസമ്മയാണ്‌(61) കൊല്ലപ്പെട്ടത്‌. സംഭവത്തിൽ റോസമ്മയുടെ സഹോദരന്‍ ബെന്നിയെ(63) പോലീസ് കസ്റ്റഡിയിലെടുത്തു. പൂങ്കാവ് പള്ളിക്ക് സമീപത്തെ വീട്ടിലാണ് ബെന്നിയും സഹോദരി റോസമ്മയും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ ബെന്നി സഹോദരിയെ കൊലപ്പെടുത്തിയതായാണ്‌ വിവരം. റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശ പ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.

കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്

കോഴിക്കോട്‌: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ ശൈലജക്കെതിരായ സൈബർ അധിക്ഷേപത്തിൽ സ്വമേധയാ കേസെടുത്ത് സൈബർ പൊലീസ്. കോഴിക്കോട്‌ റൂറൽ സൈബർ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിനിൽ കുമാറെന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്. കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി. വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയെ കുറിച്ച് അവമതിപ്പുണ്ടാക്കിയെന്നും എഫ്.ഐ.ആറിൽ പറയുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.കെ ശൈലജക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ്‌ നടക്കുന്നത്‌.

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു

നെടുമങ്ങാട്: വിതുര ആനപ്പാറ ചിറ്റാറിലെ വീട്ടിൽ നിന്ന് മാൻകൊമ്പും തോക്ക് ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതി വിതുര ആനപ്പാറ ചിറ്റാർ നാസ് കോട്ടേജിൽ ചിറ്റാർ ഷഫീഖ് എന്നറിയപ്പെടുന്ന ഷഫീഖിനെ(35) അറസ്റ്റ് ചെയ്തു. ചിറ്റാറിലെ വീട്ടിൽ ആയുധ നിർമാണം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണനു വിവരം ലഭിച്ചതിനെത്തുടർന്ന് ഡാൻസാഫ് ടീമും പൊലീസും നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങളും മാൻകൊമ്പും കണ്ടെത്തിയത്. വിതുര, കല്ലാർ മേഖലകളിലെ പതിവു കുറ്റവാളിയായ ഇയാൾ ജില്ലയിലെ …

നെടുമങ്ങാട് കൊടുംകുറ്റവാളിയുടെ വീട്ടിൽ നിന്ന് മാൻകൊമ്പും ആയുധങ്ങളും പിടിച്ചെടുത്തു Read More »

ഖാൻ യൂനിസിൽ നിന്ന് കൂട്ടക്കുഴിമാടം കണ്ടെത്തി

ഗാസ സിറ്റി: ഗാസയിലെ അൽഷിഫ ആശുപത്രിക്ക്‌ പിന്നാലെ ഖാൻ യൂനിസിലെ നാസർ ആശുപത്രി കോംപ്ലക്‌സിൽ നിന്നും കൂട്ടക്കുഴിമാടം കണ്ടെത്തി. ഖാൻ യൂനിസിൽ നിന്ന്‌ ഇസ്രയേൽ സൈന്യം പിൻമാറി രണ്ടാഴ്‌ചക്കു ശേഷമാണ്‌ പലസ്‌തീനിലെ അടിയന്തര സഹായ വിഭാഗം ആശുപത്രി മുറ്റത്ത്‌ കൂട്ടക്കുഴിമാടം കണ്ടെത്തിയത്‌. പ്രായമായ സ്‌ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ 180 മൃതദേഹം ഇതുവരെ കണ്ടെടുത്തു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്‌. ഹീബ്രു ഭാഷയിൽ എഴുതിയ പ്ലാസ്റ്റിക്‌ കവറുകൾക്ക് ഉള്ളിലായിരുന്നു ചില മൃതദേഹങ്ങൾ. ചിലരുടെ കൈകൾ പിന്നിൽ കെട്ടിയ നിലയിലാണ്‌. ഏഴിനാണ് …

ഖാൻ യൂനിസിൽ നിന്ന് കൂട്ടക്കുഴിമാടം കണ്ടെത്തി Read More »

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ

ആലപ്പുഴ: വിവാഹാലോചന നിരസിച്ചതിൻറെ വൈരാഗ്യത്തിൽ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ 5 പേരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. തെക്കേതിൽ രഞ്ജിത്ത് രാജേന്ദ്രനെയാണ് (വാസു 32) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. കാരാഴ്മ മൂശാരിപ്പറമ്പിൽ റാഷുദ്ദീൻ (48) ഭാര്യ നിർമല (55) മകൻ സുജിത്ത് (33), മകൾ സജിന (24) റാഷുദ്ദീൻറെ സഹോദരി ഭർത്താവ് ചെന്നിത്തല കാരാഴ്മ എടപ്പറമ്പിൽ ബിനു (47) എന്നിവർക്കാണ് വെട്ടേറ്റത്. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ് രാത്രി …

ആലപ്പുഴയിൽ വിവാഹാലോചന നിരസിച്ച യുവതിയെയും 5 പേരെയും വീട്ടിൽ കയറി വെട്ടിയ സംഭവം: ഒരാൾ പൊലീസ് പിടിയിൽ Read More »

ഇലക്കമണിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലിയിൽ കണ്ടെത്തി

ഇലകമൺ: ഇലക്കമണിൽ കാണാതായ വീട്ടമ്മയെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലിയിൽ കണ്ടെത്തി. പുതുവൽ വിദ്യാധര വിലാസത്തിൽ വി. സിന്ധു (46) ആണ് മരിച്ചത്. ഇവരെ കാണാനില്ലെന്നും കാട്ടി ബന്ധുക്കൾ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സിന്ധു എഴുതിയതെന്നു കരുതുന്ന കുറിപ്പും പൊലീസ് കണ്ടെടുത്തു. സാമ്പത്തിക ബാധ്യതകളാണ് മരണത്തിനു പിന്നിലെന്നാണ് സൂചന. എന്നാൽ, കണ്ടെടുത്ത കുറിപ്പിൽ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് പരാമർശം ഇല്ലെന്ന് അയിരൂർ പൊലീസ് അറിയിച്ചു. തരക്കേടില്ലാത്ത സാമ്പത്തിക …

ഇലക്കമണിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലിയിൽ കണ്ടെത്തി Read More »

പെരുമ്പാവൂരിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

പെരുമ്പാവൂർ: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ മിനർവ്വ ബസാർ വെസ്റ്റ് സ്വദേശി വിശാൽ കുമാറിനെയാണ്(22) പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒമ്പതിന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാൾ തീവച്ചത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിൽ. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ …

പെരുമ്പാവൂരിൽ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനിയുടെ ഗോഡൗണിൽ തീയിട്ട ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ Read More »

തിരുവനന്തപുരത്ത് രണ്ടാനച്ഛൻ 7 വയസുകാരനെ മർദിച്ച സംഭവം: അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം: ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്മ അഞ്ജനയെയും പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം, മാരാകായുധം കൊണ്ട് പരുക്കേൽപ്പിക്കൽ തുടങ്ങിയ കേസുകൾ ചുമത്തിയാണ് പ്രതി ചേർത്തിരിക്കുന്നത്. കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി മർദിക്കുമ്പോഴൾ അമ്മ നോക്കി നിന്നതായായായിരുന്നു കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിൽ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന്‍ ആറ്റുകാല്‍ സ്വദേശി അനുവിന്റെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും അമ്മക്കെതിരെ …

തിരുവനന്തപുരത്ത് രണ്ടാനച്ഛൻ 7 വയസുകാരനെ മർദിച്ച സംഭവം: അമ്മയും അറസ്റ്റിൽ Read More »

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി

ആലപ്പുഴ: ഐ.റ്റി.ഐ വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പരസ്പരം കൈമാറിയ സംഭവത്തിൽ ചെങ്ങന്നൂരിൽ അഞ്ച് വിദ്യാർഥികൾ പിടിയിൽ. ഹോർട്ടികൾചർ ഒന്നാം വർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു(20), പെണ്ണുക്കര സ്വദേശി ആദർശ് മധു(19), കൊല്ലം പോരുവഴി സ്വദേശി അമൽ രഘു(19), നെടുമുടി സ്വദേശി അജിത്ത് പ്രസാദ്(18), കൈനകരി സ്വദേശി അതുൽ ഷാബു(19) എന്നിവരാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നു ഫോട്ടോ എടുത്ത് ഒന്നാം പ്രതി നന്ദു ഇന്‍റർനെറ്റിൽ നിന്ന് എടുത്ത നഗ്നചിത്രവുമായി ചേർത്ത് മോർഫ് ചെയ്ത് …

വിദ്യാർത്ഥിനിയുടെ ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: 5 പേരെ പൊലീസ് പിടികൂടി Read More »

കാസർഗോഡ് സി.പി.എം നേതാവിന്റെ കള്ളവോട്ട്: 4 പോളിങ്ങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കാസർഗോഡ്: ലോക്സഭാ മണ്ഡലത്തിലെ കല്യാശേരിയിൽ കള്ളവോട്ട് ചെയ്തതായി പരാതി. 92 വയസുള്ള വൃദ്ധയുടെ വോട്ട് സി.പി.എം പ്രദേശിക നേതാവ് ചെയ്തതായാണ് പരാതി. സംഭവത്തിൽ പോളിങ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 92 വയസായ ദേവി വീട്ടില്‍ വോട്ടു ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശേരി സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്‍റുമായ ഗണേശന്‍ വോട്ടു ചെയ്തുവെന്നാണ് പരാതി. ഗണേശന്‍ വോട്ടു ചെയ്യുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തു വന്നു. സംഭവം പുറത്തായതോടെ പരാതി ഉയരുകയും നാല് പോളിങ്ങ് ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ …

കാസർഗോഡ് സി.പി.എം നേതാവിന്റെ കള്ളവോട്ട്: 4 പോളിങ്ങ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More »

ഇസ്രയേല്‍ കപ്പല്‍ വിട്ടുനല്‍കില്ലെന്ന് ഇറാന്‍, ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അനുമതി നൽകി

ടെഫഹ്‌റാന്റ: ഇസ്രായൗേല്‍ ബന്ധമുള്ള കപ്പല്‍ വിട്ടയ്ക്കാന്‍ ഇറാന്‍ തയ്യാറല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ചരക്കുകപ്പലിലെ നാവികര്‍ക്ക് മടങ്ങാന്‍ തടസമില്ല. കപ്പലെ ഇന്ത്യക്കാര്‍ക്കെല്ലാം മടങ്ങാന്‍ അനുമതി നല്‍കിയ വിവരം ഇറാന്‍ സ്ഥാനപതി മുമ്പ് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ കപ്പല്‍ നിയന്ത്രിക്കാന്‍ നാവികരുടെ സാന്നിദ്ധ്യം ആവശ്യമാണ്. ട്രെയിനി ആയതിനാലാണ് വനിതാ ജീവനക്കാരിക്ക് വേഗത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിച്ചത്. പതിനാറ് ഇന്ത്യക്കാര്‍ക്കും നാട്ടിലേക്ക് മടങ്ങാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. മുഴുവന്‍ 25 ജീവനക്കാരില്‍ 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ മലയാളികളാണ്. തൃശൂര്‍ …

ഇസ്രയേല്‍ കപ്പല്‍ വിട്ടുനല്‍കില്ലെന്ന് ഇറാന്‍, ഇന്ത്യക്കാര്‍ക്ക് മടങ്ങാന്‍ അനുമതി നൽകി Read More »

ഇസ്രയേൽ ഇറാനിൽ മിസൈലാക്രമണം നടത്തിയതായി സൂചന

ടെഹ്റാൻ: ഇറാനിൽ മിസൈലാക്രമണം നടത്തിയതായി ഇസ്രയേൽ. ഇറാൻ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയർബേസിലായിരുന്നു ആക്രമണം. ഇസഫഹാൻ പ്രവിശ്യയിലെ സൈനികത്താവളത്തിന് സമീപമായി നിരവധി സ്‍ഫോടന ശബ്ദം കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നതാന്‍സ് ആണവ കേന്ദ്രമടക്കം സ്ഥിതി ചെയ്യുന്ന ഇറാന്‍റെ നിര്‍ണായക പ്രദേശമാണ്‌ ഇസ്ഫഹാന്‍സ് പ്രവിശ്യ. ഇറാന്‍ വ്യോമപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണമാണ് സംഘര്‍ഷങ്ങള്‍ക്കാധാരമായത്. തുടര്‍ന്ന് ഇതിന് തിരിച്ചടിയെന്നോണം ശനിയാഴ്ച …

ഇസ്രയേൽ ഇറാനിൽ മിസൈലാക്രമണം നടത്തിയതായി സൂചന Read More »

ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ മൃതദേഹവുമായി എ​ത്തി യു​വ​തി

ബ്രസീൽ: ജീ​വ​നു​ള്ള വ്യ​ക്തി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് മൃ​ത​ദേ​ഹം വീ​ൽ​ച്ചെ​യ​റി​ൽ കൊ​ണ്ടു​വ​ന്ന് 3200 ഡോ​ള​ർ ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യുവ​തി. പൗ​ളോ റോ​ബ​ർ​ട്ടോ(68) എ​ന്ന​യാ​ൾ മ​രി​ച്ച് ഏ​താ​നും മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ഇ​യാ​ളു​ടെ മൃ​ത​ദേ​ഹ​വു​മാ​യി അ​ന​ന്തി​ര​വ​ൾ ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ ബാ​ങ്കി​ലെ​ത്തി​യ​ത്. ബ്ര​സീ​ല്‍ ത​ല​സ്ഥാ​ന​മാ​യ റി​യോ ഡി ​ജ​നീ​റോ​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. എ​റി​ക ഡി ​സൂ​സ നു​നെ​സെ​ന്ന യു​വ​തി​യാ​ണ് ത​ട്ടി​പ്പി​നെ തു​ട​ർ​ന്ന് പി​ടി​യി​ലാ​യ​ത്. എ​റി​ക വീ​ൽ​ച്ചെ​യ​റി​ലി​രി​ക്കു​ന്ന ആ​ളു​ടെ ത​ല നേ​രെ​യാ​ക്കി വ​യ്ക്കു​ന്ന​ത് ക​ണ്ട​തോ​ടെ​യാ​ണ് ബാ​ങ്ക് ജീ​വ​ന​ക്കാ​ർ​ക്ക് സം​ശ​യം തോ​ന്നി​യ​ത്. …

ബാ​ങ്ക് ലോ​ൺ ത​ട്ടി​യെ​ടു​ക്കാ​ൻ മൃതദേഹവുമായി എ​ത്തി യു​വ​തി Read More »

ആമിർഖാന്‍റെ ഡീപ് ഫേക്ക് പ്രചരിപ്പിച്ചു; അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്തു

മുംബൈ: ബോളിവുഡ് താരം ആമിർഖാന്‍റെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്ത് മുംബൈ പൊലീസ്. ആമിർ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി സംസാരിക്കുന്ന വ്യാജ വീഡിയോ ആണ് നിർമിച്ച് പ്രചരിപ്പിച്ചിരുന്നത്. ആമിർ ഖാന്‍റ ഓഫിസ് നൽകിയ പരാതിയിൽ ഖർ പൊലീസ് ഐ.റ്റി ആക്റ്റ് അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 27 സെക്കൻഡ് നീണ്ടു നിൽക്കുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. മുൻ കാലങ്ങളിൽ …

ആമിർഖാന്‍റെ ഡീപ് ഫേക്ക് പ്രചരിപ്പിച്ചു; അജ്ഞാത വ്യക്തിക്കെതിരേ എഫ്.ഐ.ആർ ഫയൽ ചെയ്തു Read More »

സുഗന്ധഗിരി മരംമുറി; 2 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. ഡി.എഫ്.ഒ എ ഷജ്‌ന, റേഞ്ച് ഓഫീസര്‍ എം സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇതോടെ കേസിൽ സസ്പെന്‍ഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഒമ്പതായി. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ക്രമക്കേട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടി. ക്രമക്കേടില്‍ കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ നീതുവിനെ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡിവിഷണൽ …

സുഗന്ധഗിരി മരംമുറി; 2 ഉദ്യോഗസ്ഥര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍ Read More »

കെ.കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത സംഭവത്തിൽ കോഴിക്കോട്‌ യു.ഡി.എഫ്‌ പ്രവർത്തകനെതിരെ കേസ്‌

കോഴിക്കോട്‌: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുന്‍മന്ത്രിയുമായ കെ.കെ ശൈലജയ്‌ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗികച്ചുവയുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഗള്‍ഫ് മലയാളിക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗൾഫ് മലയാളി കെ.എം മിൻഹാജാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ കലാപാഹ്വാനം, മാനഹാനി ഉണ്ടാക്കി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്. അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിൽ പ്രചാരണം നടത്തുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപ പ്രചാരണം നടക്കുന്നുവെന്ന് കെ.കെ ശൈലജ 10 ദിവസം മുമ്പ് നൽ‌കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് …

കെ.കെ ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത സംഭവത്തിൽ കോഴിക്കോട്‌ യു.ഡി.എഫ്‌ പ്രവർത്തകനെതിരെ കേസ്‌ Read More »

മുവാറ്റുപുഴയിൽ ജയിൽ വളപ്പിലേക്ക് ചെമ്മീൻ റോസ്റ്റും മദ്യവും ബീഡിയും ;ഒരാൾ അറസ്റ്റിൽ

ലത്തീഫ് കുഞ്ചാട്ട്. കോതമംഗലം : മൂവാറ്റുപുഴ സ്പെഷൽ സബ്ജയിലിലേക്ക് പുറമെ നിന്ന് മദ്യക്കുപ്പി ഉൾപ്പെടെയുള്ള വസ്തുക്കളടങ്ങിയ പായ്ക്കറ്റുകൾ എറിഞ്ഞ് കൊടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃക്കാക്കര എച്ച്.എം.ടി. കോളനി കുന്നത്ത് കൃഷ്ണകൃപാ വീട്ടിൽ വിനീത് (32)നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. ഒരു പൊതിയിൽ മദ്യവും മിനറൽ വാട്ടറും അടങ്ങുന്ന ഓരോ കുപ്പിയും, മറ്റൊരു പൊതിയിൽ പതിനഞ്ച് കൂട് ബീഡിയും, മൂന്നാമത്തെ പൊതിയിൽ ഒരു ലാമ്പും 7 പായ്ക്കറ്റ് ചെമ്മീൻ റോസറ്റുമാണുണ്ടായിരുന്നത്. ജയിൽ വളപ്പിന് വെളിയിൽ നിന്നും കോമ്പൗണ്ട് …

മുവാറ്റുപുഴയിൽ ജയിൽ വളപ്പിലേക്ക് ചെമ്മീൻ റോസ്റ്റും മദ്യവും ബീഡിയും ;ഒരാൾ അറസ്റ്റിൽ Read More »

കരിപ്പൂരിൽ സ്വർണ വേട്ട

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം പിടികൂടി. 864 ഗ്രാം സ്വർണവുമായി പെരിന്തൽമണ്ണ നെമ്മിനി സ്വദേശി അബ്ദുൾറഹീമിനെയാണ്(38) അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ 6.30 ന് ഷാർജയിൽ നിന്നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് അബ്ദുൾ റഹീം കരിപ്പൂരിലെത്തിയത്. തുടർന്ന് വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണ മിശ്രിതം മൂന്ന് ക്യാപ്സുളൂകളാക്കിയാണ് പ്രതി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നത്. ആഭ്യന്തരവിപണിയിൽ 60 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർമാണ് പിടികൂടിയത്.

ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു

കൊച്ചി: സി.ആർ.എം.എൽ എം.ഡി എസ്.എൻ ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇ.ഡി ചോദ്യം ചെയ്യുന്നു. ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഇ.ഡിക്കു മുന്നിൽ എത്തിയിരുന്നില്ല. തുടർന്നാണ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി ഇ.ഡി മൊഴിയെടുക്കുന്നത്. സി.എം.ആർ.എല്ലിന്‍റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡിയുടെ ലക്ഷ്യം. കമ്പനിയെ സം ബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടോയെന്നും പരിശോധിക്കും. അതേസമയം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സി.എം.ആർ.എൽ ഫിനാൻസ് ചീഫ് ജനറൽ …

ശശിധരൻ കർത്തയെ ഇ.ഡി വീട്ടിലെത്തി ചോദ്യം ചെയ്യുന്നു Read More »

സുഗന്ധഗിരി മരം മുറി കേസിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ

കോഴിക്കോട്: വയനാട് സുഗന്ധഗിരി വനഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ. റേഞ്ച് ഓഫിസർ കെ. നീതുവിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൃത്യ വിലോപം ചൂണ്ടിക്കാട്ടിയാണ് ഭരണവിഭാഗം എപിസിസിഎഫ് പ്രമോദ് ജി. കൃഷ്ണൻ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ഡിഎഫ്ഒ ഷജ്ന കരീമിനോട് വിശദീകരണം തേടിയിട്ടുണ്ട്. കേസിൽ മറ്റ് ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കാൻ ഉത്തരമേഖലാ സി.സി.എഫിനെ ചുമതലപ്പെടുത്തി. ഡിവിഷണൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ …

സുഗന്ധഗിരി മരം മുറി കേസിൽ കൽപ്പറ്റ റേഞ്ച് ഓഫിസർക്ക് സസ്പെൻഷൻ Read More »

സി.എം.ആർ.എൽ രേഖകൾ കൈമാറുന്നില്ലെന്ന് ഇ.ഡി

കൊച്ചി: എക്സാലോജിക്കുമായുള്ള ഇടപാടിന്‍റെ പൂർണവിവരം ഇ.ഡിക്ക് കൈമാറാതെ സിഎംആഎൽ. സാമ്പത്തിക ഇടപാടിന്‍റെ രേഖയും കരാറുമാണ് ഇ.ഡി സി.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടത്. കരാർ രേഖയടക്കം കൈമാറിയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. എന്നാൽ ഇ.ഡി ആവ‍ശ്യപ്പെട്ട രേഖകൾ ഐ.ടി സെറ്റിൽമെന്‍റ് നടപടിയുടെ ഭാഗമായതെന്നാണ് സി.എം.ആർ.എൽ വിശദീകരണം. അതേസമയം സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സി.എം.ആർ.എൽ ഫിനാൻസ് ചീഫ് ജനറൽ മാനേജർ പി സുരേഷ് കുമാറിനെ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.എം.ആർ.എൽ എം.ഡി ശശിധരൻ …

സി.എം.ആർ.എൽ രേഖകൾ കൈമാറുന്നില്ലെന്ന് ഇ.ഡി Read More »

വ്യാജ വീഡിയോ പ്രചാരണത്തിൽ ലീ​ഗ് നേതാവിനെതിരെ കേസ്‌

തലശേരി: വടകര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച യു.ഡി.എഫുകാരനെതിരെ കേസ്‌. സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന്‌ പെരിങ്ങാടി പുളിയുള്ളതിൽപീടിക സ്വദേശി അസ്ലമിനെതിരെയാണ്‌ കേസെടുത്തത്‌. മുസ്‌ലിംലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂമാഹി പഞ്ചായത്ത് അംഗവുമാണ് അസ്ലം. മുസ്ലിം ജനവിഭാഗമാകെ വർഗീയ വാദികളാണെന്ന്‌ എൽ.ഡി.എഫ്‌ സ്ഥാനാർഥി പറഞ്ഞതായി മങ്ങാട്‌ സ്‌നേഹതീരം വാട്‌സാപ്പ്‌ ഗ്രൂപ്പിലാണ്‌ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്‌. സ്വകാര്യ ചാനലിലെ അഭിമുഖം എഡിറ്റു ചെയ്‌ത്‌ യു.ഡി.എഫ്‌ സ്ഥാനാർഥിയുടെ സൈബർസംഘം …

വ്യാജ വീഡിയോ പ്രചാരണത്തിൽ ലീ​ഗ് നേതാവിനെതിരെ കേസ്‌ Read More »

പീഡന കേസിലെ പ്രതി എറണാകുളത്ത് തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: ബലാത്സം​ഗ കേസിൽ പ്രതിയായ പൊലീസ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് മുൻ സി.ഐ സൈജുവിനെയാണ് എറണാകുളം അംബദ്കർ സ്റ്റേഡിയത്തിന് സമീപമുളള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വനിത ഡോക്ടറെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് സൈജു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. ഇയാളുടെ ജാമ്യം ഇന്നലെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2019ൽ മലയിൻകീഴ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ആയിരുന്നപ്പോൾ പരാതി നൽകാനെത്തിയ വനിതാ ഡോക്ടറുമായി അടുപ്പത്തിലാകുകയായിരുന്നു. വിവാഹ വാഗ്ദാനം നൽകി സൈജു പലതവണ ലൈംഗികമായി ചൂഷണം ചെയ്തെന്നും വധ …

പീഡന കേസിലെ പ്രതി എറണാകുളത്ത് തൂങ്ങി മരിച്ച നിലയിൽ Read More »

ചിക്കൻ കറിയിൽ കുറവ്; കാട്ടാക്കടയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ചു

കാട്ടാക്കട: ചിക്കൻ കറി കൊടുത്തില്ല എന്നാരോപിച്ച് ഹോട്ടൽ ജീവനക്കാരെ അക്രമി സംഘം മർദിച്ചതായി പരാതി. കാട്ടാക്കട നക്രാംചിറയിൽ മയൂര ഹോട്ടലിലെ കാഷ്യർ ഉദയദാസ്, ജീവനക്കാരൻ പ്രവീൺ എന്നിവർക്കാണ് മർദനമേറ്റത്. പൊറ്റയിൽ സ്വദേശി അഖിലേഷിന്റെ ഉടമസ്ഥതയിലുള്ള മയൂരാ ഹോട്ടലിലാണ് നാലംഗസംഘം ആക്രമണം നടത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. അഹാരം കഴിച്ചശേഷം പാർസൽ വാങ്ങി പോകുകയും തുടർന്ന്‌ എത്തി ചിക്കനിൽ കറി കുറഞ്ഞതിനാൽ നൽകിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആക്രമണം. സംഭവത്തിൽ കാഷ്യർ, ജീവനക്കാരൻ എന്നിവർക്ക് മുഖത്താണ് …

ചിക്കൻ കറിയിൽ കുറവ്; കാട്ടാക്കടയിൽ ഹോട്ടൽ ജീവനക്കാരെ മർദിച്ചു Read More »

വിമാനത്തിൽ 15 കാരിക്കു നേരെ ലൈംഗികാതിക്രമം

ചെന്നൈ: വിമാനത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസിൽ ടെക്കി യുവാവ് അറസ്റ്റിൽ. ചെന്നൈ സ്വദേശിയും അയർലൻഡിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ 31 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ലണ്ടനിൽ നിന്ന് ചെന്നൈലെത്തിയ വിമാനത്തിലാണ് കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിക്കു നേരെ ലെംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പിറകിലെ സീറ്റിലായിരുന്നു പ്രതി. യാത്രക്കിടെ ലൈംഗികാതിക്രമം നേരിട്ടപ്പോൾ പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളോട് പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ ശേഖരിച്ചും സി.സി.ടി.വി ദൃശങ്ങൾ പരിശോധിച്ചും പ്രതിയെ തിരിച്ചറിഞ്ഞതോടെ തിങ്കളാഴ്ച …

വിമാനത്തിൽ 15 കാരിക്കു നേരെ ലൈംഗികാതിക്രമം Read More »

സുഗന്ധഗിരി വനംകൊള്ള കേസിൽ 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

കൽപ്പറ്റ: സുഗന്ധഗിരി വനം കൊള്ളയിൽ 18 വനംവകുപ്പ് ഉദ്യോഗസ്ഥർക്കു ഗുരുതരമായ പിഴവുകൾ പറ്റിയതായി അന്വേഷണ റിപ്പോർട്ട്. ഡി.എഫ്.ഒ ഷജ്ന കരീം, റേഞ്ച് ഓഫിസർ കെ നീതു, ഫ്ളയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം സജീവൻ എന്നിവർ ഉൾപ്പെയുള്ളവർക്ക് എതിരെയാണ് റിപ്പോർട്ട്. കൽപ്പറ്റ സെക്ഷൻ ഓഫിസർ കെ.കെ ചന്ദ്രൻ, വാച്ചർ ജോൺസൺ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സജി പ്രസാദ്, എം.കെ വിനോദ് കുമാർ, ബാലൻ എന്നിവർ സസ്പെൻഷനിലാണ്. ഇവർക്കു പുറമേ കൽപ്പറ്റ ബീറ്റ് ഫോറസ്റ്റേ ഓഫിസർമാരായ സി.എസ് വിഷ്ണു, …

സുഗന്ധഗിരി വനംകൊള്ള കേസിൽ 18 ഉദ്യോഗസ്ഥർക്ക് ഗുരുതര പിഴവുകൾ പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട് Read More »

അക്രമിയെ സധൈര്യം നേരിട്ട ഫ്രഞ്ച് യുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്ട്രലിയ

സിഡ്നി: ഷോപ്പിങ്ങ് മാളിൽ ആറുപേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട വിദേശിക്ക് ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്തണി ആൽബനീസ്. ഫ്രഞ്ച് പൗരനായ ഡാമിയൻ ഗുയേറയ്ക്കാണ് പ്രധാനമന്ത്രി ഓസ്ട്രേലിയൻ പൗരത്വം വാഗ്ദാനം ചെയ്തത്. ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ്ങ് മാളിൽ നടന്ന കത്തി ആക്രമണത്തിനിടെ ആണ് ഫ്രഞ്ച് പൗരനായ ഡാമിയൻ അക്രമിയെ തടയാൻ ശ്രമിച്ചത്. അക്രമിയായ ജോയൽ കൗച്ചി കത്തിയുമായി എസ്കലേറ്ററിലൂടെ മുന്നോട്ടു നീങ്ങിയപ്പോൾ കൈയിൽ വലിയ മര കഷ്ണവുമായി ഡാമിയൻ ഇയാളെ തടയാൻ ശ്രമിക്കുക ആയിരുന്നു. …

അക്രമിയെ സധൈര്യം നേരിട്ട ഫ്രഞ്ച് യുവാവിന് പൗരത്വം വാഗ്ദാനം ചെയ്ത് ഓസ്ട്രലിയ Read More »

ഷാഫി പറമ്പിലിനെതിരെ കെ.കെ ശെെലജ പരാതി നൽകി

കോഴിക്കോട്: യു.ഡി.എഫുകാർ നടത്തുന്ന സെെബർ ആക്രമണത്തിനെതിരെ വടകര എൽ.ഡി.എഫ് സ്ഥാനാർഥി കെ കെ ശെെലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എതിർ സ്ഥാനാർത്ഥി യു.ഡി.എഫിന്റെ ഷാഫി പറമ്പിലിന് എതിരെയാണ് പരാതി നൽകിയത്. കടുത്ത സെെബർ ആക്രമണമാണ് യു.ഡി.എഫുകാർ നടത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലുടെ വ്യക്തിഹത്യയാണ് നടത്തുന്നത്. ഇതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷനും പ്രമുഖ വ്യക്തികളും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിട്ടും ആക്രമണം തുടരുകയാണ്.

അട്ടപ്പാടിയിൽ 7 മാസമായ കുഞ്ഞ് ന്യുമോണിയ ബാധിച്ച് മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ഏഴ് മാസം പ്രായമുള്ള ആദിവാസി കുട്ടി മരിച്ചു. വടക്കേ കടമ്പാറ ഊരിലെ കുമാർ-ദീപ ദമ്പതികളുടെ മകൻ കൃഷവ് ആണ് മരിച്ചത്. കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസംമുട്ടലിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ന്യുമോണിയ കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ദിവസം മുൻപാണു കോയമ്പത്തൂർ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് അയച്ചത്.

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: രാജ്യത്തിന്‍റെ പൊതുവികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശ ശക്തികൾ ഇന്ത്യയിലെ സന്നദ്ധ സംഘടകൾക്കും ട്രസ്റ്റുകൾക്കും പണം നൽകുന്നുണ്ടെന്ന് ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തൽ. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യാവാങ്ങ്മൂലത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്നദ്ധ സംഘടനയായ എൻവിറോണിക്സ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ആദായ നികുതി വകുപ്പ് സത്യവാങ്ങ്മൂലം ഫയൽ ചെയ്തത്. ഇന്ത്യയുടെ വികസന പദ്ധതികൾ തടസപ്പെടുത്താൻ വിദേശശ ക്തികൾ എൻവിറോണിക്സ് ട്രസ്റ്റിന് പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയെ അറിയിച്ചു. എൻവിറോണിക്സ് …

ഇന്ത്യയിലേക്ക് വിദേശ ശക്തികളുടെ പണം, വികസന പദ്ധതികൾ തടസപ്പെടുത്താൻ ശ്രമമെന്ന് ആദായ നികുതി വകുപ്പ് Read More »

യു.ഡി.എഫിന്റെ സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ശൈലജ

വടകര: നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും യു.ഡി.എഫ്‌ അവസാനിപ്പിക്കണമെന്നും ഇവയ്‌ക്കെതിരെ നിയമ നടപടിയെടുക്കുമെന്നും വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യാജ പ്രചാരണം യു.ഡി.എഫ്‌ സ്ഥാനാർഥി അറിയാതെയാണെന്നത്‌ വിശ്വസിക്കാനാവില്ല. അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിനു പുറകെ ഒന്നായി വ്യാജ പ്രചാരണം നടത്തുന്നു. സാമുദായിക നേതാക്കളുടെ ലെറ്റർപാഡ്‌ പോലും വ്യാജമായി ഉണ്ടാക്കുന്നു. ഇതൊക്കെ യു.ഡി.എഫ്‌ സ്ഥാനാർഥി അറിയാതെയാണെന്ന്‌ പറയുന്നത്‌ വിശ്വസനീയമല്ല. ഇത്തരം പ്രചാരണം നിരുത്സാഹപ്പെടുത്താൻ സ്ഥാനാർഥി തയ്യാറാവുന്നില്ല. …

യു.ഡി.എഫിന്റെ സൈബർ അറ്റാക്കിനെതിരെ നടപടിയെടുക്കണമെന്ന് കെ.കെ ശൈലജ Read More »

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ്

മുംബൈ: ബോളിവുഡ് നടൻ സൽമാൻഖാന്‍റെ വീടിനു നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടു പേരെ അറസ്റ്റു ചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അർധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവെയ്പിനു പിന്നാലെ പ്രതികൾ മുംബൈയിൽനിന്നു ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികൾ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇവരുട സി.സി.ടി.വി ദൃശങ്ങളും പുറത്തു വിട്ടിരുന്നു. സംഭവത്തിനു …

സൽമാൻഖാന്‍റെ വീടിനു നേരെ വെടിവെയ്പ് Read More »

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ഇഡിക്ക് നോട്ടീസയച്ച് സുപ്രീം കോടതി. ഹർജിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ വ്യക്തത നൽകിക്കൊണ്ടുള്ള റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇഡിക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും 24നകം നോട്ടീസിന് കോടതിയിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി ഇഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഇഡിയുടെ മറുപടി ലഭിച്ച ശേഷം മറ്റുകാര്യങ്ങളിലേക്ക് കടക്കുമെന്നും …

കെജ്‌രിവാളിന്റെ ഹർജിയിൽ ഇ.ഡിക്ക് സുപ്രീം കോടതി നോട്ടീസ് Read More »

കെ കവിത 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബിആർഎസ് നേതാവ് കെ കവിതയെ 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. റോസ് അവന്യൂ കോടതിയുടേതാണ് വിധി. ഇന്ന് കവിതയുടെ സിബിഐ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 23 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.  മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 15-നാണ് ഇഡി കവിതയെ കസ്റ്റഡിയിലെടുത്തത്. തിഹാർ ജയിലിലായിരുന്ന കവിതയെ ജയിലിനുള്ളിൽ വെച്ച് സിബിഐ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നാലെ 15 വരെ കവിതയെ സിബിഐ കസ്റ്റഡിയിൽ വിട്ടിരുന്നു.

അടിമാലിയിലെ വയോധികയുടെ കൊലപാതകം; പ്രതികളെത്തിയത് വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന

അടിമാലി: വയോധികയുടെ കൊലപാതകത്തിൽ പ്രതികൾ സ്ഥലത്തെത്തിയത് വീട് വാടകയ്ക്ക് നോക്കാനെന്ന വ്യാജേന. കൊലയ്ക്കുശേഷം മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ചതാണ് പ്രതികളെ കുടുക്കിയത്. പണയം വച്ചപ്പോൾ ഒടിപി ലഭിക്കുന്നതിനായി നൽകിയ മൊബൈൽ നമ്പർ വഴിയാണ് പ്രതികളിലേക്കെത്തിയത്. അടിമാലി ടൗണിന് സമീപം കുര്യൻസ് പടിയിൽ നെടുവേലി കിഴക്കേതിൽ ഫാത്തിമയാണ്(70) ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ കെ ജെ അല‌ക്സ്, കവിത എന്നിവരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. പാലക്കാട് നിന്നാണ് ഇവരെ പിടികൂടിയത്. വീട് …

അടിമാലിയിലെ വയോധികയുടെ കൊലപാതകം; പ്രതികളെത്തിയത് വാടകയ്ക്ക് വീട് നോക്കാനെന്ന വ്യാജേന Read More »

പൊന്നാനിയിൽ 350 പവന്‍ സ്വർണ കവർച്ച

മലപ്പുറം: പൊന്നാനിയില്‍ പ്രവാസിയുടെ അടച്ചിട്ടിരുന്ന വീട് കുത്തി തുറന്ന് 350 പവൻ സ്വർണം മോഷ്ടിച്ചത് സ്ഥിരം മോഷ്ടാക്കളെന്ന് പൊലീസ്. ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു. സമീപ കാലത്ത് ജയിലിൽ നിന്ന് ഇറങ്ങിയവരുടെ പട്ടിക പൊലീസ് ശേഖരിക്കുന്നുണ്ട്. കവർച്ച നടന്ന വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. പ്രതിയിലേക്ക് എത്താനുള്ള കൂടുതൽ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയതെന്നാണ് നിഗമനം. കവർച്ചയ്ക്ക് പിന്നിൽ ഒന്നിലധികം പേർ ഉണ്ടാകാനുള്ള സാധ്യതയും …

പൊന്നാനിയിൽ 350 പവന്‍ സ്വർണ കവർച്ച Read More »

പത്തനംതിട്ട അട്ടത്തോട് ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

പത്തനംതിട്ട: അട്ടത്തോട് പടിഞ്ഞാറെ കോളനിയിൽ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. രത്നാകരനാണ്(57) മരിച്ചത്. ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രത്നാകരനുമായുള്ള വഴക്കിനിടെ ശാന്ത കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് കുഴഞ്ഞു വീണ രത്‌നാകരനെ നിലയ്ക്കലിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമേ നടപടിയുള്ളൂവെന്ന് ഇറാൻ

ടെഹ്റാൻ: ഇസ്രയേലിനെതിരായ ആക്രമണം അവസാനിപ്പിച്ചെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി. ആക്രമണത്തിലൂടെ ശത്രുവിനെ പാഠം പഠിപ്പിച്ചുവെന്നും ഇറാൻ സൈന്യത്തെ പ്രശംസിക്കുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമാണ് മറുപടിയുണ്ടാവുകയെന്നും ഇറാൻ വ്യക്തമാക്കി. പ്രസിഡന്റിന് പിന്നാലെ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഖേരിയും സൈനിക ഓപ്പറേഷൻ അവസാനിപ്പിച്ചതായി അറിയിച്ചു. ഇസ്രയേലിന് എതിരായ സൈനിക ഓപ്പറേഷൻ ഞങ്ങളുടെ കാഴ്പ്പാടിൽ അവസാനിച്ചെന്നും ഇനി ഇസ്രയേൽ പ്രതികരിച്ചാൽ മാത്രം മറുപടിയെന്നുമാണ് ഇറാൻ സായുധ സേനയുടെ ചീഫ് വ്യക്തമാക്കിയത്. …

ഇസ്രയേൽ പ്രതികരിച്ചാൽ മാത്രമേ നടപടിയുള്ളൂവെന്ന് ഇറാൻ Read More »

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഇ‍.ഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി ഇന്ന് സുപ്രീം കോടതി പരി​ഗണിക്കും. അറസ്റ്റിനെതിരെയുള്ള ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പ്രേരണയാലാണെന്നാണ് കെജ്‌രിവാളിന്റെ വാദം. കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തത് നിയമപരമാണെന്നും …

അറസ്റ്റിനെതിരെ കെജ്‌രിവാൾ സമർപ്പിച്ച ഹർജി ഇന്ന് സുപ്രീം കോടതിയിൽ Read More »

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

നാ​ഗ്പൂർ: ലിവ് ഇൻ പങ്കാളിയെയും മൂന്ന് വയസുള്ള മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലായിരുന്നു സംഭവം. ഹോട്ടൽ റൂമിൽ നിന്നാണ് മൂവരുടെയും മൃതദേഹം കണ്ടെത്തിയത്. സച്ചിൻ വിനോദ്കുമാർ(30), നസ്നിൻ(29), മകൻ യു​ഗ്(3) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നസ്നിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് കൊലപ്പെടുത്തിയത്. മകനെ വിഷം നൽകിയോ ശ്വാസം മുട്ടിച്ചോ കൊലപ്പെടുത്തിയത് ആകാമെന്നാണ് കരുതുന്നത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു വിനോദ് കുമാർ. ട്രക്ക് ഡ്രൈവറായിരുന്ന വിനോദിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചനം നേടാതെ മധ്യപ്രദേശുകാരിയായ …

നാ​ഗ്പൂരിൽ ലിവ് ഇൻ പങ്കാളിയെയും കുട്ടിയെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി Read More »

യുവതിയെ പിന്തുടർന്ന സംഭവം; പ്രതികളിൽ ഒരാളായ പോലീസുകാരനെ സസ്‌പെന്റ ചെയ്തു

കരിമണ്ണൂർ: യുവതിയെ പിന്തുടരുകയും ആംഗ്യ ചേഷ്ട കൾ കാണിക്കുകയും ചെയ്ത കേസിൽ പ്രതിയായ പോലീസുകാരനെ അന്വോഷണ വിധേയമായി സസ്‌പെന്റ ചെയ്തു. കുളമാവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മർഫി യെയാണ് ജില്ലാ പോലീസ് മേധാവി സസ്‌പെന്റ ചെയ്തത്. മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന അഡ്വക്കറ്റ് ജനറൽ ഓഫീസ് ഉദ്യോഗസ്ഥനെ തിരിച്ചറിയാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് 6.15നാണ് സംഭവം കരിമണ്ണൂർ ചന്തക്കവലയിൽ നിന്ന് വീട്ടിലേയ്ക്ക് പോയ യുവതിയെ രണ്ടു പേർ കാറിൽ ദീർഘ നേരം പിന്തുടരുകയും കിളിയാറപാലത്തിനു സമീപം വിലങ്ങുകയും ചെയ്തു. …

യുവതിയെ പിന്തുടർന്ന സംഭവം; പ്രതികളിൽ ഒരാളായ പോലീസുകാരനെ സസ്‌പെന്റ ചെയ്തു Read More »

24 മണിക്കൂറിനകം ഇറാൻ ഇസ്രയേൽ ആക്രമിക്കുമെന്ന്‌ സൂചന

വാഷിങ്ങ്‌ടൺ: അടുത്ത 24 മണിക്കൂറിനുള്ളിൽ ഇറാൻ ഇസ്രയേൽ ആക്രമിക്കുമെന്ന്‌ അമേരിക്കൻ ഇന്റലിജൻസ്‌ റിപ്പോർട്ടുള്ളതായി ഇസ്രയേൽ മാധ്യമങ്ങൾ. മിസൈൽ ആക്രമണവും സൈബർ ആക്രമണവും പ്രതീക്ഷിക്കാമെന്ന്‌ യുഎസ്‌ ഇന്റലിജൻസ്‌ ഉദ്യോഗസ്ഥൻ വാൾസ്‌ട്രീറ്റ്‌ ജേർണലിനോട്‌ പറഞ്ഞെന്നാണ്‌ റിപ്പോർട്ട്‌. സിറിയൻ തലസ്ഥാനമായ ദമാസ്‌കസിലെ കോൺസുലേറ്റ്‌ ഇസ്രയേൽ ആക്രമിച്ചതിന്‌ തിരിച്ചടിയായാണ്‌ ഇറാൻ ആക്രമണത്തിനൊരുങ്ങുന്നത്‌. ദമാസ്‌കസിലെ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇറാൻ അറിയിച്ചിരുന്നു. ഇറാന്റെ മുന്നറിയിപ്പിനെ തുടർന്ന്‌ ഇസ്രയേൽ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി. ഇസ്രയേലിൽ എവിടെയും ആക്രമണം പ്രതീക്ഷിക്കാമെന്ന വിവരത്തെ തുടർന്ന്‌ അവധിയിലുള്ള സൈനികരോട്‌ തിരിച്ച്‌ …

24 മണിക്കൂറിനകം ഇറാൻ ഇസ്രയേൽ ആക്രമിക്കുമെന്ന്‌ സൂചന Read More »