Timely news thodupuzha

logo

Month: May 2023

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി

ന്യൂഡൽഹി: 16 കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് മൊഴി നൽകി പ്രതി സാഹിൽ. അവൾ എന്നെ അവഗണിച്ചു, അതുകൊണ്ടുതന്നെ തനിക്ക് ഈ കൊലപാതകത്തിൽ യാതൊരു പശ്ചാത്താപവുമില്ലെന്നായിരുന്നു സാഹിൽ പൊലീസിനു നൽകിയ മൊഴി. ഞായറാഴ്ച്ച വൈകിട്ടാണ് ഈ അരുംകൊല നടക്കുന്നത്. ഡൽഹിയിലെ രോഹിണി റോഡിൽ വച്ച് സുഹൃത്തിന്‍റെ മകന്‍റെ പിറന്നാളാഹോഷത്തിന് പോയി മടങ്ങുകയായിരുന്ന സാക്ഷി ദീക്ഷിതെന്ന പെൺകുട്ടിയെ സാഹിലെന്ന 20 വയസുകാരൻ അതിക്രൂരമായി കൊലപ്പെടുത്തുന്നത്. 22 തവണയാണ് പ്രതി പെൺകുട്ടിയെ കുത്തിയത്. നിലത്തുവീണ പെൺകുട്ടിയെ …

അവൾ എന്നെ അവഗണിച്ചു, യാതൊരു കുറ്റബോധവുമില്ലെന്ന് പ്രതി Read More »

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

കമ്പം: അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക ആനപിടുത്ത സംഘത്തെ നിയോഗിച്ച് തമിഴ്നാട് വനം വകുപ്പ്. പ്രത്യേകം പരിശീലനം ലഭിച്ച അഞ്ച് അംഗ ആദിവാസി സംഘം വൈകിട്ടോടെ കമ്പത്തേക്കെത്തും. അരിക്കൊമ്പനെവിടെയെന്ന് കാണ്ടെത്തുന്നതിനായാണ് ആനപിടുത്ത സംഘത്തിൻറെ സഹായം തേടുന്നത്. മുതുമല കടുവാ സങ്കേതത്തിലെ മീൻ കാളൻ, ബൊമ്മൻ, സുരേഷ്, ശിവ, ശ്രീകാന്ത് എന്നിവരാണ് സംഘത്തിലുള്ളത്. വെറ്ററിനറി സർജൻ ഡോ. രാജേഷും സംഘത്തിലുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം കമ്പം ജനവാസ മേഖലയിലെത്തി ഭീതി പരത്തി ഇറങ്ങിയ കൊമ്പൻ ബൈക്കിൽ …

തമിഴ്നാട് വനം വകുപ്പ് അരിക്കൊമ്പനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു Read More »

പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി നിര്യാതയായി

തൊടുപുഴ: പെരുമ്പള്ളിച്ചിറ ഞാളൂർ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി(89) നിര്യാതയായി. പരേത പെരുമ്പല്ലൂർ കാഞ്ഞാംപുറത്ത് കുടുംബാ​ഗമാണ്. സംസ്കാരം 31/5/2023 ബുധനാഴ്ച രാവിലെ 10ന് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ. മക്കൾ: പരേതയായ ബ്രജീറ്റ്, ജോൺ, ബേബി(റിട്ടയേർഡ് സബ് ഇൻസ്പെക്ടർ), മേരിക്കുട്ടി(റിട്ട. സെക്രട്ടറി,മുതലക്കോടം സഹകരണ ബാങ്ക്), ലാലി(റിട്ടയേർഡ് ടീച്ചർ ​ഗവ. എച്ച്.എസ്.എസ് വടുവൻചാൽ). മരുമക്കൾ: ലില്ലി ആലപ്പുരയ്ക്കൽ(കരിങ്കുന്നം), മേഴ്സി പുറ്റനാൽ ആയവന(റിട്ട. അധ്യാപിക, ​ഗവ. എച്ച്.എസ്.എസ്, മൂന്നാർ), ജോൺ കൊയിത്താനത്ത്, മുതലക്കോടം(റിട്ടയേർഡ് വൈസ് പ്രിൻസിപ്പൽ, …

പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി പൈലി നിര്യാതയായി Read More »

കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു; ലോകത്തെല്ലായിടത്തും അതിജീവനം സംഭവിച്ചപ്പോൾ അതിലെല്ലാം കല പ്രധാനപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്‌

കൊച്ചി: കാലഘട്ടം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ കലയെ ആയുധമാക്കണമെന്ന്‌ മന്ത്രി പി രാജീവ്‌ കലാകാരന്മാരോട്‌ ആഹ്വാനം ചെയ്‌തു. കേരള ലളിതകലാ അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സംസ്ഥാന ദൃശ്യകലാ പ്രദർശനവും മന്ത്രി ഉദ്‌ഘാടനം ചെയ്തു. റ്റി.ജെ വിനോദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിക്കുള്ള ആദരം മകൻ ദേവൻ നമ്പൂതിരിപ്പാട് മന്ത്രി പി രാജീവിൽനിന്ന് സ്വീകരിച്ചു. 2022––23ലെ ഫെലോഷിപ്പുകൾ പ്രഭാവതി മേപ്പയിൽ, ഷിബു നടേശൻ എന്നിവർക്ക് മന്ത്രി …

കേരള ലളിതകലാ അക്കാദമിയുടെ പുരസ്കാരങ്ങൾ സമ്മാനിച്ചു; ലോകത്തെല്ലായിടത്തും അതിജീവനം സംഭവിച്ചപ്പോൾ അതിലെല്ലാം കല പ്രധാനപ്പെട്ട ദൗത്യം നിർവഹിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്‌ Read More »

കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തുക്കൾ പിടികൂടി

കാസർകോഡ്: ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കോലിച്ചിയടുക്കം സ്വദേശി മുസ്തഫയുടെ വീട്ടിൽ നിന്നാണ് സ്‌ഫോടക വസ്തുകൾ പിടികൂടിയത്. ഇയാൾ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും സ്‌ഫോടക വസ്തുകൾ കണ്ടെത്തി. എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുകൾ കണ്ടെത്തിയത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

ഇനി ഒന്നിച്ചു നീങ്ങും; അശോക് ​ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണയായി

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിൽ ഭിന്നതകൾ മറന്നു ഒന്നിച്ചു നീങ്ങാൻ മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണയായി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങാനാണ് ധാരണ. രാജസ്ഥാനിൽ പുകഞ്ഞിരിന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തിങ്കളാഴ്ച്ച ഹൈക്കമാൻഡിൻറെ നേതൃത്വത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് സമവായം. മുഖ്യമന്ത്രി അശോക് ​ഗെഹ്‌ലോട്ട്, സച്ചിൻ പൈലറ്റ്, കെസി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വീട്ടിലെത്തിയാണ് ചർച്ച നടത്തിയത്. സച്ചിൻ പൈലറ്റ് ഉന്നയിച്ച …

ഇനി ഒന്നിച്ചു നീങ്ങും; അശോക് ​ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ ധാരണയായി Read More »

കട്ടാന ആക്രമണം; തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തേക്കടി: വനംവകുപ്പ് ഉദ്യോഗസ്ഥന് കട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടയിലെ ഡിവിഷൻ ഓഫീല് ക്ലർക്ക് റോബി വർഗീസിനാണ് (38) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് 200 മീറ്ററോളം ഓടിയ അദ്ദേഹം ഒരു കുഴിയിൽ വീഴുകയായിരുന്നു. ഈ സമയത്താണ് ആന ചവിട്ടിയത്. ഗുരുതരമായി പരിക്കേറ്റ റോബി നിലിവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു.

സിദ്ധിഖിൻറെ കൊലപാതകം; ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

കോഴിക്കോട്: ഹോട്ടലുടമ സിദ്ധിഖിൻറെ കൊലപാതകം നടന്ന ഹോട്ടൽ ഡി കാസ ഇൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയെന്ന് കണ്ടെത്തി. കോർപ്പറേഷൻ ലൈസൻസോ മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിയോ ഇല്ലാതെയായിരുന്നു പ്രവർത്തനം. കൊലപാതകത്തിൻറെ പശ്ചാത്തലത്തിൽ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയെന്ന് കോർപ്പറേഷൻ അറിയിച്ചു. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവെടുപ്പുകൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതികൾ സിദ്ധിഖിൻറെ കാർ ഉപേക്ഷിച്ച സ്ഥലത്തു നിന്നും എടിഎം കാർഡും ചെ്കകുബുക്കും അടക്കമുള്ള സാധനങ്ങൾ കണ്ടെത്തിയിരുന്നു. 18 വയസുകാരി ഫർഹാനയെ മുൻനിർത്തി ഹണിട്രാപ്പിലൂടെ സിദ്ധിഖിനെ വലയിലാക്കുകയായിരുന്നു. …

സിദ്ധിഖിൻറെ കൊലപാതകം; ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ Read More »

ബസുകൾ കൂട്ടിയിടിച്ചു; 30 പേർക്ക് പരിക്ക്, രണ്ട് പേരുടെ നില അതീവ ഗുരുതരം

തൃശൂർ: മാപ്രാണത്ത് ബസുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന എ കെ സൺസെന്ന ഓർഡിനറി ബസിന് പുറകിൽ എം എസ് മേനോനെന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന പാതയിൽ ഗതാഗതം അര മണിക്കൂർ തടസപ്പെട്ടു.

ജമ്മു കശ്മീരിലെ ഝാജ്ജര്‍ കോട്ലിക്ക് സമീപം ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം

കത്ര: ജമ്മുകാശ്മീരിലെ ഝാജ്ജര്‍ കോട്ലിക്ക് സമീപത്ത് വച്ച് സഞ്ചാരികളുമായി വന്ന ബസ് കൊക്കയിലേക്ക് വീണ് ഏഴ് പേർ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബീഹാറില്‍ നിന്നുള്ള സഢ്ചാരികളുമായി അമൃത്സറിൽ നിന്നും കത്രയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. വാഹനം കൊക്കയിലേക്ക് വീഴുകയായിരുന്നു. ശ്രീനഗര്‍ ജമ്മു കശ്മീര്‍ ദേശീയപാതയില്‍ ദക്ഷിണ കാശ്മീരിന് സമീപം കഴിഞ്ഞ ആഴ്ച കൊല്‍ക്കത്തയില്‍ നിന്നും വിനോദ സഞ്ചാരികളുമായി വന്ന ബസ് തലകീഴായി …

ജമ്മു കശ്മീരിലെ ഝാജ്ജര്‍ കോട്ലിക്ക് സമീപം ബസ് കൊക്കയിലേക്ക് വീണ് ഏഴ് മരണം Read More »

അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു

കമ്പം: ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു. കമ്പം സ്വദേശി പാൽരാജ് (57) ആണ് മരിച്ചത്. ശനിയാഴ്ച കമ്പം ജനവാസ മേഖലയിൽ ഇറങ്ങി അരികൊമ്പൻ ഓടിയപ്പോഴാണ് പാൽരാജിൻറെ ബൈക്കിൽ തട്ടിയത്. ബൈക്ക് മറിഞ്ഞു വീണ പാൽരാജിൻറെ തലക്കും വയറിനും ഗുരുതര പരിക്കേറ്റിരുന്നു. തേനി മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു. അതിനിടെ, നാടിനെ വിറപ്പിച്ച കൊമ്പനെ പിടികൂടി മയക്കുവെടി …

അരികൊമ്പൻ ബൈക്കിൽ നിന്നു തട്ടിയിട്ട ആൾ മരിച്ചു Read More »

19 തദ്ദേശ വാർഡിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്‌

തിരുവനന്തപുരം: കേരളത്തിലെ 19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ ഇന്ന്. ഒമ്പത് ജില്ലയിലാണ് തെരെഞ്ഞെടുപ്പ്. രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകൾ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴിന് പോളിങ്ങ്‌ തുടങ്ങും. വൈകിട്ട്‌ ആറു വരെ പൊതുജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം. നാളെ രാവിലെ പത്തിന് വോട്ടെണ്ണൽ ആരംഭിക്കും. 33,900 വോട്ടർമാരാണുള്ളത്‌. 17,891 സ്ത്രീകളും 16,009 പുരുഷന്മാരും. പോളിങ്‌ ബൂത്തുകൾ 38ഉം. സംഘർഷങ്ങളുണ്ടാകാൻ സാധ്യതതയുള്ള ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും.

തയ്യൽമെഷീൻ വിതരണം ചെയ്തു

ഇടവെട്ടി: പ്രണവം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻ.ജി.ഒ കോൺഫെഡറേഷൻ 50% സാമ്പത്തിക സഹായത്തോടെയുള്ള തയ്യൽ മിഷ്യനുകൾ വിതരണം ചെയ്തു. ഇടവെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി. ലൈബ്രറി പ്രസിഡന്റ് റ്റി.സി ചാക്കോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എൻ സുധീർ, പത്മാവതി രഘുനാഥ്, മോഹനൻ കൊട്ടാരത്തിൽ, കെ.എസ് സുധീഷ്, ബീന, മിനി സുധീപ്, ഗീത എന്നിവർ സംസാരിച്ചു.

വ്യാജ വാർത്താ പ്രചരണം; നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്ന് മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ പ്ലസ് റ്റൂ പരീക്ഷാ ഫലം റദ്ദാക്കിയെന്ന് പോസ്റ്റിട്ട ബി.ജെ.പി നേതാവും വാർഡ് അംഗവുമായ നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്നും മന്ത്രി വി ശിവൻ കുട്ടി. ബി.ജെ.പി നേതൃത്വം ഇത്തരം പ്രവർത്തനങ്ങൾ അനുവദിച്ച് കൊടുക്കാവുന്നത് ആണോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവേശനോത്സവ ദിവസം സ്കൂളുകളിൽ അവതരിപ്പിക്കുന്നതിനായി തയ്യാറാക്കിയ ഗാനത്തിന്റെ തിരുവനന്തപുരത്ത് വച്ച് നടന്ന പ്രകാശന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. മുരുകൻ കാട്ടാക്കടയാണ് ​ഗാനം എഴുതിയിരിക്കുന്നത്. വിജയ് കരുൺ സംഗീതം നൽകി. …

വ്യാജ വാർത്താ പ്രചരണം; നിഖിൽ മനോഹർ നടത്തിയത് തീവ്രവാദ പ്രവർത്തനവും രാജ്യദ്രോഹവുമെന്ന് മന്ത്രി വി ശിവൻ കുട്ടി Read More »

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണ്; വി മുരളീധരൻ

ന്യൂഡൽഹി: വായ്പാ പരിധി വെട്ടിക്കുറച്ചത് സംസ്ഥാന സർക്കാരിന്റെ ധൂർത്ത് കേന്ദ്ര സർക്കാരിന് അനുവദിക്കാനാകില്ലാത്തതു കൊണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിശദമായ പഠനങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ തീരുമാനമെന്ന് അദ്ദേഹം പ്രതികരിച്ചു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി, കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിക്കുന്നവർ വിലയിരുത്തണമെന്നും പറഞ്ഞു. ഓരോ സാമ്പത്തിക വർഷത്തിന്റേയും തുടക്കത്തിൽ സംസ്ഥാനങ്ങൾക്കെടുക്കാവുന്ന വായ്പ പരിധി കേന്ദ്ര സർക്കാരാണ് നിശ്ചയിച്ച് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന് 32440 കോടി രൂപ പരിധിയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ച് നൽകിയത്. അതേസമയം 15390 …

കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ തീരുമാനം വിശദമായ പഠനങ്ങൾക്ക് ശേഷമാണ്; വി മുരളീധരൻ Read More »

മയക്കുമരുന്നുമായി പാക് അതിർത്തിയിലെത്തിയ ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചു വീഴ്ത്തി

ചണ്ഡീഗഡ്: പാക് അതിർത്തിയിൽ നിന്നും മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബി.എസ്.എഫ് വെടിവെച്ചിട്ടു. പഞ്ചാബിലെ അമൃത്സറിൽ രാജ്യാതിർത്തിയിലാണ് സംഭവം. പാക്കിസ്ഥാൻ അതിർത്തിക്കപ്പുറത്ത് നിന്നാണ് ഡ്രോൺ എത്തിയത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ധനോയ് ഖുർദ് ഗ്രാമത്തിലൂടെ പറന്ന ഡ്രോൺ ആണ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് വെടിവെച്ചിട്ടത്. 2.70 കിലോ മയക്കുമരുന്ന് അടങ്ങിയ ഒരു സഞ്ചി ഈ ഡ്രോണിൽ നിന്നും കണ്ടെടുത്തു.

പ്ലസ് ടൂ പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്താ പ്രചരണം; ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ

തിരുവനന്തപുരം: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്താ പ്രചരണം നടത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബിജെപി അംഗം നിഖിൽ മനോഹറാണ് അറസ്റ്റിലായത്. വീ കാൻ മീഡിയയെന്ന യൂട്യൂബ് ചാനലിലൂടെയാണ് നിഖിൽ വ്യാജ വാർത്താ വീഡിയോ പുറത്തുവിട്ടത്. ഈ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ മന്ത്രി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പരാതിയിൽ കൺട്രോൺമെൻറ് പൊലീസാണ് അറസ്റ്റ് ചെയ്‌തത്‌. പ്ലസ് ടൂ പരീക്ഷാ ഫലം പിൻവലിച്ചെന്ന വാർത്ത …

പ്ലസ് ടൂ പരീക്ഷാ ഫലം പിൻവലിച്ചെന്ന് വ്യാജ വാർത്താ പ്രചരണം; ബി.ജെ.പി പഞ്ചായത്ത് അംഗം അറസ്റ്റിൽ Read More »

നായയെ കുളിപ്പിക്കുന്നതിനിടെ കാൽ തെറ്റി തടാകത്തിൽ വീണു, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഹോദരനൊപ്പം അനുജത്തിയും ചളിയിൽ താണ് മരിച്ചു

താനെ: ഡോംബിവലിയിലെ ദാവ്ഡി തടാകത്തിൽ വളർത്തുനായയെ കുളിപ്പിക്കുന്നതിനിടെ മലയാളികളായ സഹോദരനും സഹോദരിയും മുങ്ങിമരിച്ചു. ഡോ. രഞ്ജിത്ത് രവീന്ദ്രൻ (21) കീർത്തി രവീന്ദ്രൻ (17) എന്നിവരാണ് മുങ്ങി മരിച്ചത്. ഇന്ന് രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഉച്ചയ്ക്ക് ഒരു മണിയോട് കൂടി ഹരിപ്പാടുള്ള വീട്ടിൽ സംസ്ക്കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. രഞ്ജിത് നായയെ കുളിപ്പിക്കുന്നതിനിടെ കാൽ തെറ്റി തടാകത്തിൽ വീണു. പെട്ടെന്ന് മുങ്ങാൻ തുടങ്ങിയപ്പോൾ സഹോദരി കീർത്തി ചാടി രക്ഷിക്കാൻ ശ്രമം നടത്തുകയായിരുന്നു. …

നായയെ കുളിപ്പിക്കുന്നതിനിടെ കാൽ തെറ്റി തടാകത്തിൽ വീണു, രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സഹോദരനൊപ്പം അനുജത്തിയും ചളിയിൽ താണ് മരിച്ചു Read More »

എന്‍.വി.എസ് – 01 വിക്ഷേപണം വിജയകരം

ചെന്നൈ: നാവിഗേഷന്‍ ഉപഗ്രഹമായ എന്‍.വി.എസ് – 01 ശ്രീഹരിക്കോട്ട സതീഷ് ധാവാന്‍ സ്പേസ് സെന്‍ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാവിലെ 10.42നായിരുന്നു വിക്ഷേപണം. രണ്ടാം വിക്ഷേരണത്തറയിൽ നിന്നും ജി.എസ്.എൽ.വി മാർക്ക് രണ്ട് റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹം 251.52 കി.മീ അകലെയുള്ള ഭ്രമണപഥത്തിലേക്ക് തൊടുത്തത്. ഗതിനിർണയ ഉപഗ്രഹ ശൃംഖലയായ നാവികിന്‍റെ രണ്ടാം തലമുറ സാറ്റലൈറ്റാണ് വിക്ഷേപിച്ചത്. ജി.പി.എസിനു ബദലായി ഇന്ത്യ അവതരിപ്പിച്ച നവിക്ക് സംവിധാനത്തിന്‍റെ കാര്യശേഷി കൂട്ടുക എന്നതാണ് എന്‍വിഎസ് – 01 ഉപഗ്രഹങ്ങളുടെ ദൗത്യം. രണ്ട് …

എന്‍.വി.എസ് – 01 വിക്ഷേപണം വിജയകരം Read More »

വനിതാ മഹാപഞ്ചായത്ത്; ആയിരക്കണക്കിന്‌ കർഷകരെയും സ്‌ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി

ന്യൂഡൽഹി: വനിതാ മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്‌ പുറപ്പെട്ട ആയിരക്കണക്കിന്‌ കർഷകരെയും സ്‌ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി. നിരവധി പേരെ വീടുകളിൽനിന്ന്‌ ശനി രാത്രിതന്നെ പൊലീസ്‌ കസ്‌റ്റഡിയിൽ എടുത്തു. റോഹ്തക്, ഹിസാർ, ഭിവാനി, ജിന്ദ്, ഫത്തേഹാബാദ്, സാംപ്ല, പൽവാൽ, ഗുഡ്ഗാവ് തുടങ്ങിയ സ്ഥലങ്ങളിൽ ആയിരങ്ങളാണ്‌ തടവിലായത്‌. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണി അലി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌ ജഗ്മതി സാഗ്വാൻ, ഡൽഹി സംസ്ഥാന സെക്രട്ടറി മൈമൂന മൊള്ള, എസ്‌എഫ്‌ഐ ജോയിന്റ്‌ സെക്രട്ടറി …

വനിതാ മഹാപഞ്ചായത്ത്; ആയിരക്കണക്കിന്‌ കർഷകരെയും സ്‌ത്രീകളെയും ഡൽഹി അതിർത്തിയിൽ കരുതൽ തടങ്കലിലാക്കി Read More »

പയ്യന്നൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; പൊലീസ് സ്വമേധയാ കേസെടുത്തു മധ്യവയസ്കനായി തിരച്ചിൽ

പയ്യന്നൂർ: യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻറെ നഗ്നതാ പ്രദർശനം. ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ സ്റ്റാന്റിൽ നിർത്തിയിട്ട സ്വാകര്യ ബസ്സിലെ യാത്രക്കാരനാണ് ഇത്തരത്തിൽ മോശമായി പെരുമാറിയത്. തുടർന്ന് യുവതി മൊബൈലുപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. സംഭവം പുറത്തെത്തിയതോടെ പൊലീസ് ഇടപ്പെട്ടു. ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡി.വൈ.എസ്.പി പ്രേമചന്ദ്രൻ വ്യക്തമാക്കി. നഗ്നതാ പ്രദർശനം നടത്തിയ ആളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് അറിയുമെന്നും പോലീസ് പറഞ്ഞു. പരാതിക്കാരിയായ യുവതി ബസ്സിൽ …

പയ്യന്നൂരിലെ ബസ്സിൽ നഗ്നതാ പ്രദർശനം; പൊലീസ് സ്വമേധയാ കേസെടുത്തു മധ്യവയസ്കനായി തിരച്ചിൽ Read More »

ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ സിദ്ധരാമയ്യയ്ക്ക്, ഡി.കെ ശിവകുമാറിന് ജലസേചനവും ബാംഗ്ലൂർ നഗര വികസനവും

ബാംഗ്ലൂർ: കർണാടക മന്ത്രിസഭയിൽ വകുപ്പുകളിൽ അന്തിമ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് ജലസേചനം, ബാംഗ്ലൂർ നഗര വികസനം തുടങ്ങിയ വകുപ്പുകൾ മാത്രമാണ്‌ നൽകിയത്‌. ഇന്റലിജൻസ് ഒഴികെ ആഭ്യന്തരവകുപ്പ് ജി പരമേശ്വരയ്ക്കാണ്. വ്യവസായ വകുപ്പ് എം.ബി പാട്ടീലിനും റവന്യൂ വകുപ്പ് കൃഷ്‌ണ ബൈര ഗൗഡയ്ക്കും മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പ് എസ്.എസ് മല്ലികാർജുനും നൽകി. മന്ത്രിസഭയിലെ ‌ഏക വനിതാ അം​ഗം ലക്ഷ്‌മി ഹെബ്ബാൾക്കർക്ക്‌ വനിതാ ശിശുക്ഷേമ വകുപ്പാണ് നൽകിയിരിക്കുന്നത്. മധു ബംഗാരപ്പയ്ക്ക് …

ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ സിദ്ധരാമയ്യയ്ക്ക്, ഡി.കെ ശിവകുമാറിന് ജലസേചനവും ബാംഗ്ലൂർ നഗര വികസനവും Read More »

കേരളത്തിന്റെ വികസനം തടസപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണ്; ഇ.പി ജയരാജൻ

തിരുവനന്തപുരം: രാജ്യത്തിന്‌ മാതൃകയായി വളരുന്ന കേരളത്തിന്റെ വികസനം തടസപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണെന്ന്‌ കിസാൻസഭ അഖിലേന്ത്യ വൈസ്‌പ്രസിഡന്റ്‌ ഇ.പി ജയരാജൻ. കേരള എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിലെ സുഹൃത്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ കടംവാങ്ങാനുള്ള അവകാശംപോലും നിഷേധിക്കുകയാണ്‌. കേരളത്തിൽ എന്ത്‌ വികസന പദ്ധതി കൊണ്ടുവന്നാലും അതിനെ എതിർക്കുന്ന പ്രതിപക്ഷത്തിന്റെ ലക്ഷ്യവും ഒന്നുതന്നെ. കേരളത്തിൽ പ്രതിപക്ഷം നടത്തുന്ന തെറ്റായ പ്രചാരണളിൽ മാധ്യമങ്ങൾ പെട്ടുപോകരുത്. നാടിന്റെ വികസനത്തിനൊപ്പം നിൽക്കാൻ മാധ്യമങ്ങൾ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി …

കേരളത്തിന്റെ വികസനം തടസപ്പെടുത്താൻ കേന്ദ്രം ശ്രമിക്കുകയാണ്; ഇ.പി ജയരാജൻ Read More »

എം.ജി യൂണിവേഴ്സിറ്റി ഡിഗ്രി പ്രവേശനം; സാൻജോ കോളേജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

രാജാക്കാട്: കോട്ടയം എം.ജി യൂണിവേഴ്സിറ്റി ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷനും സംശയനിവാരണത്തിനുമായി രാജാക്കാട് സാൻജോ കോളേജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി പ്രിൻസിപ്പൽ ഡോ. ജിജോ ജെയിംസ് ഇണ്ടിപ്പറമ്പിൽ അറിയിച്ചു. കോളേജിൽ നേരിട്ട് എത്തുകയോ ഫോണിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പരുകളിൽ ബന്ധപ്പെടാം: 8547489448,9544276887, 9656109790.

കരിപ്പൂരിൽ നിന്നും 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചുെടുത്തു; രണ്ടു പേർ അറസ്റ്റിൽ

കരിപ്പൂർ: വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചു. ജിദ്ദയിൽനിന്നും വന്ന രണ്ടുപേരിൽനിന്നാണ് കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ സ്വർണം പിടിച്ചത്. ഞായർ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ വന്ന പാലക്കാട്‌ മണ്ണാർക്കാട് സ്വദേശി തെക്കേതിൽ മുഹമ്മദ്‌ ഷെരീഫ് (34) ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1061 ഗ്രാം സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും തിങ്കൾ രാവിലെ ഇൻഡിഗോ എയർ …

കരിപ്പൂരിൽ നിന്നും 1 കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടിച്ചുെടുത്തു; രണ്ടു പേർ അറസ്റ്റിൽ Read More »

മൂഴിയാറിൽ കാട്ടുപന്നി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ ക്വട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്ത് അകത്തുകയറി

പത്തനംതിട്ട: മൂഴിയാറിൽ കാട്ടുപന്നി ജനവാസമേഖലയിലിറങ്ങി നാശനഷ്ടം വരുത്തി. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന്റെ ക്വട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്തു അകത്തുകയറി. വീട്ടിലെ ഫീഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. പരിസരത്തെ കൃഷിയും നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരിക്കുയാണെന്ന് നാട്ടുകാർ പറയുന്നു.

19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ്‌ നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട്‌ ആറു വരെയാണ് പോളിങ്‌. രാവിലെ ആറിന്‌ മോക്പോൾ നടത്തും. ബുധൻ രാവിലെ പത്തിനാണ്‌ വോട്ടെണ്ണൽ. ഒമ്പത്‌ ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട്‌ മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത്‌ വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്‌, ഡ്രൈവിങ്‌ ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്‌എസ്‌എൽസി ബുക്ക്, …

19 തദ്ദേശ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ നാളെ Read More »

കണ്ണൂരിൽ കാറ് ടാങ്കർ ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ വൈദികന് ദാരുണാന്ത്യം

കണ്ണൂർ: ടാങ്കർ ലോറിക്ക് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരി വൈസ് റെക്‌ടർ ഫാ. മനോജ് ഒറ്റപ്ലാക്കലാണ് മരിച്ചത്. ഒപ്പമുണ്ടായുരുന്ന മറ്റ് 3 വൈദികരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാ. ജോർജ് കരോട്ട്, ഫാ. പോൾ മുണ്ടോളിക്കൽ, ഫാ ജോസഫ് പണ്ടാരപറമ്പിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ 4ന് വൈദികർ പാലയിൽ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടാവുന്നത്.

സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്‌ക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ്‌ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും പ്രവർത്തിക്കുന്നത്‌; തേജസ്വി യാദവ്‌

കോഴിക്കോട്‌: രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും കൈകോർത്ത്‌ പ്രവർത്തിക്കണമെന്ന്‌ ആർ.ജെ.ഡി നേതാവും ബീഹാർ ഉപ മുഖ്യമന്ത്രിയുമായ തേജസ്വി യാദവ്‌ പറഞ്ഞു. എം.പി വീരേന്ദ്രകുമാർ അനുസ്‌മരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രപരവുമായ വിയോജിപ്പുകൾ മാറ്റിവച്ച്‌ പാവങ്ങളുടെ രക്ഷക്കായി ഇരു പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്‌ക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ്‌ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും പ്രവർത്തിക്കുന്നത്‌. ദളിതർ ഉൾപ്പെടെ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിക്കും, രാജ്യത്തിന്റെ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും അടക്കം അടിസ്ഥാന പ്രശ്‌നങ്ങൾ …

സാമൂഹികവും സാമ്പത്തികവുമായ അന്തരം കുറയ്‌ക്കുകയെന്ന പൊതുലക്ഷ്യം മുൻനിർത്തിയാണ്‌ സോഷ്യലിസ്‌റ്റുകളും കമ്യൂണിസ്‌റ്റുകളും പ്രവർത്തിക്കുന്നത്‌; തേജസ്വി യാദവ്‌ Read More »

അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ്

കമ്പം: തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയിൽ മുഴുവൻ ഭീതി സൃഷ്ടിച്ച അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി വിവരം. അവസാന സിഗ്നൽ ലഭിച്ചപ്പോൾ കൊമ്പൻ ചുരുളിക്ക് സമീപമാണുള്ളത്. ജനവാസ മേഖലയ്ക്ക് 200 മീറ്റർ മാത്രം അകലെയാണ് അരിക്കൊമ്പൻ ഇപ്പോഴുള്ളത്. തമിഴ്‌നാട് സംഘം ഇപ്പോഴും നിരീക്ഷിച്ചുവരികയാണ്. ജനവാസ മേഖലയിൽ ഇന്ന് പുലർച്ചെ ഒന്നര കി.മി മാത്രം അടുത്തായി മേഘമലയുടെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. ജനവാസ മേഘലയിലേക്ക് വീണ്ടും എത്തിയാൽ മാത്രം മയക്കുവെടിവച്ചാൽ മതിയെന്നാണ് തീരുമാനം. ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോ എന്നതറിയാൻ സംഘം …

അരിക്കൊമ്പൻ വനത്തിനുള്ളിൽ തന്നെ തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ് Read More »

കപ്പലിൽനിന്ന്‌ മയക്കുമരുന്ന്‌ പിടിച്ച കേസ്; പ്രതി പാകിസ്ഥാനിലെ പ്രവിശ്യയിൽനിന്നുള്ള അഭയാർഥി

കൊച്ചി: ആഴക്കടലിൽ കപ്പലിൽനിന്ന്‌ 25,000 കോടി രൂപയുടെ മയക്കുമരുന്ന്‌ പിടിച്ച കേസിൽ നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്‌റ്റ്‌ ചെയ്‌ത സുബൈർ ദെരക്‌ ഷാൻദേ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽനിന്നുള്ള അഭയാർഥിയാണെന്ന്‌ സൂചന. താൻ ഇറാൻ സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലിൽ ആവർത്തിച്ചിരുന്നു. എന്നാൽ, പാകിസ്ഥാൻ പാസ്‌പോർട്ടാണ്‌ ഇയാളുടെ പക്കലുള്ളത്‌. പിടിച്ചെടുത്ത മെത്താംഫെറ്റമിന്റെ ഉറവിടം, കള്ളക്കടത്ത്‌ സംഘാംഗങ്ങൾ, അന്താരാഷ്ട്ര ബന്ധങ്ങൾ എന്നിവയെക്കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥർക്ക്‌ വിവരങ്ങൾ ലഭിച്ചതായാണ്‌ സൂചന. ലഹരിമരുന്ന് പിടിച്ചെടുത്തത് ഇന്ത്യൻ സമുദ്രാതിർത്തിയിൽനിന്നല്ല എന്ന വാദമാണ് പ്രതിഭാഗം അഭിഭാഷകൻ ബി എ …

കപ്പലിൽനിന്ന്‌ മയക്കുമരുന്ന്‌ പിടിച്ച കേസ്; പ്രതി പാകിസ്ഥാനിലെ പ്രവിശ്യയിൽനിന്നുള്ള അഭയാർഥി Read More »

പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസ്; ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു

കോട്ടയം: പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവും മരിച്ചു. കോട്ടയം മണർകാട് കാഞ്ഞിരത്തുംമൂട്ടിൽ ഷിനോ മാത്യു ആണ് മരിച്ചത്. മേയ് 19നാണ് ഷിനോയുടെ ഭാര്യ ജൂബി ജേക്കബിനെ(28) വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.സമൂഹമാധ്യമങ്ങൾ വഴി പങ്കാളിയെ കൈമാറ്റം ചെയ്‌ത കേസിലെ പരാതിക്കാരിയാണ് മരിച്ച ജൂബി. കഴിഞ്ഞവർഷം ജനുവരിയിലാണ് കോട്ടയം കറുകച്ചാലിൽ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്‌പരം കൈമാറുന്ന സംഘത്തിലെ ആളുകളെ …

പങ്കാളികളെ കൈമാറ്റം ചെയ്‌ത കേസ്; ജൂബി കൊല്ലപ്പെട്ടതിനു പിന്നാലെ ഷിനോ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു Read More »

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയക്ക് സാധ്യത. ഇന്ന് 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.ബുധനാഴ്ചയും വ്യാഴാഴ്ചയും പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴയും മണിക്കൂറിൽ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതുമൂലം …

വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയക്ക് സാധ്യത Read More »

15 Where you can Go Inside Eastern vente canoe kayak side Sea From the The united states

Further time and click this link in the event you’re also currently at Greenwich, because Milford can instruct a person a new exciting views. Lancaster is situated hour west regarding Pennsylvania, and it’azines a new intermediate-sort of area. Your place happened to run an important part inside the Eu Wave and commence also continued to …

15 Where you can Go Inside Eastern vente canoe kayak side Sea From the The united states Read More »

‘അഹങ്കാരിയായ രാജാവ് തെരുവിൽ ജനശബ്‌ദത്തെ അടിച്ചമർത്തുന്നു’

ന്യൂഡൽഹി: സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്തതിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. കിരീടധാരണം കഴിഞ്ഞു,അഹങ്കാരിയായ രാജാവ് തെരുവിൽ ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുന്നുവെന്നാണ് ഗുസ്തി താരങ്ങളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന ദൃശ്യത്തോടൊപ്പം ട്വിറ്ററിൽ രാഹുൽ ഗാന്ധി കുറിച്ചത്. പ്രിയങ്ക ഗാന്ധിയും ഗുസ്തി താരങ്ങളോടുള്ള പൊലീസ് അതിക്രമത്തെ വിമർശിച്ചിട്ടുണ്ട്. നമ്മുടെ വനിതാ കായിക താരങ്ങളുടെ ശബ്ദത്തെ ദയാരഹിതമായി ചവിട്ടി മെതിക്കുന്ന രീതിയിലേക്ക് ബിജെപി സർക്കാരിന്‍റെ അഹങ്കാരം വളർന്നിരിക്കുന്നുവെന്നാണ് പ്രിയങ്ക കുറിച്ചിരിക്കുന്നത്. കോൺഗ്രസ് പ്രസിഡന്‍റ് …

‘അഹങ്കാരിയായ രാജാവ് തെരുവിൽ ജനശബ്‌ദത്തെ അടിച്ചമർത്തുന്നു’ Read More »

സംഘർഷങ്ങളിൽ ഉരുകി മണിപ്പൂർ; 40 അക്രമികളെ വധിച്ചുവെന്ന് മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിൽ വിവിധയിടങ്ങളിലായി അക്രമികളും സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ പത്തു മണിക്കൂറുകളിലായി മെയ്തേ സമുദായത്തിൽ നിന്നുള്ളവർ താമസിക്കുന്ന എട്ട് ഗ്രാമങ്ങളിലായി കുകി സമുദായത്തിൽ നിന്നുള്ളവർ തുടർച്ചയായി ആക്രമണം നടത്തുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇംഫാലിലെ ഫായെങ്ങിലുണ്ടായ പോരാട്ടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കുകി സായുധ സംഘത്തിൽ നിന്നുള്ളവരുടെ വെടിയേറ്റ ഒരു ഗ്രാമീണന് പരിക്കേറ്റിട്ടുമുണ്ട്. നാപട്ടിലും സെറോയുവിലുമായി മെയ്തി സമുദായാംഗങ്ങളുടെ എൺപതു വീടുകളാണ് സായുധസംഘം അഗ്നിക്കിരയാക്കിയത്. ഇതേ തുടർന്ന് പൊലീസ് പ്രദേശത്തെത്തി. ഏറ്റുമുട്ടലിൽ …

സംഘർഷങ്ങളിൽ ഉരുകി മണിപ്പൂർ; 40 അക്രമികളെ വധിച്ചുവെന്ന് മുഖ്യമന്ത്രി Read More »

Play the Guide Out of Deceased On the web Video slot Are Demonstration Game Free of charge

Articles Most widely used Better 777 Totally free Ports Of them all Free Slots On line No Download Or Subscription Necessary What is the Best Online Casino? Faqs On the Mobile Harbors The highest-paying symbols often offer your a tiny victory even for a couple suits in several games. Most other game tend to commission …

Play the Guide Out of Deceased On the web Video slot Are Demonstration Game Free of charge Read More »

ഉദ്ഘാടനസജ്ജം പുതിയ പാർലമെന്‍റ്

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയല്ല രാഷ്‌ട്രപതിയാണ് ഉദ്ഘാടനം നിർവഹിക്കേണ്ടെന്ന അഭിപ്രായവുമായി ഇരുപതു പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കുന്നതിനിടെയും പകിട്ട് തീരെ ചോരാതെ പരിപാടി ഗംഭീരമാക്കാനാണ് കേന്ദ്ര സർക്കാരിന്‍റെ തയാറെടുപ്പ്. ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു തമിഴ്നാട്ടിലെ ശൈവ സന്ന്യാസിമാർ വഴി ജവഹർലാൽ നെഹ്റുവിനു കൈമാറുകയും, ഇതുവരെ അലാഹാബാദിലെ മ്യൂസിയത്തിൽ സൂക്ഷിക്കുകയും ചെയ്തിരുന്ന ചെങ്കോൽ പുതിയ മന്ദിരത്തിൽ ലോക്സഭാ സ്പീക്കറുടെ ചേംബറിനോടു ചേർന്നു സ്ഥാപിക്കും. …

ഉദ്ഘാടനസജ്ജം പുതിയ പാർലമെന്‍റ് Read More »

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്..

കൊച്ചി: എറണാകുളത്തെ പ്രശസ്തമായ ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഇരുപതാം വാർഷികത്തിൽ പുറത്തുവന്ന ഡോ. ജോ ജോസഫിന്‍റെ കുറിപ്പ് വൈറലാകുന്നു. ആശുപത്രി വാർഷികവുമായി നേരിട്ട് ബന്ധമില്ലെങ്കിലും, ലിസി ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെയും അവിടത്തെ ഡോക്റ്റർമാരുടെയും ജനകീയതയും നിസ്വാർഥ മനോഭാവവും വെളിവാക്കുന്നതാണ് കുറിപ്പ്. ശനിയാഴ്ചയാണ് ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 20 വര്‍ഷം പൂര്‍ത്തീകരിച്ചതിന്‍റെയും ഒരു ലക്ഷത്തിലധികം പ്രൊസീജിയറുകള്‍ നടത്തി രോഗികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിന്‍റെയും ആഘോഷപരിപാടികള്‍ ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. ഇതിനിടെയാണ്, തൃക്കാക്കര …

ലിസിയുടെ 20 വർഷം: ‘ഹൃദ്യമായി’ ഡോ. ജോയുടെ കുറിപ്പ്.. Read More »

തൊടുപുഴയിൽ ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി

തൊടുപുഴ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉണ്ടപ്ലാവ് തിമ്മിലില്‍ ഇസ്മായില്‍(64), ഭാര്യ ഹലീമ(56) എന്നിവരാണ് മരിച്ചത്. ഭാര്യ നിലത്ത് മരിച്ച നിലയിലും ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിലുമായിരുന്നു. ജല അതോറിട്ടിയില്‍ ജോലിയുള്ള മകന്‍ മാഹിന്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ പത്തരയോടെ വീട്ടില്‍ എത്തിയപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും അനക്കം കേള്‍ക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോള്‍ ഹലീമയുടെ മൃതദേഹം മുറിക്കുള്ളില്‍ നിലത്ത് കിടക്കുന്നത് കണ്ടത്. …

തൊടുപുഴയിൽ ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More »

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി

വണ്ണപ്പുറം :ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി.കുട്ടിമോട്ടോർ എന്ന വിളിപ്പേരുള്ള കാ നാ പ്പറമ്പിൽനിസാർ(43) ഇയാളുടെ മകൻ വസിം( 19)എന്നിവരെ യാണ് അറസ്റ്റ് ചെയ്തത്.ഒളിവിൽ ആയിരുന്ന ഇവരെ വണ്ണ പ്പുറത്തു നിന്നും ശനിയാഴ്ച രാവിലെ യാണ് പിടികൂടിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 1.30-ന് ആണ് സംഭവം. വണ്ണപ്പുറം ബൈപാസ് റോഡിൽ ലഹരി മരുന്നു …

ലഹരി മരുന്നു വിൽപ്പന നടത്തുന്നു എന്ന വിവരം അറിഞ്ഞ് എത്തിയ പോലീസിനെ തള്ളി മറ്റുകയും ഇവരെത്തിയ കാറിന്റെ ന്റ ചില്ല് വീൽ സ്പാ നറിനു എറിഞ്ഞു പൊട്ടിക്കുകയും ചെയ്ത പ്രതികളെ പിടികൂടി Read More »

കർണാടക മന്ത്രിസഭ; 24 മന്ത്രിമാർകൂടി അധികാരമേറ്റു

ന്യൂഡൽഹി: കർണാടക നിയമസഭയിലേക്ക് 24 മന്ത്രിമാർകൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ലിം​ഗായത്ത്, വൊക്കലിം​ഗ വിഭാ​ഗങ്ങൾക്ക് മന്ത്രിസഭയിൽ തുല്യ പ്രാതിനിധ്യമാണ് നൽകിയിരിക്കുന്നത്. വകുപ്പു വിഭജനവും ഇന്ന് ഉണ്ടായേക്കും. 34 പേരടങ്ങുന്ന മന്ത്രിസഭയിൽ ഒരു വനിത മന്ത്രിമാത്രമേ ഉള്ളു എന്നത് ശ്രദ്ധേയമാണ്. \ മന്ത്രിസഭ വികസനത്തിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് രണ്ട് ദിവസമായി ഡൽഹിയിൽ തിരക്കിട്ട ചർച്ചകളാണ് നടന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും അടക്കം ഡൽഹിയിലെത്തി ചർച്ച …

കർണാടക മന്ത്രിസഭ; 24 മന്ത്രിമാർകൂടി അധികാരമേറ്റു Read More »

പുലിമുട്ട് നിർമാണം; കോതി അഴിമുഖത്ത് ജെസിബി മറിഞ്ഞു വീണ് ഡ്രൈവർക്ക് പരിക്ക്

കോഴിക്കോട്: കോതി അഴിമുഖത്ത് പുലിമുട്ട് നിർമാണത്തിനിടെ ജെസിബി മറിഞ്ഞു വീണ് ഡ്രൈവർക്ക് പരിക്ക്. കല്ലിടൽ നടക്കുന്നതിനിടെയാണ് ജെസിബി മറിഞ്ഞത്. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ 10.20 ഓടെയാണ് സംഭവമുണ്ടായത്. സംഭവസ്ഥലത്ത് പൊലീസും അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്.

അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്

ചെന്നൈ: കമ്പം ടൗണിലിറങ്ങി പരാക്രമം കാട്ടിയ അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്. ഹൊസൂരിൽനിന്നും മധുരയിൽനിന്നും രണ്ട് വൈറ്റിനറി വിദഗ്ധരെ കമ്പത്തെത്തിക്കും. തമിഴ്നാട് ചീഫ് വൈൽഡ് വാർഡൻ ശ്രീനിവാസ റെഡ്ഡിയുടെ പ്രത്യേക നിർദേശമനുസരിച്ചാണ് തീരുമാനം. കൊമ്പനെ പിടികൂടാനായി ആനമലയിൽ നിന്നും കുങ്കിയാനകൾ പുറപ്പെട്ടു. മൂന്നുമണിയോടെ ഓപ്പറേഷൻ അരിക്കൊമ്പൻ തുടങ്ങാനാണ് തീരുമാനം. അരിക്കൊമ്പൻറെ ആരോഗ്യനില പരിശോധിച്ച് ഉൾവനത്തിലേക്ക് കൊണ്ടുപോയി വിടാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ടൗണിൽ നിന്നും മൂന്നു കീലോമീറ്റർ മാറി ഒരു തോട്ടത്തിലാണ് അരിക്കൊമ്പനുള്ളത്. കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട് …

അരിക്കൊമ്പനെ മയക്കുവെടിവെയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ് Read More »

കട്ടിപ്പാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിൻറെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി ദാമോദരൻറെ മകൻ റിജേഷിനാണ് (35) പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. സംസാരശേഷിയില്ലാത്ത റിജേഷ് പിതാവിനൊപ്പം റബ്ബർ ടാപ്പിങ് ചെയ്യുന്നതിനിടെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. പരിക്കേറ്റ റിജേഷിനെ ആദ്യം താമരശേരി ആശുപത്രിയിലും പീന്നിട് കോഴിക്കോട് മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.

ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു

ആലപ്പുഴ: തുറവൂറിൽ ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതിയാണ് മരിച്ചത്. ദേശിയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നു രാവിലെയായിരുന്നു സംഭവം. ഷേണായിയും ഭാര്യയും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ ലോറിയിൽ തട്ടി ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ച്ചയിൽ ലോറിക്കടിയിൽ പെട്ട ജ്യോതി തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

കോഴിക്കോട് ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് യുവാവിനെ മർദിച്ച് കാറിൽകയറ്റി തട്ടിക്കൊണ്ടു പോയി

കോഴിക്കോട്: ടൂറിസ്റ്റ് ഹോം പരിസരത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോം പരിസരത്തുനിന്ന് കാറിലെത്തിയ സംഘം യുവാവിനെ മർദിച്ച് കാറിൽകയറ്റി കൊണ്ടുപോവുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. സ്വിഫ്റ്റ് കാറിൽ വന്ന യുവാവിനെ മറ്റൊരു നീല കാറിൽ വന്ന സംഘം മർദിച്ച് കൊണ്ടുപോവുകയായിരുന്നു. ആറുപേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പൊലീസ് തിരച്ചിൽ ആരംഭിച്ചു.

ന്യൂമാൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി എൻ.സി.സി ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സ്; ഉദ്ഘാടനം 29ന്

തൊടുപുഴ: ജില്ലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ന്യൂമാൻ കോളേജിൽ കോളേജിന്റെ വജ്ര ജൂബിലി വർഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെ പരിശീലനത്തിനായി നിർമ്മിച്ച ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സിന്റെ ഉദ്ഘാടനം 29ന് നടത്തുമെന്ന് കോളെജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൻ.സി.സി കേരള ലക്ഷദ്വീപ് മേധാവി മേജർ ജനറൽ അലോക് ബേരി ഉദ്ഘാടനം നിർവഹിക്കും. കോളേജ് ക്യാമ്പസിനോട് ചേർന്നുള്ള മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്താണ് വിവിധ പരിശീലന സംവിധാനങ്ങൾ ഉൾപ്പെടുന്ന 20 ഒബ്സ്റ്റക്കിൾ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കോളേജ് ക്യാമ്പസിനോട് ചേർന്നുള്ള …

ന്യൂമാൻ കോളേജിൽ എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനത്തിനായി എൻ.സി.സി ബെസ്റ്റിൽ കോഴ്സ് ട്രെയിനിങ്ങ് കോംപ്ലക്സ്; ഉദ്ഘാടനം 29ന് Read More »