Timely news thodupuzha

logo

കട്ടാന ആക്രമണം; തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരിക്ക്

തേക്കടി: വനംവകുപ്പ് ഉദ്യോഗസ്ഥന് കട്ടാനയുടെ ചവിട്ടേറ്റ് ഗുരുതര പരിക്ക്. തേക്കടയിലെ ഡിവിഷൻ ഓഫീല് ക്ലർക്ക് റോബി വർഗീസിനാണ് (38) പരുക്കേറ്റത്. തേക്കടി ബോട്ട് ലാൻഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്.

പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നിൽ പെടുകയായിരുന്നു. ആനയെ കണ്ട് 200 മീറ്ററോളം ഓടിയ അദ്ദേഹം ഒരു കുഴിയിൽ വീഴുകയായിരുന്നു. ഈ സമയത്താണ് ആന ചവിട്ടിയത്.

ഗുരുതരമായി പരിക്കേറ്റ റോബി നിലിവിൽ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് തേക്കടിയിൽ പ്രഭാതസവാരിയും സൈക്കിൾ സവാരിയും നിരോധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *