Timely news thodupuzha

logo

Timely A

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക്

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിക്ക് സീലിങ് ഫാൻ പൊട്ടിവീണ് പരുക്ക്. പേരൂർക്കട ​ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവം. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത(54), മകൾ ശാലിനി(31) എന്നിവർക്കാണ് സാരമായി പരുക്കേറ്റത്. പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്‍റെ ലീഫ് തട്ടി ഗീതയുടെ കണ്ണിന് സമീപം ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ശാലിനിക്ക് കാലിനാണു …

തിരുവനന്തപുരത്ത് പനിക്ക് ചികിത്സ തേടിയെത്തിയ യുവതിക്കും അമ്മയ്ക്കും ആശുപത്രിയിലെ സീലിങ്ങ് ഫാൻ പൊട്ടിവീണ് പരുക്ക് Read More »

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും

തൊടുപുഴ: കഴിഞ്ഞ അര നൂറ്റാണ്ടായി ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ അനുശാസിച്ച് സംശുദ്ധവും സമ്പുഷ്ടവുമായ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളും അത്യാധുനിക സംവിധാനത്തിൽ ശാസ്ത്രീയമായി സംസ്കരിച്ച് ജനങ്ങൾക്ക് വിതരണം നടത്തി വരുന്ന സ്ഥാപനമാണ് മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യ ലിമിറ്റഡ്(എം.പി.ഐ). കേരള സർക്കാരിന്റെ നാലം നുറ് ദിന പരിപാടിയുടെ ഭാ​ഗമായാണ് എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് ന​ഗരത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. തെനംകുന്ന് ബൈപ്പാസ് കണിയാംമൂഴിയിൽ ബിൽഡിം​ഗിൽ തുടങ്ങുന്ന തൊടുപുഴ ഫ്രാഞ്ചൈസി ഔട്ട്ലേറ്റിന്റെ ഉദ്ഘാടനം 26ന് രാവിലെ 10ന് ന​ഗരസഭ വൈസ് …

കേരള സർക്കാരിന്റെ എം.പി.ഐ മീറ്റ്സ് ആന്റ് ബൈറ്റ്സ് 26ന് തൊടുപുഴയിൽ പ്രവർത്തനം തുടങ്ങും Read More »

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി

തൊടുപുഴ: വൈ.എം.സി.എ കേരള റീജിയന്റെ സപ്തതിയുടെ ഭാഗമായി കേരള റീജിയൺ ചെയർമാൻ നയിക്കുന്ന സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് വൈ.എം.സി.എ തൊടുപുഴ സബ് റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. തൊടുപുഴ വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. സബ് റീജിയൺ ചെയർമാർ ബാബു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ റീജിയൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ സപ്തതി സന്ദേശം നൽകി. റീജിയൺ വൈസ് ചെയർമാൻ വർഗ്ഗീസ് ജോർജ്, നാഷണൽ എക്സിക്യൂട്ടിവ് …

വൈ.എം.സി.എ സപ്തതി സന്ദേശ സമാധാന യാത്രയ്ക്ക് സ്വീകരണം നൽകി Read More »

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു

ഇടുക്കി: ജില്ലാഭരണകൂടവും ജില്ലാ ശിശുക്ഷേമസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ അധ്യക്ഷയായി സംഘാടക സമിതി രൂപീകരിച്ചു. ശിശുക്ഷേമസമിതി ജില്ലാ സെക്രട്ടറി ഡിറ്റാജ് ജോസഫ് കൺവീനറായി പ്രവർത്തിക്കും.കലക്ടറുടെ ചേമ്പറിൽ നടന്ന ശിശുക്ഷേമസമിതി യോഗത്തിലാണ് തീരുമാനം. ശിശുദിനാഘോഷം കുട്ടികളുടെ മഹാസംഗമമാക്കുന്നതിന് റാലിയിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിർദേശിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ പ്രസംഗമത്സരത്തിൽ വിജയിച്ച കുട്ടികളാണ് ശിശുദിന റാലിയും പൊതുസമ്മേളനവും നയിക്കുക. റാലിയിൽ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന …

ജില്ലാതല ശിശുദിനാഘോഷം: സംഘാടകസമിതി രൂപീകരിച്ചു Read More »

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി

ഇടുക്കി: സംസ്ഥാനത്ത് മുടങ്ങികിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.അപ്പർ ചെങ്കുളം ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണോദ്‌ഘാടനം ആനച്ചാലിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡാഷ്ബോർഡ് സംവിധാനം ഏർപ്പെടുത്തിയാകും നിർമ്മാണ പ്രവൃത്തികൾ നടത്തുക. കാറ്റാടി വൈദ്യുത പദ്ധതികളും നടപ്പിലാക്കും. രാമക്കൽമേട്, അട്ടപ്പാടി, പാപ്പൻപാറ, മാമൂട്ടിമേട് കഞ്ചിക്കോട് എന്നിവിടങ്ങളിൽ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ പരിശോധിക്കും. 2600 മെഗാവാട്ട് സ്ഥാപിത ശേഷിയാണ് ലക്ഷ്യം. കടൽ തീരം ഉപയോഗപ്പെടുത്തി ഓഫ് ഷോർ കാറ്റാടി പാടങ്ങളുടെ സാധ്യതകൾ തേടും. പുരപ്പുറ …

മുടങ്ങി കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും: മന്ത്രി കെ കൃഷ്ണൻകുട്ടി Read More »

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു

ഇടുക്കി: ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ച മിനി വൈദ്യുതിഭവൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യേക പാക്കേജ് വഴിയുള്ള പദ്ധതികൾ 2026 ൽ പ്രത്യേക പാക്കേജ് പൂർത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കൽമേട്ടിലെ 220 കെ വി സബ് സ്റ്റേഷനുൾപ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിർമ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവർദ്ധിപ്പിക്കൽ, 103 കിലോമീറ്റർ നീളത്തിൽ വൈദ്യുതിലൈൻ തുടങ്ങിയവയാണ് നടപ്പാക്കുക. സംസ്ഥാനത്തെ …

നെടുങ്കണ്ടത്തെ മൂന്ന് കെ.എസ്.ഇ.ബി ഓഫീസുകൾ ഇനി ഒരുകുടക്കീഴിൽ, മിനി വൈദ്യുതിഭവൻ ഉദ്ഘാടനം ചെയ്തു Read More »

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും

തൊടുപുഴ: 2022 മാർച്ച് 19നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ചീനിക്കുഴി സ്വദേശിയായ അബ്ദുൾ ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അഫ്സാന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീയിട്ട് കൊലപ്പെടുത്തുക ആയിരുന്നു. രക്ഷപ്പെടാനുള്ള മാർഗങ്ങളെല്ലാം തടസ്സപ്പെടുത്തിയ ശേഷം കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു പ്രതി കൊല നടത്തിയത്. നാല് പേരെയും കിടപ്പുമുറിയിലെ ശൗചാലയത്തിൽ വെന്ത് മരിച്ച നിലയിലാണ് കണ്ടെത്തുന്നത്. കേസിലെ വിചാരണ ഇടുക്കി ജില്ലാ ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയിൽ 25ന് ആരംഭിക്കും. വാദി ഭാ​ഗത്തിന് …

തൊടുപുഴയെ നടുക്കിയ ചീനിക്കുഴി കൊലപാതകത്തിന്റെ വിചാരണ നാളെ തുടങ്ങും Read More »

എ.റ്റി.എസ്.ആർ.എ മാഗസിൻ പ്രസിദ്ധീകരണ പ്രകാശനം നടന്നു

തൃശൂർ: ഓൾ ടെക്സ്റ്റൈൽ ആന്റ് സെയിൽസ് റെപ്രസെന്റേറ്റീവ് ആന്റ് ഏജന്റ്സ്(എ.റ്റി.എസ്.ആർ.എ) കേരളയുടെ മാഗസിൻ പ്രസിദ്ധീകരണ പ്രകാശനം കെ.റ്റി.ജി.എ സംസ്ഥാന പ്രസിഡൻ്റ് പട്ടാഭിരാമൻ നിർവ്വഹിച്ചു. തൃശൂരിൽ നടന്ന ചടങ്ങിൽ ഓൾ ടെക്സ്റ്റൈൽ ആന്റ് സെയിൽസ് റെപ്രസെന്റേറ്റീവ് ആന്റ് ഏജന്റ്സ് അസോസ്സിയേഷന്റെ(എ.റ്റി.എസ്.ആർ.എ) രക്ഷാധികാരി ജോൺസൺ, പ്രസിഡൻ്റ് അൻസർ അബ്ദുൽ കലാം, സെക്രട്ടറി കട്ടക്കാൽ മുരുകൻ, ട്രഷറർ സന്തോഷ് കുമാർ, വൈസ് പ്രസിഡൻ്റുമാരായ സജീബ് സലീം, രജേഷ് നടയ്ക്കനാൽ എൻ.എസ്, സനോജ്, ശ്യം, ജോയിൻ്റ് സെക്രട്ടറിമാരായ അനിൽ കുമാർ, ഫ്രെഡി ഫ്രാൻസിസ്, …

എ.റ്റി.എസ്.ആർ.എ മാഗസിൻ പ്രസിദ്ധീകരണ പ്രകാശനം നടന്നു Read More »

നടൻ ഇടവേള ബാബുവിനെതിരായ കേസിൽ ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: നടൻ ഇടവേള ബാബുവിനെതിരായ കേസിലെ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിൽ ഇടവേള ബാബുവിനെതിരേ കോഴിക്കോട് നടക്കാവ് പൊലീസ് രജസിറ്റർ ചെയ്ത കേസിലെ നടപടികൾക്കാണ് സ്റ്റേ. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇടവേള ബാബു സമർപ്പിച്ച് ഹർജിയിലാണ് നടപടി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും അമ്മയിലെ അംഗത്വത്തത്തിനായും തനിക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായായിരുന്നു യുവതിയുടെ പരാതി.

ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ നടത്തി

പീരുമേട്: വണ്ടിപ്പെരിയാർ ഹാരിസൻ മലയാളം കമ്പനി മൂങ്കലാർ എസ്റ്റേറ്റ് മാനേജ്മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, ഗ്രാറ്റുവിറ്റി നൽകുക, താമസ – ചികിത്സ്യാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഫാക്ടറി തുറന്ന് പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ്റെ(ഐ.എൻ.റ്റി.യു.സി) നേതൃത്വത്തിൽ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ പണിമുടക്കി കൂട്ട ധർണ്ണ നടത്തി. ധർണ്ണാ സമരം യൂണിയൻ പ്രസിഡന്റ് അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പ്ലാന്റേഷൻ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ രാജൻ, നേതാക്കളായ വി.ജി …

ഹൈറേഞ്ച് പ്ലാന്റേഷൻ എംപ്ലോയീസ് യൂണിയൻ മൂങ്കലാർ എസ്റ്റേറ്റ് ഓഫീസ് പടിക്കൽ കൂട്ട ധർണ്ണ നടത്തി Read More »

തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്ററാണെന്ന് പി.പി ദിവ്യ കോടതിയിൽ

തലശേരി: നവീൻ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്റർ അരുൺ കെ വിജയനാണെന്ന് പി.പി ദിവ്യ കോടതിയിൽ. അനൗപചാരികമായാണ് ക്ഷണിച്ചതെന്നും യോഗത്തിനെത്തുമെന്ന് കലക്റ്ററെ ഫോൺ ചെയ്ത് അറിയിച്ചിരുന്നുവെന്നും ദിവ്യ വ്യക്കമാക്കി. ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ തലശേരി പ്രിൻസിപ്പൽ സെക്ഷൻ കോടതിയിൽ വാദം തുടരുകയാണ്. നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെത്തിയതും സംസാരിച്ചതും നല്ല ഉദ്ദേശത്തോടെയാണെന്നും അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണെന്നും ദിവ്യ കോടതിയിൽ പറഞ്ഞു. അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ …

തന്നെ ക്ഷണിച്ചത് ജില്ലാ കളക്റ്ററാണെന്ന് പി.പി ദിവ്യ കോടതിയിൽ Read More »

ഈ വർഷത്തെ ഒ.വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്

കൊച്ചി: പതിനൊന്നാമത് ഒ.വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന് നൽകും. ലോഗോസ് ബുക്സ് 2020ൽ പ്രസിദ്ധീകരിച്ച ‘ഇന്ന് ഞാൻ നാളെനീയാന്‍റപ്പൻ’ എന്ന കവിതാ സമാഹാരമാണു അവാർഡിനു അർഹമായത്. അമ്പതിനായിരത്തൊന്ന് (50,001/-) രൂപയും, കീർത്തി പത്രവും, കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശില്പവും ഉൾപ്പെട്ട അവാർഡ് നവംബർ മൂന്നിനു ഹൈദരാബാദിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ഡോ. ആസാദ്, എസ്. ജോസഫ്, വി.കെ. സുബൈദ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണു 17 കവിതാ പുസ്തകങ്ങളിൽ നിന്ന് ‘ഇന്ന് ഞാൻ …

ഈ വർഷത്തെ ഒ.വി വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന് Read More »

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നൽകി. സംസ്ഥാനത്തിന്‍റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് അഞ്ച് വർഷത്തിനു ശേഷമാണ് സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങാൻ പോകുന്നത്. തെരഞ്ഞെടുപ്പിനെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രിയായി ചുമതലയേറ്റ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ന്യൂഡൽഹിയിൽ അമിത് ഷായുമായി നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച ഉറപ്പ് …

ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരിച്ചു നൽകുമെന്ന് അമിത് ഷാ Read More »

ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി

ചാലക്കുടി: തൃശൂർ ചാലക്കുടിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും അസ്ഥികൂടം കണ്ടെത്തി. ചാലക്കുടി മാർക്കറ്റിന് പിന്നിലുള്ള പണിതീരാത്ത കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടത്. അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ദന ചുഴലിക്കാറ്റ് രാത്രി കരതൊടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം: ഒഡീഷയിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു

ഭുവനേശ്വർ: ഒഡീഷ – പശ്ചിമബംഗാൾ തീരത്ത് ദന ചുഴലിക്കാറ്റ് വ്യാഴാഴ്ച രാത്രിയോടെ കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ നൂറുമുതൽ നൂറ്റിയിരുപത് കിലോമീറ്റർ വരെ വേഗതയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. തീരദേശ മേഖലയില്‍ നിന്ന് 10 ലക്ഷത്തോളം ആളുകളെ ഇതിനോടകം സുരക്ഷിത സ്ഥലങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചുകഴിഞ്ഞു. കൊല്‍ക്കത്ത, ഭുവനേശ്വര്‍ വിമാനത്താവളങ്ങൾ ഇന്ന് വൈകിട്ട് മുതൽ അടച്ചിടും. ഒഡീഷയിലെ പതിനാലോളം ജില്ലകളിൽ ദന ചുഴലിക്കാറ്റ് നാശം വിതച്ചേക്കുമെന്നാണ് വിലയിരുത്തൽ. വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുകയും മത്സ്യ തൊഴിലാളികൾക്ക് കടലിൽ പോവരുതെന്ന് കർശന …

ദന ചുഴലിക്കാറ്റ് രാത്രി കരതൊടുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം: ഒഡീഷയിൽ ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു Read More »

അബുദാബി അല്‍ റിം ഐലൻഡില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു

അബുദാബി: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അബൂദബി അല്‍ റിം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്‌സെന്ന കെട്ടിടത്തില്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട്(40), പാലക്കാട് മാരായമംഗലം സ്വദേശി രാജകുമാരൻ(38) എന്നിവരും പഞ്ചാബ് സ്വദേശിയുമാണ് മരിച്ചത്. മൂന്ന് പേരും ദീർഘ കാലമായി ഒരേ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് ശുചിയാക്കുമ്പോൾ കാൽ തെറ്റി അജിത് മൂന്ന് മീറ്ററിലധികം …

അബുദാബി അല്‍ റിം ഐലൻഡില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മലയാളികളടക്കം മൂന്ന് പേര്‍ മരിച്ചു Read More »

മലപ്പുറത്ത് ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം: മുന്നിയൂർ പടിക്കൽ ദേശീയ പാതയിൽ ബൈക്ക് അപകടത്തിൽപെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോട്ടക്കല്‍ പടപ്പരമ്പ് പാങ്ങ് സ്വദേശികളായ റനീസ്(19), എം.റ്റി നിയാസ്(19) എന്നിവരാണ് മരിച്ചത്. ബൈക്ക് കോണ്‍ക്രീറ്റ് ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഉടനെ തന്നെ ഇരുവരേയും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിക്കുക ആയിരുന്നു.

സ്വർണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ റെക്കോഡുകൾക്ക് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 58,280 എന്ന നിരക്കിലേക്കെത്തി. ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 7,285 രൂപയാണ് നൽകേണ്ടത്. ഈ മാസത്തിന്‍റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടർന്നുള്ള ദിവസങ്ങളിൽ റെക്കോഡുകളിട്ട് സ്വർണവില 58,720 …

സ്വർണ വില കുറഞ്ഞു Read More »

വിതുരയില്‍ മണ്ണിടിച്ചില്‍, ഇടുക്കിയിലും കൊല്ലത്തും മലവെള്ളപ്പാച്ചിലില്‍

തിരുവനന്തപുരം: മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പിനു പിന്നാലെ വിവിധ ഇടങ്ങളില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍. വിതുരയിൽ നിന്നും ബോണക്കാട് പോകുന്ന വഴി ഗണപതിപാറയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇന്ന് വൈകിട്ട് പെയ്ത ശക്തമായ മഴയിലാണ് മണ്ണിടിച്ചിലുണ്ടായത്. വിതുര -ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ വിതുര – പൊന്നാംചുണ്ട് പാലത്തില്‍ വെള്ളം കയറി. കാട്ടാക്കട പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടായത്. വ്യാഴാഴ്ച …

വിതുരയില്‍ മണ്ണിടിച്ചില്‍, ഇടുക്കിയിലും കൊല്ലത്തും മലവെള്ളപ്പാച്ചിലില്‍ Read More »

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ കലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണു മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗമുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പിൽ പറയുന്നു.

തൃശൂരിൽ ജി.എസ്.റ്റി റെയ്‌ഡ്: 100 കിലോയിലേറെ സ്വർണം പിടിച്ചെടുത്തു

തൃശൂർ: സ്വർണാഭരണ നിർമാണ ഫാക്‌ടറികളിൽ‌ ഉൾപ്പെടെ തൃശൂരിലെ 75 കേന്ദ്രങ്ങളിൽ സംസ്ഥാന ജി.എസ്.റ്റി വകുപ്പിന്‍റെ പരിശോധന. ബുധനാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഒരേസമയം വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ജി.എസ്.റ്റി റെയ്‌ഡാണിതെന്നാണ് സൂചന. വീടുകളിലും ഫ്ലാറ്റുകളിലും ഉൾപ്പെടെ പരിശോധന നടത്തുന്നുണ്ട്. അനധികൃതമായി സൂക്ഷിച്ച 104 കിലോ കിലോ സ്വർണം പിടിച്ചെടുത്തതായാണ് വിവരം.

സ്ത്രീധന പീഡനം; തമിഴ്നാട്ടിൽ കൊല്ലം സ്വദേശിയായ അധ്യാപിക ജീവനൊടുക്കി

ചെന്നൈ: സ്ത്രീധന പീഡനത്തെ തുടർന്ന് തമിഴ്നാട്ടിൽ മലയാളി അധ്യാപിക ജീവനൊടുക്കി. കൊല്ലം സ്വദേശിയായ ശ്രുതിയും(25) തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള വിവാഹം ആറ് മാസം മുമ്പായിരുന്നു നടന്നത്. 10 ലക്ഷം രൂപയും 50 പവൻ സ്വർണവും വിവാഹസമ്മാനമായി നൽകിയിരുന്നു. എന്നാൽ സ്ത്രീധനം കുറഞ്ഞെന്ന് പറഞ്ഞ് കാർത്തിക്കിന്‍റെ അമ്മ ശ്രുതിയോട് നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായുള്ള ശ്രുതിയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു. മരിക്കുകയല്ലാതെ മറ്റു വഴിയില്ലെന്നും എച്ചിൽ പാത്രത്തിൽ നിന്ന് ഭക്ഷണം കഴിക്കാൻ അമ്മായിയമ്മ നിർബന്ധിച്ചെന്നും ശ്രുതി വെളിപ്പെടുത്തുന്നു. വീട്ടിലേക്ക് …

സ്ത്രീധന പീഡനം; തമിഴ്നാട്ടിൽ കൊല്ലം സ്വദേശിയായ അധ്യാപിക ജീവനൊടുക്കി Read More »

ആൺകുഞ്ഞില്ലെന്ന് പറഞ്ഞ് ഭർത്താവിന്റെ മാനസിക പീഡനം; ഭാര്യ ജീവനൊടുക്കി

ബാംഗ്ലൂർ: ആൺകുഞ്ഞിന് ജന്മം നൽകാത്തതിന് ഭർത്താവ് അപമാനിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കൊപ്പാൾ ചല്ലേരി ഗ്രാമത്തിലെ ഹനുമാവ ഗുമ്മാഗേരിയാണ്(26) ആത്മഹത്യ ചെയ്തത്. ഇവരുടെ ഭർത്താവ് ഗണേശ് ഗുമ്മാഗേരിക്കെതിരേ കോപ്പാൾ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് മാസം മുമ്പാണ് ഹനുമാവ മൂന്നാമതും പെൺകുഞ്ഞിന് ജന്മം നൽകിയത്. പിന്നാലെ ഭർത്താവ് ഹനുമാവയെ നിരന്തരം കുറ്റപ്പെടുത്തുമായിരുന്നു. രണ്ട് വർഷം മുമ്പ് രണ്ടാമത്തെ പെൺകുഞ്ഞ് ജനിച്ചതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ അപമാനിക്കുന്നത് പതിവായിരുന്നെന്നും ഹനുമാവയുടെ പിതാവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

മയക്കുമരുന്നുകൾ വില്പനക്കായി കൈവശം വച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ

തൊടുപുഴ: 2023 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പാലാ – തൊടുപുഴ റോഡിൽ പാല കെ.എസ്.ആർ.ടി.സി ടെർമിനലിന് മുന്നിൽ വച്ചാണ് വില്പനക്കായി കടത്തി കൊണ്ടു വന്ന എം.ഡി.എം.എ, എൽ.എസ്.ഡി മയക്ക് മരുന്നുകളുമായി പ്രതികളെ പിടികൂടുന്നത്. ഒന്നാം പ്രതിയായ കോട്ടയം കാഞ്ഞിരപ്പള്ളി എരുമേലി സൗത്ത് നേർച്ചപാറക്കര ഓലിക്കപാറയിൽ അഷ്കർ അഷറഫിനെ(26) 22 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. രണ്ടാം പ്രതിയായ കോട്ടയം …

മയക്കുമരുന്നുകൾ വില്പനക്കായി കൈവശം വച്ച കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ Read More »

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ

ഇടുക്കി: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ഇടുക്കി ജില്ലയിലെ 18 നും 45 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് വേണ്ടി സംരംഭകത്വ വികസന പരിശീലന പരിപാടികൾ ആരംഭിക്കുന്നു. ആറ് ദിവസം നീണ്ടു നിൽക്കുന്ന പരിശീലന പരിപാടിയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന യോഗ്യരായ ഇരുപതുപേരെ പരിശീലനത്തിനായി തിരെഞ്ഞെടുക്കും. സ്ത്രീകളെ സ്വയം പര്യാപ്തതയിലേയ്ക്ക് നയിക്കുന്നതിലേയ്ക്കും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും അവരെ പ്രാപരാക്കുന്നതിനുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 1,200/- രൂപ യാത്രാബത്ത നൽകും. കുറഞ്ഞ യോഗ്യത പത്താം …

വനിതാ സംരഭകത്വ വികസന പരിശീലന പരിപാടികൾ Read More »

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന്

ഇടുക്കി: നെടുങ്കണ്ടത്ത് പുതുതായി പണികഴിപ്പിച്ചിട്ടുള്ള മിനി വൈദ്യതിഭവനത്തിന്റെ ഉദ്‌ഘാടനം ഒക്ടോബർ 24ന് രാവിലെ 10.30ന് വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിക്കും. പരിപാടിയിൽ എം എം മണി എം എൽ എ അധ്യക്ഷത വഹിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന നെടുങ്കണ്ടം ഇലക്ട്രി ക്കൽ സെക്ഷൻ, ഇലക്ട്രിക്കൽ സബ് ഡിവിഷൻ ഓഫീസുകൾ കൂടാതെ ട്രാൻസഗ്രിഡിൻ്റെ മൂന്ന് ഓഫീസുകളാണ് ഒരേ മേൽക്കൂരയ്ക്ക് കീഴിലാവുക. വെള്ളത്തൂവൽ പഞ്ചായത്തിലെ കുഞ്ചിത്തണ്ണി , വെള്ളത്തൂവൽ വില്ലേജുകളിലായി നിലവിൽവരുന്ന അപ്പർ ചെങ്കുളം ജല വൈദ്യുത പദ്ധതിയുടെ …

നെടുങ്കണ്ടം മിനി വൈദ്യതിഭവനം ഉദ്‌ഘാടനം ഒക്ടോബർ 24ന് Read More »

നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപതാം നാളെന്ന മുഖ്യമന്ത്രി

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ഉദ്യോഗസ്ഥനും ഇതുപോലൊരു ദുരന്തം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തും. ‌‌ നീതിയുക്തമായും നിർഭയമായും ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്‍റെ മരണം അതീവ ദുഃഖകരമാണെന്നും കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. നവീൻ ബാബു ജീവനൊടുക്കി ഒൻപതാം നാളാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിക്കുന്നത്. നവീൻ ബാബുവിന്‍റെ മരണം …

നവീൻ ബാബു ആത്മഹത്യ ചെയ്ത് ഒൻപതാം നാളെന്ന മുഖ്യമന്ത്രി Read More »

എം.എം ലോറൻസിൻറെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടു നൽകാമെന്ന് ഹൈക്കോടതി

കൊച്ചി: ലോറൻസിൻറെ മൃതദേഹം മെഡിക്കൾ കോളെജിന് വിട്ടുനൽകുന്നതിനെതിരേ മകൾ ആശാ ലോറൻസ് നൽകിയ ഹർജി തള്ളി ഹൈക്കോടതി. ലോറൻസിൻറെ മൃതദേഹം മെഡിക്കൽ കോളെജിന് വിട്ടുകൊടുക്കാനുള്ള തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു. തൻറെ മൃതദേഹം വൈദ്യപരിശോധനയ്ക്ക് വിട്ടു നൽകണമെന്ന് രണ്ട് ആളുകളോട് ലോറൻസ് ആവശ്യപ്പെട്ടെന്ന് വാദം അവശ്വസിക്കേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃതദേഹം ക്രിസ്ത്യൻ മതാചാരപ്രകാരം സംസ്കാരിക്കാൻ അനുവദിക്കണമെന്നായിരുന്നു മകൾ ആശ ലോറൻസിൻറെ ആവശ്യം. സെപ്റ്റംബർ 21 നായിരുന്നു ലോറൻസിൻറെ അന്ത്യം.

കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത അനുവദിച്ചു. സർവീസ് പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാല​ഗോപാൽ അറിയിച്ചു. യു.ജി.സി, എ.ഐ.സി.റ്റി.ഇ, മെഡിക്കല്‍ സര്‍വീസ് ഉള്‍പ്പെടെ എല്ലാ മേഖലയിലും ഡി.എ, ഡി.ആര്‍ വര്‍ധനവിന്‍റെ ആനുകൂല്യം ലഭിക്കും. ഇതിലൂടെ വാര്‍ഷിക ചെലവില്‍ ഏകദേശം 2,000 കോടി രൂപയുടെ വര്‍ധനവും സംസ്ഥാന സർക്കാരിനുണ്ടാവുക. അനുവദിച്ച ഡി.എ, ഡി.ആർ എന്നിവ അടുത്ത മാസത്തെ ശമ്പളത്തിനും പെൻഷനും ഒപ്പമാവും ലഭിക്കുക. ഒരു ഗഡു ഈ …

കേരള സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്ത Read More »

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ

ന്യൂഡൽഹി: ഏതാനും ദിവസങ്ങൾക്കിടെ ഇന്ത്യൻ എയർലൈൻ കമ്പനികളെ ലക്ഷ്യമിട്ട് നൂറിലധികം വ്യാജ ബോംബ് ഭീഷണികൾ വന്നതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിനെ(ട്വിറ്റർ) പഴിചാരി ഇന്ത്യ. കുറ്റകൃത്യങ്ങൾക്ക് സഹായം ചെയ്യുന്ന നിലപാടാണ് ട്വിറ്ററിൻറേതെന്ന് കേന്ദ്ര ഇലക്‌ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം കുറ്റപ്പെടുത്തി. എയർലൈൻ കമ്പനികളുടെയും എക്സും മെറ്റയും(ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം) അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും പ്രതിനിധികളുമായി മന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറി സങ്കേത് എസ് ഭോൺഡ്‌വെ ചർച്ച നടത്തി. ആശങ്ക പരത്തുന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നത് തടയാൻ എന്ത് നടപടികളാണ് …

വിമാനങ്ങൾക്ക് വ്യാജ ബോംബ് ഭീഷണി ഉണ്ടായ സംഭവത്തിൽ ട്വിറ്ററിനെ പഴിച്ച് ഇന്ത്യ Read More »

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസ് എടുക്കാമെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേയില്ല

ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയിൽ നൽകിയ ഹർജി തള്ളി സുപ്രീം കോടതി. ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോള്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി.വി എന്നിവരുടെ ബെഞ്ചാണ് ‌ഹർജി പരിഗണിച്ചത്. ഹേമ കമ്മറ്റിയിൽ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കേരള ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു

കൽപ്പറ്റ: വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് നേതൃത്വം ഒന്നടങ്കം കലക്‌റ്ററേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. കോൺഗ്രസ് മുൻ അധ്യക്ഷൻ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എ.ഐ.സി.സി – കെ.പി.സി.സി അംഗങ്ങൾ, കോൺഗ്രസ് മുഖ്യമന്ത്രിമാർ തുടങ്ങി നിരവദി ആളുകൾ പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. വയനാടിനെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് ശേഷമാണ് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിക്കാനായി എത്തിയത്. ആയിരങ്ങളാണ് വയനാട്ടിൽ തടിച്ചു കൂടിയത്. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ …

പ്രിയങ്ക ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു Read More »

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി

ഇടുക്കി: തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി. മൂന്നാറിൽ പുതുതായി നിർമ്മിച്ച ലേബർ കോംപ്ലക്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നാർ മേഖലയിലെ ലയങ്ങളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ നടത്തും. പുതിയ ലേബർ കെട്ടിട സമുച്ചയത്തിൽ തൊഴിലാളികൾക്ക് സന്തോഷപൂർവ്വം കയറിവരാനുള്ള സാഹചര്യം സൃഷ്ടിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മൂന്നാർ പ്രദേശത്ത് പ്രവർത്തിക്കുന്ന തൊഴിൽവകുപ്പിന്റെ ഓഫീസുകളായ ഡെപ്യൂട്ടി ലേബർ ഓഫീസ്,പ്ലാന്റേഷൻ ഓഫീസ്, അസിസ്റ്റന്റ് ലേബർ ഓഫീസ് എന്നിവ ഒന്നിച്ച് …

തൊഴിലാളികളുടെ ശക്തിയാണ് രാജ്യത്തിൻ്റെ പുരോഗതിയെന്ന കാര്യം എല്ലാവരും തിരിച്ചറിയണമെന്ന് മന്ത്രി വി ശിവൻകുട്ടി Read More »

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി

ഇടുക്കി: ചൂഷണം നേരിടുന്ന തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി സതീദേവി. നമ്മുടെ നിയമങ്ങൾ സ്ത്രീകളെ പരിരക്ഷിക്കാൻ പ്രാപ്തമാണ്. അവകാശ നിഷേധത്തെ ചോദ്യം ചെയ്യാനും അവകാശങ്ങളെ തിരിച്ചറിയാനും നമുക്ക് കഴിയണം, തോട്ടം മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിലേക്ക് ശുപാർശ നൽകുമെന്നും വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുമെന്നും …

തൊഴിലിടങ്ങളിൽ സ്ത്രീകൾ നിശ്ശബ്ദരാകരുതെന്ന് വനിത കമ്മിഷൻ അധ്യക്ഷ പി സതീദേവി Read More »

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് കോളേജിൽ മാരക ആയുധങ്ങൾ ഉപയോഗിച്ച് കെ.എസ്.യു പ്രവർത്തകരെ അതി ക്രൂരമായി ആക്രമിച്ച എസ്.എഫ്.ഐ ഗുണ്ടാ വിളയാട്ടത്തിനെതിരെ കെ.എസ്.യു ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് ജില്ലയിൽ സമ്പൂർണ്ണ വിജയമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ കലാലയങ്ങളിലും സ്കൂളുകളിലും പഠിപ്പ് മുടക്കി സമരം ഏറ്റെടുത്ത വിദ്യാർത്ഥികൾ ജില്ലയുടെ വിവിധ മേഖലകളിൽ പ്രതിഷേധയോഗങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തിയതായും കെഎസ്‌യു ജില്ലാ പ്രസിഡൻറ് നിതിൻ ലൂക്കോസ് അറിയിച്ചു. ഇടുക്കി നിയോജക മണ്ഡലത്തിലെ വിവിധങ്ങളായ കലാലയങ്ങളിലും …

ഇടുക്കി ജില്ലയിൽ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം Read More »

മെൻ്ററിംഗ് പുതുതലമുറയുടെ ആവശ്യമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: മെൻ്ററിംഗ് ഇന്നത്തെ വിദ്യാർത്ഥികൾക്ക് അനിവാര്യമാണെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പ്രസ്താവിച്ചു. കോവിഡിന് ശേഷം ടീനേജ് പ്രായക്കാർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആ കുട്ടികൾക്ക് സാന്ത്വനമേകുവാനും ലക്ഷ്യബോധത്തിലുറയ്ക്കുവാനും സ്വയാവ ബോധം വളർത്തി സാമൂഹ്യ പ്രതിബദ്ധതയുള്ള പുതു തലമുറയായി തീരുവാനും മെൻ്ററിംഗ് സംവിധാനം ഉപകരിക്കുമെന്ന് ചിഫ് വിപ്പ് ഓർമ്മിപ്പിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡോമിനിക്സ് ഹൈസ്കൂളിൽ 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന 450 വിദ്യാർത്ഥികൾക്ക് 45 കൗൺസിലർമാർ ഒരേ ദിവസം കൗൺസിലിംഗ് നടത്തുന്ന വെൽനസ് …

മെൻ്ററിംഗ് പുതുതലമുറയുടെ ആവശ്യമെന്ന് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് Read More »

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി

തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്, ഇടുക്കി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൻ്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ(പി.എം.ഇ.ജി.പി) ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സാണ് ഒരുക്കിയത്. ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം ലതീഷ് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആതിര രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇടുക്കി ഖാദി ഗ്രാമ വ്യവസായ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഇ നാസർ, സി.ഡി.എസ് ചെയർപേഴ്സൺ ഷീബ ഭാസ്കരൻ, പഞ്ചായത്ത് മെമ്പർമാരായ …

പി.എം.ഇ.ജി.പി ബോധവൽക്കരണ ക്ലാസ്സ് നടത്തി Read More »

പ്രിയങ്കയുടെ റോഡ് ഷോ, സോണിയ ​ഗാന്ധി നയിക്കും; രാഹുലും ഖാർഗെയും വയനാട്ടിലെത്തി

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കുകയാണ്. പ്രിയങ്കയുടെ കന്നിയങ്കത്തിന് സാക്ഷികളാവാനായി അമ്മ സോണിയ ഗാന്ധിയും സോഹദരൻ രാഹുൽ ഗാന്ധിയും ഭർത്താവും രണ്ട് മക്കളും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വയനാട്ടിലേക്കെത്തി. 10 മണിയോടെയാണ് ഇരുവരും കല്‍പറ്റ സെന്‍റ് മേരീസ് കോളെജ് ഗ്രൗണ്ടില്‍ പറന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനും ഉൾപ്പെടെയുള്ളവർ ഇരുവരേയും സ്വീകരിച്ചു. പ്രിയങ്കയുടെ റോഡ് ഷോ ഉടൻ നടക്കും. സോണിയ ​ഗാന്ധി പ്രകടനം നയിക്കും. …

പ്രിയങ്കയുടെ റോഡ് ഷോ, സോണിയ ​ഗാന്ധി നയിക്കും; രാഹുലും ഖാർഗെയും വയനാട്ടിലെത്തി Read More »

ഹിസ്ബുള്ള നേതാവിനെ വധിച്ചതായി ഇസ്രയേൽ

ജറുസലേം: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം. ചൊവ്വാഴ്ചയാണ് സൈന്യം ഇക്കാര്യം വെളിപ്പെടുത്തിയത്. കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയുടെ പിന്തുടർച്ചക്കാരനായിരുന്നു ഹഷിം സഫീദ്ദിൻ. മൂന്നാഴ്ചയ്ക്ക് മുൻപാണ് ലെബനനിലെ ബെയ്റൂതിലെ ആക്രമണത്തിലാണ് സഫീദിനെ കൊലപ്പെടുത്തിയത്. ഹിസ്ബുള്ളയുടെ സായുധസേനാ വിഭാഗമായ ജിഹാദ് കൗൺസിലിൻറെ തലവനായിരുന്നു സഫീദ്ദിൻ. ഹാഷിം സഫീദിയെ വധിച്ചെന്ന് അന്നുതന്നെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നെങ്കിലും ഇസ്രയേൽ ഇക്കര്യത്തോട് പ്രതികരിച്ചിരുന്നില്ല. ഇസ്രയേൽ ഹാഷിം സഫീദ്ദിയെ വധിച്ചെന്ന വിവരം പുറത്തു വിട്ടെങ്കിലും ഹിസ്ബുള്ള ഇതിനോട് പ്രതികരിച്ചിട്ടില്ല. …

ഹിസ്ബുള്ള നേതാവിനെ വധിച്ചതായി ഇസ്രയേൽ Read More »

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്

കൊച്ചി: വിമാന കമ്പനികൾക്ക് നേരെയുള്ള ബോംബ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സന്ദേശത്തിന്‍റെ ഉറവിടം തേടി സമൂഹമാധ്യമമായ എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ്. ഇന്ത്യയിലെ നൂറോളം വിമാനങ്ങൾക്കാണ് ഒരാൾത്തോളമായി നിരവധി വിമാനങ്ങൾക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തിലും ഇത്തരത്തിലുള്ള ഭീഷണി സന്ദേശമെത്തിയിരുന്നു. ഇവയെല്ലാം വിമാന കമ്പനികളുടെ എക്സ് പ്ലാറ്റ്ഫോമിലെ അക്കൗണ്ടുകളിലേക്കാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് എക്സിനെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചത്. നേരത്തെ അലയൻസ് എയറിന് adamlanza111 എന്ന അക്കൗണ്ടിൽ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. പരിശോധനയിലിത് വ്യാജമാണെന്ന് …

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; എക്സിനെ സമീപിച്ച് നെടുമ്പാശേരി പൊലീസ് Read More »

നിരവധി അംഗീകാരങ്ങൾ നേടിയ കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു

മലപ്പുറം: കഥകളി ആചാര്യൻ സദനം നരിപ്പറ്റ നാരായണൻ നമ്പൂതിരി അന്തരിച്ചു. 77 വയസായിരുന്നു. പുലർച്ചെ 2.30ഓടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം വൈകിട്ട് നാലിന് കാറൽമണ്ണ നരിക്കാട്ടിരി മന വളപ്പിൽ നടക്കും. കാട്ടാളൻ, ഹംസം, ബ്രാഹ്മണൻ തുടങ്ങിയ പ്രധാന വേഷങ്ങളിൽ അറിയപ്പെടുന്ന നടനാണ്. കലാമണ്ഡലം ഫെലോഷിപ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.

കണ്ണൂരിൽ പത്തൊമ്പതുകാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു

കണ്ണൂർ: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ 19 കാരി മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ. ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെസ്റ്റ് നൈൽ പനി റിപ്പോർട്ട്‌ ചെയ്ത കുട്ടിയുടെ വീട് സംഘം സന്ദർശിച്ചു. കൊതുകിന്റെ ഉറവിടം കണ്ടെത്താൻ പരിശോധന നടത്തിവരികയാണ്. പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളുടെ ജഡങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ‌ഈ വർഷം സംസ്ഥാനത്ത് 28 വെസ്റ്റ് നൈൽ കേസുകൾ …

കണ്ണൂരിൽ പത്തൊമ്പതുകാരിക്ക് വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു Read More »

പ്രിയങ്ക ഗാന്ധി വയനാട്ടിൽ

വയനാട്: യു.ഡി.എഫ് ക്യാംപിന് ആവേശമായി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. സോണിയ ഗാന്ധിയും ഭർത്താവ് റോബർട്ട് വാദ്‌രയും പ്രിയങ്കയ്ക്ക് ഒപ്പമുണ്ട്. മൈസൂരുവിൽ നിന്നു റോഡ് മാർഗമാണ് ഇവർ ബത്തേരിയിലെത്തിയത്. മാർഗമധ്യേ ആന റോഡ് മുറിച്ച് കടന്നതിനാൽ പ്രിയങ്കയുടെ വാഹനവ്യൂഹം അൽപ്പസമയം വൈകിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും ബുധനാഴ്ചയാണ് വയനാട്ടിലെത്തുക. വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രിയങ്ക ഗാന്ധി വാദ്‌രയുടെ റോഡ് ഷോയിൽ കൊടികൾക്ക് നിരോധനമില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. ലോക്സഭാ …

പ്രിയങ്ക ഗാന്ധി വയനാട്ടിൽ Read More »

ന്യൂനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചു. ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും നാളെയോടെയത് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുമെന്നുമാണ് വിവരം. വ്യാഴാഴ്ച രാത്രിയോ വെള്ളിയാഴ്ച രാവിലയോ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ കരയിൽ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ വിലയിരുത്തൽ. മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യൂനമർദം സ്ഥിതിചെയ്യുന്നുണ്ട്. മധ്യ …

ന്യൂനമർദം ശക്തി പ്രാപിച്ചു; കേരളത്തിൽ മഴ മുന്നറിയിപ്പ് Read More »

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് യുവാ‌ക്കൾക്ക് ദാരുണാന്ത്യം. കോങ്ങാട് സ്വദേശികളായ വിജേഷ്(35), വിഷ്ണു(28), മുഹമ്മദ് അഫ്‌സൽ(17), വീണ്ടപ്പാറ സ്വദേശി രമേശ്(31) എന്നിവരാണ് മരിച്ചത്. മരിച്ച ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. കല്ലടിക്കോട് അയ്യപ്പൻ കാവിനു സമീപം ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലക്കാട് നിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് സഞ്ചിരിച്ചിരുന്ന കാർ എതിർദിശയിൽ നിന്നും കോഴിക്കോട് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. കനത്ത മഴയിൽ കാർ നിയന്ത്രണം തെറ്റി ലോറിയിലേക്ക് ഇടിച്ചുകയറിയെന്നാണ് പൊലീസ് പറയുന്നത്. ഓടിക്കൂടിയ …

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു Read More »

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ

വണ്ണപ്പുറം: ആലപ്പുഴ – മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം – ചേലച്ചുവട് റോഡില്‍ മുണ്ടന്‍മുടിക്ക് സമീപം നാല്‍പ്പതേക്കറിലെ കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു. അഞ്ചുദിവസം മുമ്പാണ് കലുങ്കിന്റ ഒരുഭാഗം ഇങ്ങിനെ തകര്‍ന്നത്. ഇതോടെ തകരാത്ത ഭാഗത്തുകൂടിയാണ് വലിയവാഹനങ്ങള്‍ ഉള്‍പ്പെടെ കടത്തി വിടുന്നത്. ഈഭാഗവും അപകടസ്ഥിതിയിലാണ്. ദിനംപ്രതി സര്‍വീസ് ബസുകളും ഭാരവാഹനങ്ങളും സ്‌കൂള്‍ബസുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്ന് പോകുന്നത്. കലുങ്കിന്റ മറുഭാഗംകൂടി തകര്‍ന്നാല്‍ വണ്ണപ്പുറം ചേലച്ചുവട് റോഡില്‍ ഗതാഗതം പൂര്‍ണ്ണമായി നിലയ്ക്കും.ഇതോടെ വണ്ണപ്പുറം വഴി ഹൈറേ …

കലുങ്കിന്റെ പില്ലറുകള്‍ ഇടിഞ്ഞു; റോഡ് അപകടാവസ്ഥയിൽ Read More »

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത്

ഇടുക്കി: വിനോദയാത്ര വന്ന 17 വയസുകാരായ വിദ്യാർഥികൾ ഗഞ്ചാവ് ഉപയോഗിക്കാൻ തീപ്പെട്ടി ചോദിച്ച് എത്തിയത് നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അടിമാലി ഓഫീസിൻ്റെ അകത്ത്. ഓഫീസിനകത്ത് കയറിയപ്പോഴാണ് യൂണിഫോമിലുള്ളവരെ കണ്ടത്. ഇറങ്ങി ഓടാൻ നോക്കുകയും ഓഫീസിലെ ഉദ്യോഗസ്ഥർ തടഞ്ഞ് നിർത്തുകയും നാർക്കോട്ടിക് സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്ത് പരിശോധിച്ചതിൽ ,ഒരു കുട്ടിയുടെ പക്കൽ നിന്നും അഞ്ച് ഗ്രാം ഗഞ്ചാവും മറ്റൊരു കുട്ടിയുടെ പക്കൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടടുത്തു. കൂടാതെ ഗഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള …

ചേട്ടാ തീപ്പെട്ടിയുണ്ടോ? ചോദിച്ച് വന്നത് അടിമാലി എക്സൈസ് നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിൽ! പിന്നാലെ സംഭവിച്ചത് Read More »