Timely news thodupuzha

logo

Timely A

എല്ലാ സ്വകാര്യ സ്ഥലവും സർ‌ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഏത് സ്വകാര്യ സ്ഥലവും പൊതുനന്മ ചൂണ്ടിക്കാട്ടി സർ‌ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് നിർണായക വിധിയുമായി സുപ്രീം കോടതി. സ്വകാര്യ സ്ഥലം പൊതുനന്മയ്ക്കായി ഏറ്റെടുത്ത് പുനര്‍വിതരണം ചെയ്യാന്‍ കഴിയുമെന്ന മുന്‍ ഉത്തരവ് ഇതോടെ സുപ്രീം കോടതി റദ്ദാക്കി. 1978-ലെ ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റെ വിധിയാണ് കോടതി റദ്ദാക്കിയത്. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി റദ്ദാക്കി. എന്നാൽ സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ …

എല്ലാ സ്വകാര്യ സ്ഥലവും സർ‌ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന് സുപ്രീം കോടതി Read More »

സ്വര്‍ണ വില താഴ്ന്നു

കൊച്ചി: സർവ്വ റെക്കോർഡുകളും തകർത്ത മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഇന്ന്(05/11/2024) പവന് 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 58,840 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7,355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഒക്ടോബർ 29ന് ചരിത്രത്തിലാദ്യമായി സ്വര്‍ണ വില 59,000 എത്തിയത്. പവന്‍ വില 60,000ത്തിൽ എത്തുമെന്ന് കരുതിയ ഘട്ടത്തിലാണ് നവംബർ 01 മുതൽ സ്വര്‍ണ വില ഇടിഞ്ഞ് തുടങ്ങിയത്. അഞ്ച് ദിവസം കൊണ്ട് കുറഞ്ഞത് 800 …

സ്വര്‍ണ വില താഴ്ന്നു Read More »

വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നന്നതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്; ജോയി വെട്ടിക്കുഴി

കട്ടപ്പന: പിണറായി സർക്കാർ വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നതിന്റെ പരിണിത ഫലമാണ് ജില്ലയിലെ കർഷകർ അനുഭവിക്കുന്നതെന്ന് യു.ഡി.എഫ് ഇടുക്കി ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സി എച്ച് ആർ വിഷയത്തിൽ സർക്കാരിന്റെ കർഷകവിരുദ്ധ നിലപാടിൽ പ്രതിക്ഷേധിച്ച് യൂത്ത് കോൺഗ്രസ്‌ ജില്ലാകമ്മറ്റി കട്ടപ്പനയിൽ നടത്തുന്ന 24 മണിക്കൂർ നിരാഹാര സമരം ഉത്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ വ്യത്യസ്ത നിലപാടുകളാണ് കോടതിയിൽ തിരിച്ചടിയായത്. സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. 2009ൽ സി.എച്ച്.ആറിലെ പട്ടയ വിതരണത്തിന് സുപ്രീം …

വിദേശ ഫണ്ടിനായി വനവിസ്തൃതി വർധിപ്പിക്കുന്നന്നതിന്റെ പരിണിത ഫലമാണ് കർഷകർ അനുഭവിക്കുന്നത്; ജോയി വെട്ടിക്കുഴി Read More »

ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി; സൽമാൻ ഖാന് വധ ഭീഷണിയുമായി ബിഷ്ണോയിയുടെ സഹോദരൻ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി. കൃഷ്ണമൃഗത്തെ കൊന്നതിന് താരം ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നാണ് ആവശ‍്യം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സൽമാൻ ഖാനെ കൊല്ലുമെന്നാണ് ഭീഷണി. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരനെന്ന് അവകാശപ്പെട്ടാണ് തിങ്കളാഴ്ച മുംബൈ പൊലീസ് ട്രാഫിക്ക് കൺട്രോൾ റൂമിൻറെ വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമെത്തിയത്. സൽമാൻ ഖാൻ ജീവിച്ചിരിക്കണമെങ്കിൽ ഞങ്ങളുടെ ബിഷ്‌ണോയി സമുദായത്തോട് ക്ഷേത്രത്തിൽ പോയി മാപ്പ് പറയണം. അല്ലെങ്കിൽ അഞ്ച് കോടി രൂപ …

ക്ഷേത്രത്തിൽ വച്ച് മാപ്പ് പറയണം, അല്ലെങ്കിൽ അഞ്ച് കോടി; സൽമാൻ ഖാന് വധ ഭീഷണിയുമായി ബിഷ്ണോയിയുടെ സഹോദരൻ Read More »

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണം; ബി.ജെ.പി നേതാക്കൾ

പാലക്കാട്: ബി.ജെ.പി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണമെന്ന് ബി.ജെ.പി നേതാക്കൾ. സന്ദീപ് വാര‍്യർ പാർട്ടിക്കെതിരെ പ്രതികരിച്ചത് ശരിയായില്ലെന്നും പാർട്ടിയെ ബാധിക്കുമെന്നുമാണ് നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൻറെ ഭാഗമായി ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രനും മറ്റ് മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, കെ.എസ് രാധാകൃഷ്ണൻ, പി രഘുനാഥ്, പത്മജാ വേണുഗോപാൽ, പി സുധീർ, വി.റ്റി രമ, എന്നിവർ പാലക്കാട് ഉണ്ടായിരുന്നു. സന്ദീപിനെതിരെ നടപടിയെടുക്കണമെന്നാണ് ഒട്ടുമിക്ക നേതാക്കളുടെയും ആവശ‍്യമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർ.എസ്.എസ് സജീവമായി …

സന്ദീപ് വാര‍്യർക്കെതിരെ നടപടിയെടുക്കണം; ബി.ജെ.പി നേതാക്കൾ Read More »

ഖാലിസ്ഥാൻ പ്രകടനം; പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

ഒട്ടാവ: കഴിഞ്ഞ ദിവസം ക‍്യാനഡയിൽ ബ്രാംപ്റ്റണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാൻ വാദികളുടെ പ്രകടനത്തിൽ പങ്കെടുത്ത പൊലീസ് ഉദ‍്യോഗസ്ഥനെയാണ് സസ്പെൻഡ് ചെയ്തത്. പീൽ റീജിയണൽ പൊലീസ് സെർജൻറായ ഹരിന്ദർ സോഹിക്കെതിരെയാണ് നടപടി. സസ്‌പെൻഡ് ചെയ്യപ്പെട്ട പീൽ റീജിയണൽ പൊലീസ് ഓഫീസർ ഹരീന്ദർ സോഹി ഖാലിസ്ഥാൻ പതാക പിടിച്ച് പ്രകടനത്തിൽ പങ്കെടുത്തതിൻറെ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമത്തിൽ പ്രചരിച്ചിരുന്നു. പ്രതിഷേധത്തിൽ ഇന്ത‍്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതായും വീഡിയോയിൽ കാണാം. സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം ഹരീന്ദർ സോഹിക്ക് …

ഖാലിസ്ഥാൻ പ്രകടനം; പൊലീസ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ Read More »

ഉടുമ്പന്നൂരിലെ പൊതുവിദ്യാലയങ്ങളെല്ലാം ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു

തൊടുപുഴ: സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയിനിൻ്റെ ഭാഗമായി ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ 11 പൊതുവിദ്യാലയങ്ങളെ ഹരിത വിദ്യാലയങ്ങളായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തിൻ്റെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി എല്ലാ വിദ്യാലയങ്ങളിലും ഉറവിട മാലിന്യ നിർമ്മാർജ്ജനത്തിനുള്ള ഉപാധികൾ നൽകിക്കൊണ്ടാണ് ഹരിത വിദ്യാലയങ്ങളാക്കി മാറ്റിയത്. സംസ്ഥാന സർക്കാരിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും സാക്ഷ്യപത്രങ്ങൾ സ്കൂളുകൾക്ക് നൽകി. ഹരിത വിദ്യാലയ പ്രഖ്യാപനത്തിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം പരിയാരം എസ്.എൻ എൽ.പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ലതീഷ് നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ രാജേഷ് രാജൻ …

ഉടുമ്പന്നൂരിലെ പൊതുവിദ്യാലയങ്ങളെല്ലാം ഹരിതവിദ്യാലയങ്ങളായി പ്രഖ്യാപിച്ചു Read More »

സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം

പാലക്കാട്: ബി.ജെ.പി നേതൃത്വത്തോട് ഇടഞ്ഞ് പരസ്യ നിലപാട് സ്വീകരിച്ച സന്ദീപ് ജി വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം. ആർ.എസ്.എസ് വിശേഷ് സമ്പർക് പ്രമുഖ് എ ജയകുമാർ, ബി.ജെ.പി നേതാവ് പി.ആർ ശിവശങ്കർ എന്നിവർ സന്ദീപിന്‍റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയിലായിരുന്നു ചർച്ച. സി.പി.എം നേതാക്കളുമായി സന്ദീപ് ആശയവിനിമയം നടത്തിയെന്ന വിവരം ബി.ജെ.പി നേതാക്കൾക്കുണ്ട്. തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പിക്ക് തലവേദനയായാണ് സന്ദീപ് വാര്യരുടെ പരസ്യ പ്രതികരണങ്ങളെത്തിയത്. ഈ സാഹചര്യത്തിൽ സന്ദീപ് പാർട്ടി വിട്ടാൽ അത് …

സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ആർ.എസ്.എസ് – ബി.ജെ.പി നീക്കം Read More »

പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ചിത്രം പകർത്തുന്നത് കുറ്റമല്ല; എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുവാൻ പാടില്ല; ഹൈക്കോടതി

കൊച്ചി: പൊതുഇടങ്ങളിലെ മറ്റുള്ളവരുടെ സാന്നിധ്യമുള്ള സ്വകാര്യയിടങ്ങളിൽ വച്ച് സ്ത്രീയുടെ അനുമതിയില്ലാതെ ചിത്രമെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കും വിധം സ്വകാര്യഭാഗങ്ങളുടേയോ മറ്റോ ചിത്രങ്ങൾ പകർത്തുന്നത് കുറ്റകരമാണെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു. വീടിന് മുന്നിൽ നിന്നിരുന്ന സ്ത്രീയുടെ ഫോട്ടോയെടുക്കുകയും അശ്ലീല ചേഷ്ടകൾ കാണിക്കുകയും ചെയ്‌തെന്ന കേസിൽ പറവൂർ സ്വദേശിക്കെതിരെയുള്ള കുറ്റങ്ങൾ ഭാഗികമായി റദ്ദാക്കിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പരാതിയിൽ പറയുന്ന ആംഗ്യങ്ങൾ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും നടപടി തുടരാമെന്നും കോടതി പറഞ്ഞു. ആരുടേയും നിരീക്ഷണമില്ലെന്ന് കരുതുന്നിടത്ത് വച്ച് സ്ത്രീയുടെ …

പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ചിത്രം പകർത്തുന്നത് കുറ്റമല്ല; എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുവാൻ പാടില്ല; ഹൈക്കോടതി Read More »

ഡൽഹിയിൽ വായു ഗുണനിലവാര തോത് 400ന് മുകളിൽ‌

ന്യൂഡൽഹി: ദീപാവലിക്ക് ശേഷം ഡൽഹിയിൽ വായു ഗുണനിലവാര തോതിൽ വൻ വർധന. വായു ഗുണനിലവാര തോത് 400 കടന്നു. ആനന്ദ്‌ വിഹാർ(433), അശോക് വിഹാർ(410), രോഹിണി(411), വിവേക് വിഹാർ(426) എന്നിവിടങ്ങളിൽ 400ന് മുകളിലാണ് വായു ഗുണനിലവാരം. വായുനിലവാരം ഇത്രയും വഷളായത്‌ വലിയ അപകടസൂചനയാണ്‌ നൽകുന്നതെന്ന്‌ വിദഗ്‌ധർ പറയുന്നു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഉണ്ടായിരുന്നെങ്കിലും പാലിക്കപ്പെട്ടില്ല. പടക്ക നിരോധനം പേരിനുമാത്രം ഏർപ്പെടുത്തിയതാണെന്നതിന്‍റെ തെളിവാണ് ദീപാവലിക്ക് പിന്നാലെ ഗുരുതരമായി വായു ഗുണനിലവാര തോത് ഉയർന്നതിന് കാരണമെന്ന് ചൂണ്ടിക്കാട്ടി ഡൽഹി …

ഡൽഹിയിൽ വായു ഗുണനിലവാര തോത് 400ന് മുകളിൽ‌ Read More »

ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി.

തീക്കോയി: തീക്കോയിലും സമീപപ്രദേശങ്ങളിലുമുള്ള ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി.പ്രദേശത്ത് ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തീക്കോയി സെന്റ് മേരീസ് പള്ളി മുന്‍കൈയെടുത്ത് 80 വര്‍ഷം മുമ്പ് ആരംഭിച്ച കേംബ്രിഡ്ജ് സ്‌കൂളിലെ 3 അധ്യാപകരില്‍ അവസാന കണ്ണിയാണ് വിട പറഞ്ഞത് . കേംബ്രിഡ്ജ് സ്‌കൂള്‍ ആരംഭിച്ച വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീക്കോയില്‍ സെന്‍മേരിസ് ഹൈസ്‌കൂള്‍ ആരംഭിക്കുന്നത് . കേംബ്രിഡ്ജ് സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ എറണാകുളം …

ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കിയ കോനുക്കുന്നേല്‍ സേവ്യര്‍ ചേട്ടന്‍ (101-കുഞ്ഞൂഞ്ഞു സാര്‍) യാത്രയായി. Read More »

സുല്‍ത്താന്‍ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

സുല്‍ത്താന്‍ബത്തേരി: നഗരത്തില്‍ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ ബാലികയ്ക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് – സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ്(2) മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. നായ്‌ക്കെട്ടിയില്‍ നിന്ന് സുല്‍ത്താന്‍ബത്തേരി നഗരത്തിലേക്ക് വരുന്നതിനിടെ കോട്ടക്കുന്നില്‍ വച്ച് ഓട്ടോറിക്ഷ യു ടേണ്‍ എടുക്കുന്നതിനിടയില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ രക്ഷിതാക്കളുടെ മടിയിലിരുന്ന കുട്ടി വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകുന്ന വഴിയായിരുന്നു അപകടം. അപകടത്തില്‍ മറ്റാര്‍ക്കും …

സുല്‍ത്താന്‍ബത്തേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം Read More »

ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്

തൃശൂർ: കൊടകര കള്ളപ്പണക്കേസിൽ ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിക്കായി കർണാടകയിൽ നിന്നും എത്തിച്ചത് 41.40 കോടി രൂപയാണെന്ന് ആദ്യ അന്വേഷണത്തിൻറെ ഭാഗമായി നൽകിയ മൊഴിയിൽ പറയുന്നു. ഇതിൽ കർണാടകയിൽ നിന്നും നേരിട്ടെത്തിച്ചത് 14.40 കോടി രൂപയാണ്. മറ്റ് ഹവാല റൂട്ടു വഴി കേരളത്തിലേക്ക് 27 കോടി രൂപയും എത്തിച്ചുവെന്ന് ധർമ്മരാജൻറെ മൊഴിയിൽ പറയുന്നു. കൊണ്ടു വന്ന പണത്തിൽ നിന്നും സേലത്ത് വച്ച് 4.40 കോടിയും കൊടകരയിൽ വച്ച് 3.50 …

ഹവാല ഏജൻ്റ് ധർമ്മരാജൻ്റെ മൊഴി പുറത്ത് Read More »

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം

ന്യൂയോർക്ക്: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ ഡെമൊക്രറ്റ് സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപുമായി ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവിലത്തെ സൂചനകൾ വോട്ടിന്‍റെ മേൽക്കൈ കമല ഹാരിസിനാണ്. കമലയ്ക്ക് 47.9 ശതമാനവും ട്രംപിന് 44 ശതമാനവുമാണ് നിലവിലെ പിന്തുണ. ഇരുവർക്കും 50 ശതമാനം വോട്ടിലെത്താനായിട്ടില്ല. ഒരു ശതമാനത്തിന്‍റെ മേൽക്കൈ വിജയമുറപ്പിക്കാനുള്ള പിൻബലമല്ലെന്നു യു.എസ് മാധ്യമങ്ങൾ. സാധാരണ ഗതിയിൽ ഡെമൊക്രറ്റുകളോട് ചായ്‌വ് പുലർത്തുന്ന ബ്ലൂ വോൾ സ്റ്റേറ്റുകളായ പെൻസിൽവാനിയ, മിഷിഗൺ, വിസ്കൺസിൻ എന്നിവിടങ്ങളിൽ …

യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഇനി ഒരു ദിവസം മാത്രം Read More »

രാഹുൽ സരിനോട് മാപ്പ് പറ‍യണമെന്ന് എ.കെ ബാലൻ

പാലക്കാട്: കല്ല‍്യാണച്ചടങ്ങിനിടെ പരസ്പരം കണ്ടിട്ടും സി.പി.എം സ്ഥാനാർത്ഥി ഡോ. പി സരിന് കൈക്കൊടുക്കാതിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സി.പി.എം നേതാവ് എ.കെ ബാലൻ. രാഹുലിന്‍റെ നടപടി പത്തനംതിട്ടയുടെ സംസ്കാരമല്ലെന്നും പാലക്കാട് കൈ കൊടുക്കൽ ക‍്യാംപെയിൻ സംഘടിപ്പിക്കുമെന്നും നാട്ടിൽ എല്ലാവർക്കും കൈ കൊടുക്കുമെന്നും അദേഹം പറഞ്ഞു. രാഹുൽ എന്തുകൊണ്ടാണ് കരുണാകരന്‍റെ സ്മൃതി കുടീരത്തിൽ പോകാത്തതെന്നും ബാലൻ ചോദിച്ചു. കല്ല‍്യാണച്ചടങ്ങിൽ ചെന്നാൽ പറയാതെ തന്നെ കൈ കൊടുക്കണം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നടപടി ശരിയായില്ലെന്നും രാഹുലിന് മാന‍്യതയില്ലെന്നും സരിനോട് രാഹുൽ മാപ്പ് പറയണമെന്നും …

രാഹുൽ സരിനോട് മാപ്പ് പറ‍യണമെന്ന് എ.കെ ബാലൻ Read More »

കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; നാലാം പ്രതിയെ വെറുതെ വിട്ടു

കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്ഫോടന കേസിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ‌ കുറ്റക്കാരെന്ന് കണ്ടെത്തി കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി. തമിഴ്നാട് മധുര സ്വദേശികളും നിരോധിത സംഘടനയായ ബേസ് മൂവ്മെന്‍റിന്‍റെ പ്രവർത്തകരുമായ അബ്ബാസ് അലി (31), ഷംസൂൺ കരിം രാജ് (33), ദാവൂദ് സുലൈമാൻ (27) എന്നിവർ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതി ഷംസുദ്ദിനെ (28) കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ നേരത്തെ മാപ്പുസാക്ഷിയാക്കിയിരുന്നു. കേസിൽ അന്തിമ വാദം കൊല്ലം …

കൊല്ലം കളക്ടറേറ്റ് സ്ഫോടനത്തിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; നാലാം പ്രതിയെ വെറുതെ വിട്ടു Read More »

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര‍്യർ

പാലക്കാട്: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് ബി.ജെ.പി സംസ്ഥാന സമിതി അംഗം സന്ദീപ് വാര‍്യർ. അപമാനം നേരിട്ട സ്ഥലത്ത് വീണ്ടും എത്താൻ ആത്മാഭിമാനം അനുവദിക്കുന്നില്ലെന്നും മാനസികമായി കടുത്ത സമ്മർദത്തിലാണെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി. കേവലം ഒരു പരിപാടിയിൽ സംഭവിച്ച അപമാനം മാത്രമല്ലെന്നും ഈ അവസരത്തിൽ ആ കാര്യങ്ങൾ മുഴുവൻ തുറന്ന് പറയാൻ താൻ തയ്യാറല്ലെന്നും സന്ദീപ് പറഞ്ഞു. നിരവധി സംഭവങ്ങൾ തുടർച്ചയായിട്ട് ഉണ്ടായിട്ടുണ്ടെന്നും കൺവെൻഷനിൽ ഒരു സീറ്റ് കിട്ടാത്തതിന് പിണങ്ങിപോകുന്നവനല്ല താനെന്നും സന്ദീപ് വ‍്യക്തമാക്കി. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി …

പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് സന്ദീപ് വാര‍്യർ Read More »

മലപ്പുറത്ത് കെ.എസ്.ആർ.റ്റി.സി ബസ് തലകീഴായി മറിഞ്ഞു; നിരവധി ആളുകൾക്ക് പരിക്കേറ്റു

മലപ്പുറം: കെ.എസ്.ആർ.റ്റി.സി ബസ് മലപ്പുറത്ത് തലകീഴായി മറിഞ്ഞ് 40തോളം പേർക്ക് പരുക്കേറ്റു. കോഴിക്കോട് തൊട്ടിൽപാലത്ത് നിന്ന് കൊച്ചിയിലേക്ക് പോയ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. അറുപതോളം പേർ ബസിൽ ഉണ്ടായിരുന്നെന്നാണ് സ്ഥിരീകരണം. പ്രദേശവാസികളും മറ്റ് വാഹനങ്ങളുമായി സ്ഥലത്തുണ്ടായിരുന്നവരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.

ക‍്യാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം

ഒട്ടാവ: ക‍്യാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് ക‍യറിയാണ് ഖാലിസ്ഥാൻ വാദികൾ ആക്രമം നടത്തിയത്. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആക്രമണത്തെ അപലപിച്ചു. ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമം അംഗീകരിക്കാനാവില്ല. ഓരോ ക‍‍്യാനഡക്കാരനും അവരുടെ വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും ആചരിക്കാൻ അവകാശമുണ്ട്. സമൂഹത്തെ സംരക്ഷിക്കാനും ഈ സംഭവം അന്വേഷിക്കാനും വേഗത്തിൽ പ്രതികരിച്ചതിന് പീൽ റീജിയണൽ പൊലീസിന് നന്ദിയെന്നും പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞു. വടികളുമായി എത്തിയ സംഘം ക്ഷേത്രത്തിന് മുന്നിൽ വച്ച് വിശ്വാസികളെ ആക്രമിക്കുന്നത് …

ക‍്യാനഡയിലെ ഹിന്ദു ക്ഷേത്രത്തിൽ ഖാലിസ്ഥാൻ ആക്രമണം Read More »

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ്

തിരുവനന്തപുരം: വൈദ്യുതി ബില്‍ അടക്കാന്‍ ഉപഭോക്താക്കളെ ഓര്‍മിപ്പിക്കു​ന്ന​തി​ന് എസ്.എം.എസ് സംവിധാനമൊരുക്കി കെ.എസ്.ഇ.ബി. ഉപ​യോ​ക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിനാണ് പ്രത്യേക സംവിധാനം ഒരുക്കിയത്. കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ത്താല്‍ വൈദ്യുതി ബില്‍ തുക അടക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ്.എം.എസായി ലഭിക്കും. വൈദ്യുതി ബില്‍ സംബന്ധിച്ച വിവരങ്ങള്‍, വൈദ്യുതി തടസം സംബന്ധിച്ച മുന്നറിയിപ്പുകള്‍ തുടങ്ങിയവയും ലഭ്യമാകും. https://wss.kseb.in/selfservices/registermobile എന്ന ഓദ്യോഗിക വെബ്‌സൈറ്റിലൂടെയും സെക്ഷന്‍ ഓഫീസിലെ ക്യാഷ് കൗണ്ടര്‍ വഴിയും മീറ്റര്‍ റീഡറുടെ കൈയി​ലെ …

വൈദ്യുതി ബിൽ അടയ്ക്കാൻ മറന്ന് പോകുന്നവർക്കായി ഇനി മുതൽ എസ്.എം.എസ് Read More »

സ്കൂൾ കായികമേള; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് കൊച്ചി മെട്രൊ

കൊച്ചി: സ്കൂൾ കായികമേളക്കെത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രൊ. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ആം തിയതി വരെയാണ് ഈ ആനുകൂല്യം. ദിവസവും ആയിരം കുട്ടികൾക്ക് യാത്രയൊരുക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എറണാകുളം കളക്റ്റർ എന്‍.എസ്‌.കെ ഉമേഷാണ് സൗജന്യ യാത്രാ പദ്ധതി പ്രഖ്യാപിച്ചത്. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂര്‍ സ്റ്റേഡിയമാണ് കായിക മേളയുടെ ഉദ്ഘാടന വേദി. ഉദ്ഘാടന വേളയിൽ മമ്മുട്ടി മുഖ്യാഥിതിയായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും അതേ പരിപാടിയിൽ …

സ്കൂൾ കായികമേള; വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കുമെന്ന് കൊച്ചി മെട്രൊ Read More »

കൊല്ലം കരുനാ​ഗപള്ളിയിൽ വളളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു

കൊല്ലം: കരുനാഗപ്പള്ളി പള്ളിക്കലാറില്‍ വള്ളം മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. കല്ലേലിഭാഗം സ്വദേശികളായ ശ്രീരാഗ്(24), അജിത്(23) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മീന്‍ പിടിക്കാനായാണ് നാല് യുവാക്കള്‍ പള്ളിക്കലാറില്‍ എത്തിയത്. ഇതിനിടെയാണ് ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞത്. രണ്ട് പേ‍ര്‍ നീന്തി രക്ഷപ്പെട്ടു. കരുനാഗപ്പള്ളിയില്‍ നിന്ന് അഗ്നിശമന സേനയുടെ സ്കൂബ ടീം എത്തിയാണ് രണ്ട് പേരെ കണ്ടെത്തിയത്. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടർച്ചയായി പെയ്ത മഴയിൽ ആറ്റിൽ ഒഴുക്ക് കൂടുതലായിരുന്നു. രക്ഷാപ്രവർത്തനത്തിനും മഴ വെല്ലുവിളിയായി.

കെ-റെയ്ൽ തുടർ നടപടിയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രം മന്ത്രി അശ്വിനി വൈഷ്ണവ്

തൃശൂർ: നിലവിലെ സാങ്കേതികവും പാരിസ്ഥിതികവുമായ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ കെ-​​റെ​യ്‌ൽ(സി​ൽ​വ​ർ ലൈ​ൻ) പദ്ധതിയിൽ തുടർ നടപടികൾക്ക് സന്നദ്ധമാണെന്ന് കേന്ദ്ര റെയ്ൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇക്കാര്യം ഡൽഹിയിൽ നടന്ന ചർച്ചയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിട്ടുണ്ട്. തൃശൂർ റെയ്ൽവേ സ്റ്റേഷൻ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക​ൾ സന്ദർശിച്ച ശേ​ഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം. തൃ​ശൂ​ർ റെ​യ്‌‌​ൽ​വേ വി​ക​സ​ന​ത്തി​ന്‌ വേ​ണ്ടി 393 കോ​ടി രൂ​പ​അ​നു​വ​ദി​ച്ച​താ​യി അ​ശ്വി​നി വ്യ​ക്ത​മാ​ക്കി. കോ​ഴി​ക്കോ​ട് അ​ട​ക്കം കേ​ര​ള​ത്തി​ലെ 35 റെ​യ്‌‌​ൽ​വേ സ്റ്റേ​ഷ​ൻ അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള …

കെ-റെയ്ൽ തുടർ നടപടിയ്ക്ക് സന്നദ്ധമെന്ന് കേന്ദ്രം മന്ത്രി അശ്വിനി വൈഷ്ണവ് Read More »

കൊടകര കുഴൽപ്പണ കേസിൽ തൻറെ കൈകൾ ശുദ്ധമെന്ന് കെ സുരേന്ദ്രൻ

കൽപ്പറ്റ: കൊടകര കുഴൽപ്പണ കേസിൽ‌ തൻറെ കൈകൾ ശുദ്ധമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ചെറിയ കറപോലും തൻറെ കൈയിൽ പുരണ്ടിട്ടില്ലെന്നും ആരോപണങ്ങൾ തെളിഞ്ഞാൽ പൊതു പ്രവർത്തനം അവസാനിക്കുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എത് അന്വേഷണത്തേയും നേരിടും. ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീശന് സിപിഎം സാമ്പത്തിക സഹായം നൽകി. എംകെ കണ്ണൻറെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി.ഡി. സതീശനും …

കൊടകര കുഴൽപ്പണ കേസിൽ തൻറെ കൈകൾ ശുദ്ധമെന്ന് കെ സുരേന്ദ്രൻ Read More »

ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി കുറ്റക്കാരൻ

കണ്ണൂർ: ആർഎസ്എസ് നേതാവ് അശ്വിനി കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതി ചാവശേരി സ്വദേശി എം.വി. മർഷൂക്ക് ഒഴികെ ബാക്കി 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെ വിട്ട് തലശേരി അഡീഷണൽ സെക്ഷൻസ് കോടതി. 13 എൽ.ഡി.എഫ് പ്രവർത്തകരെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു. അന്വേഷണത്തിൽ വീഴ്ച ഉണ്ടായെന്നും മേൽക്കോടതിയെ സമീപിക്കുമെന്നും പ്രോസിക്യുഷൻ പറഞ്ഞു. കേസിൽ സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതെന്ന് കെ സുരേന്ദ്രൻ വിമർശിച്ചു. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചുവെന്നും കുറ്റകരമായ അനാസ്ഥ പൊലീസും പ്രോസിക്യുഷനും കാണിച്ചെന്നും …

ആർ.എസ്.എസ് നേതാവ് അശ്വിനി കുമാർ വധക്കേസിൽ 13 പ്രതികളെ വെറുതെ വിട്ടു; മൂന്നാം പ്രതി കുറ്റക്കാരൻ Read More »

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ്. ഭാഷാ ദിവനും കേരള പിറവിയുമായ നവംബർ ഒന്ന് വെള്ളിയാഴ്ച മുഖ്യമന്ത്രി വിതരണം ചെയ്ത മെഡലാണ് ആഭ്യന്തര വകുപ്പിന് നാണക്കേടായത്. മെഡൽ സ്വീകരിച്ച പൊലീസുകാരാണ് തെറ്റുകൾ മേലധാകാരികാരിയെ അറിയിച്ചത്. മെഡലിൽ മുഖ്യമന്ത്രിയുടെ എന്നതിന് പകരം മുഖ്യമന്ത്രയുടെ എന്നും പോലീസ് മെഡൽ‌ എന്നതിന് പൊലസ് മെഡൻ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ മെഡൽ തിരിച്ച് വിളിക്കാൻ ഡിജിപിയുടെ നിർദേശമെത്തി. കൂടാതെ, അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ …

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിൽ‌ ഗുരുതര അക്ഷരതെറ്റ് Read More »

ശ്രേഷ്ഠ കാതോലിക്കയുടെ സംസ്കാരം ഇന്ന്

കൊച്ചി: അന്തരിച്ച യാക്കോബായ സുറിയാനി സഭ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാര ശശ്രൂഷകൾ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പുരോഗമിക്കുന്നു. സംസ്കാര ശുശ്രൂഷയുടെ ആദ്യ മൂന്നു ഘട്ടം കോതമംഗലം മാർ തോമ ചെറിയ പള്ളിയിലും വലിയ പള്ളിയിലുമായി ആണ് ക്രമീകരിച്ചത്. വൈകുന്നേരത്തോടെ വിലാപയാത്രയായി മൃതദേഹം സഭ ആസ്ഥാനമായ പുത്തൻകുരിശ് പത്രിയാർക്ക സെൻററിലെത്തിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്ന് മണി വരെ സെൻററിൽ പൊതുദർശനം. 5 മണി വരെ കബറടക്ക ശുശ്രൂഷ. തുടർന്ന് പുത്തൻകുരിശ് …

ശ്രേഷ്ഠ കാതോലിക്കയുടെ സംസ്കാരം ഇന്ന് Read More »

കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കോങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം. നോണ്‍ മണ്‍സൂണ്‍ ടൈംടേബിള്‍ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റിയതായി റെയിൽവേ അറിയിച്ചു. കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ ഇന്നുമുതല്‍ പുതിയ സമയക്രമത്തില്‍ യാത്ര ആരംഭിച്ചു. തിരുവനന്തപുരം – ഹസ്രത് നിസാമുദീൻ രാജധാനി വീക്കിലി എക്സ്പ്രസ്, തിരുവനന്തപുരം വെരാവൽ വീക്കിലി എക്സപ്രസ്, മംഗള ലക്ഷദ്വീപ് എക്പ്രസ്, നേത്രാവതി എക്പ്രസ് തുടങ്ങി ട്രെയിനുകളുടെ സമയക്രമത്തിലാണ് മാറ്റം.

നവകേരള ബസ് കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങും നടത്തും

കോഴിക്കോട്: നവകേരള യാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ആഡംബര ബസ് മറ്റ് കെ.എസ്.ആർ.റ്റി.സി ബസുകൾക്കൊപ്പം ഓടിത്തുടങ്ങാനൊരുങ്ങുന്നു. കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങാനാണ് തയാറെടുപ്പ്. രണ്ടാഴ്ചയ്ക്കുള്ളിൽ നിരത്തിലിറക്കാനാണ് ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ വേണ്ടി 16 കോടി രൂപയ്ക്കാണ് ഭാരത് ബെൻസിൻ്റെ ആഡംബര ബസ് വാങ്ങിയത്. മുൻ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിന്നിൽ ഓട്ടോമാറ്റിക് വാതിലും ബാത്ത്‌റൂം സൗകര്യങ്ങളുമുള്ള ബസാണിത്. കേരള രാഷ്ട്രീയത്തിൽ നവകേരള ബസ് ഒട്ടേറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് …

നവകേരള ബസ് കെ.എസ്.ആർ.റ്റി.സി സൂപ്പർ ഡീലക്സ് എ.സി സർവീസായി നിരത്തിലിറങ്ങും നടത്തും Read More »

വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ധനസഹായം നൽകുന്നതിൽ കേരളത്തെ വെട്ടിലാക്കി കേന്ദ്ര സർക്കാർ. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. വിഴിഞ്ഞം പദ്ധതിക്ക് ആകെ നൽകാമെന്ന് പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങ്(വി.ജി.എഫ്) വായ്പയായാണ് നൽകുന്നതെന്നും കേരളം ഇത് പലിശ സഹിതം തിരിച്ചടയ്ക്കണമെന്നുമാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നിലപാട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോൾ നിഷ്‌കർഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്തിന് അടിച്ചേൽപ്പിച്ചതെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. …

വിഴിഞ്ഞത്തിന് നൽകുന്ന ഫണ്ട് പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര സർക്കാർ Read More »

കുഴൽപ്പണ കേസിൽ തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി മുന്‍ ഓഫീസ് സെക്രട്ടറി സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. സതീശന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം വേണമോയെന്ന് തീരുമാനിക്കുക. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി രാജുവാണ് മൊഴി രേഖപ്പെടുത്തുന്നത്. മൊഴി പരിശോധിച്ച ശേഷം വൈകാതെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുളള എഡിജിപി മനോജ് എബ്രഹാമിനാണ് മേല്‍നോട്ട ചുമതല. ബി.ജെ.പി തൃശൂർ ജില്ലാ ഓഫിസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്‍റെ പുതിയ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി – ഡി.ജി.പി …

കുഴൽപ്പണ കേസിൽ തിരൂർ സതീശന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും Read More »

ശക്തമായ കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. തുടർന്ന് ഇന്ന് എട്ട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് അലർട്ടുള്ളത്. ഇതോടൊപ്പം, നവംബർ മൂന്ന് മുതൽ അഞ്ച് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് …

ശക്തമായ കാറ്റിനും ഇടിമിന്നലിനും മുന്നറിയിപ്പ് Read More »

ഹയർ സെക്കണ്ടറി പരീക്ഷ; കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണമെന്ന് എച്ച്.എസ്.എസ്.റ്റി.എ

തിരുവനന്തപുരം: മാർച്ച് മൂന്ന് മുതൽ 29 വരെ പതിനെട്ട് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച ഹയർ സെക്കണ്ടറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷകൾ പതിവിന് വിരുദ്ധമായി ഉച്ചതിരിഞ്ഞ് നടത്താനുള്ള നീക്കം കുട്ടികളെ വലക്കുമെന്നും ഈ രീതിയിൽ പുറത്തിറക്കിയ ടൈം ടേബിൾ പുന:പരിശോധിക്കണമെന്നും ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാർച്ച് മാസത്തെ കൊടും ചൂടിൽ, മൂന്ന് മണിക്കൂറോളം നീണ്ട് നിൽക്കുന്ന ഹയർ സെക്കണ്ടറി പരീക്ഷകൾ ഉച്ചതിരിഞ്ഞ് നടത്തുന്നത് തികച്ചും അപ്രായോഗികമാണ്. ആദ്യമായി മാർച്ച് പരീക്ഷയോടൊപ്പം നടക്കുന്ന പ്ലസ് …

ഹയർ സെക്കണ്ടറി പരീക്ഷ; കുട്ടികളെ വലക്കുന്ന സമയക്രമം പുന: പരിശോധിക്കണമെന്ന് എച്ച്.എസ്.എസ്.റ്റി.എ Read More »

പഴുക്കാകുളം നിവാസികൾ മുനിസിപ്പൽ ഓഫീസിൽ ന്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി

തൊടുപുഴ: പഴുക്കാകുളത്ത അനുവദിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ചില താത്പര കക്ഷികൾ ഇടപെട്ട് മുനിസിപ്പൽ കൌൺസിൽ മാരെ തെറ്റിദ്ധരിപ്പിച്ച് കൌൺസിൽ അംഗീകാരത്തോടെ ആകുന്നതിനു മാറ്റാനുള്ള പരിശ്രമത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന്‌ പഴുക്കാകുളം നിവാസികൾ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. ജാഥയായി മുനിസിപ്പാലിറ്റി ഓഫിസിനു മുൻപിൽ എത്തി പ്രതിഷേധിക്കുകയും മുനിസിപ്പൽ ചെയർപേഴ്സനും സെക്രട്ടറിക്കും നിവേദനങ്ങൾ നൽകുകയും ചെയ്തു. ആക്ഷൻ കൗൺസിൽ സെക്രട്ടറി ഷാജു പോൾ കൊന്നയ്ക്കൽ ധർണ്ണ ഉദ്ഘാടനം നിർവ്വഹിച്ച്, വിഷയാവതരണവും നടത്തി. രണ്ട് …

പഴുക്കാകുളം നിവാസികൾ മുനിസിപ്പൽ ഓഫീസിൽ ന്റെ മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി Read More »

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ വിവിധ ചികിത്സാ വിഭാഗങ്ങളെ ഏകോപിച്ച് സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി സമ്പൂർണ്ണ സ്ട്രോക്ക് ചികിത്സാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചികിത്സാ രംഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു. രോഗം വരുന്നതിനു മുൻപേ വരാതിരിക്കാനുള്ള സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. പക്ഷാഘാതം സംബന്ധിച്ച രോഗങ്ങൾ വർധിച്ചു വരുന്ന കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു. …

മാർ സ്ലീവാ മെഡിസിറ്റിയിൽ സമ്പൂർണ സ്ട്രോക്ക് ചികിത്സാ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്തു Read More »

കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മനോജ് കോക്കാട്ട്

കൊതമം​ഗലം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ്റെ നിര്യാണത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്ററും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് സോണൽ സെക്രട്ടറിയുമായ മനോജ് കോക്കാട്ട് അനുശോചനം രേഖപ്പെടുത്തി. പ്രതിസന്ധികളിൽ തളരാതെ സമരമുഖത്ത് നിന്ന് വിശ്വാസികളെ ഇട്ടെറിഞ്ഞ് പോകാത്ത അപൂർവ്വം നേതാക്കളിലൊരുവനാണ് ബാവയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അഭിവന്ദ്യ പിതാവുമായി ദീർഘ നാളത്തെ ബന്ധത്തെ മനോജ് ഓർത്തെടുത്തു ഇടുക്കി ജില്ലയിൽ കണ്ടനാട് ഭദ്രാസനത്തിൽപ്പെട്ട ഇടുക്കി, കത്തിപ്പാറത്തടം, പെരിയാമ്പ്ര, ഞാറക്കാട്, പന്നൂർ തുടങ്ങിയ …

കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മനോജ് കോക്കാട്ട് Read More »

തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് കാര‍്യമില്ല, തെളിവ് വേണമെന്ന് കെ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് ബി.ജെ.പി സംസ്ഥാന അധ‍്യക്ഷൻ കെ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ച് പറഞ്ഞാൽ കാര‍്യമില്ലെന്നും അതിന് തെളിവ് വേണമെന്നും കുഴൽപ്പണക്കേസുമായി ബി.ജെ.പിയെ ബന്ധപ്പെടുത്തുന്ന ഒന്നുമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. താൻ 346 കേസുകളിൽ പ്രതിയാണെന്നും ഒരുകേസിലും താൻ നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും എല്ലാ കേസിലും നിയമത്തിന്‍റെ വഴി സ്വീകരിച്ച് കോടതിയിൽ സത‍്യം ബോധിപ്പിക്കുകയാണെന്നും സുരേന്ദ്രൻ വ‍്യക്തമാക്കി. കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവ് വേണമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പോലെയുള്ള വ‍്യാജന്മാരോട് …

തെരഞ്ഞെടുപ്പ് കാലത്ത് എന്തെങ്കിലും വിളിച്ച് പറഞ്ഞിട്ട് കാര‍്യമില്ല, തെളിവ് വേണമെന്ന് കെ സുരേന്ദ്രൻ Read More »

ബാംഗ്ലൂരിൽ പാലാ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരേ ആക്രമണം; 5 വയസുകാരൻറ തലയ്ക്ക് പരുക്ക്

ബാംഗ്ലൂർ: മലയാളി കുടുംബത്തിന് നേരേ ബാംഗ്ലൂരിൽ ആക്രമണം. സോഫ്റ്റ്‌വെയർ എൻജീനിയറായ കോട്ടയം പാലാ സ്വദേശി അനൂപ് ജോർജിൻറ കാറിനുനേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ അനൂപിൻറെ അഞ്ച് വയസുകാരനായ മകൻറെ തലയ്ക്ക് പരുക്കേറ്റു. ബുധനാഴ്ച രാത്രി 9.30ന് കസവനഹള്ളിക്കു സമീപം ചൂഡസാന്ദ്രയിലാണ് സംഭവം. അനൂപും കുടുംബവും ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിൻറെ കാർ ആക്രമിക്കുകയായിരുന്നു. ഭാര്യ ജിസ്, മക്കളായ സെലെസ്റ്റെ (11), സ്റ്റീവ് (5) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. കാർ ചൂഡസാന്ദ്രയിലെത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞുനിർത്തി ഗ്ലാസ് …

ബാംഗ്ലൂരിൽ പാലാ സ്വദേശിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരേ ആക്രമണം; 5 വയസുകാരൻറ തലയ്ക്ക് പരുക്ക് Read More »

സ്പെയിനിൽ പ്രകൃതി ദുരന്തത്തിൽ 158 മരണം

വലെൻസിയ: യുറോപ്പ് ഇന്ന് വരെ സാക്ഷികളാവാത്ത പ്രകൃതി ദുരന്തത്തിനാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ചുഴലിക്കാറ്റും വെള്ളപ്പെക്കവുമടക്കമുള്ള ദുരന്തത്തിൽ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്. സ്പെയിനിൻറെ ആധുനിക ചരിത്രത്തിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമാണിതെന്നാണ് വിലയിരുത്തൽ.

അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി

കൊച്ചി: താര സംഘടനയായ അമ്മ ശക്തമായി തിരിച്ച് വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരള പിറവിയോടനുബന്ധിച്ച് അമ്മയുടെ പൊതു പരിപാടിയിൽ പങ്കെടുക്കാൻ വന്നതായിരുന്നു അദേഹം. അമ്മയിൽ എല്ലാവരെയും തിരിച്ച് കൊണ്ടുവരുമെന്നും അമ്മയിൽ പുതിയ കമ്മിറ്റി ഉടനെ ഉണ്ടാകുമെന്നും മന്ത്രി വ‍്യക്തമാക്കി. ഇതുമായി സംബന്ധിച്ച് മോഹൻലാലുമായി ചർച്ച നടത്തിയതായും അദേഹം പറഞ്ഞു. ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് ശേഷമുള്ള ആദ‍്യ പൊതു പരിപാടിയാണ് വെള്ളിയാഴ്ച നടന്നത്. കൊച്ചിയിലുള്ള അമ്മയുടെ ഓഫീസിൽ വച്ചായിരുന്നു കേരള പിറവി ആഘോഷിച്ചത്. കൂടാതെ കുടുംബ …

അമ്മ സംഘടന ശക്തമായി തിരിച്ച് വരുമെന്ന് സുരേഷ് ഗോപി Read More »

അമിട്ട് പൊട്ടിത്തെറിച്ചു; തിരുവനന്തപുരത്ത് യുവാവിൻറെ കൈപ്പത്തി തകർന്നു

തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിൻറെ കൈപ്പത്തി തകർന്നു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. മുല്ലൂർ‌ തലയ്ക്കോട്ട് സ്വദേശി നയൻ പ്രഭാതിൻറെ(20) വലത് കൈപ്പത്തിയാണ് തകർന്നത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങൾ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതിനിടെ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് എറിഞ്ഞെങ്കിലും പൊട്ടിയിരുന്നില്ല. ഈ സമയം റോഡിലൂടെ ലോറി വരുന്നത് കണ്ട് അമിട്ട് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു

ന്യൂഡൽഹി: വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. ഇതോടെ പുതുക്കിയ വില അനുസരിച്ച് കൊച്ചിയിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വില 1810.50 രൂപയായി. നേരത്തെ 1749 രൂപയായിരുന്നു വില. ഡൽഹി(1802 രൂപ), മുംബൈ(1754 രൂപ), കൊൽക്കത്ത(1911 രൂപ), ചെന്നൈ(1964.50 രൂപ) എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. കഴിഞ്ഞ മാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻറെ വിലയിൽ 50 …

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻറെ വില വർധിപ്പിച്ചു Read More »

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചു കയറ്റിയ സംഭവത്തിൽ ബസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സർവീസ് നടത്തുന്ന കിനാവ് ബസ് ആണ് കസ്റ്റഡിയിലെടുത്തത്. അലക്ഷ്യമായി ബസ് ഓടിച്ചതിന് ഡ്രൈവർ രാജേഷിനെതിരെ കേസെടുത്തു. സംഭവത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായി എന്നാണ് വിലയിരുത്തൽ. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നാണ് വിവരം. കോഴിക്കോട് കോട്ടൂളിയിൽ വച്ച് വ്യാഴാഴ്ച വൈകീട്ടാടെയായിരുന്നു സംഭവം. ബാലസംഘം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി വെസ്റ്റ് ഹില്ലിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിലേക്ക് …

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് സ്വകാര്യ ബസ് ഓടിച്ചു കയറ്റി Read More »

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്ന എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിൻറെ നിർദേശം. അന്വേഷണം നേരിടുന്നതിനാൽ മെഡൽ തൽക്കാലം നൽകേണ്ടെന്നാണ് ഡി.ജി.പിയുടെ തീരുമാനം. അജിത് കുമാറിന് ഇനി ഒരു അറിയിപ്പ് വരുന്നതുവരെ പൊലീസ് മെഡൽ നൽകേണ്ടെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ന് മുഖ്യമന്ത്രിയുടെ മെഡൽ ദാന ചടങ്ങ് നടക്കാനിരിക്കെയാണ് പൊലീസ് മേധാവിയുടെ നടപടി. അന്വേഷണം നേരിടുന്ന സാഹചര്യത്തിൽ അജിത്ത് കുമാറിന് മെഡൽ നൽകേണ്ടെന്ന് മുഖ്യമന്ത്രിക്ക് …

എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നൽകേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി Read More »

പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ സർക്കാർ

അബുദാബി: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റി യാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31ന് അവസാനിക്കും.സർക്കാർ ആദ്യം പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പ് കാലാവധി ഇന്ന്(ഒക്ടോബർ 31) അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടി നൽകിയത്. നിയമ വിരുദ്ധമായി രാജ്യത്ത് താമസിക്കുന്ന ആളുകൾക്ക് പിഴയോ യാത്രാ നിരോധനമോ ഇല്ലാതെ രാജ്യം വിടുന്നതിനോ താമസം നിയമപരമാക്കുന്നതിനോ അവസരം നൽകുന്നതാണ് പൊതുമാപ്പ്. ആയിരക്കണക്കിന് …

പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടി യു.എ.ഇ സർക്കാർ Read More »

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ നീക്കം

കൊച്ചി: ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ മുഴുവൻ ഒഴിവാക്കാൻ ഗൂഢ നീക്കം. ശബരിമലയിലെ ദൃശ്യങ്ങൾ ദേവസ്വം ബോർഡ് വഴി എല്ലാ മാധ്യമങ്ങൾക്കും നൽകാനും അതുവഴി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുമുള്ള ഗൂഢ നീക്കമാണ് അണിയറയിൽ നടക്കുന്നത്. ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ ഇതിനു മുന്നോടിയായി യു ട്യൂബ് ചാനലും ആരംഭിച്ചു. യു ട്യൂബ് ചാനൽ ആരംഭിച്ച ശേഷം ഘട്ടംഘട്ടമായി മാധ്യമങ്ങളെ സന്നിധാനത്ത് നിന്ന് ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ മാത്രം സന്നിധാനത്ത് ഡ്യൂട്ടിക്ക് നിയോഗിച്ചാൽ …

ശബരിമലയിൽ നിന്ന് മാധ്യമങ്ങളെ ഒഴിവാക്കാൻ നീക്കം Read More »

ഞായറാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തവും തീവ്രവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു. 01/11/2024 : ഓറഞ്ച് അലര്‍ട്ട്: പത്തനംതിട്ട, പാലക്കാട്. യെല്ലോ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം. 02/11/2024: യെല്ലോ അലര്‍ട്ട്: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്. 03/11/2024 : യെല്ലോ അലര്‍ട്ട്: തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 …

ഞായറാഴ്ച വരെ തീവ്ര മഴയ്ക്ക് സാധ്യത Read More »