നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി
ഇൻഡിയോശ്രീ ഓർഗനൈസേഷൻ മധ്യപ്രദേശിലെ ഇൻഡോറിൽ നടത്തിയ എസ്.ബി .കെ .എഫ് ഏഴാമത് നാഷണൽ ഗെയിമ്സിൽ നീന്തലിൽ ബേബി വർഗീസ് നാല് സ്വർണ്ണ മെഡലുകൾ നേടി .1500 മീറ്റർ ,800 മീറ്റർ ,400 മീറ്റർ ,25 മീറ്റർ ഫ്രീ സ്റ്റയിൽ മത്സരങ്ങളിലാണ് സ്വർണ്ണ മെഡലുകൾ നേടിയത് .പഞ്ചായത്തു വകുപ്പിൽ നിന്നും സീനിയർ സൂപ്രണ്ടായി വിരമിച്ച ബേബി ,വണ്ടമറ്റം അക്വാട്ടിക് സെന്ററിലെ പരിശീലകനും സംസ്ഥാന അക്വാട്ടിക് അസോസിയേഷൻ വൈസ് പ്രെസിഡന്റുമാണ് .