നാലാം റൗണ്ടിലും പിണറായി വിജയൻ പിന്നിൽ
കണ്ണൂർ: ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് വൻ തിരിച്ചടി. നാലാം റൗണ്ട് എണ്ണുമ്പോൾ എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദാണ് ലീഡ് ചെയ്യുന്നത്. നാലാം റൗണ്ടിൽ 2821 ആയി ലീഡ് ഉയർത്തുകയായിരുന്നു. മൂന്നാം റൗണ്ട് എണ്ണിയപ്പോൾ 2033 വോട്ടിന് പിന്നിലായിരുന്നു. തുടക്കം മുതൽ പിണറായി വിജയൻ ധർമടത്ത് പിന്നിലാണ്. 2021 ൽ വമ്പൻ ഭൂരിപക്ഷത്തിലാണ് പിണറായി ധർമടത്തു നിന്ന് വിജയിച്ചത്. 50123 വോട്ടുകളുടെ ഭൂരിപക്ഷമാണ് പിണറായിക്ക് ലഭിച്ചത്. കോൺഗ്രസിലെ സി രഘുനാഥിനെയാണ് …






































