ഇടുക്കി: സ്കൂൾ വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ ആദിവാസി യുവാവിനെ ഇടുക്കി ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. പാറേമ്മാവ് സ്വദേശി മനോജാണ്(32) പിടിയിലായത്. ഇയാളെ കോടതി റിമാന്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. എൻ സി സി ക്യാമ്പ് കഴിഞ്ഞ് ചെറുതോണിയിലെത്തിയ വിദ്യാർത്ഥിനികൾ റോഡിലൂടെ നടന്നു പോകുമ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി കടന്നു പിടിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളോട് പറയുകയും കടകളിലെ സിസിടിവി ഫുട്ടേജ് പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന് സ്കൂളിലെ എൻസിസി ഓഫീസറെ കുട്ടികൾ വിവരം അറിയിച്ചു. ഇദ്ദേഹം പോലീസിൽ അറിയിക്കുകയും പിന്നീട് പെൺകുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി മൊഴി രേഖപ്പെടുത്തി. അന്ന് തന്നെ ഇടുക്കി പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. എൻസിസി പരിശീലനമാണ് കുട്ടികളെ ധൈര്യപൂർവ്വം പ്രതികരിക്കാൻ പ്രേരിപ്പിച്ചതെന്ന് എൻസിസി ഓഫീസർ പറഞ്ഞു.
പോക്സോ കേസിൽ ആദിവാസി യുവാവിനെ റിമാൻ്റ് ചെയ്തു






