Timely news thodupuzha

logo

Local News

ടിപ്പർ ലോറികൾ സമയക്രമം പാലിക്കുകയും അപകടഭീഷണി ഒഴിവാക്കുകയും വേണമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: ജില്ലയിൽ ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ ഗതാഗത സമയക്രമം കൃത്യമായി പാലിക്കപ്പെടുകയും അപകട ഭീഷണി ഒഴിവാക്കുകയും വേണമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. വരിവരിയായി ഇത്തരം വാഹനങ്ങൾ കയറ്റം കയറുന്നത് അപകടഭീഷണി സൃഷ്ടിക്കുന്നു. സ്ക്കൂൾ,കോളേജ് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്തും പ്രാദേശിക സാഹചര്യം പരിഗണിച്ചും ഇത്തരം വാഹനങ്ങൾ സഞ്ചരിക്കുന്നതിനുള്ള സമയക്രമം നിശ്ചയിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. രാവിലെ 8.30 മുതൽ 10 മണി വരെയും വൈകിട്ട് 4 മുതൽ 5 വരെയും നിരത്തിലിറങ്ങാൻ പാടില്ല. താഴ്വാരത്തുനിന്ന് യാത്രാനിരോധനമുള്ള …

ടിപ്പർ ലോറികൾ സമയക്രമം പാലിക്കുകയും അപകടഭീഷണി ഒഴിവാക്കുകയും വേണമെന്ന് ഇടുക്കി ജില്ലാ കളക്ടർ Read More »

കണ്ണൂരിൽ ഹോളി ആഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്ക്

കണ്ണൂർ: പയ്യന്നൂർ കോളെജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ‍്യാർത്ഥിക്ക് പരുക്കേറ്റു. ഒന്നാം വർഷ ഹിന്ദി വിദ‍്യാർത്ഥി അർജുനാണ് പരുക്കേറ്റത്. രണ്ടാം വർഷ വിദ‍്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് കോളെജിലെ സീനിയർ വിദ‍്യാർത്ഥികൾ കൂട്ടം ചേർന്ന് മർദിച്ചതായാണ് അർജുൻ പറ‍യുന്നത്. 25ലധികം പേർ ചേർന്ന് മർദിച്ചതായാണ് വിവരം. അർജുൻറെ പരാതിയിൽ പൊലീസ് കേസെടുത്തു. വാരിയെല്ലിന് പരുക്കേറ്റ് പയ്യന്നൂരിലെ സ്വകാര‍്യ ആശുപത്രിയിൽ ചികിത്സയിലാണ് അർജുൻ. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വ്ളോഗർ ജുനൈദിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; അസ്വാഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും

മലപ്പുറം: വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത അന്വേഷിക്കാൻ ആരംഭിച്ച് പൊലീസ്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനായി പരിശോധിക്കും. അപകടകരമായ രീതിയിൽ ജുനൈദ് വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു. വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് ജുനൈദ് മഞ്ചേരിയിൽ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ വാഹനാപകടം ഉണ്ടാവുന്നത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന. റോഡരികിൽ രക്തം വാർ‌ന്ന …

വ്ളോഗർ ജുനൈദിന് വാഹനാപകടത്തിൽ ദാരുണാന്ത്യം; അസ്വാഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും Read More »

മൂംബൈയിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ യുവതിയുടെ തല കണ്ടെത്തി

മുംബൈ: പാൽഘറിൽ സ്യൂട്ട്‌കെയ്‌സിനുള്ളിൽ അറുത്തുമാറ്റിയ നിലയിൽ യുവതിയുടെ തല കണ്ടെത്തി. വിജനമായ പ്രദേശത്ത ഉപേക്ഷിച്ച പെട്ടി കണ്ട് പ്രദേശവാസികളായ കുട്ടികൾ ഇത് തുറന്ന് നോക്കിയതോടെയാണ് കൊലപാതകത്തിൻറെ വിവരം പുറത്തറിയുന്നത്. മരിച്ച യുവതിയെ തിരിച്ചറിയാനായിട്ടില്ല. ഫൊറൻസിക് വിഭാഗവും പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. കാണാതായ സ്ത്രീകളെ ചുറ്റിപ്പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. യുവതിയുടെ മറ്റു ശരീരഭാഗങ്ങൾ കണ്ടെത്താനായിട്ടില്ല.

മൂംബൈയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിങ്ങിന് കൈക്കൂലി ചോദിച്ച സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ

മുംബൈ: സെൻട്രൽ റെയിൽവേയിലെ മുളുണ്ട് റെയിൽവേ സ്റ്റേഷനു മുന്നിൽ വാഹന പാർക്കിങ്ങ് നടത്തിവരുന്ന സ്വകാര്യ സ്ഥാപന ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ. സിബിഐയുടെ സ്റ്റിങ്ങ് ഓപ്പറേഷനിലാണ് കൈക്കൂലിക്കാരന് പിടി വീണത്. പാർക്കിങ്ങിന് കരാർ ഏറ്റെടുത്ത വ്യക്തിയെ പല രീതിയിൽ ബുദ്ധിമുട്ടിച്ചിരുന്ന സ്റ്റേഷൻ മാസ്റ്റർ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായതോടെ സിബിഐക്ക് പരാതി നൽകി. തുടർന്ന് ഒരു മാസത്തോളം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരനോട് തുടർച്ചയായി പണം ആവശ്യപ്പെട്ടതോടെ സിബിഐയുടെ നിർദേശപ്രകാരം സ്റ്റേഷനിലെ …

മൂംബൈയിൽ റെയിൽവേ സ്റ്റേഷന് മുന്നിൽ പാർക്കിങ്ങിന് കൈക്കൂലി ചോദിച്ച സ്റ്റേഷൻ മാസ്റ്റർ അറസ്റ്റിൽ Read More »

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് കണ്ടെത്തിയ സംഭവത്തിൽ 2 പൂർവ വിദ‍്യാർഥികളെ അറസ്റ്റ് ചെയ്തു

കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ രണ്ടു പൂർവ വിദ‍്യാർഥികൾ പിടിയിൽ. കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിച്ചു നൽകിയ ആഷിക്കിനെയും ഷാലിനെയുമാണ് പിടികൂടിയത്. ആഷിക്കാണ് കഞ്ചാവ് എത്തിച്ചു നൽകിയതെന്നാണ് വിവരം. ഷാലിൻറെ പങ്ക് അന്വേഷിച്ചു വരികയാണെന്നും ഇരുവരെയും വിശദമായി ചോദ‍്യം ചെയ്യുകയാണെന്നും പൊലീസ് വ‍്യക്തമാക്കി. കേസിൽ പിടിയിലായ വിദ‍്യാർഥികളുടെ മൊഴിയിൽ നിന്നുമാണ് കോളെജിലെ പൂർവ വിദ‍്യാർഥികളായ ആഷിക്കിനെതിരേയും ഷാലിനെതിരേയുമുള്ള തെളിവുകൾ പൊലീസിനു ലഭിച്ചത്.

കൊച്ചി ചേരാനല്ലൂരിൽ കഞ്ചാവും എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ

കൊച്ചി: ചേരാനല്ലൂരിൽ വൻ ലഹരിവേട്ട. കൊല്ലം സ്വദേശിയിൽ നിന്ന് ഒരു കിലോ കഞ്ചാവും 120 ഗ്രാം എംഡിഎംഎയും പിടികൂടി. കൊല്ലം പ്ലാചേരി സ്വദേശി കൃഷ്ണകുമാറിൽ(29) നിന്നുമാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്. ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തു. ചേരാനല്ലൂർ മേഖലയിൽ പ്രതി സ്ഥിരമായി ലഹരി എത്തിക്കുന്നതായാണ് വിവരം. ലഹരി എവിടെ നിന്നാണ് എത്തിക്കുന്നതടക്കമുള്ള കാര‍്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി

തൊടുപുഴ: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന എന്നെന്നും നിങ്ങള്‍ക്കൊപ്പം ബോധവല്‍ക്കരണ യാത്രയ്ക്ക് തൊടുപുഴയില്‍ സ്വീകരണം നല്‍കി. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസനാണ് യാത്ര നയിക്കുന്നത്. തൊടുപഴ നടുക്കണ്ടം ഐഎംഎ ഹൗസില്‍  നടന്ന സ്വീകരണ സമ്മേളനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ എ ശ്രീവിലാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍പേഴ്‌സണ്‍ ഡോ. സുമി ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.കെ ശശിധരന്‍, സംസ്ഥാന ട്രഷറര്‍ …

ഐഎംഎ ബോധവല്‍ക്കരണ യാത്രയ്ക്ക് സ്വീകരണം നല്‍കി Read More »

സ്കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു

ചിന്നക്കനാൽ: സ്കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് ചികിത്സാ സഹായം തേടുന്നു.ചിന്നക്കനാൽ പഞ്ചായത്തിലെ പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷൻ ലയത്തിലെ താമസക്കാരായ സിംസൺ – മുത്തുജ്യോതി ദമ്പതികളുടെ മൂത്തമകൻ വിനോദ്കുമാർ(21) ആണ് കഴിഞ്ഞ 16 ന് തമിഴ്നാട് ഈറോഡിൽ വച്ചുണ്ടായ സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ഈറോഡ് ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഈ റോഡിൽ ബേക്കറി ജീവനക്കാരനായ വിനോദ്കുമാർ താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടമുണ്ടായത്. വിനോദ്കുമാറിന്റെ തലയോട്ടി …

സ്കൂട്ടർ അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവ് ചികിത്സാ സഹായം തേടുന്നു Read More »

നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ഉടന് പൂർത്തിയാക്കുെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

തൊടുപുഴ: കൊച്ചി – മൂന്നാർ പാതയുടെ നവീകരണ പ്രവൃത്തികളുടെ ഭാഗമായി പെരിയാറിന് കുറുകെ നേര്യമംഗലത്ത് നിർമ്മാണം നടന്ന് വരുന്ന പാലത്തിന്റെ നിർമ്മാണം ഒക്ടോബർ മാസത്തോടെ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡീൻ കുര്യാക്കോസ് എം.പി. പഴയ പാലത്തിനു സമീപമായി അതെ ഡിസൈനിലാണ് പുതിയ പാലത്തിന്റെ നിർമ്മാണ ജോലികൾ നടന്നുവരുന്നത്. 240 മീറ്റർ ദൂരം, 11 മീറ്റർ വീതി, 5 സ്പാനുകൾ, 2 അബ്റ്റ്മെന്റുകൾ, പാലത്തിന്റെ ഇരു വശങ്ങളിലും നടപ്പാത എന്നിവയോടു കൂടിയാണ് നിർമ്മാണ ജോലികൾ പുരോഗമിക്കുന്നത്. അടിമാലി പഞ്ചായത്തിൽപ്പെടുന്ന …

നേര്യമംഗലത്ത് പുതിയ പാലത്തിന്റെ നിർമ്മാണം ഉടന് പൂർത്തിയാക്കുെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി Read More »

ഇളംദേശം ഫോക്കസ് ബ്ലോക്ക്‌ ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു

തൊടുപുഴ: ഇളംദേശം ഫോക്കസ് ബ്ലോക്ക്‌ ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനവും ബ്ലോക്ക്‌ ഷീരകർഷക സംഗമവും നടത്തി. സംസ്ഥാന ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിജെ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്ഷീര കാർഷിക മേഖലയിൽ നൂതന ശാസ്ത്രിയ സാങ്കേതിക വിദ്യാകൾ പരിചയ പെടുത്തികൊണ്ട് ഇളംദേശം ബ്ലോക്ക്‌ ക്ഷീര മേളയോട് അനുബന്ധിച്ച് ഡയറി എക്സിബിഷനും നടത്തി. കാലിതീറ്റകൾ, മരുന്നുകൾ, ശസ്ത്രിയ, കറവ ഉപകരണങ്ങൾ …

ഇളംദേശം ഫോക്കസ് ബ്ലോക്ക്‌ ക്ഷീര ശ്രീ വനിത ഗ്രൂപ്പുകൾക്ക് പശുവാങ്ങൾ നൂതന പദ്ധതി ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു Read More »

‌കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; കള്ളക്കേസാണെന്ന് എസ്.എഫ്.ഐ

കൊച്ചി: കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റൽ മുറിയിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പൊലീസ് കള്ളക്കേസെടുത്തെന്ന ആരോപണവുമായി എസ്.എഫ്.ഐ. ഹോസ്റ്റലിലെ കെഎസ്‌യു പ്രവർത്തകരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചതെന്നും, കോളെജ് യൂണിയൻ സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ അഭിരാജ് നിരപരാധിയാണെന്നും എസ്.എഫ്.ഐ കളമശേരി ഏരിയാ പ്രസിഡൻറ് ദേവരാജ് അവകാശപ്പെട്ടു. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. കഴിഞ്ഞ വർഷം ആദിൽ കെഎസ്‌യു സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. മാത്രമല്ല റെയ്ഡ് നടന്ന സമയത്ത് അഭിരാജ് പ്രദേശത്തുണ്ടായിരുന്നില്ലെന്നും, എസ്എഫ്ഐ യൂണിറ്റ് …

‌കളമശേരി പോളിടെക്നിക് കോളെജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവം; കള്ളക്കേസാണെന്ന് എസ്.എഫ്.ഐ Read More »

കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

കണ്ണൂർ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. കണ്ണൂരിലെ തളിപ്പറമ്പിലാണ് സംഭവം. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ്(23) അറസ്റ്റിലായത്. പോക്സോ കേസ് പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധ‍്യാപകർ രക്ഷിതാകളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു. പ്രതിയായ സ്നേഹ പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായാണ് വിവരം. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ …

കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ Read More »

കോഴിക്കോട് അർധ സഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി; 16 വയസ് മുതൽ പീഡനം തുടങ്ങിയെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കോഴിക്കോട്: യുവതിയെ അർധസഹോദരങ്ങൾ പീഡിപ്പിച്ചതായി പരാതി. 16 വയസ് മുതൽ തുടങ്ങിയ പീഡനം ഈ അടുത്തകാലം വരെ തുടർന്നുവെന്ന് യുവതി പറഞ്ഞു. വിഷാദ രോഗത്തിനിടയിലും യുവതി പീഡനത്തിനിരയായിട്ടുണ്ട്. കുടുംബ ബന്ധം തകര്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് യുവതി ഇപ്പോൾ പീഡന വിവരം പുറത്ത് പറഞ്ഞത്. സംഭവത്തിൽ മാറാട് പൊലീസ് കേസെടുത്തു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

മലപ്പുറത്ത് പ്ലസ് വൺ വിദ‍്യാർത്ഥികളെ മർദിച്ച ഏഴ് പ്ലസ് ടു വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്തു

മലപ്പുറം: പ്ലസ് വൺ വിദ‍്യാർത്ഥിയെയും സുഹൃത്തിനെയും സീനിയർ വിദ‍്യാർത്ഥികൾ മർദിച്ച സംഭവത്തിൽ കേസെടുത്തു. കൊണ്ടോട്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴ് പ്ലസ് റ്റൂ വിദ‍്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൃപ്പനച്ചി സ്വദേശിയായ വിദ‍്യാർത്ഥിയുടെ രക്ഷിതാവിൻറെ പരാതിയിലാണ് നടപടി. കഴിഞ്ഞ ജനുവരി 15നായിരുന്നു സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങി വരുന്നതിനിടെ ഗ്രൗണ്ടിൽ വച്ചും ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വഴിയിൽ‌ വച്ചും മർദിച്ചതായാണ് പരാതി. തിരിച്ചറിയൽ കാർഡ് ഷർട്ടിൻ്റെ പോക്കറ്റിലിടാൻ പാടില്ല, മുതിർന്നവരെ ബഹുമാനിക്കണം എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മർദിച്ചത്. …

മലപ്പുറത്ത് പ്ലസ് വൺ വിദ‍്യാർത്ഥികളെ മർദിച്ച ഏഴ് പ്ലസ് ടു വിദ‍്യാർത്ഥികൾക്കെതിരെ കേസെടുത്തു Read More »

ആലപ്പുഴയിൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം

ആലപ്പുഴ: ഭക്ഷണം പാഴ്സൽ ആയി വാങ്ങിയതിൽ ഗ്രേവി കുറഞ്ഞു പോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ചു. താമരക്കുളം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബുഘാരി ഹോട്ടലിൻറെ ഉടമ മുഹമ്മദ് ഉവൈസാണ് ആക്രമിക്കപ്പെട്ടത്. ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹോട്ടലിൽ ഉണ്ടായിരുന്ന ഉവൈസിൻറെ സഹോദരൻ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവർക്കും ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം പൊറോട്ടയും ബീഫ് ഫ്രൈയും ഗ്രേവിയും വാങ്ങിയിരുന്നു. അൽപ സമയത്തിനകം തിരിച്ചെത്തിയ സംഘം …

ആലപ്പുഴയിൽ പാഴ്സലിൽ ഗ്രേവി കുറഞ്ഞെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ ചട്ടുകത്തിനടിച്ച് പരുക്കേൽപ്പിച്ച് മൂന്നംഗ സംഘം Read More »

ദീപിക മുൻ ഡെപ്യുട്ടി എഡിറ്റർ ജോസഫ് കട്ടക്കയം നിര്യാതനായി

തെള്ളകം: ദീപിക മുൻ ഡെപ്യുട്ടി എഡിറ്റർ കട്ടക്കയം കെ.ജെ ജോസഫ്(ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം 15/03/2025 ശനി നാലിനു തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളിയിൽ. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂർ കോലത്ത് കുടുംബാംഗം. മക്കൾ: ജോജു ജോസഫ്(മെട്രിക്‌സ്, ബംഗളൂരു), സജു ജോസഫ് എൻജിനിയർ തിരുവനന്തപുരം), സിജു ജോസഫ്(റവന്യു ഡിപ്പാർട്ട്‌മെന്റ്), ടിജു ജോസഫ്(എൻജിനിയർ ഇ ഫോറം മാന്നാനം), മരുമക്കൾ: മഞ്ജു വടക്കേൽ വെള്ളയാംകുടി കട്ടപ്പന, രശ്മി പുത്തേട്ട് വെട്ടിമറ്റം കലയന്താനി, ജോസഫ് കട്ടക്കയം 1967 മുതൽ …

ദീപിക മുൻ ഡെപ്യുട്ടി എഡിറ്റർ ജോസഫ് കട്ടക്കയം നിര്യാതനായി Read More »

അമ്പലപ്പുഴ തകഴിയിൽ ട്രെയിനിന് മുന്നിൽ ചാടി അമ്മയും മകളും മരിച്ചു

അമ്പലപ്പുഴ: തകഴിയിൽ അമ്മയും മകളും ട്രെയിന് മുന്നിൽ ചാടി മരിച്ചു. തകഴി കേള മംഗലം സ്വദേശി പ്രീയയും മകൾ കൃഷ്ണപ്രിയയുമാണ്(13) മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. വീയപുരം പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറിയായിരുന്ന പ്രീയക്ക് മലപ്പുറത്തേക്ക് സ്ഥലമാറ്റമായായിരുന്നു. ഇവരുടെ ഭർത്താവ് ഓസ്ട്രേലിയയിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലിസിൻറെ നിഗമനം.

മലപ്പുറത്ത് റോഡരികിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ

മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്ത് വീണത്. വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് അയച്ചു. കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിവരമറിയിച്ചത്. തുടർന്ന് വനം വകുപ്പ്, വെറ്റിനറി, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ‍്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് വവ്വാലുകളെ കുഴിച്ചു മൂടി.

പാലക്കാട് പൂജയുടെ പേരിൽ ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ കുടുംബപ്രശ്നം തീർക്കാനായി പൂജ നടത്താനെന്ന വ്യാജേന ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. മഞ്ചേരി സ്വദേശി മൈമുന(44), എസ് ശ്രീജേഷ്(24) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനാണ് പരാതി നൽകിയത്. കൊല്ലങ്കോട്ടെ ജ്യോത്സ്യൻറെ വീട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മൈമുന മറ്റൊരു യുവാവിനൊപ്പം എത്തിയത്. ഭർത്താവുമായുള്ള പിണക്കം തീർക്കാൻ പൂജ ചെയ്യണമെന്നും അതിനായി വീട്ടിലേക്ക് വരണമെന്നുമായിരുന്നു ആവശ്യം. ഇതു പ്രകാരം ബുധനാഴ്ച രാവിലെ 11 മണിയോടെ …

പാലക്കാട് പൂജയുടെ പേരിൽ ജ്യോത്സ്യനെ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ കുടുക്കി Read More »

സാമൂഹ്യപ്രവർത്തകനും ദളിത് എഴുത്തുകാരനുമായ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ദളിത് എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ കെ.കെ. കൊച്ച് അന്തരിച്ചു. 76 വയസ്സായിരുന്നു. അർബുദം ബാധിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളെജിയിൽ ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയായ കെ.കെ. കൊച്ചിന് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചിരുന്നു. ദലിതൻ എന്ന എന്ന പേരിൽ എഴുതിയ ആത്മകഥയും ശ്രദ്ധ നേടി. ബുദ്ധനിലേക്കുള്ള ദൂരം, ദേശീയതയ്ക്ക് ഒരു ചരിത്രപഥം, കേരള ചരിത്രവും സമൂഹരൂപീകരണവും, ഇടതുപക്ഷമില്ലാത്ത കാലം, ദളിത് പാദം, കലാപവും സംസ്കാരവും തുടങ്ങിയവയാണ് മറ്റു കൃതികൾ.

ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ജീവനക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു

തൊടുപുഴ: ബസിൽ യാത്രയ്ക്കിടെ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ബസ്, ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു. തൊടുപുഴ – ചെപ്പു കുളം റൂട്ടിൽ സർവീസ് നടത്തുന്ന പാലാഴി ബസ് വ്യാഴാഴ്ച രാവിലെ 9.30ന് ചെപ്പു കുളത്തുനിന്നും തൊടുപുഴ യ്ക്ക് പോരുന്ന വഴിയിൽ വെള്ളാംന്താനത്തുവച്ചാണ് സംഭവം. ബസിൽ കയറി മിനിറ്റുകൾക്കുള്ളിൽ യാത്രക്കാരി കുഴഞ്ഞു വീഴുക യായിരുന്നു. തട്ടക്കുഴ വെള്ളാംന്താനം സ്വദേശി വടുതലയിൽ അഞ്ജു അഖിൽ ആണ് കുഴഞ്ഞു വീണത്. ഈ സമയം ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ …

ബസിൽ കുഴഞ്ഞ് വീണ യാത്രക്കാരിയുമായി ജീവനക്കാർ ആശുപത്രി അത്യാഹിത വിഭാഗത്തിലേയ്ക്ക് പാഞ്ഞു Read More »

നെല്ലിക്കാമല നസ്രത്ത് മൗണ്ട് തീർത്ഥാടനത്തിന് തുടക്കമായി

മൂലമറ്റം: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ നെല്ലിക്കാമല നസ്രത്ത് മൗണ്ട് കുരിശുമലയിലെ വലിയ നോമ്പ് കാല തിരുകർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. വെള്ളിയാമറ്റം സെന്റ് ജോർജ് പള്ളിയുടെ കീഴിലുള്ള നെല്ലിക്കാമല തീർത്ഥാടന കേന്ദ്രത്തിലേക്ക് വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ചകളിലും കുരിശിന്റെ വഴിചൊല്ലി ഭക്തർ മല കയറും. . വെള്ളിയാഴ്ചകളിൽ രാവിലെ ഒമ്പതിന് ഞരളംപുഴ കവലയിൽ ഒത്തു ചേർന്നാണ് മല കയറ്റം. ഇവിടെനിന്ന് രണ്ടു കിലോമീറ്റർ നടന്ന് കുരിശിന്റ വഴി യും പ്രാർത്ഥനയുമായി മുകളിലെ കുരിശു പള്ളിയിലെത്തും. തുടർന്ന് …

നെല്ലിക്കാമല നസ്രത്ത് മൗണ്ട് തീർത്ഥാടനത്തിന് തുടക്കമായി Read More »

കണ്ണൂരിൽ ഡോക്റ്റർ കുറിച്ച് കൊടുത്ത മരുന്നിന് പകരം ഡോസ് കൂടിയ മരുന്ന്, എട്ട് മാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ

കണ്ണൂർ: ഡോക്‌റ്റർ എഴുതി നൽകിയ മരുന്നിന് പകരമായി ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായി പരാതി. കണ്ണൂരിലെ പഴയങ്ങാടിയിലാണ് സംഭവം. ഡോക്റ്റർ നൽകിയ മരുന്നിന് പകരം മെഡിക്കൽ ഷോപ്പിൽ നിന്നും ഡോസ് കൂടിയ മറ്റ് മരുന്ന് നൽകിയതായാണ് പരാതി. പഴയങ്ങാടി സ്വദേശി സമീറിൻറെ എട്ട് മാസം മാത്രം പ്രായമുള്ള ആൺ കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. മരുന്ന് കുഞ്ഞിൻറെ കരളിൻറെ പ്രവർത്തനത്തെ ബാധിച്ചതാ‍യി ഡോക്റ്റർമാർ പറഞ്ഞു. സംഭവത്തിൽ പഴയങ്ങാടി ഖദീജ മെഡിക്കൽസിനെതിരേ കേസെടുത്തു.

തൃശൂരിൽ സിഗ്നൽ തെറ്റിച്ച് വന്ന ലോറി സ്കൂട്ടറിലിടിച്ച് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

തൃശൂർ: ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രാക്കാരൻ മരിച്ചു. ചാലക്കുടിയിലെ പോട്ട ആശ്രമം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഞാറക്കൽ സ്വദേശി അനീഷ്(40) ആണ് മരിച്ചത്. സിഗ്നൽ തെറ്റി വന്ന ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് രാസവസ്തു കയറ്റി വന്ന ലോറി പൂർണമായി കത്തി നശിച്ചു. അപകടത്തിൽ നിരങ്ങി നീങ്ങിയ സ്കൂട്ടർ റോഡിൽ ഉരസിയാണ് ലോറിക്ക് തീപിടിച്ചത്. ഒടുവിൽ ഫയർഫോഴ്സിൻറെ രണ്ട് യൂണിറ്റ് എത്തിയാണ് തീയണച്ചത്.

മലപ്പുറത്ത് നിന്ന് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന്റെ ഭാ​ഗമായി താനൂർ പൊലീസ് മുംബൈയിലെത്തി

മുംബൈ: മലപ്പുറം താനൂരിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് താനൂർ എസ് ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മുംബൈയിലെത്തി. കൂടുതൽ അന്വേഷണത്തിൻറെ ഭാഗമായാണ് ഇവർ മുംബൈയിലെത്തിയത്. പെൺകുട്ടികൾ മുടി മുറിച്ച സിഎസ്എംടിയിലെ സലൂണിലെത്തി ജീവനക്കാരിൽ നിന്നും സ്ഥാപനത്തിൻറെ ഉടമയിൽനിന്നും മൊഴിയെടുത്തു. പെൺകുട്ടികൾ പോയ സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വിശദമായ പരിശോധനകളാണ്നടത്തുന്നത്. പെൺകുട്ടികൾ നാടുവിട്ടതുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പൊലീസിന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടികളിൽ നിന്ന് എടുത്ത മൊഴികളിലോ പ്രതിയായ അക്ബർ റമീഹിനെ ചോദ്യം …

മലപ്പുറത്ത് നിന്ന് പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവം; തുടരന്വേഷണത്തിന്റെ ഭാ​ഗമായി താനൂർ പൊലീസ് മുംബൈയിലെത്തി Read More »

കൊച്ചിയിൽ ഭാര‍്യയെ ഭർത്താവ് തലയ്ക്കടിച്ചു കൊന്നു

കൊച്ചി: കുടുംബ തർക്കത്തെത്തുടർന്ന് ഭർത്താവ് ഭാര‍്യയെ തലക്കടിച്ച് കൊലപ്പെടുത്തി. കുട്ടമ്പുഴ മാമലകണ്ടത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. എളമ്പശേരി സ്വദേശിനി മായയാണ്(37) കൊല്ലപ്പെട്ടത്. ഭർത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‌ബുധനാഴ്ച പുലർച്ചെ ആശാവർക്കർമാർ വീട്ടിലെത്തിയപ്പോഴാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി വീട്ടിലുണ്ടായ തർക്കത്തെത്തുടർന്ന് ഭാര‍്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് ഭർത്താവ് പൊലീസിന് നൽകിയ മൊഴി. കൊലപാതക കാരണം വ‍്യക്തമല്ല. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.

സ്വർണ വിലയിൽ വൻ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ബുധനാഴ്ച (12/03/2025) പവന് ഒറ്റയടിക്ക് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 64,520 രൂപയായി. ഗ്രാമിന് 45 രൂപയാണ് കൂടിയത്. 8,020 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. മാർച്ച് 5നാണ് സ്വർണം റെക്കോർഡ് വിലയായ 64,520 രൂപയിലെത്തുന്നത്. പിന്നീട് ഏഴിന് സ്വർണവില ഇടവേളകൾക്കു ശേഷം കുറഞ്ഞുവെങ്കിലും തൊട്ടടുത്ത ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഇതിനു തൊട്ടുമുൻപ് ജനുവരി 22നാണ് പവൻ വില ചരിത്രത്തിൽ …

സ്വർണ വിലയിൽ വൻ വർധന Read More »

തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിച്ചു

തൃശൂർ: ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ക്ലീനർ മരിക്കുകയും ഡ്രൈവർക്ക് പരുക്കേൽക്കുകയും ചെയ്തു. നിർത്തിയിട്ടിരുന്ന ലോറിയുടെ ക്ലീനറും തമിഴ്നാട് സ്വദേശിയുമായ സുന്ദര പെരുമാളാണ്(40) മരിച്ചത്. തൃശൂർ കല്ലിടുക്ക് ദേശീയ പാതയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് അപകടമുണ്ടായത്. ഡ്രൈവർ വേലു സ്വാമി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി വന്നിടിക്കുകയായിരുന്നു. ഇടിച്ച ലോറിയുടെ ഡ്രൈവർ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ അമ്മയ്ക്കും മകൾക്കും ചികിത്സ നിഷേധിച്ചതായി പരാതി. എആർ നഗർ സ്വദേശി ഉഷയ്ക്കും മകൾ നിഥാനയ്ക്കുമാണ് ചികിത്സ ലഭിക്കാതിരുന്നത്. ഫെബ്രുവരി 28ന് രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇരുവർക്കും പരുക്കേറ്റിരുന്നു. തുടർന്ന് 10: 45 ഓടെ ആശുപത്രിയിലെത്തിയെങ്കിലും അരമണികൂർ കാത്തുനിന്നിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. അത‍്യാഹിതത്തിലെത്തിയ ഇവരെ മുറിവ് കെട്ടുന്ന റൂമിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധിക്കാനായി ഡോക്റ്റർമാർ എത്തിയില്ല. വേദന പല തവണ ശ്രദ്ധയിൽപെടുത്തിയിരുന്നുവെങ്കിലും ചികിത്സ ലഭിക്കാതെ വന്നതോടെ ഇരുവരെ‍യും ബന്ധുക്കൾ സ്വകാര‍്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ …

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി Read More »

കോഴിക്കോട് ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: പാലാഴിക്ക് സമീപം പന്തീരങ്കാവിൽ ഏഴ് വയസ്സുള്ള കുട്ടി ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മരിച്ചു. നല്ലളം കീഴ്വനപാടം എംപി ഹൗസിൽ മുഹമ്മദ് ഹാജിഷ് – ആയിഷ ദമ്പതികളുടെ മകൻ ഇവാൻ ഹൈബൽ ആണ് മരിച്ചത്. ഇരിങ്ങല്ലൂർ ലാൻ്റ് മാർക്ക് അബാക്കസ് ബിൽഡിങ്ങിൽ വച്ച് ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ബാൽക്കണിയിൽ കയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. കുട്ടിയെ ഉടനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ …

കോഴിക്കോട് ഫ്ലാറ്റിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് രണ്ടാം ക്ലാസുകാരൻ മരിച്ചു Read More »

പ്രശ്നം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ജാതി വിവേചനം നേരിട്ട യുവാവ്; ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി

തൃശൂർ: കഴകം ജോലിയിൽ നിന്നും തന്നെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ജാതി വിവേചനം നേരിട്ട യുവാവ് ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി. ആര‍്യനാട് സ്വദേശിയായ വി.എ ബാലുവാണ് ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് വാട്സാപ്പ് മുഖേനെ കത്ത് നൽകിയത്. ഉത്സവകാലം അടുത്തുവരുന്നതിനാൽ താൻ കാരണം ഒരു പ്രശ്നം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കഴകം ജോലിക്ക് താൻ ഇല്ലെന്നും ദേവസ്വം പുനക്രമീകരിച്ച ഓഫീസ് ജോലിയാണെങ്കിൽ വരാമെന്നും ബാലു പറഞ്ഞു. മാനേജിങ്ങ് കമ്മിറ്റിയുടെ തീരുമാനങ്ങൾ അനുസരിച്ച് തുടർ കാര‍്യങ്ങൾ തീരുമാനിക്കുമെന്നും ബാലു കൂട്ടിച്ചേർത്തു. അതേസമയം ബാലുവിന്‍റെ …

പ്രശ്നം ഉണ്ടാക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് ജാതി വിവേചനം നേരിട്ട യുവാവ്; ദേവസ്വം അധികൃതർക്ക് അപേക്ഷ നൽകി Read More »

വയനാട് കഞ്ചാവ് വിൽപ്പന കേസിൽ നാല് പേർ അറസ്റ്റിൽ

വയനാട്: കഞ്ചാവ് വിൽപ്പന നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. എരുമ പുല്ലിൽ വീട്ടിൽ പി ഹർഷ(24), പുൽപ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലിൽ വീട്ടിൽ ഇ.പി പ്രണവ്(20), നിരപ്പേൽ വീട്ടിൽ എൻ.എ അജിത്ത്(23), കരിക്കല്ലൂർ മൂന്നുപാലം സ്വദേശി വട്ടത്തൊട്ടിയിൽ വീട്ടിൽ ആൽബിൻ ജെയിംസ്(20) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. പുൽപ്പളളി കുളത്തൂരിലെ വാടക വീട്ടിൽ വച്ചാണ് നാലംഗ സംഘം എക്സൈസ് സംഘത്തിൻറെ പിടിയിലാവുന്നത്. 170 ഗ്രാം കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണമായ ബോംഗ്, ലഹരി ആവശ്യക്കാർക്ക് …

വയനാട് കഞ്ചാവ് വിൽപ്പന കേസിൽ നാല് പേർ അറസ്റ്റിൽ Read More »

നിക്ഷേപിച്ച തുക തിരിച്ച് കിട്ടിയില്ല: പത്തനംതിട്ടയിൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

പത്തനംതിട്ട: കോന്നി സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരിച്ചു കിട്ടാത്തതിൽ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു. കോന്നി പയ്യനാമൺ സ്വദേശി ആനന്ദനാണ്(64) ആത്മഹത‍്യയ്ക്ക് ശ്രമിച്ചത്. മദ‍്യത്തിൽ അമിതമായി ഗുളികകൾ ചേർത്തു കഴിക്കുകയായിരുന്നു. നിലവിൽ വെൻറിലേറ്ററിൽ കഴിയുകയാണ് ആനന്ദൻ. ഇദ്ദേഹത്തിൻറെ ആരോഗ‍്യ നില അതീവ ഗുരുതരമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. 11 ലക്ഷം രൂപയാണ് എൽഡിഎഫ് ഭരിക്കുന്ന കോന്നി റീജ‍്യണൽ സഹകരണ ബാങ്കിൽ നിന്നും ആനന്ദന് തിരിച്ച് കിട്ടാനുണ്ടായിരുന്നത്. മുൻഗണനാ ക്രമത്തിൽ പണം നൽകണമെന്ന് ഹൈക്കോടതി വിധിയുണ്ടായിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. തിങ്കളാഴ്ചയും …

നിക്ഷേപിച്ച തുക തിരിച്ച് കിട്ടിയില്ല: പത്തനംതിട്ടയിൽ സഹകരണ ബാങ്കിലെ നിക്ഷേപകൻ ആത്മഹത‍്യയ്ക്ക് ശ്രമിച്ചു Read More »

തിരുവനന്തപുരത്ത് സഹോദരിയെയും സഹപാഠിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

തിരുവനന്തപുരം: സഹപാഠിയെയും സഹോദരിയെയും പീഡിപ്പിച്ച കേസിൽ പ്ലസ് ടു വിദ്യാർഥിയും യുവാവും അറസ്റ്റിൽ. പതിനേഴുകാരനായ പ്ലസ് ടു വിദ്യാർഥി, കൊല്ലം ശക്തികുളങ്ങര സ്വദേശി അഖിൽ(23) എന്നിവരെയാണ് അയിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ പെൺകുട്ടിയെ പതിനേഴുകാരനായ സഹപാഠി പ്രണയം നടിച്ച് നിരന്തരമായി പീഡനത്തിന് ഇരയാക്കിയിരുന്നുയെന്നാണ് പൊലീസ് പറയുന്നത്. പരവൂർ ഭൂതക്കുളം റൂട്ടിലെ ബസ് കണ്ടക്ടറാണ് അഖിൽ. സഹോദരിമാരായ പെൺകുട്ടികളെയും പതിനേഴുകാരനെയും അഖിൽ ബസിൽ വച്ചാണ് പരിചയപ്പെടുന്നത്. പിന്നീട് ഇവരുമായി സൗഹൃദത്തിലാവുകയും സഹോദരിമാരെ പീഡിപ്പിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ …

തിരുവനന്തപുരത്ത് സഹോദരിയെയും സഹപാഠിയെയും പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ Read More »

എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ

പത്തനംതിട്ട: സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. ജില്ലാ പ്രസിഡന്‍റ് വി.എ സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് പത്മകുമാറിന്‍റെ വീട്ടിലെത്തി 15 മിനിറ്റോളം കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശ പ്രകാരമാണ് കൂടിക്കാഴ്ചയെന്നാണ് വിവരം. പാർലമെന്‍ററി സ്ഥാനത്തേക്ക് മാത്രമായി വന്ന ആൾ പെട്ടെന്ന് സംസ്ഥാന കമ്മിറ്റി ക്ഷണിതാവായതിനെതിരേയാണ് പത്മകുമാർ രംഗത്തെത്തിയത്. വീണ ജോർജിനെ സംസ്ഥാന കമ്മിറ്റി ക്ഷണിതാവാക്കിയതാണ് പത്മകുമാറിനെ ചൊടിപ്പിച്ചത്. പിന്നാലെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും …

എ പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ Read More »

പത്തനംതിട്ടയിൽ ലോഡിങ്ങിൻറെ കൂലി കുറഞ്ഞതിന്റെ പേരിൽ സുഹൃത്തിനെ വെട്ടി: പ്രതികളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ലോഡിങ്ങിൻറെ കൂലി കുറഞ്ഞ് പോയതിൽ സുഹൃത്തിനെ വീട്ടിൽ കയറി വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഇരുപ്പച്ചുവട്ടിൽ അനിൽ രാജ്(45) പതാലിൽ പുത്തൻ വീട്ടിൽ എസ്.പി കുട്ടപ്പൻ(53) എന്നിവരാണ് പിടിയിലായത്. കുമ്പഴ മൈലാടുംപാറ മേപ്രത്ത് മുരുപ്പേൽ വീട്ടിൽ സുരേഷിനാണ് വെട്ടേറ്റത്. പുല്ലരിയാൻ ഉപയോഗിക്കുന്ന വെട്ടിരുമ്പുകൊണ്ട് തലയിൽ വെട്ടുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പ്രതികളായ ഇരുവരും സുരേഷും സുഹൃത്തുകളും ഒരുമിച്ചു കൂലിപ്പണി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസം ജോലി ചെയ്തതിൻറെ കൂലിയായ 1000 രൂപ ചോദിക്കുകയും കൊടുത്തില്ലെന്നാരോപിച്ച് ഇവർ തമ്മിൽ …

പത്തനംതിട്ടയിൽ ലോഡിങ്ങിൻറെ കൂലി കുറഞ്ഞതിന്റെ പേരിൽ സുഹൃത്തിനെ വെട്ടി: പ്രതികളെ അറസ്റ്റ് ചെയ്തു Read More »

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ലെന്ന പേരിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു; കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

പാലക്കാട്: കഞ്ചാവ് കടത്താൻ വിസമ്മതിച്ചതിന് ഓട്ടോ ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർ പിടിയിൽ. ചന്ദ്രനഗർ സ്വദേശികളായ സ്മിഗേഷ്, ജിതിൻ, അനീഷ് എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. കൊല്ലങ്കോട് സ്വദേശി അബ്ബാസിനാണ് മർദനമേറ്റത്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. മാർച്ച് നാലിന് വൈകിട്ടോടെയായിരുന്നു സംഭവം. മൂന്നുപേർ ഓട്ടം വിളിക്കുകയും ഒഴിഞ്ഞ കാട് നിറഞ്ഞ സ്ഥലത്തേക്ക് പോകാൻ ആവശ‍്യപ്പെടുകയായിരുന്നു. എന്നാൽ എന്തിനാണെന്ന് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിന് പിടിച്ച് മർദിക്കുകയായിരുന്നുവെന്നും ഓട്ടോ ഡ്രൈവറായ അബ്ബാസ് പറഞ്ഞു. …

പാലക്കാട് കഞ്ചാവ് കടത്താൻ സമ്മതിച്ചില്ലെന്ന പേരിൽ ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് മർദിച്ചു; കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു Read More »

വി.എസിനെ ഒഴിവാക്കിയെന്ന പ്രചാരണം അസംബന്ധമെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ മുഖ‍്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച‍്യുതാന്ദൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി തുടരും. ദേശാഭിമാനി മുഖപത്രത്തിന് നൽ‌കിയ അഭിമുഖത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഈ കാര‍്യം വ‍്യക്തമാക്കിയത്. ക്ഷണിതാവെന്ന നിലയിൽ ഒഴിവാക്കിയെന്ന ആക്ഷേപം അസംബന്ധമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് പൂർത്തിയായതിന് ശേഷമെ പ്രത‍്യേക ക്ഷണിതാക്കളുടെ കാര‍്യത്തിൽ അന്തിമ തീരുമാനമെടുക്കുയെന്നും അതിൽ വിഎസ് ഉറപ്പായും ഉണ്ടാവുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു.

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ്

ഇടുക്കി: പീരുമേട് വില്ലേജിലെ നിർദിഷ്ട പ്രദേശങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു. നിയമം ലംഘിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വരെ ഏഴ് പേർക്കെതിരെ എഫ് ഐ ആർ ഇടുന്നതടക്കമുള്ള നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പരുന്തുംപാറയിൽ സ്വകര്യവ്യക്തി അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. സാധാരണക്കാരെ മുന്നിൽ നിർത്തി വലിയ കയ്യേറ്റങ്ങൾനടത്തുന്ന വൻകിടക്കാരെ വെളിച്ചത്തുകൊണ്ടുവരുന്നതിന് പോലീസ്, വിജലൻസ് തുടങ്ങിയ എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കുമെന്ന് കളക്ടർ അറിയിച്ചു. പലപ്പോഴും കർഷകരടക്കമുള്ള …

നിരോധനാജ്ഞ ലംഘിച്ചാൽ കർശന നടപടി: ഇടുക്കി ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐ.എ.എസ് Read More »

പാലക്കാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിൽ മരം കടപുഴകി വീണു; അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

പാലക്കാട്: കൂനത്തറയിൽ സഞ്ചരിച്ച് കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണു. തിങ്കളാഴ്ച രാവിലെ കൂനത്തറ ആര്യങ്കാവ് ഗ്രൗണ്ടിന് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നുവെങ്കിലും ആളപായമില്ല. ഷൊർണൂർ ചുടുവാലത്തൂർ സ്വദേശി സതീശൻറെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. ഇയാളുടെ 8 വയസുള്ള മകനൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. എന്നാൽ ഇരുവരും ചെറിയ പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇതേ സമയം, റോഡിൽ ഉണ്ടായിരുന്നവരും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി മരം മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

മലപ്പുറത്ത് നിന്നും പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണവുമായി പൊലീസ് സംഘം

മലപ്പുറം: പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പൊലീസ് സംഘം. കുട്ടികൾ എത്തിയ മുബൈയിലെ ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുക. മുംബൈയിൽ കുട്ടികളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്ന കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷിക്കും. കുട്ടികളെ നാടുകടക്കാൻ സഹായിച്ച യുവാവിൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. താനൂർ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബർ റഹീമിൻറെ(26) അറസ്റ്റ് രേഖപ്പെടുത്തിയത്. മാർച്ച് അഞ്ചിനാണ് താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളെ കാണാതായത്. പരാതിയെ തുടർന്ന് …

മലപ്പുറത്ത് നിന്നും പ്ലസ് റ്റൂ വിദ്യാർത്ഥിനികളെ കാണാതായ സംഭവത്തിൽ തുടരന്വേഷണവുമായി പൊലീസ് സംഘം Read More »

കാസർഗോഡ് പതിനഞ്ചുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം

കാസർഗോഡ്: പൈവളിഗെയിൽ പതിനഞ്ച് വയസുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യയെന്ന് പൊലീസിൻറെ പ്രാഥമിക നിഗമനം. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ തിങ്കളാഴ്ച നടക്കും. പരിയാരം മെഡിക്കൽ കോളെജിൽ പൊലീസ് സർജൻറെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. മൃതദേഹത്തിൻറെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ് മോർട്ടത്തിന് ശേഷമേ വ്യക്തമാക്കും. കഴിഞ്ഞ മാസം 12നാണ് പൈവളിഗ സ്വദേശികളായ 15കാരിയെയും, അയൽവാസിയായ പ്രദീപ്(42) എന്നിവരെ കാണാത്താവുന്നത്. പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇരുവരെയും ഞായറാഴ്ച തൂങ്ങി മരിച്ച …

കാസർഗോഡ് പതിനഞ്ചുകാരിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് നിഗമനം Read More »

കോട്ടയത്ത് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; വാഹനം റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചു കയറി

കോട്ടയം: ഇടമറ്റത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച രാവിലെ ബസ് ഇറക്കം ഇറങ്ങുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് റോഡരികിലെ കലുങ്കിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറുകയായിരുന്നു. ചേറ്റുതോട് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭത്തിൽ ഡ്രൈവറായ കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷണൻ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്കും സമീപത്തുളള തെങ്ങിലും ഇടിക്കുകയായിരുന്നു. ബസിലെ യാത്രക്കാർക്ക് പരുക്കേറ്റെങ്കിലും പരുക്ക് ഗുരുതരമല്ല. വലിയ ഇറക്കമല്ലാത്തതിനാലും ബസ് മറിയാത്തതിനാലും …

കോട്ടയത്ത് ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു; വാഹനം റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചു കയറി Read More »